ദോഹ: ഖത്തറിൽ റോഡപകടങ്ങളിലോ മറ്റ്ദുരന്തങ്ങളിലോപ്പെടുന്നവരുടെ ചിത്രങ്ങളും വീഡിയോകളും അനുമതിയില്ലാതെ പകർത്തുന്നതും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും കടുത്ത കുറ്റകൃത്യമാണെന്ന് അധികൃതരുടെ മുന്നറിയിപ്പ്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും.
ഖത്തർ പീനൽ കോഡിലെ ആർട്ടിക്കിൾ 333 പ്രകാരം വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്നത് ശിക്ഷാർഹമാണ്. ......
ദോഹ: എഡ്യൂക്കേഷൻ സിറ്റിയിലെ പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചുകൊണ്ട് ഖത്തർ ഫൗണ്ടേഷൻ (QF) സംഘടിപ്പിച്ച 'മർഹബ' ഓറിയന്റേഷൻ പരിപാടിയിൽ 800-ലധികം സർവ്വകലാശാലാ വിദ്യാർത്ഥികൾ പങ്കെടുത്തു. മുൾത്തഖയിൽ (എഡ്യൂക്കേഷൻ സിറ്റി സ്റ്റുഡന്റ് സെന്റർ) നടന്ന ചടങ്ങിൽ, ക്യുഎഫിന്റെ എട്ട് സർവ്വകലാശാലകളിൽ പുതുതായി ചേർന്ന വിദ്യാർത്ഥികൾക്ക് എഡ്യൂക്കേഷൻ സിറ്റിയെക്കുറിച്ചും അവിടെ ലഭ്യമായ അവസരങ്ങളെക്കുറിച്ചും പരിചയപ്പെടുത്തി.
വിദ്യാർത്ഥികളുടെ അക്കാദമിക്, സാമൂഹിക, വ്യക്തിഗത വളർച്ചയ്ക്ക് ആവശ്യമായ പിന്തുണ നൽകുന്നതാണ് ഈ പദ്ധതി. ......
ദോഹ: ഖത്തറിൽ ആദ്യമായി ഇലക്ട്രിക് കാറുകൾ നിർമ്മിക്കുന്ന വൻകിട വ്യവസായ പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങി ജെ.ടി.എ ഇന്റർനാഷണൽ ഇൻവെസ്റ്റ്മെന്റ് ഹോൾഡിംഗ് ഗ്രൂപ്പ്. യുകെ അധിഷ്ഠിത പ്രമുഖ ഇലക്ട്രിക് വാഹന ഡിസൈനിംഗ്, പ്രൊഡക്ഷൻ കമ്പനിയായ 'വാട്ട്' (Watt)-മായി ചേർന്നാണ് പ്രൊജക്ട് നടപ്പിലാക്കുന്നത്. ......
ദോഹ: രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ഡിജിറ്റൽ പരിവർത്തന രംഗത്ത് ഖത്തർ നിർണായക നേട്ടം കൈവരിക്കുന്നു. പരമ്പരാഗത ഊർജ്ജ അധിഷ്ഠിത സാമ്പത്തിക മാതൃകയിൽ നിന്ന് സാങ്കേതികവിദ്യ, ഡാറ്റ, ബൗദ്ധിക സ്വത്ത് (Intellectual Property), വിജ്ഞാനം എന്നിവയിലൂന്നിയുള്ള വളർച്ചയിലേക്ക് രാജ്യം അതിവേഗം മാറുന്നതായി ആഗോള സൂചികകൾ വ്യക്തമാക്കുന്നു.
വേൾഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷന്റെ (WIPO) 2025-ലെ ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സ് പ്രകാരം, വിലയിരുത്തപ്പെട്ട 139 രാജ്യങ്ങളിൽ ഖത്തർ 48-ാം സ്ഥാനം നേടി. ......
സരയേവോ:ബോസ്നിയ ആൻഡ് ഹെർസഗോവിനയിലെ 'ദോഹ അൽ ഖൈർ സ്റ്റുഡന്റ് റെസിഡൻസി'ൽ പഠനം പൂർത്തിയാക്കിയ പെൺകുട്ടികളുടെ ഏഴാം ബാച്ച് ബിരുദദാന ചടങ്ങ് ഖത്തർ ചാരിറ്റി (QC) സരയേവോയിൽ വെച്ച് സംഘടിപ്പിച്ചു. 2025/2026 അക്കാദമിക് വർഷത്തിലെ വിവിധ വിഷയങ്ങളിൽ ബിരുദം നേടിയ വിദ്യാർത്ഥിനികളാണ് ചടങ്ങിൽ ബിരുദങ്ങൾ ഏറ്റുവാങ്ങിയത്.
