ദോഹ:ചുവരുകൾക്കുള്ളിൽ ഒതുങ്ങിനിന്ന സർഗ്ഗാത്മകതയ്ക്കും തൊഴിൽ സ്വപ്നങ്ങൾക്കും ചിറകുമുളപ്പിച്ചു കൊണ്ട് ഖത്തറിന്റെ സാമ്പത്തിക മാപ്പിൽ പുതിയ ചരിത്രം കുറിക്കപ്പെടുന്നു. കേവലം 300 റിയാൽ എന്ന ചെറിയ തുകയിൽ സ്വന്തം വീടുകളെത്തന്നെ കൊച്ചു വ്യവസായശാലകളാക്കി മാറ്റാൻ അവസരമൊരുക്കിയ മന്ത്രാലയത്തിന്റെ തീരുമാനം, ആയിരക്കണക്കിന് പ്രവാസി-ദേശീയ കുടുംബങ്ങളുടെ പ്രതീക്ഷകൾക്കാണ് പുതുവെളിച്ചമേകുന്നത്. ......
ജനീവ: വാഷിംഗ്ടൺ ഉടമ്പടി നടപ്പിലാക്കുന്നതിന്റെ നിരീക്ഷണവും പരിശോധനയും കൂടുതൽ ഊർജ്ജിതമാക്കുന്നതിനായി രണ്ട് പുതിയ സംരംഭങ്ങളുമായി മുന്നോട്ടുപോകാൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയും (DRC) റുവാണ്ടയും ധാരണയിലെത്തി. സ്വിറ്റ്സർലൻഡിലെ ജനീവയിലുള്ള യു.എസ് മിഷനിൽ വെച്ച് ആഗസ്റ്റ് 12, 13 തീയതികളിൽ നടന്ന ആറാമത് ജോയിന്റ് സെക്യൂരിറ്റി കോർഡിനേഷൻ മെക്കാനിസം (JSCM) യോഗത്തിലാണ് ഈ പ്രഖ്യാപനം.
അമേരിക്കൻ ഐക്യനാടുകൾ, ഖത്തർ, ആഫ്രിക്കൻ യൂണിയൻ മധ്യസ്ഥരായ ടോഗോ, ആഫ്രിക്കൻ യൂണിയൻ കമ്മീഷൻ എന്നിവരുടെ സാന്നിധ്യത്തിലാണ് ഡി.ആർ. ......

ദോഹ: ഖത്തറിൽ വേനൽക്കാലത്ത് അനുഭവപ്പെടുന്ന മഴയും ഉയർന്ന താപനിലയും കാലാവസ്ഥാ വ്യതിയാനത്തിന്റെ (Climate Change) നേരിട്ടുള്ള പ്രതിഫലനമല്ലെന്നും, മേഖലയിലെ സ്വാഭാവിക കാലാവസ്ഥാ ചക്രത്തിന്റെ (Natural Weather Patterns) ഭാഗമാണെന്നും ഖത്തർ സെന്റർ ഫോർ സ്പേസ് സയൻസസ് ആൻഡ് അസ്ട്രോണമി ചെയർമാൻ ശൈഖ് സൽമാൻ ബിൻ ജാബർ അൽഥാനി വ്യക്തമാക്കി.പ്രാദേശികപത്രത്തിനുനൽകിയ അഭിമുഖത്തിലാണ് അദ്ദേഹം വാനശാസ്ത്രപരവും അന്തരീക്ഷശാസ്ത്രപരവുമായ വിവരങ്ങൾ പങ്കുവെച്ചത്.ജൂലൈ അവസാനത്തോടെ അന്തരീക്ഷത്തിൽ ഉണ്ടാകുന്ന ഉയർന്ന ആർദ്രത (Humidity) കാരണം ഖത്തറിന്റെ വ്യോമമേഖലയിൽ മേഘരൂപീകരണം നടക്കുകയും തുടർന്ന് മരുഭൂ പ്രദേശങ്ങളിൽ മഴ പെയ്യുകയും ചെയ്യുന്നത് സ്വാഭാവികമാണ്.പ്രാദേശികമായി 'ഹഖാബ്' എന്നറിയപ്പെടുന്ന പരിമിത വിസ്തൃതിയുള്ള പ്രത്യേക മേഘങ്ങളാണ് പെട്ടെന്നുള്ള കനത്ത മഴയ്ക്കും ആലിപ്പഴ വീഴ്ചയ്ക്കും കാരണമാകുന്നത്.അഞ്ച് വർഷം മുമ്പ് ഖത്തറിന്റെ പടിഞ്ഞാറൻ മേഖലയിൽ അരമണിക്കൂറോളം നീണ്ടുനിന്ന ശക്തമായ മഴ ഇതിനൊരു ഉദാഹരണമാണ്. ഇത്തരം കാലാവസ്ഥാ സംഭവങ്ങൾ അസാധാരണമല്ല, മറിച്ച് കൃത്യമായ ഇടവേളകളിൽ ആവർത്തിക്കുന്നവയാണ്.ഏകീകൃതമായ ഒരു കാലാവസ്ഥാ സംഭവത്തെ മാത്രം മുൻനിർത്തി ശാസ്ത്രീയമായി 'കാലാവസ്ഥാ വ്യതിയാനം' എന്ന് തരംതിരിക്കാനാകില്ലെന്ന് ശൈഖ് സൽമാൻ ചൂണ്ടിക്കാട്ടി.
