
ദോഹ: ദോഹ ഡിസൈൻ ഡിസ്ട്രിക്റ്റ് സംഘടിപ്പിച്ച 'ഓപ്പൺ കോൾ ഫോർ പബ്ലിക് ആർട്ട്' (Open Call for Public Art) മത്സരത്തിലെ നാല് വിജയികളായ പ്രോജക്ടുകൾ പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള 53 രാജ്യങ്ങളിൽ നിന്നായി ലഭിച്ച 220-ലധികം എൻട്രികളിൽ നിന്നാണ് വിദഗ്ദ്ധ ജൂറിയുടെ വിലയിരുത്തലിനും പൊതുജനങ്ങളുടെ വോട്ടിംഗിനും ശേഷം വിജയികളെ തിരഞ്ഞെടുത്തത്.
മഷൈറെബ് ദോഹയിലെ (Msheireb Downtown Doha) പൊതു ഇടങ്ങളെ കൂടുതൽ ആകർഷകമാക്കുന്നതിനും കലയെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുന്നതിനുമാണ് ഈ മുൻകൈയിലൂടെ ലക്ഷ്യമിടുന്നത്.ഗ്രാവിറ്റി ഡ്രോപ്സ് ഓൺ എ ഫ്ലോട്ടിംഗ് സർഫസ് (Gravity Drops on a Floating Surface): ബഹ്റൈൻ ആസ്ഥാനമായ 'മരാജ്' ആർക്കിടെക്ചർ സ്റ്റുഡിയോ ഒരുക്കിയ ഈ ഇന്ററാക്ടീവ് ശിൽപ മാതൃക, കാഴ്ചക്കാർക്ക് വെറുമൊരു കാഴ്ചവസ്തുവല്ല; മറിച്ച് തൊട്ടറിഞ്ഞും കളിച്ചും സമയം ചെലവഴിക്കാവുന്ന സജീവമായ ഒരു അനുഭവ ഇടമാണ്.
ഡെസേർട്ട് മൂവ്മെന്റ് (Desert Movement): ഖത്തറിലെ പ്രാദേശിക ഇന്ത്യൻ ആർക്കിടെക്റ്റായ ദാന അനസ് രൂപകൽപ്പന ചെയ്ത ഈ അലങ്കാര ശിൽപം, മരുഭൂമിയിലെ മണൽക്കുന്നുകളുടെ ദ്രുതഗതിയിലുള്ള സ്വാഭാവിക ഒഴുക്കിൽ നിന്നും മനോഹരമായ വക്രരേഖകളിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.
വിസ്പേഴ്സ് ഓഫ് ലീവ്സ് (Whispers of Leaves): ഫ്രഞ്ച് കലാകാരൻ ഗില്ലൂം റോസിയറും ഖത്തറി കലാകാരി മറിയം ഫറജ് അൽ-സുവൈദിയും കൈകോർത്തപ്പോൾ പിറന്നത് വേറിട്ടൊരു ശബ്ദ ഇന്ററാക്ടീവ് അനുഭവമാണ്. ......
ദോഹ: ഖത്തറിലെ നാഷണൽ കേഡറുകൾക്ക് പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായി ആദ്യമായി ന്യൂക്ലിയർ എഞ്ചിനീയറിംഗ് (Nuclear Engineering) മേഖലയിൽ വിദ്യാർത്ഥികൾക്ക് ഉപരിപഠന സ്കോളർഷിപ്പ് നൽകുന്നു. ഖത്തർ വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം, സിവിൽ സർവീസ് വികസന ബോർഡ്, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം എന്നിവ സംയുക്തമായാണ് പദ്ധതി സംഘടിപ്പിക്കുന്നത്.
ബ്രിട്ടൺ, യു.എസ്.എ, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളിലെ മുൻനിര അംഗീകൃത സർവകലാശാലകളിലാണ് തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് പഠനാവസരം ലഭിക്കുക. ......