ഖത്തർ ചാരിറ്റി ഉദ്യോഗസ്ഥർ, വിശിഷ്ടാതിഥികൾ, ജീവനക്കാർ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ......
ദോഹ:23-ാമത് ആനുവൽ ഇന്റർനാഷണൽ ബിസിനസ് അവാർഡ്സിൽ ഖത്തറിലെ മുൻനിര ടെലികോം കമ്പനിയായ 'ഉരീദു ' സംഘടിപ്പിച്ച ദോഹ മാരത്തണിന്റെ 14-ാം പതിപ്പ് രണ്ട് സ്റ്റീവി (Stevie) അവാർഡുകൾ കരസ്ഥമാക്കി.
സ്പോർട്ടിംഗ് ഈവന്റ് (Sporting Event) വിഭാഗത്തിൽ ഗോൾഡ് അവാർഡും, സി.എസ്.ആർ എക്സ്പീരിയൻസ് (CSR Experience) വിഭാഗത്തിൽ ബ്രോൺസ് അവാർഡും ലഭിച്ചു.2013-ൽ ഏതാനും നൂറ് ആളുകളുമായി ആരംഭിച്ച ഈ മാരത്തൺ ഇന്ന് ലോകത്തിലെ മുൻനിര 25 മാരത്തണുകളിൽ ഒന്നാണ്. തുടർച്ചയായി മൂന്നാം വർഷവും വേൾഡ് അത്ലറ്റിക്സ് ഗോൾഡ് ലേബൽ പദവി ഈ മാരത്തൺ നിലനിർത്തി.160 രാജ്യങ്ങളിൽ നിന്നായി 20,000-ത്തിലധികം ആളുകൾ പങ്കെടുത്തു. ......
ദോഹ: 2027-ലെ ഹജ്ജ് തീർത്ഥാടനത്തിന് പോകുവാൻ ആഗ്രഹിക്കുന്നവർക്കായുള്ള മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നൽകുന്ന സേവനം പ്രാഥമിക ആരോഗ്യ പരിപാലന കോർപ്പറേഷൻ (PHCC) ആരംഭിച്ചു. എൻഡോവ്മെന്റ് ഇസ്ലാമിക കാര്യ മന്ത്രാലയം, മന്ത്രാലയത്തിന്റെ ആരോഗ്യ പ്രോട്ടോക്കോളുകൾ എന്നിവയ്ക്ക് വിധേയമായിട്ടാണ് സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നത്.
തീർത്ഥാടകർക്ക് ആവശ്യമായ വൈദ്യസഹായങ്ങളു ആരോഗ്യ സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് PHCC ഈ സേവനം ലഭ്യമാക്കുന്നത്.PHCC-ക്ക് കീഴിലുള്ള എല്ലാ ഫാമിലി മെഡിസിൻ ക്ലിനിക്കുകളിലും മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കാതെ തന്നെ നേരിട്ടെത്തി സർട്ടിഫിക്കറ്റ് കൈപ്പറ്റാം.പേപ്പർ രൂപത്തിലും ഡിജിറ്റൽ (ഇലക്ട്രോണിക്) രൂപത്തിലും സർട്ടിഫിക്കറ്റുകൾ ലഭ്യമാണ്.ഖത്തരി പൗരന്മാർക്കും സാധുവായ ഹെൽത്ത് കാർഡുള്ള പ്രവാസികൾക്കും ഈ സേവനം പൂർണ്ണമായും സൗജന്യമാണ്. ......

ദോഹ: 2026 ഫോർമുല 1® ഖത്തർ ഗ്രാൻഡ് പ്രിക്സിനോടനുബന്ധിച്ച് പുതിയ ട്രാവൽ പാക്കേജുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേസ് ഹോളിഡേയ്സ്. ആദ്യമായാണ് വിമാന ടിക്കറ്റുകൾക്കും ഹോട്ടൽ താമസത്തിനുമൊപ്പം മൂന്ന് ദിവസത്തെ ഫോർമുല 1 മത്സരങ്ങൾ കാണാനുള്ള ടിക്കറ്റുകൾ കൂടി ഉൾപ്പെടുത്തിയുള്ള സ്റ്റോപ്പ് ഓവർ പാക്കേജുകൾ അവതരിപ്പിക്കുന്നത്.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഖത്തറിലിറങ്ങി ഫോർമുല 1 മത്സരങ്ങളുടെ ആവേശം നേരിട്ട് അനുഭവിച്ചറിഞ്ഞ് യാത്ര തുടരാൻ ഈ പാക്കേജ് അവസരമൊരുക്കുന്നു.
ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ടിലെ പ്രധാന ട്രാക്ക് കാഴ്ചകൾ കാണാൻ സാധിക്കുന്ന T16 ഗ്രാന്റ് സ്റ്റാൻഡ് ടിക്കറ്റുകളാണ് പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.പ്രീമിയം, ലക്ഷ്വറി, പ്രീമിയം ബീച്ച് എന്നിങ്ങനെ ആവശ്യാനുസരണം തിരഞ്ഞെടുക്കാവുന്ന വിഭാഗങ്ങളിലായി പാക്കേജ് ലഭ്യമാണ്.24 മണിക്കൂർ ഹോട്ടൽ ചെക്ക്-ഇൻ, ദോഹ നഗര കാഴ്ചകൾ കാണാനുള്ള അവസരം, ബീച്ച് ക്ലബ്ബ് പ്രവേശനം എന്നിവയും ലഭ്യമാകും.2026 നവംബർ 27 നും 29 നും ഇടയിൽ യാത്ര ചെയ്യുന്നവർക്കാണ് ഈ പാക്കേജ് തിരഞ്ഞെടുക്കാൻ സാധിക്കുക.പ്രിവിലേജ് ക്ലബ് അംഗങ്ങൾക്ക് അവിഓസ് (Avios), ക്യുപോയിന്റുകൾ (Qpoints) എന്നിവ നേടാനും ക്യാഷ് + അവിഓസ് ഉപയോഗിച്ച് ബുക്ക് ചെയ്യാനും സൗകര്യമുണ്ട്.
ലഭ്യതയ്ക്ക് വിധേയമായി ഈ മാസാവസാനത്തോടെ ഖത്തർ എയർവേസ് ഹോളിഡേയ്സ് വഴി പാക്കേജുകൾ ബുക്ക് ചെയ്തു തുടങ്ങാം. ......
ദോഹ:സ്ളൊവാക്യയിൽ ആരംഭിച്ച സിഐഎസ്എം (CISM) ലോക മിലിട്ടറി പാരാഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ വൻ പ്രതീക്ഷകളുമായി ഖത്തർ പാരാഷൂട്ടിംഗ് ടീം മത്സരത്തിനിറങ്ങി. ഖത്തർ ജോയിന്റ് സ്പെഷ്യൽ ഫോഴ്സിന് കീഴിലുള്ള എയർ സ്പോർട്സ് കമ്മിറ്റിയുടെ ഭാഗമായ ഖത്തർ ടീമും മറ്റ് 33 രാജ്യങ്ങളിൽ നിന്നുള്ള അത്ലറ്റുകളും അണിനിരക്കുന്ന ടൂർണമെന്റ് ഓഗസ്റ്റ് 23 വരെ നീണ്ടുനിൽക്കും.
മികച്ച പ്രകടനത്തിലൂടെ രാജ്യത്തിന് അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കുകയാണ് ടീമിന്റെ ലക്ഷ്യമെന്ന് ഖത്തർ എയർ സ്പോർട്സ് കമ്മിറ്റി ജനറൽ സെക്രട്ടറി ക്യാപ്റ്റൻ ഹസ്സ ഹമദ് അൽ അത്തിയ വ്യക്തമാക്കി.ലോകപ്രശസ്തമായ 'അൽ അദാഫ്' (Al-Hadaf) ടീമാണ് ഖത്തറിനെ പ്രതിനിധീകരിക്കുന്നത്. ......
ദോഹ: സംസ്കൃതി ഖത്തർ അൽദന ഡെന്റൽ സെന്ററും അൽ മഹ്റ ഓപ്ടിക്കൽസുമായും ചേർന്ന് സംസ്കൃതി അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി അൽനാസറിൽ ഉള്ള അൽദന ഡെന്റൽ സെന്ററിൽ സൗജന്യ ദന്തപരിശോധന ക്യാമ്പും സൗജന്യ നേത്രപരിശോധന ക്യാമ്പും ഉൾപ്പടെ പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
രാവിലെ 8 മണിക്ക് ആരംഭിച്ച ക്യാമ്പ് വൈകിട്ട് 7 മണിവരെ തുടർന്നു. ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുൾറഹ്മാൻ ക്യാമ്പിന്റെ ഉത്ഘാടനം നിർവഹിച്ചു. ......