"വർഷങ്ങളായുള്ള കാലാവസ്ഥാ രേഖകളും ദീർഘകാല ഡാറ്റകളും (Climate Records) വിശകലനം ചെയ്ത് മാത്രമേ കാലാവസ്ഥാ വ്യതിയാനം സ്ഥിരീകരിക്കാൻ സാധിക്കൂ. ......
ദോഹ: ദോഹ മെട്രോയുടെ മെട്രോലിങ്ക് M304 ബസ് റൂട്ടിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചു. ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് സേവനത്തിലെ പുതിയ മാറ്റം അറിയിച്ചത്.
പുതുക്കിയ സർവീസ് അനുസരിച്ച്, M304 റൂട്ട് ബസുകൾ സ്പോർട്സ് സിറ്റി സ്റ്റേഷനിൽ (എക്സിറ്റ് 5) നിന്നായിരിക്കും പ്രവർത്തനം ആരംഭിക്കുക. ......
ദോഹ: ഖത്തറിലെ പൊതുവിദ്യാഭ്യാസ സംവിധാനത്തിൽ ഗുണനിലവാരവും രക്ഷിതാക്കളുടെ വിശ്വാസ്യതയും പ്രതിഫലിപ്പിക്കുന്ന ശ്രദ്ധേയമായ സ്ഥിതിവിവരക്കണക്കുകൾ പുറത്തുവിട്ട് വിദ്യാഭ്യാസ உய ഉന്നതവിദ്യാഭ്യാസ മന്ത്രാലയം (Ministry of Education and Higher Education). 2025-2026 അക്കാദമിക് വർഷത്തെ 'സ്റ്റാറ്റിസ്റ്റിക്കൽ ഹൈലൈറ്റ്സ്' ബുള്ളറ്റിൻ പ്രകാരം, ഏകദേശം 9,000-ത്തോളം വിദ്യാർത്ഥികളാണ് സ്വകാര്യ സ്കൂളുകൾ ഉപപേക്ഷിച്ച് സർക്കാർ സ്കൂളുകളെ വിദ്യാഭ്യാസത്തിനായി തിരഞ്ഞെടുത്തത്.
8,767 വിദ്യാർത്ഥികൾ സ്വകാര്യ വിദ്യാലയങ്ങളിൽ നിന്ന് സർക്കാർ സ്കൂളുകളിലേക്ക് മാറിയപ്പോൾ, വിപരീത ദിശയിൽ 1,265 പേർ മാത്രമാണ് മാറിയത് (അറ്റ വർദ്ധനവ്: 7,502 വിദ്യാർത്ഥികൾ).ഏറ്റവും കൂടുതൽ വിദ്യാർത്ഥി മാറ്റം നടന്നത് പ്രൈമറി തലത്തിലാണ്. ......
