ദോഹ: ഡിജിറ്റൽ ലോകത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഓൺലൈൻ അപകടങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കുന്നതിനുമായി കർശന നിയമനിർമ്മാണങ്ങളും ഭരണനിർവ്വഹണ നടപടികളും സ്വീകരിച്ചുവരുന്നതായി നാഷണൽ ഹ്യൂമൻ റൈറ്റ്സ് കമ്മിറ്റി (എൻ.എച്ച്.ആർ.സി) അധ്യക്ഷ മറിയം ബിൻത് അബ്ദുള്ള അൽ അത്വിയ്യ വ്യക്തമാക്കി. മാധ്യമപ്രവർത്തകനായ ജാബർ അൽ ഹറമിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അവർ ഇക്കാര്യം പങ്കുവെച്ചത്.
കുട്ടികൾക്ക് ഇന്റർനെറ്റ് സുരക്ഷിതമായി ഉപയോഗിക്കുന്നതിനായുള്ള ഗൈഡ്ലൈനുകൾ സജീവമാക്കുന്നതിനൊപ്പം, സൈബർ വെല്ലുവിളികളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള നിർദ്ദേശങ്ങളും കമ്മിറ്റി സമർപ്പിച്ചിട്ടുണ്ട്.ഈ വർഷം ആദ്യ പകുതിയിൽ ലഭിച്ച 916 പരാതികളും ഹർജികളും എൻ.എച്ച്.ആർ.സി പരിഹരിച്ചു. ......
ദോഹ: അർബുദ രോഗമുക്തി നേടിയവരുടെ തുടർന്നുള്ള ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനായി അൽ അഹ്ലി സ്പെഷ്യലൈസ്ഡ് ഹെൽത്ത് കെയർ സംവിധാനത്തിന് കീഴിൽ പ്രാഥമിക ആരോഗ്യ സംരക്ഷണ കോർപ്പറേഷനുമായി (PHCC) സഹകരിച്ച് ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC) നടപ്പിലാക്കുന്ന 'ക്യാൻസർ സർവൈവേഴ്സ് പ്രോഗ്രാം' കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. മിഡിൽ ഈസ്റ്റിൽ തന്നെ ആദ്യമായി നടപ്പിലാക്കുന്ന ഈ പദ്ധതി നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നാല് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ വഴി ലഭ്യമാണ്.
ക്യാൻസർ ചികിത്സ വിജയകരമായി പൂർത്തിയാക്കി 5 വർഷം ആരോഗ്യനില തൃപ്തികരമായി തുടരുന്ന രോഗികളെയാണ് തുടർപരിപാലനത്തിനായി പ്രൈമറി ഹെൽത്ത് സെന്ററുകളിലേക്ക് മാറ്റുന്നത്. ......
ദോഹ: അടിസ്ഥാന സൗകര്യ വികസനത്തിലും ആധുനിക നഗരാസൂത്രണത്തിലും മുന്നിട്ടുനിൽക്കുന്ന ലൂസെയ്ൽ സിറ്റി, രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട റിയൽ എസ്റ്റേറ്റ് നിക്ഷേപ കേന്ദ്രമായി മാറുന്നതായി അൽ അസ്മാഖ് റിയൽ എസ്റ്റേറ്റ് പ്രോജക്ട്സ് കമ്പനിയുടെ പ്രതിവാര റിപ്പോർട്ട്. താമസ, വാണിജ്യ, വിനോദ മേഖലകളിലെ വൈവിധ്യമാർന്ന പദ്ധതികളും ഉന്നതനിലവാരത്തിലുള്ളജീവിതസൗകര്യങ്ങളുമാണ് നിക്ഷേപകരെയും വ്യക്തികളെയും ഒരുപോലെ ലൂസെയ്ലിലേക്ക് ആകർഷിക്കുന്നത്.
വേനൽക്കാലത്തും വിപണിയിൽ സ്ഥിരതയാർന്ന പുരോഗതിയാണ് രേഖപ്പെടുത്തുന്നത്. ......
ദോഹ: ചരിത്രപരമായ പാരമ്പര്യത്തിലും വിശ്വാസം, ഭാഷ, പങ്കുവെക്കപ്പെട്ട ലക്ഷ്യങ്ങൾ എന്നിവയിലധിഷ്ഠിതമായും വളർന്നുവന്ന ഖത്തറും ഒമാനും തമ്മിലുള്ള സഹോദരബന്ധം ഉഭയകക്ഷി താൽപ്പര്യങ്ങളുടെ പുതിയ ചക്രവാളങ്ങളിലേക്ക് മുന്നേറുന്നു. ഇരു രാജ്യങ്ങളിലെയും ഉന്നത നേതൃത്വങ്ങളുടെയും ജനങ്ങളുടെയും പരസ്പര ബഹുമാനമാണ് ഈ ദൃഢബന്ധത്തിന്റെ കരുത്ത്.
1970-കളുടെ തുടക്കത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ആധുനിക നയതന്ത്ര ബന്ധങ്ങൾക്ക് തുടക്കമാകുന്നത്. ......
ദോഹ: സൗദി അറേബ്യയ്ക്കും വാണിജ്യ കപ്പലുകൾക്കും നേരെ ഹൂതി മിലിഷ്യകൾ തുടർച്ചയായി നടത്തുന്ന മിസൈൽ ആക്രമണങ്ങളെ രൂക്ഷമായി അപലപിച്ചുകൊണ്ട് ഐക്യരാഷ്ട്രസഭാ (UN) രക്ഷാസമിതി പുറപ്പെടുവിച്ച പ്രസ്താവനയെ ഖത്തർ സ്വാഗതം ചെയ്തു.
