ദോഹ:പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിരുന്ന ദർബ് അൽ സായി പരിപാടികൾ വ്യാഴാഴ്ച (ഡിസംബർ 18, 2025) റദ്ദാക്കിയതായി സാംസ്കാരിക മന്ത്രാലയം അറിയിച്ചു. ദേശീയ ദിനാഘോഷങ്ങളുടെ സംഘാടക സമിതിയാണ് പരിപാടികൾ റദ്ദാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.സന്ദർശകരുടെയും പങ്കെടുക്കുന്നവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായാണ് പരിപാടികൾ റദ്ദാക്കിയതെന്ന് മന്ത്രാലയം വ്യക്തമാക്കി. ......
ദോഹ: ഖത്തർ സെൻട്രൽ ബാങ്കിന്റെ (QCB) ദേശീയ പേയ്മെന്റ് കാർഡായ ഹിമ്യാൻ കാർഡ് കുവൈറ്റ് അംഗീകരിച്ചതായി സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ചു. ഖത്തർ സെൻട്രൽ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള ഖത്തറിന്റെ ആദ്യ ദേശീയ വാണിജ്യ ബ്രാൻഡുള്ള പേയ്മെന്റ് കാർഡാണ് ഹിമ്യാൻ. ......
ദോഹ:സാംസ്കാരിക പൈതൃകത്തിൻറെയും ദേശീയഅഭിമാനത്തിന്റെയും സുദിനമായ ദേശീയ ദിനാഘോഷപൊലിമയിൽഖത്തർ.ഇന്ന് രാവിലെ ഒൻപത് മണിക്ക് ദോഹ കോർണീഷിൽ നടന്ന ദേശീയ ദിന പരേഡിനെ
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി പരേഡിനെ അഭിവാദ്യം ചെയ്തു.
വിവിധ സേനകളും കാലാൾപടകളും അണിനിരന്ന പരേഡ് വീക്ഷിക്കാൻ മന്ത്രിമാർ, സൈനിക മേധാവികൾ, രാജകുടുംബാംഗങ്ങൾ എന്നിവർ സന്നിഹിത രായിരുന്നു. പോര്‍വിമാനങ്ങളുടെ അഭ്യാസപ്പറക്കലും വാഹനറാലിയും ആകാംക്ഷയുടെ ആവേശക്കാഴ്ചയായി. ......
ദോഹ: ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി പൗരന്മാർക്കും രാജ്യത്ത് താമസിക്കുന്ന പ്രവാസികൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു. ദേശീയ ദിനാഘോഷങ്ങളുടെ പ്രാധാന്യം ഓർമ്മിപ്പിക്കുന്ന സന്ദേശമാണ് അമീർ തന്റെ ഔദ്യോഗിക എക്സ് (X) അക്കൗണ്ടിലൂടെ പങ്കുവച്ചത്."എന്റെ പ്രിയപ്പെട്ട ജനങ്ങൾക്കും രാജ്യത്ത് താമസിക്കുന്ന എല്ലാവർക്കും ദേശീയ ദിനാശംസകൾ. ......
ദോഹ: ഖത്തറിലെ പ്രശസ്തമായ കരക്ക്-ബർഗർ ശൃംഖലയായ സഞ്ജബീൽ കഫറ്റീരിയയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച 'ഓർഡർ-ഈറ്റ്-വിൻ' (Order-Eat-Win) കാമ്പെയ്നിലെ മെഗാ വിജയിയെ പ്രഖ്യാപിച്ചു. ഭാഗ്യ നറുക്കെടുപ്പിലൂടെ മുഹമ്മദ് മീത്തലെ പുതുക്കുടി ഗ്രാൻഡ് പ്രൈസായ പുത്തൻ ജെറ്റോർ T2 (Jetour T2) ആഡംബര എസ്യുവി സ്വന്തമാക്കി. ......
ദുബായ്: പ്രമുഖ പ്രവാസി വ്യവസായിയും ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ചെയര്‍മാനുമായ വി.പി മുഹമ്മദലിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ഗ്ലോബല്‍ പ്രവാസി അസോസിയേഷന് (GPA) ചെയര്മാന് സലാം പാപ്പിനിശ്ശേരി ആവശ്യപ്പെട്ടു.
സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഗുണ്ടാസംഘത്തിലെ പ്രധാന കണ്ണികളെ പിടികൂടാത്തത് ആശങ്കാജനകമാണ്. ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ഡിജിപി, എംഎല്‍എ, എംപിമാർ എന്നിവര്‍ക്ക് അദ്ദേഹം കത്തയച്ചു.
