ദോഹ: 2027 ഫീബ ബാസ്ക്കറ്റ്ബോൾ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ നാലാം വിൻഡോയിൽ ഖത്തർ ദേശീയ ടീം ചൈനയുമായി ഏറ്റുമുട്ടുന്നു. ഓഗസ്റ്റ് 27-ന് നടക്കുന്ന നിർണ്ണായക പോരാട്ടത്തിന് 'സൗത്ത് ഹാൾ' (South Hall) വേദിയാകും. ......
ദോഹ: ഖത്തറിലെ ഇന്ത്യൻപ്രവാസികൾക്ക് നാട്ടിലേക്ക് എളുപ്പത്തിൽ പണമയക്കുന്നതിനായി പുതിയ റെമിറ്റൻസ് സേവനത്തിന് തുടക്കം കുറിച്ച് ഖത്തർ പോസ്റ്റ്. ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷ വേളയിലാണ് ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് സാങ്കേതികവിദ്യയും തപാൽ ശൃംഖലയും കോർത്തിണക്കിക്കൊണ്ടുള്ള ഈ സുപ്രധാന പദ്ധതി പ്രഖ്യാപിച്ചത്. ......

ദോഹ: ശുദ്ധ ഊർജ്ജത്തിലേക്കുള്ള (Clean Energy) ആഗോള മാറ്റവും നിർമ്മിത ബുദ്ധി (AI) സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള വളർച്ചയും മൂലം ആഗോള വിപണിയിൽ ചെമ്പിന്റെ (Copper) ആവശ്യകത വർദ്ധിക്കുന്നതായും, വില ഇനിയും ഉയരുമെന്നും ഖത്തർ നാഷണൽ ബാങ്ക് (QNB) റിപ്പോർട്ട്. ആവശ്യകതയ്ക്കനുസരിച്ച് വിതരണം (Supply) ഉറപ്പാക്കാൻ സാധിക്കാത്തതാണ് വിലവർദ്ധനവിന് പ്രധാന കാരണമായി ബാങ്ക് ചൂണ്ടിക്കാണിക്കുന്നത്.
നിലവിൽ പൗണ്ടിന് 6.20 ഡോളർ എന്ന നിരക്കിലേക്ക് ചെമ്പിന്റെ വില ഉയർന്നുവെങ്കിലും 2008-ലെ സർവ്വകാല റെക്കോർഡുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോഴത്തെ വില യഥാർത്ഥ മൂല്യത്തേക്കാൾ കുറവാണെന്ന് ക്യു.എൻ.ബി തങ്ങളുടെ പ്രതിവാര റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.പുനരുപയോഗ ഊർജ്ജ പദ്ധതികൾ, ഇലക്ട്രിക് വാഹനങ്ങൾ (EV), ചാർജിംഗ് സ്റ്റേഷനുകൾ, ബാറ്ററി സംഭരണ സംവിധാനങ്ങൾ എന്നിവയ്ക്ക് പരമ്പരാഗത രീതികളെക്കാൾ നാലിരട്ടിയിലധികം ചെമ്പ് ആവശ്യമാണ്.കൃത്രിമബുദ്ധിയുടെ (AI) കടന്നുവരവോടെ ഉയർന്ന ശേഷിയുള്ള ഡാറ്റാ സെന്ററുകൾ, സെമികണ്ടക്റ്ററുകൾ, കൂളിംഗ് സിസ്റ്റങ്ങൾ എന്നിവയുടെ നിർമ്മാണത്തിനായി വലിയ അളവിൽ ചെമ്പ് ഉപയോഗിക്കുന്നുണ്ട്.പുതിയ ചെമ്പ് ഖനികൾ കണ്ടെത്തി ഉൽപ്പാദനം തുടങ്ങാൻ 10 മുതൽ 15 വർഷം വരെ സമയമെടുക്കും. ......
ദോഹ: ഖത്തർ സെക്കൻഡ് ഡിവിഷൻ ഫുട്ബോൾ ലീഗിന്റെ (QSL2) ഔദ്യോഗിക സ്പോൺസർഷിപ്പ് അവകാശം പ്രമുഖ വാഹന ബ്രാൻഡായ 'ജെറ്റൂർ' (Gator/Jetour) സ്വന്തമാക്കി. രണ്ടു സീസണുകളിലേക്കുള്ള സ്പോൺസർഷിപ്പ് കരാറിലൂടെ ടൂർണമെന്റ് ഇനിമുതൽ ഔദ്യോഗികമായി 'ജെറ്റൂർ ലീഗ്' എന്ന പേരിൽ അറിയപ്പെടും. ......
ദോഹ: ശരീരഭാരം കുറയ്ക്കുന്നതിനായി വയറ്റിൽ ബലൂൺ സ്ഥാപിക്കുന്ന ശസ്ത്രക്രിയക്ക് (Gastric Balloon Surgery) വിധേയയായ ഖത്തറി യുവതിയെ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ (ICU) പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് വിധേയയായി മൂന്നാം ദിവസം വയറ്റിനുള്ളിൽ വെച്ച് ബലൂൺ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് ആരോഗ്യനില വഷളായത്.
ദോഹയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് യുവതി ഈ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ......