കാസർകോട്: വിദേശത്തും നാട്ടിലും ഒരുപോലെ സ്നേഹത്തിൻ്റെ പാലം തീർത്ത ഖത്തറിലെ കാസർകോടൻ കൂട്ടായ്മ "ക്യൂട്ടിക്ക്" ഇരുപതാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി മേൽപറമ്പ് ന്യൂ ഗോൾഡൻ ബേക്കറി ഓഡിറ്റോറിയത്തിൽ "ക്യൂട്ടിക്ക് സംഗമം" സംഘടപ്പിച്ചു.
പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരികെ വന്നവരും ഇപ്പോഴും ഖത്തറിൽ ഉള്ളവരും ഒരേ വേദിയിൽ ഒത്തുകൂടിയപ്പോൾ പഴയ കാലത്തെ കഥകളും കൂട്ടായ്മയുടെ ഊഷ്മളതയും നിറഞ്ഞ സായാഹ്നമായി.
മാനേജിംഗ് ഡയറക്ടർ ലുക്ക്മാനുൽ ഹക്കിമിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ എക്സിക്യൂട്ടീവ് ഡയറക്ടർ ആദം കുഞ്ഞി സ്വാഗതം പറഞ്ഞു. മഹമ്മൂദ് പി.എ, ബഷീർ സ്രങ്ക്, സത്താർ മദീന, ശംസുദ്ധീൻ കോളിയാട്, ഷാഫി മാടന്നൂർ, ഹാരിസ് ഏരിയാൽ എന്നിവർ ആശംസാ പ്രസംഗം നടത്തി. ......
ദോഹ:നിർദ്ധനരായ
കുട്ടികൾക്ക്
എഞ്ചിനീയറിംഗ്, കൃഷി, ധനകാര്യം, പോർട്ട് മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ സമഗ്രമായ തൊഴിലധിഷ്ഠിത പരിശീലന പരിപാടികൾ നടപ്പിലാക്കുന്നതായി ഖത്തറിലെ അനാഥ സംരക്ഷണ കേന്ദ്രമായ 'ദരീമ'യുടെ (Dreama Center) എക്സിക്യൂട്ടീവ് ഡയറക്ടർ ഷെയ്ഖ നജ്ല ബിൻത് അഹമ്മദ് ആൽഥാനി വ്യക്തമാക്കി. പ്രാദേശിക പത്രത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അവർ കേന്ദ്രത്തിന്റെ പുത്തൻ പദ്ധതികളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചത്.
കേവലം അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിലുപരി കുട്ടികളുടെ മാനസികവും സാമൂഹികവും വിദ്യാഭ്യാസപരവുമായ പുരോഗതി ഉറപ്പാക്കി അവരെ സ്വാശ്രയത്വത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യം. ......
ദോഹ: ആഗോള സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും 2025 സാമ്പത്തിക വർഷത്തിൽ ഖത്തർ ശക്തമായ വളർച്ചയും വിലക്കയറ്റ നിയന്ത്രണവും കൈവരിച്ചതായി ഖത്തർ സെൻട്രൽ ബാങ്ക് (QCB). ബാങ്ക് പുറത്തുവിട്ട വാർഷിക മാക്രോ ഇക്കണോമിക് അവലോകന റിപ്പോർട്ട് പ്രകാരം രാജ്യത്തിന്റെ യഥാർത്ഥ ജിഡിപി (Real GDP) 2.9 ശതമാനം വളർച്ച രേഖപ്പെടുത്തി.
ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ഭാഗമായുള്ള സാമ്പത്തിക വൈവിധ്യവൽക്കരണ നയങ്ങൾ മികച്ച ഫലം നൽകുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ......
ദോഹ: രാത്രികാലങ്ങളിൽ വാഹനമോടിക്കുമ്പോൾ നിർബന്ധമായും ലൈറ്റുകൾ ഉപയോഗിക്കണമെന്ന് ഓർമ്മിപ്പിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം. രാത്രി ലൈറ്റുകൾ പ്രകാശിപ്പിക്കാതെ വാഹനമോടിക്കുന്നത് ഗതാഗത നിയമത്തിലെ ആർട്ടിക്കിൾ 70 പ്രകാരം ഗുരുതരമായ ലംഘനമാണെന്ന് മന്ത്രാലയം ഔദ്യോഗിക എക്സ് (X) ഹാൻഡിലിലൂടെ മുന്നറിയിപ്പ് നൽകി.
