ദോഹ: സ്വയം നിയന്ത്രിത ഇലക്ട്രിക് വാഹന (Autonomous e-Mobility) രംഗത്തെ ആഗോള പ്രമുഖരെ പങ്കെടിപ്പിച്ചുകൊണ്ടുള്ള രണ്ടാമത് 'എഇഎംഒബി' (AEMOB) ഫോറം 2026 സെപ്റ്റംബർ 7, 8 തീയതികളിൽ ദോഹയിൽ നടക്കും. ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ (QNCC) വെച്ച് നടക്കുന്ന ഉച്ചകോടിയുടെ തുടർന്ന് സെപ്റ്റംബർ 9-ന് പ്രത്യേക 'ഈക്കോസിസ്റ്റം ടൂറും' സംഘടിപ്പിക്കും. ......
ദോഹ: ദക്ഷിണേന്ത്യൻ സംഗീത ലോകത്തെ പ്രമുഖ ഗായകൻ സിദ് ശ്രീറാം തന്റെ കരിയറിലെ ആദ്യ ജി.സി.സി (GCC) സംഗീതനിശയുമായി ഖത്തറിലേക്ക്. 'സൗണ്ട് ഓഫ് സൗത്ത്' (Sound of South) എന്ന ബ്രാൻഡിന് കീഴിൽ സെപ്റ്റംബർ 25 ന് വെള്ളിയാഴ്ച ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ (QNCC - ഹാൾ 7) വെച്ചാണ് ചരിത്ര സംഗീത സായാഹ്നം അരങ്ങേറുന്നത്.
റെഡ് ആപ്പിൾ ഈവന്റ് മാനേജ്മെന്റ്, സ്കൈ മീഡിയ ഓർഗനൈസിംഗ്, ബ്ലൂ ഡോൾഫിൻ കോൺട്രാക്റ്റിംഗ് ആൻഡ് സർവീസസ് എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയുടെ പ്രൊഡക്ഷൻ നിർവ്വഹിക്കുന്നത് അപെക്സ് ഈവന്റ്സ് (Apex Events) ആണ്. ......
ദോഹ : മലപ്പുറം കിഴുപറമ്പ് കുനിയിൽ സ്വദേശി ചീരാത്ത് പി.കെ. സിദ്ധീഖ് (69))ഖത്തറിൽ നിര്യാതനായി.......
ദോഹ: മധ്യതിരുവിതാംകൂറിൽ നിന്നുള്ള പ്രവാസി മലയാളി സമൂഹത്തിൽ ബിസിനസ് രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച പ്രമുഖ വ്യവസായി ശ്രീ. കുര്യൻ സി.......
ദോഹ: വേനൽച്ചൂടിൽ നിന്ന് ആശ്വാസമേകി ഖത്തറിൽ വരുന്ന ആഴ്ചകളിൽ കാലാവസ്ഥ കൂടുതൽ മിതമാകാൻ സാധ്യതയെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (QMD) അറിയിച്ചു. സെപ്റ്റംബർ മാസത്തോടെ താപനില ക്രമേണ കുറയുമെങ്കിലും അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ (ആപേക്ഷിക ആർദ്രത) അളവ് വർധിക്കും. ......
ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിനായി സമർപ്പിത സേവനങ്ങൾ തുടർന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി ബിനവലന്റ് ഫോറം (ICBF), ഹമദ് മെഡിക്കൽ കോർപ്പറേഷനുമായി (HMC) സഹകരിച്ച് തുടർച്ചയായ മൂന്നാമത്തെ മാസവും രക്ത പ്ലേറ്റ്ലെറ്റ് ദാന ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു. ഖത്തർ നാഷണൽ ബ്ലഡ് ഡൊണേഷൻ സെന്ററിലാണ് ക്യാമ്പ് നടന്നത്.