അന്താരാഷ്ട്ര നിയമങ്ങളും യു.എൻ പ്രമേയം 2216 ഉൾപ്പെടെയുള്ള സുരക്ഷാ കൗൺസിൽ തീരുമാനങ്ങളും പൂർണ്ണമായും പാലിക്കപ്പെടണമെന്ന് പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞതിനെ ഖത്തർ വിദേശകാര്യ മന്ത്രാലയം അഭിനന്ദിച്ചു. സമുദ്ര ഗതാഗത സ്വാതന്ത്ര്യത്തിനും മേഖലയിലെ സുരക്ഷയ്ക്കും ഭീഷണിയാകുന്ന നീക്കങ്ങളെ അംഗീകരിക്കാനാകില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
സൗദി അറേബ്യയുടെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായി രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ഖത്തർ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. ......
ദോഹ: ക്യു.എൻ.ബി ഗ്രൂപ്പും മാസ്റ്റർകാർഡും ചേർന്ന് സംഘടിപ്പിച്ച ഡെബിറ്റ് കാർഡ് പ്രചാരണ പരിപാടിയുടെ ബമ്പർ സമ്മാനമായ 2026 മോഡൽ മക്ലാറൻ അർതുറ സ്പൈഡർ (McLaren Artura Spider) സൂപ്പർ കാർ വിജയിക്ക് കൈമാറി. നാസർ അബ്ദുൽഹാദി അൽ ഹാജ്രിയാണ് സമ്മാനത്തിന് അർഹനായത്.
വാണിജ്യ വ്യവസായ മന്ത്രാലയ (MoCI) പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടന്ന ഔദ്യോഗിക നറുക്കെടുപ്പിലൂടെയാണ് വിജയിയെ തിരഞ്ഞെടുത്തത്. ......
ദോഹ: ഖത്തറിലെ പ്രമുഖപർവ്വതാരോഹക ശൈഖ അസ്മ ബിന്ത് ഥാനി അൽ ഥാനി ലോകത്തിലെ എണ്ണായിരം മീറ്ററിന് മുകളിൽ ഉയരമുള്ള 11-ാമത്തെ കൊടുമുടിയും വിജയകരമായി കീഴടക്കി ചരിത്ര നേട്ടം കൈവരിച്ചു. പാകിസ്ഥാൻ-ചൈന അതിർത്തിയിലെ കരാക്കോറം പർവ്വതനിരയിൽ സ്ഥിതി ചെയ്യുന്ന 'ഗാഷർബ്രം II' (Gasherbrum II) കൊടുമുടിയുടെ ഉച്ചിയിലാണ് ശൈഖ അസ്മ ഏറ്റവും ഒടുവിലായി ഖത്തർ പതാക പാറിച്ചത്.
ലോകത്തിലെ ഏറ്റവും ഉയർന്ന 14 കൊടുമുടികളും കീഴടക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ് ഖത്തറിൻ്റെയും അറബ് ലോകത്തിൻ്റെയും അഭിമാനമായ ഈ നേട്ടം. ......
ദോഹ: ഖത്തർ കോടതികളിൽ വാട്സ്ആപ്പ് സന്ദേശങ്ങളും ഇമെയിലുകളും ഇനി നിയമപരമായ തെളിവായി സ്വീകരിക്കും. രാജ്യത്തെ ഇലക്ട്രോണിക് കൊമേഴ്സ്, സൈബർ ക്രൈം നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് ഡിജിറ്റൽ സംഭാഷണങ്ങൾക്ക് കോടതി നിയമസാധുത നൽകുന്നത്.
ഖത്തറി ടെലിവിഷനായ അൽ റയ്യാൻ ടിവിക്ക് നൽകിയ അഭിമുഖത്തിൽ പ്രമുഖ ഖത്തറി അഭിഭാഷകൻ മൻസൂർ അൽ ദോസരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ......
ദോഹ: ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി യാത്രക്കാർക്കായി ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേസ്. തെരഞ്ഞെടുത്ത റൂട്ടുകളിലെ വിമാന ടിക്കറ്റുകൾക്ക് 30 ശതമാനം വരെ ഇളവാണ് എയർലൈൻ ലഭ്യമാക്കിയിരിക്കുന്നത്. ......
ദോഹ:വേനലവധിക്കാലം വെറുതെ വീട്ടിലിരുന്ന് സമയം കളയാനുള്ളതല്ല, മറിച്ച് പുതിയ കഴിവുകൾ സ്വായത്തമാക്കാനും ചിന്തകളെ വികസിപ്പിക്കാനുമുള്ള അവസരമാണെന്ന് തെളിയിക്കുകയാണ് ഖത്തറിലെ കുട്ടികൾ. കായിക-യുവജന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രാജ്യത്തുടനീളം ആരംഭിച്ച 'സമ്മർ പ്ലാൻ 2026' പദ്ധതിക്ക് കീഴിൽ 550-ലധികം വിദ്യാഭ്യാസ, കായിക, സാംസ്കാരിക പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
യൂത്ത് സെന്ററുകളും വിവിധ പങ്കാളിത്ത സ്ഥാപനങ്ങളും ചേർന്ന് നടപ്പിലാക്കുന്ന ഈ പദ്ധതി കുട്ടികളിലെ അക്കാദമിക-സർഗ്ഗാത്മക ശേഷികൾ വളർത്തുന്നതിനൊപ്പം സാമൂഹിക പ്രതിബദ്ധതയും വർദ്ധിപ്പിക്കുന്നു. ......