ട്രെഫിക് നിയമത്തിലെ ആർട്ടിക്കിൾ 70, 95 എന്നിവ പ്രകാരം സൂര്യ അസ്തമയം മുതൽ സൂര્યોദയം വരെയുള്ള സമയങ്ങളിലോ, പകൽസമയത്ത് മോശം കാലാവസ്ഥ കാരണം കാഴ്ച വ്യക്തമല്ലാത്തപ്പോഴോ ലൈറ്റുകൾ ഇടാതെ വാഹനമോടിച്ചാൽ നിയമനടപടി നേരിടേണ്ടി വരും.നിയമം ലംഘിക്കുന്നവർക്ക് ഒരു ആഴ്ചയിൽ കുറയാത്തതും ഒരു വർഷം വരെ നീളാവുന്നതുമായ തടവുശിക്ഷയോ, 3,000 റിയാലിൽ കുറയാത്തതും 10,000 റിയാൽ വരെ ഉയർന്നേക്കാവുന്നതുമായ പിഴയോ, അല്ലെങ്കിൽ ഇവ രണ്ടുമോ ശിക്ഷയായി ലഭിക്കാമെന്ന് ഗതാഗത നിയമം വ്യക്തമാക്കുന്നു. ......
ദോഹ: ഖത്തറിലെ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് പുതിയ ഉണർവേകാനും നിക്ഷേപ സൗഹൃദ അന്തരീക്ഷം കൂടുതൽ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് വാടക നിയമത്തിൽ (2008-ലെ നിയമം നം. 4) നിർണായക ഭേദഗതികൾ വരുത്തി ഖത്തർ നഗരസഭാ മന്ത്രാലയം. ......
ദോഹ: ഹമദ് വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകളും ബോർഡിംഗ് നടപടികളും കൂടുതൽ അനായാസമാക്കുന്നതിന്റെ ഭാഗമായി യാത്രക്കാർക്കായി വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ അധികൃതർ പുറപ്പെടുവിച്ചു. വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുൻപ് ചെക്ക്-ഇൻ ആരംഭിക്കുമെന്നും, പുറപ്പെടുന്നതിന് 60 മിനിറ്റ് മുൻപ് കൗണ്ടറുകൾ പൂർണ്ണമായും അടയ്ക്കുമെന്നും അധികൃതർ അറിയിച്ചു.
യാത്രക്കാരുടെ സൗകര്യാർത്ഥം വിവിധ എയർലൈനുകൾക്കായി പ്രത്യേക പ്രവേശന കവാടങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ......
ദോഹ:പ്രയാസകരമായ ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ജനവിഭാഗങ്ങൾക്ക് ആശ്വാസമേകി ഖത്തർ ചാരിറ്റി. താൻസാനിയയിലെ പ്വാനി (Pwani) മേഖലയിലെ നിർദ്ധനരായ 161 കുടുംബങ്ങൾക്ക് ഖത്തർ ചാരിറ്റി ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു. ......
ദോഹ: ഓഗസ്റ്റ് 11-ഓടെ 'അൽ നത്റ' നക്ഷത്രം ഉദിച്ചുയരുന്നതോടെ ഖത്തറിൽ അടുത്ത 13 ദിവസങ്ങളിൽ കടുത്ത ചൂടുംഅന്തരീക്ഷത്തിൽ ഈർപ്പവും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പ്രാദേശികമായി 'അൽ കുലൈബൈൻ' എന്നറിയപ്പെടുന്ന അൽ നത്റ, വേനൽക്കാല നക്ഷത്രങ്ങളിൽ ആറാമത്തേതാണ്. വേനലിന്റെ കഠിനമായ ചൂടിനെ സൂചിപ്പിക്കുന്ന 'ജംറത്ത് അൽ ഖൈസ്' ഘട്ടത്തിന്റെ അവസാന നാളുകളാണ് ഇതിലൂടെ ആരംഭിക്കുന്നത്.
ഈ കാലയളവിൽ ഉഷ്ണതരംഗവും ഉയർന്ന ആർദ്രതയും തുടരുമെങ്കിലും വടക്കൻ കാറ്റിന് സാധ്യതയുണ്ട്. ......