ദോഹ: രാജ്യത്ത് ഭക്ഷ്യവിഷബാധ (Food Poisoning) സംശയിക്കുന്നതോ സ്ഥിരീകരിക്കുന്നതോ ആയ കേസുകൾ കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യണമെന്ന് എല്ലാ ആരോഗ്യ സ്ഥാപനങ്ങൾക്കും ആരോഗ്യ പ്രവർത്തകർക്കും കർശന നിർദ്ദേശം നൽകി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം (MoPH). ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത്കെയർ പ്രൊഫഷൻസ് (DHP) ആണ് ഇത് സംബന്ധിച്ച സർക്കുലർ (No. ......

ദോഹ: ഖത്തറിലേക്ക് വരുന്നവർക്കും രാജ്യത്ത് നിന്ന് പുറത്തേക്ക് പോകുന്നവർക്കും വ്യക്തിഗത ആവശ്യങ്ങൾക്കുള്ള നിയന്ത്രിത മരുന്നുകൾ (Controlled Medicines) കൈവശം വയ്ക്കുന്നതിനായി മുൻകൂട്ടി അനുമതി നേടാൻ പുതിയ ഇലക്ട്രോണിക് സംവിധാനം ആരംഭിച്ച് പൊതുജനാരോഗ്യ മന്ത്രാലയം (MoPH).
യാത്രക്കാർക്ക് മുൻകൂട്ടിയുള്ള പെർമിറ്റിനായി ഓൺലൈനായി അപേക്ഷിക്കാനും അപേക്ഷയുടെ നില തത്സമയം നിരീക്ഷിക്കാനും അംഗീകൃത പെർമിറ്റ് ഇലക്ട്രോണിക് രൂപത്തിൽ ലഭ്യമാക്കാനും ഈ പ്ലാറ്റ്ഫോമിലൂടെ സാധിക്കും.
യാത്രക്കാരുടെ നടപടിക്രമങ്ങൾ വേഗത്തിലാക്കാനും സേവനങ്ങൾ കൂടുതൽ എളുപ്പമാക്കാനും ലക്ഷ്യമിട്ടാണ് ഈ മാറ്റം. അതോടൊപ്പം തന്നെ ഔഷധ മേഖലയിലെ കർശനമായ നിയന്ത്രണങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കുകയും ചെയ്യും.
നാഷണൽ ഓതന്റിക്കേഷൻ സിസ്റ്റം (NAS) വഴി പ്രവേശിച്ച് ആവശ്യമായ രേഖകളും വാലിഡായ മെഡിക്കൽ പ്രിസ്ക്രിപ്ഷനും (Doctor's Prescription) അപ്ലോഡ് ചെയ്ത് അപേക്ഷ സമർപ്പിക്കാം.ആവശ്യമായ എല്ലാ രേഖകളും കൃത്യമായി സമർപ്പിച്ചാൽ 3 പ്രവൃത്തി ദിവസത്തിനുള്ളിൽ അപേക്ഷയിൽ തീർപ്പുണ്ടാകും.യാത്ര തിരിക്കുന്നതിന് കുറഞ്ഞത് 5 പ്രവൃത്തി ദിവസങ്ങൾക്ക് മുമ്പെങ്കിലും ഇ-പെർമിറ്റിനായി അപേക്ഷിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.പ്ലാറ്റ്ഫോം ഉപയോഗിക്കേണ്ട വിധം, വയ്ക്കേണ്ട രേഖകൾ, നിയന്ത്രിത മരുന്നുകളുടെ പട്ടിക എന്നിവ ഉൾപ്പെടുത്തി മന്ത്രാലയം പ്രത്യേക ഗൈഡ്ലൈൻ ബുക്ക്ലെറ്റും പുറത്തിറക്കിയിട്ടുണ്ട്.
ദേശീയ ആരോഗ്യ തന്ത്രത്തിന്റെ (National Health Strategy) ഭാഗമായി മന്ത്രാലയത്തിന്റെ സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ തുടർച്ചയായാണ് ഈ പുതിയ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. ......
മുൻ ഖത്തർ പ്രവാസി ക്യൂപ്പ് കെയർ ഫൗണ്ടർ (1998 - 2008 )കാന്തിലാ ട്ട് അബ്ദുസത്താർ നാട്ടിൽ നിര്യാതനായി. കോഴിക്കോട് എരഞ്ഞിപ്പാലത്തുള്ള വീട്ടിൽ വെച്ചാണ് മരണം സംഭവിച്ചത് ഭാര്യ സഫിയ സത്താർ തൈക്കണ്ടി പറമ്പ്, മക്കൾ: സിയാദ് ,സജാദ്, സാക്കി, (മൂവരും ഖത്തർ) മരുമക്കൾ: റിസ്ലിൻ, നിലോഫർ, ആയിഷ.
സഹോദരങ്ങൾ: പരേതരായ മുഹമ്മദ് കോയ, അബ്ദുൽ റസാഖ്. ......
