ബാങ്കോക്ക്: ഖത്തർ ബീച്ച് വോളിബോൾ ജോഡികളായ ചെറിയെഫ് യൂനൂസിനെയും അഹമ്മദ് തിജാനെയും ഏഷ്യയിലെ മികച്ച പുരുഷ ബീച്ച് വോളിബോൾ താരങ്ങളായി തെരഞ്ഞെടുത്തു. തായ്ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ നടന്ന കന്നി ഏഷ്യൻ വോളിബോൾ കോൺഫെഡറേഷൻ (AVC) ഗാല 2026-ൽ ഇരുവർക്കും പുരസ്കാരം സമ്മാനിച്ചു.
വൻകരയിലെയും അന്താരാഷ്ട്രതലത്തിലെയും മത്സരങ്ങളിൽ കാഴ്ചവെച്ച മികച്ച പ്രകടനത്തെ തുടർന്നാണ് ഈ ബഹുമതി. ......
ദോഹ: വേനലവധിയിൽ സംഘടിപ്പിച്ച രണ്ട് അന്താരാഷ്ട്ര വിദ്യാർത്ഥി പ്രോഗ്രാമുകൾ ഖത്തർ വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം വിജയകരമായി പൂർത്തിയാക്കി.
മദീനയിൽ മിഡിൽ, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഒരു മാസം നീണ്ടുനിന്ന തീവ്ര ഖുർആൻ-വിദ്യാഭ്യാസ പരിശീലനവും, വിവിധ സർവകലാശാലകളിൽ നിന്നുള്ള 30 ഖത്തറി വിദ്യാർത്ഥികൾക്കായി ബോസ്നിയ ആൻഡ് ഹെർസഗോവിനയിലേക്ക് നടത്തിയ അക്കാദമിക്-സാംസ്കാരിക യാത്രയുമാണ് മന്ത്രാലയം സംഘടിപ്പിച്ചത്. 'ബനിയാൻ സ്റ്റുഡന്റ് സെന്റർ' മുൻകൈയെടുത്താണ് ക്ലാസ് മുറികൾക്ക് പുറത്തുള്ള പ്രായോഗിക അനുഭവങ്ങളിലൂടെ വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനം, സാംസ്കാരിക വീക്ഷണം, ദേശീയ-ഇസ്ലാമിക മൂല്യങ്ങളോടുള്ള പ്രതിബദ്ധത എന്നിവ വളർത്തുന്നതിന്റെ ഭാഗമായി ഈ പദ്ധതി നടപ്പിലാക്കിയത്.
നബിദിന പള്ളിയുടെ (മസ്ജിദുന്നബവി) അന്തരീക്ഷത്തിൽ നടന്ന മദീന പ്രോഗ്രാമിൽ വിശുദ്ധ ഖുർആൻ മനഃപാഠമാക്കൽ, ആത്മീയ വിദ്യാഭ്യാസം, വ്യക്തിത്വ വികസനം എന്നിവ ഉൾപ്പെട്ടിരുന്നു. ......
ദോഹ: പ്രമുഖ ചാരിറ്റബിൾ സംഘടനയായ എജ്യൂക്കേഷൻ എബൗ ഓൾ (EAA) ഫൗണ്ടേഷനുമായി പങ്കാളിത്ത കരാറിൽ ഒപ്പുവെച്ച് ഖത്തർ സ്റ്റാർസ് ലീഗ് (QSL). 2026-2027, 2027-2028 എന്നീ രണ്ട് സീസണുകളിലേക്കാണ് കരാർ. ......
ദോഹ: സ്പോക്കണ് അറബിക് പഠനരംഗത്ത് ഏറെ ശ്രദ്ധേയമായ 'സ്പോക്കണ് അറബിക് മെയ്ഡ് ഈസി' എന്ന പുസ്തകം വി സര്‍വ് മാനേജിംഗ് ഡയറക്ടര്‍ ഷിഫക്ക് ഗ്രന്ഥകാരന് ഡോ. അമാനുല്ല വടക്കാങ്ങര സമ്മാനിച്ചു. ......