രക്ത പ്ലേറ്റ്ലെറ്റ് ദാനത്തിന്റെ നിർണായക പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനും, ജീവൻ രക്ഷിക്കുന്ന ഈ മഹത്തായ പ്രവർത്തനത്തിൽ കൂടുതൽ ആളുകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
കാൻസർ ചികിത്സയിലുള്ള രോഗികൾക്കും, അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവർക്കും, വലിയ ശസ്ത്രക്രിയകൾക്ക് വിധേയരാകുന്നവർക്കും, രക്ത സംബന്ധമായ രോഗങ്ങളും ഗുരുതരമായ പരിക്കുകളും നേരിടുന്നവർക്കും പ്ലേറ്റ്ലെറ്റുകൾ അനിവാര്യമാണ്. ......
ദോഹ: ജോർദാനും യുണൈറ്റഡ് അറബ് എമിറേറ്റ്സിനും (യു.എ.ഇ) നേരെയുണ്ടായ പുതിയ ഇറാനിയൻ ആക്രമണങ്ങളെ ഖത്തർ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ജോർദാനുനേരെ മിസൈലുകളും യു.എ.ഇക്കുനേരെ ഡ്രോൺ ആക്രമണവുമാണ് ഉണ്ടായത്.
ഈ ആക്രമണങ്ങൾ ഇരു രാജ്യങ്ങളുടെയും പരമാധികാരത്തിന്മേലുള്ള ഗുരുതരമായ കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെയും നഗ്നമായ ലംഘനവുമാണെന്ന് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഖത്തർ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ......
ദോഹ: ഹൈസ്കൂൾ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ പുതിയ വിദ്യാർത്ഥി സംഘത്തെ ആദരിക്കാൻ സാധിച്ചതിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ ഥാനി സന്തോഷം പ്രകടിപ്പിച്ചു. തന്റെ ഔദ്യോഗിക ' എക്സ്' (X) അക്കൗണ്ടിലൂടെയാണ് അമീർ ഇക്കാര്യം അറിയിച്ചത്.
"മികച്ച വിജയം നേടിയ ഹൈസ്കൂൾ വിദ്യാർത്ഥികളുടെ പുതിയ നിരയെ ആദരിക്കുന്നതിൽ ഇന്ന് ഏറെ സന്തോഷമുണ്ട്. ......
ദോഹ: ഖത്തറിൽ സെപ്റ്റംബർ മാസത്തെ ഇന്ധനവില മാറ്റമില്ലാതെ തുടരുമെന്ന് ഖത്തർ എനർജി അറിയിച്ചു. ഓഗസ്റ്റ് മാസത്തിലെ അതേ നിരക്കുകൾ തന്നെയായിരിക്കും സെപ്റ്റംബറിലും നിലവിലുണ്ടാവുക.
പുതിയ ഉത്തരവ് പ്രകാരം പ്രീമിയം ഗ്രേഡ് പെട്രോളിന് ലിറ്ററിന് 2 ഖത്തറി റിയാലും, സൂപ്പർ ഗ്രേഡ് പെട്രോളിന് ലിറ്ററിന് 2.10 ഖത്തറി റിയാലുമായിരിക്കും വില. ......
ദോഹ: ഖത്തർ സംസ്കാര മന്ത്രാലയത്തിന് കീഴിലുള്ള ഖത്തർ ഫിലാറ്റലിക് ആന്റ് നുമിസ്മാറ്റിക് സെന്റർ ആറാമത് അജ്മാൻ അന്താരാഷ്ട്ര ഫിലാറ്റലിക് ആന്റ് നുമിസ്മാറ്റിക് എക്സിബിഷനിൽ പങ്കാളികളാകും. സെപ്റ്റംബർ 2 മുതൽ 6 വരെ അജ്മാനിലെ ബാഹി അജ്മാൻ പാലസ് ഹോട്ടലിലാണ് എക്സിബിഷൻ സംഘടിപ്പിക്കുന്നത്.
അജ്മാൻ ടൂറിസം, കൾച്ചർ ആൻഡ് മീഡിയ ഡിപ്പാർട്ട്മെന്റ് സംഘടിപ്പിക്കുന്ന മേളയിൽ അപൂർവ്വ നാണയങ്ങളുടെയും സ്റ്റാമ്പുകളുടെയും പ്രദർശനം, ലേലം, ശില്പശാലകൾ, പ്രഭാഷണങ്ങൾ എന്നിവ നടക്കും. ......