ദുബായ്: യുഎഇയിലെ ഏറ്റവും പ്രധാനപ്പെട്ട ലോജിസ്റ്റിക്സ്-വാണിജ്യ കേന്ദ്രങ്ങളിലൊന്നായ ജെബൽ അലി വ്യവസായ മേഖലയ്ക്ക് സമീപം ബുധനാഴ്ച പുലർച്ചെ തുടർച്ചയായ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. ജെബൽ അലി പോർട്ടിനും സമീപ വ്യവസായ മേഖലയ്ക്കും സമീപത്തായി ഏകദേശം 20 മിനിറ്റിനിടെ കുറഞ്ഞത് ഏഴ് സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാനിലെ മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
സ്ഫോടനങ്ങൾക്ക് പിന്നാലെ പ്രദേശത്ത് കനത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ......
സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് ലോകമെമ്പാടുമുള്ള പ്രവാസി കേരളീയർക്കായി ഏർപ്പെടുത്തിയിരിക്കുന്ന ഐഡി കാർഡുകളുടെയും ഇൻഷുറൻസ് പദ്ധതികളുടെയും സംസ്ഥാന സര്‍ക്കാരിന്റെ മറ്റ് പ്രവാസി ക്ഷേമ പദ്ധതികളെയും കുറിച്ച് പ്രചാരണത്തിനും ഖത്തറിലെ മലയാളികളെ അതിന്റെ ഗുണഭോക്താക്കളാക്കാനും ഐ.സി.ബി.എഫ് ഇന്‍ഷുറന്‍സ് സ്കീമില്‍ അംഗമാക്കാനും ലക്ഷ്യം വച്ച് കൊണ്ട് പ്രവാസി വെല്‍ഫെയറിന്റെ നോര്‍ക്കാ കാമ്പയിന് ആരംഭിച്ചു. ആഗസ്ത് 20 വരെ നീണ്ടു നില്ക്കുന്ന കാമ്പയിന് കാലയളവില്‍ ആളുകള്‍ക്ക് അംഗത്വമെടുക്കാനും സംശയ നിവാരണത്തിനുമായി എല്ലാ ദിവസവും വൈകീട്ട് 7 മണി മുതൽ 9.30 മണി വരെ നുഐജയിലുള്ള പ്രവാസി വെല്‍ഫെയര്‍ ഒഫീസില്‍ പ്രത്യേക ഹെല്പ് ഡസ്ക് പ്രവര്‍ത്തിക്കും.
പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട് ആര് ചന്ദ്രമോഹന് കാമ്പയിന്റെയും നോര്‍ക്ക ഹെല്പ് ഡസ്കിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു. ......
ദോഹ: കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളിൽ ആവശ്യമായ ഭക്ഷണസാധനങ്ങൾ, കുടിവെള്ളം, ലഘുഭക്ഷണങ്ങൾ തുടങ്ങി അടിയന്തര ആവശ്യവസ്തുക്കൾ JGLC Team Qatar ൻ്റെ നേതൃത്വത്തിൽ ഇതിനോടകം എത്തിച്ചു നൽകി
വൈസ് ചെയർമാൻ ശ്രീ. ടിജു തോമസ്, അംഗങ്ങളായ ജോബി കെ. ......
വടകര നഗരസഭയിലെ പഴയ ബസ്റ്റാന്റ് പരിസരത്തെ ദിനം പ്രതി ആയിരക്കണക്കിന് ആളുകൾ ആശ്രയിച്ചുവരുന്ന പൊതു ശൗചാലയ പുനർനിർമാണം അനന്തമായി നീളുന്നതിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. പൊതു ശൗചാലയം ഉൾപ്പെടെ വടകര നഗരസഭയുടെ അനാസ്ഥയും കെടുകാര്യസ്ഥതയും ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രസ്തുത പരിപാടി കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ പി സി ഷീബ ഉദ്ഘാടനം ചെയ്തു. ......
ദോഹ: ഖത്തറിൽ വാർഷിക നെയ്മീൻ (Kingfish) വേട്ടയ്ക്കുള്ള നിരോധനം ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വരുമെന്ന് നഗരസഭ മന്ത്രാലയത്തിലെ ഫിഷറീസ് വകുപ്പ് അറിയിച്ചു. ഒക്ടോബർ 31 വരെയാണ് നിരോധന സമയം. ......
ദോഹ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾക്ക് നയതന്ത്രതലത്തിൽ പരിഹാരം കാണാനുള്ള ശ്രമങ്ങൾ സജീവമായി തുടരുകയാണെന്ന് ഖത്തർ വ്യക്തമാക്കി. നിലവിൽ ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള ചർച്ചകളൊന്നും നിശ്ചയിച്ചിട്ടില്ലെങ്കിലും, പ്രശ്നപരിഹാരത്തിനായി എല്ലാ കക്ഷികളുമായും ദോഹ ആശയവിനിമയം നടത്തുന്നുണ്ടെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. ......