ദുബായ്: അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം ദുബായില്‍ മരണപ്പെട്ട ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഷിന്‍ദാസ് ശിവദാസിന്റെ മൃതദേഹം ഇന്ന് (വെള്ളി) നാട്ടിലേക്ക് കൊണ്ടുപോകും. രാത്രി 09.50-ന് ഷാർജയിൽ നിന്ന് പുറപ്പെടുന്ന എയര്‍ അറേബ്യ വിമാനത്തില്‍ കൊണ്ടുപോകുന്ന മൃതദേഹം നാളെ രാവിലെ 3.25 -ന് കൊച്ചിയിലെത്തും.
കഴിഞ്ഞ ആഗസ്റ്റ് 9-നാണ് ഇദ്ദേഹത്തെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ......
ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന *സിറ AI*യുടെ പുതിയ ഓഫീസ് ഉദ്ഘാടനവും സോഫ്റ്റ് ലോഞ്ചും ദോഹയിൽ നടന്നു. ബിസിനസ് മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി കൂടുതൽ ബുദ്ധിപരവും കാര്യക്ഷമവുമായ പ്രവർത്തന സംവിധാനങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സിറ AI പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
*Intelligence as a Service (IaaS)* എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് സിറ AIയുടെ ബിസിനസ് മാതൃക. ......
പ്രവാസി കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മയായ ഒഐസിസി -ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമവും ഇക്കഴിഞ്ഞ അക്കാദമിക വർഷത്തിൽ ഉന്നത വിജയം നേടിയ പ്രവർത്തകരുടെ മക്കൾക്കുള്ള അവാർഡ് വിതരണവും നടത്തി. കോഴിക്കോട് ഡിസിസി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന കുടുംബ സംഗമം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. കെ പ്രവീൺകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. ......
ദോഹ: തങ്ങളുടെ 150 വൈഡ് ബോഡി (വലിയ) വിമാനങ്ങളിൽ അതിവേഗ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനമായ 'സ്റ്റാർലിങ്ക്' (Starlink) ലഭ്യമാക്കിയതായി ഖത്തർ എയർവേസ് പ്രഖ്യാപിച്ചു. ബോയിംഗ് 787-9 വിമാനങ്ങളിലടക്കം ഈ സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്.
ലോകത്ത് ആദ്യമായി ബോയിംഗ് 787-9 വിമാനത്തിൽ സ്റ്റാർലിങ്ക് വൈഫൈ ലഭ്യമാക്കുന്ന വിമാനക്കമ്പനിയെന്ന നേട്ടവും ഖത്തർ എയർവേസ് സ്വന്തമാക്കി. ......
ദോഹ: ലോക ജീവകാരുണ്യ ദിനത്തോടനുബന്ധിച്ച് ഖത്തറിലെ പ്രമുഖ സ്ഥാപനങ്ങളും പ്രധാന അടയാളങ്ങളും (Landmarks) ചുവപ്പുനിറത്തിൽ ദീപാലംകൃതമാക്കി.......
ദോഹ: വിമാനക്കൂലി വർദ്ധനവ് നിയന്ത്രിക്കുന്നതിനും നിരക്കുകളിൽ സുതാര്യത ഉറപ്പാക്കുന്നതിനുമായി കേന്ദ്ര സർക്കാരിന് മാർഗ്ഗനിർദ്ദേശം നൽകിയ ഇന്ത്യൻ സുപ്രീം കോടതിയുടെ നടപടിയെ ഖത്തറിലെ പ്രവാസി ഭാരതീയർ സ്വാഗതം ചെയ്തു. പെട്ടെന്നുണ്ടാകുന്ന ഭീമമായ നിരക്കുവർദ്ധനവ് തടയുന്നത് സാധാരണക്കാരായ പ്രവാസി തൊഴിലാളികൾക്കും കുടുംബങ്ങൾക്കും വലിയ ആശ്വാസമാകുമെന്ന് അവർ അഭിപ്രായപ്പെട്ടു.
വിമാനക്കൂട്ടം നിയന്ത്രിക്കുന്നത് സംബന്ധിച്ച് സർക്കാർ തയ്യാറാക്കിയ കരട് ചട്ടങ്ങൾ പരിശോധിച്ച സുപ്രീം കോടതി, ഇവ അന്തിമമാക്കാൻ കേന്ദ്രത്തിന് മൂന്നാഴ്ചത്തെ സമയം അനുവദിച്ചു. ......
ഇക്കഴിഞ്ഞ എസ്.എസ്. എൽ.സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഖത്തർ -ചെറുവാടി വെൽഫയർ അസോസിയേഷൻ അംഗങ്ങളുടെ മക്കൾക്ക് വേണ്ടി ഏർപ്പെടുത്തിയ മെറിറ്റ് അവാർഡ് തിരുവമ്പാടി എം. ......
ദോഹ : ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽഥാനി, ഫലസ്തീനിലെ ഇസ്ലാമിക് റസിസ്റ്റൻസ് മൂവ്മെന്റ് (ഹമാസ്) പൊളിറ്റിക്കൽ ബ്യൂറോ ചെയർമാൻ ഡോ. ഖലീൽ അൽ ഹയ്യയുമായും പ്രസ്ഥാനത്തിന്റെ മറ്റ് നേതാക്കളുമായും ബുധനാഴ്ച ദോഹയിൽ കൂടിക്കാഴ്ച നടത്തി.
ഗാസാ മുനമ്പിലെയും അധിനിവിഷ്ട ഫലസ്തീൻ പ്രദേശങ്ങളിലെയും നിലവിലെ സംഭവവികാസങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
ഗാസാ മുനമ്പിലെ വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടം നടപ്പിലാക്കുന്നതിനുള്ള റോഡ്മാപ്പ് അംഗീകരിക്കാനുള്ള ഹമാസിന്റെ തീരുമാനത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. ......