ദോഹ: കായിക പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന 2026-ലെ ഖത്തർ കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ മത്സരക്രമം ഖത്തർ സ്റ്റാർസ് ലീഗ് (QSL) ഫൗണ്ടേഷൻ പ്രഖ്യാപിച്ചു. 2025-2026 സ്പോർട്സ് സീസണിൽ നിന്ന് മാറ്റി വെച്ച ടൂർണമെന്റിന്റെ പുതിയ തീയതികളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
കഴിഞ്ഞ ദോഹ ബാങ്ക് സ്റ്റാർസ് ലീഗ് (2025-2026) സീസണിലെ ആദ്യ നാല് സ്ഥാനക്കാരായ അൽ സാദ്, അൽ ശമാൽ, അൽ റയ്യാൻ, അൽ ഗരാഫ എന്നീ കരുത്തുറ്റ ക്ലബ്ബുകളാണ് ഇത്തവണ ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്.സെപ്റ്റംബർ ഒന്നിന് നടക്കുന്ന ആദ്യ സെമി ഫൈനലിൽ പ്രമുഖ ക്ലബ്ബുകളായ അൽ സാദും അൽ ഗരാഫയും തമ്മിൽ ഏറ്റുമുട്ടും. ......
ദോഹ: നിയമപരമായി അനുമതിയില്ലാതെ സ്വകാര്യ വാഹനങ്ങൾ പണം ഈടാക്കി യാത്രക്കാരെ എത്തിക്കാൻ (ട്രാഫിക്കിംഗ് / ടാക്സിയായി) ഉപയോഗിക്കുന്നത് ഗുരുതര നിയമലംഘനമാണെന്നും ഇത്തരം വാഹനങ്ങൾ കണ്ടുകെട്ടുമെന്നും ഖത്തർ ഗതാഗത ഡയറക്ടറേറ്റ് (General Directorate of Traffic) വ്യക്തമാക്കി. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലെ പ്രൊഫഷൻസ് ആൻഡ് പെർമിറ്റ്സ് ലൈസൻസിംഗ് വിഭാഗം മേധാവി മേജർ സമീൽ ഖലീവി അൽ ഷമ്മരിയാണ് ഖത്തർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം അറിയിച്ചത്.
വാഹനം രജിസ്റ്റർ ചെയ്ത ആവശ്യത്തിനല്ലാതെ നിയമവിരുദ്ധമായ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിയമലംഘനമാണ്.നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കുകയും (Impound), ഡ്രൈവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്യും.ലൈസൻസില്ലാതെ യാത്രക്കാരെ കൊണ്ടുപോകുന്നതിന് പിഴയും, വാണിജ്യാടിസ്ഥാനത്തിൽ ആസൂത്രിതമായി ഇത്തരം സേവനം നടത്തുന്നവർക്ക് അധിക ശിക്ഷാനടപടികളും നേരിടേണ്ടി വരും.സ്വകാര്യ വാഹനങ്ങൾ ഇത്തരം ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുമെന്നും അവരുടെ അവകാശ സംരക്ഷണത്തിന് തടസ്സമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ......
ദോഹ: ഹമദ് മെഡിക്കൽ കോർപ്പറേഷന് (HMC) കീഴിലുള്ള അൽ വക്ര ആശുപത്രിയിലെ (AWH) യൂറോളജി വിഭാഗത്തിന് രാജ്യാന്തര തലത്തിൽ വീണ്ടും ആദരം. വൃക്കയിലെ കല്ല് സംബന്ധമായ രോഗങ്ങളുടെ അത്യാധുനിക ചികിൽസയിൽ അമേരിക്കയിലെ പ്രശസ്തമായ 'സർജിക്കൽ റിവ്യൂ കോർപ്പറേഷൻ' (SRC) നൽകുന്ന 'സെന്റർ ഓഫ് എക്സലൻസ് ഫോർ കിഡ്നി സ്റ്റോൺ മാനേജ്മെന്റ്' (COEKSM) അക്രഡിറ്റേഷൻ അൽ വക്ര ആശുപത്രി വീണ്ടും സ്വന്തമാക്കി. ......
ദോഹ: 2028-ൽ നടക്കുന്ന നാലാമത് ആഗോള ഭിന്നശേഷി ഉച്ചകോടിക്ക് (Fourth Global Disability Summit) ഖത്തർ തലസ്ഥാനമായ ദോഹ വേദിയാകും. ജനീവയിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കായുള്ള കമ്മറ്റി (UN CRPD) സംവാദത്തിൽ ഖത്തർ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി മർയം ബിൻത് അലി ബിൻ നാസർ അൽ മിസ്നദാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്റർനാഷണൽ ഡിസെബിലിറ്റി അലയൻസുമായി (IDA) സഹകരിച്ചാണ് ഖത്തർ ഈ ഉച്ചകോടി സംഘടിപ്പിക്കുന്നത്. ......