പാലക്കാട് കോഴിക്കാട്ടിരി പാലത്തിന് സമീപത്തുനിന്ന് തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ സംഘം 70 കോടി രൂപയോളം മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു. ......

മനാമ: അൻപത്തി നാലാമത് ബഹ്റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കെ എം സി സി ബഹ്റൈൻ ഈദുൽ വതൻ
ആഘോഷത്തിനോടാനുബന്ധി ച്ചു
ബഹ്റൈൻ ആരോഗ്യ വകുപ്പ് മായി സഹകരിച്ച് സൽമാനിയ മെഡിക്കൽ സെന്ററിൽ നടത്തിയ മെഗാ രക്തധാന ക്യാമ്പ് വൻ ജന പങ്കാളിത്തതിനാൽ ശ്രേദ്ധേയമായി ഇരുപത്തിയഞ്ചിലധികം വനിതകൾ രക്തം ധനം നൽകുന്നതിന് എത്തിയത് ശ്രദ്ദേയമായിരുന്നു
അന്നം തരുന്ന നാടിന്ന്
ജീവ രക്തം സമ്മാനംഎന്ന പേരിൽ
ഇരുന്നൂറി ലധികം പേർ രക്തം നൽകി ബഹറൈ നോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
2009 ൽ ആരംഭിച്ച കെ എം സി സിയുടെ "ജീവസ്പർശം " രക്തധാന ക്യാമ്പിൽ ഇതിനോടകം സ്വദേശികളും വിദേശികളുമടക്കം
ഏഴായിരത്തിൽപരം പേർ പങ്കാളികളായി .
രാവിലെ 7 മണിക്ക് ആരംഭിച്ച രക്തദാനക്യാമ്പ് ഉച്ചക്ക് 1 മണി വരെ നീണ്ടു നിന്നു
മലബാർ ഗോൾഡ് ആന്റ് ഡയമണ്ട് ആയിരുന്നു ക്യാമ്പിന്റെ സഹകാരി.
രക്തദാനത്തിന്റെ പ്രസക്തി നാൾക്കുനാൾ വർദ്ധിച്ചു വരികയാണെന്നും, ഓരോ മനുഷ്യ ജീവനുകളുടെയും രോഗപ്രതിരോധ ഘട്ടങ്ങളിൽ രക്തത്തിനുള്ള പ്രസക്തിയെ കുറിച്ചും സ്വമേധയ രക്ത ദാനം നിർവ്വഹിക്കുവാൻ തയ്യാറാവുന്ന രീതിയിലേക്കുള്ളപ്രചരണ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുമെന്ന് കെ എം സി സി ബഹ്റൈൻ സംസ്ഥാന നേതാക്കൾ പ്രഖ്യാപിച്ചു. അടിയന്തിര ഘട്ടങ്ങളിൽ രക്തദാനം നിർവ്വഹിക്കുന്നതിനായി രക്തദാന ഡയറക്ടറിയുടെ സേവനം 24 മണിക്കൂറും ലഭ്യമാണെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
ബഹ്റൈന്‍ പാര്‍ലമെന്റ് അംഗം ഹസന് ഈദ് ബുഖാമസ് ,
വടകര എം എൽ എ കെ കെ രമ തുടങ്ങിയ പ്രമുഖരും ബഹ്റൈനിലെ സമൂഹിക സംസ്കാ രിക സംഘടനാ പ്രതിനിധികളും ക്യാമ്പ് സന്ദർശിച്ചു
കെഎംസിസി
ആക്റ്റിംഗ് പ്രസിഡന്റ് എ പി ഫൈസൽ ,
കെഎംസിസി ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര, ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം , സംസ്ഥാന ഭാരവാഹികളായ, എൻ കെ അബ്ദുൽ അസീസ് , സലീം തളങ്കര, റഫീഖ് തോട്ടക്കര ,ഷഹീർ കാട്ടാം വള്ളി ,ഫൈസൽ കോട്ടപ്പള്ളി, അഷ്റഫ് കാട്ടിൽപീടിക,എസ് കെ നാസ്സർ ,
മലബാർ ഗോൾഡ് പ്രതിനിധി മുഹമ്മദ് ഹംദാൻ എന്നിവർ സന്നിഹിതരായിരുന്നു.