കേരളത്തിന്റെ വളർച്ചയ്ക്ക് പിന്നിൽ നട്ടെല്ലായി വര്‍ത്തിക്കുന്ന പ്രവാസികളുടെ ജീവിതവുമായി ബന്ധപ്പെട്ട് കാലങ്ങളായുള്ള പ്രശ്നങ്ങളും ആവശ്യങ്ങളും അവരുടെ അവകാശങ്ങളും ക്രോഡീകരിച്ച് അവയ്ക്ക് പരിഹാരം കാണുന്നതിനായി സർക്കാരിന് വ്യക്തമായ നിർദേശങ്ങൾ സമർപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പൊതുജനങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് പ്രവാസി വെല്‍ഫെയര്‍ തയ്യാറാക്കിയ ജനകീയ പ്രവാസി അവകാശ രേഖ പ്രവാസി കാര്യ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി വി.ഡി സതീശന്, വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്ക് സമര്‍പ്പിച്ചു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് അഹമ്മദ് ഷാഫി, ജനറല്‍ സെക്രട്ടറി ഷറഫുദ്ദീന് സി, സംസ്ഥാന കമ്മറ്റിയംഗം മുനീഷ് എ.സി എന്നിവര്‍ ചേര്‍ന്നാണ് കൈമാറിയത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ, പ്രവാസി മലയാളികൾ നടത്തുന്ന ജീവിതം പ്രതിക്ഷകളോടൊപ്പം പ്രയാസങ്ങളും നിറഞ്ഞതാണ്. ......
ദോഹ: ഈ ഓണക്കാലത്ത് ഉപഭോക്താക്കള്‍ക്കായി വന്‍ സമ്മാന പദ്ധതി പ്രഖ്യാപിച്ച് ഖത്തറിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ്. 'സഫാരിയൊപ്പം ഓണം... ......
ദോഹ:വേനൽക്കാലത്ത് യാത്രകളും ബീച്ചുകളിലേക്കും സ്വിമ്മിംഗ് പൂളുകളിലേക്കുമുള്ള സന്ദർശനങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് സുരക്ഷാ നിർദേശങ്ങളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം (MoI). വീടുകൾ, വാഹനങ്ങൾ, യാത്രകൾ, ജലാശയങ്ങളിലെ വിനോദങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് പാലിക്കേണ്ട പ്രധാന മുൻകരുതലുകളാണ് മന്ത്രാലയം പങ്കുവെച്ചിരിക്കുന്നത്.
യാത്ര തിരിക്കുന്നതിന് മുമ്പ് വീടുകളിലെ ഇലക്ട്രിക്കൽ കണക്ഷനുകൾ, എയർ കണ്ടീഷണറുകൾ, സ്മോക്ക് ഡിറ്റക്ടറുകൾ, ഫയർ എക്സ്റ്റിംഗുഷറുകൾ എന്നിവ കൃത്യമായി പരിശോധിക്കണം.വാഹനങ്ങളുടെ ടയറുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തണം. ......
ദോഹ: കേരള സംസ്ഥാന ഇൻ്റർ ഡിസ്ട്രിക്റ്റ് ക്ലബ്ബ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ സ്വർണ്ണം നേടി ദോഹ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഫൈസാൻ. ഓഗസ്റ്റ് 6 മുതൽ 8 വരെ കൊല്ലം ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടന്ന 19-ാമത് ചാമ്പ്യൻഷിപ്പിൽ ബോയ്സ് അണ്ടർ-16 വിഭാഗത്തിലാണ് ഫൈസാൻ ഈ മിന്നുന്ന വിജയം കൈവരിച്ചത്.
ഈ മികച്ച പ്രകടനത്തോടെ അന്തർസംസ്ഥാന സൗത്ത് സോൺ അത്ലറ്റിക്സ് മത്സരങ്ങളിൽ കേരളത്തെ പ്രതിനിധീകരിക്കാനുള്ള അപൂർവ്വ ഭാഗ്യവും ഈ കൊച്ചു പ്രതിഭ സ്വന്തമാക്കി. ......