ദോഹ:ലോകപ്രശസ്തമായ ഖത്തർ ദേശീയ മ്യൂസിയത്തിന്റെ (NMoQ) സവിശേഷമായ രൂപകൽപ്പനയ്ക്ക് പിന്നിലെ പ്രചോദനം വെളിപ്പെടുത്തി ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൺ ഷെയ്ഖ അൽ മയാസ ബിന്ത് ഹമദ് അൽതാനി. പ്രശസ്ത ഫ്രഞ്ച് ആർക്കിടെക്റ്റ് ഷാങ് നൂവലിന്റെ (Jean Nouvel) 81-ാം ജന്മദിനത്തോടനുബന്ധിച്ച് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച സന്ദേശത്തിലാണ് അവർ ഈ ഓർമ്മകൾ പങ്കുവെച്ചത്.
വർഷങ്ങൾക്ക് മുമ്പ് ഹെലികോപ്റ്റർ യാത്രയ്ക്കിടെ, പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽതാനിയാണ് ഖത്തറിലെ മണ്ണിൽ പ്രകൃതിദത്തമായി രൂപപ്പെടുന്ന 'മരുഭൂമിയിലെ മണൽറോസ'കളെക്കുറിച്ച് (Desert Rose) ആർക്കിടെക്റ്റ് ഷാങ് നൂവലിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ......
ദോഹ: ഭാരതത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ഖത്തറിലെ ഇന്ത്യൻ സമൂഹം സമുചിതമായി ആഘോഷിച്ചു. ഇന്ത്യൻ കൾച്ചറൽ സെന്ററിൽ (ഐ.സി.സി) നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ അഞ്ഞൂറിലധികം പ്രവാസികളും വിശിഷ്ടാതിഥികളും പങ്കെടുത്തു.
ദേശീയ ഗാനമായ 'വന്ദേമാതരം' ആലപിച്ചുകൊണ്ട് ആഘോഷങ്ങൾക്ക് തുടക്കമായി. ......
ദോഹ, മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന കെ.എം.സി.സി സജീവ പ്രവർത്തകനായ പി .പി നാസറിന് ഖത്തർ വില്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി അരോമ ഹാളിൽ യാത്രയയപ്പ് നൽകി.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് തിയ്യാറമ്പത്ത് കുഞ്ഞമ്മത് ൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ജില്ലാ ജനറൽ സിക്രട്ടറി അത്തീഖ് റഹ്മാൻ ഉത്ഘാടനം ചെയ്തു.
റഷീദ് മുസ്ല്യാർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
ഷരീഫ് മേമുണ്ട , ലത്തീഫ് തിരുവോത്ത്, ഫൈസൽ അരോമ , ശബീർ മേമുണ്ട , ഗഫൂർ എൻ.പി, സമദ് കടമേരി , കെ. എം നാസർ, നാസർ നീലിമ, റഫീഖ് കോടേരി, നൗഷാദ് കീഴൽ, പി .വി എ . നാസർ എന്നിവർ ആശംസ അർപ്പിച്ചു കൊണ്ട് പ്രസംഗിച്ചു
ചിട്ടയായ പ്രവർത്തനം കൊണ്ടും ജീവകാരുണ്യ രംഗത്തെ പ്രവർത്തനം കൊണ്ടും സംഘടനാ രംഗത്തെ സജീവമാക്കിയ വ്യക്തിത്വമായിരുന്നു പി.പി നാസറെന്ന് പ്രസംഗികർ അഭിപ്രായപ്പെട്ടു.
മുതിർന്ന നേതാവും മാധ്യമപ്രവർത്തകനുമായ പി.വി. ......
ദോഹ: ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമുവിന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ആശംസസന്ദേശമയച്ചു.......
ദോഹ:വാരാന്ത്യങ്ങൾ കടലോരങ്ങളിലെ വേനൽകാല ജലവിനോദങ്ങളുടെ വേറിട്ട അനുഭവമാകുകയാണ്.
പ്രകൃതിയുടെ മനോഹാരിതയും പൈതൃകത്തിന്റെ പെരുമയും നെഞ്ചിലേറ്റുന്ന തിരമാലകളുടെ താളത്തിലേക്ക് കുടുംബങ്ങളും യുവാക്കളും ഒന്നടങ്കം ആകൃഷ്ടരാവുകയാണ്.സൂര്യൻ അസ്തമയക്കടലിൽ ചായുന്നതോടെ, തണുത്ത സായാഹ്നക്കാറ്റിന്റെ അകമ്പടിയോടെ തുടങ്ങുന്ന ബോട്ട് യാത്രകളാണ് പ്രധാന ആകർഷണം. പാരമ്പര്യത്തിന്റെ ഗാംഭീര്യം വിളിച്ചോതുന്ന മര ഉരുക്കളും (ധോ), മിന്നൽ വേഗത്തിൽ പായുന്ന സ്പീഡ് ബോട്ടുകളും, ആഡംബര യാട്ടുകളും, മീൻപിടുത്ത യാത്രകളും സായാഹ്ന വിരുന്നുകളുമെല്ലാം കടൽയാത്രയ്ക്ക് മാറ്റ് കൂട്ടുന്നു. ......