ഒ കെ കാസിം,ഉമ്മർ കൂട്ടിലങ്ങാടി
പി കെ ഇസ്ഹാഖ്, വനിത വിംഗ് പ്രസിഡന്റ് മാഹിറ ഷമീർ , ജനറൽ സെക്രട്ടറി അഫ്റ,
കെ ആർ ശിഹാബ്, മുനീർ ഒഞ്ചിയം ,മുഹമ്മദ് ഷാഫി വേളം
മഹമൂദ് പെരിങ്ങത്തൂർ , ഇർഷാദ് തെന്നട ,അലി അക്ബർ , നൗഫൽ പടിഞ്ഞാറങ്ങാടി ,സഹൽ തൊടുപുഴ , അച്ചു പൂവൽ,റഫീഖ് കുന്നത്ത് , അഷ്റഫ് ടി ടി , സിദ്ദീഖ് നടുവണ്ണൂർ, മുത്തലിബ് , ആഷിക് തോടന്നൂർ ,ഷമീർ ജിദാഫ്സ് , റിയാസ് ഓമാനൂർ,സത്താർ ഉപ്പള, അഷ്റഫ് തോടന്നൂർ, റിയാസ് വി കെ,, നസീർ ഇഷ്ടം, ഷഫീക് പാലക്കാട്, നസീം തെന്നട, റഷീദ് ആറ്റൂർ ,അഷ്റഫ് നരിക്കോടൻ,ഹമീദ് കരിയാട്,അൻസീഫ് തൃശൂർ,റഫീഖ് റഫ,ടി ടി അഷ്റഫ്,നിഷാദ് വയനാട്,സഫീർ വയനാട്,ജഹാന്ഗീർ, മൊയ്ദീൻ ,ഷംസീർ,മഹറൂഫ് മലപ്പുറം, റഫീഖ് നാദാപുരം , സിദീക് അദ്ലിയ , മുഹമ്മദ് അനസ് നാട്ടുകൽ ,. ......
ദോഹ: ഖത്തർ ദേശീയ ദിനം പ്രമാണിച്ച് മർസ ഹൈപ്പർമാർക്കറ്റ് രാജ്യവ്യാപകമായി പ്രത്യേക പ്രമോഷനുകൾ പ്രഖ്യാപിച്ചു. ആഘോഷങ്ങളുടെ ഭാഗമായുള്ള ഓഫറുകൾ ഡിസംബർ 31 വരെ തുടരുമെന്ന് അധികൃതർ അറിയിച്ചു. ......
ദോഹ:ഖത്തറിലെ ശൈത്യ കാല പര്യടനത്തിന്റെ ഭാഗമായി ഫ്രഞ്ച് ഫുട്ബോൾ ക്ലബ് പാരിസ് സെയ്ന്റ്-ജെർമെയ്നുമായി (PSG) ആരാധകർക്കും ഉപഭോക്താക്കൾക്കുമായി പ്രത്യേക പരിപാടികൾ സംഘടിപ്പിച്ച് QNB.
മിഡിൽ ഈസ്റ്റ്–ആഫ്രിക്ക മേഖലയിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായ QNB, പിഎസ്ജിയുമായുള്ള പ്രീമിയം പാർട്ണർഷിപ്പിന്റെ ഭാഗമായാണ് ദോഹയിൽ രണ്ട് പ്രത്യേക ഇവന്റുകൾക്ക് വേദിയൊരുക്കിയത്.
2024–2025 സീസണിലെ ചരിത്രപരമായ ട്രിബിൾ നേട്ടത്തിന്റെ ആവേശത്തിലാണ് പിഎസ്ജി ഖത്തറിലെത്തിയത്. ഈ പര്യടനം ആരാധകർക്ക് ടീമുമായി നേരിട്ട് ഇടപഴകാനുള്ള അപൂർവ അവസരമാണ് ഒരുക്കിയതെന്ന് QNB അധികൃതർ വ്യക്തമാക്കി.
ഹോട്ടൽ പാർക്കിൽ നടന്ന ICI C’EST PARIS പാർക്ക് ദോഹ ഇമ്മേഴ്സീവ് ഫാൻ ഇവന്റിൽ QNBസംഘടി പ്പിച്ച ‘സ്പീഡ് പാർക്ക്’ ഫുട്ബോൾ ആക്ടിവേഷൻ മത്സരത്തിൽ
സന്ദർശകർ പങ്കെടുത്തു.
സ്വിസ്ഹോട്ടൽ കോർണിഷ് പാർക്ക് ടവേഴ്സ് ദോഹയിൽ QNB തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്കായി സ്വകാര്യ പിഎസ്ജി മീറ്റ് ആൻഡ് ഗ്രീറ്റ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. ......