ദോഹ:ഖത്തർ നാഷണൽ ഡേയുടെ ഭാഗമായി ഖത്തർ ജനതയ്ക്കും രാജ്യത്തെ താമസക്കാർക്കും ശുഭാശംസകൾ നേർന്ന് ഷെയ്ഖ മൗസ ബിൻത് നാസർ.......
മനാമ: 54ാംമത് ദേശീയദിനം ആഘോഷിക്കുന്ന ബഹ്റൈന് ആശംസകൾ സമർപ്പിച്ചു കൊണ്ട് കെ എം സി സി ബഹ്റൈൻ സംഘടിപ്പിച്ച സാംസ്കാരിക സംഗമം ഇൻ്റോ - അറബ് കലാപ്രകടനങ്ങളിലൂടെ ആചരിച്ചു. ബഹ്റൈൻ ദേശീയഗാനാലാപനത്തോടെ തുടക്കം കുറിച്ച സാംസ്കാരിക സംഗമം ആക്റ്റിംങ്ങ് പ്രസിഡൻ്റ് എ പി ഫൈസലിൻ്റെ അദ്ധ്യക്ഷതയിൽ ബഹ്റൈൻ പാർലിമെൻ്റഗം ഹിസ് എക്സലൻസി അഹമ്മദ് സബാ അൽസലൂം ഉദ്ഘാടനം നിർവ്വഹിച്ചു.
തുടർന്ന് കുരുന്നുകൾ കാഴ്ചവെച്ച അറബിക് ഡാൻസ്, ഒപ്പന, ദഫ്മുട്ട് എന്നീ കലാപ്രകടനങ്ങൾ സാംസ്കാരിക സംഗമത്തിന് മികവേകി. ......
ഖത്തറിലെ സാമൂഹ്യ സാംസ്കാരിക സംഘടനയായ അങ്കമാലിയിലെയും പരിസര പ്രദേശത്തുള്ള പഞ്ചായത്തുകളിലെയും പ്രവാസികളുടെ കൂട്ടായ്മയായ അങ്കമാലി NRI അസോസിയേഷൻ, ANRIA ഖത്തർ, സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായി രക്തദാന ക്യാമ്പ്, ഹമദ് ബ്ലഡ് ഡോണർ സെന്ററുമായി സഹകരിച്ചു ഇന്ന് രണ്ടു മണിമുതൽ ആറുമണിവരെ നടത്തുന്നു. ഒരു ജീവനെ സഹായിക്കാൻ വേണ്ടിയുള്ള ഈ മഹത്തായ ഉദ്യമത്തിന് എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു. ......
ദോഹ:ഡിസംബർ 18ന് ആചരിക്കുന്ന ഖത്തർ ദേശീയദിനത്തോടനുബന്ധിച്ച്ലോകമെമ്പാടുമുള്ള ഖത്തറിന്റെ എംബസികളും, കോൺസുലർപ്രതിനിധി ദൗത്യകേന്ദ്രങ്ങളും വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
വിവിധ രാജ്യങ്ങളിലെ തലസ്ഥാന നഗരങ്ങളിലെയും പ്രധാന നഗരങ്ങളിലെയും ആഘോഷ പരിപാടികളിൽ ഉന്നത സർക്കാർ പ്രതിനിധികളും നയതന്ത്രജ്ഞരും പൊതുജനങ്ങളും പങ്കെടുത്തു. ലോക രാജ്യങ്ങളുമായുള്ള ഖത്തറിന്റെ മികച്ച ബന്ധങ്ങൾ വ്യക്തമായി പ്രതിഫലിക്കു ന്നതായിരുന്നുആഘോഷപരിപാടികൾ.
വിദേശ ദൗത്യകേന്ദ്രങ്ങളുടെ മേധാവികൾ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി, ഫാദർ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽ താനി എന്നിവർക്കും
ഖത്തർ ജനതയ്ക്കും ദേശീയ ദിനാശംസകൾ അറിയിച്ചു. ......
ദോഹ:രാജ്യത്തിന്റെ പൈതൃക മൂല്യങ്ങൾ പുതുതലമുറയിൽപകരുന്നതായി ദർബ് അൽ സായി മത്സരം.
സന്ദർശകർക്കായി വ്യത്യസ്തമായ വിദ്യാഭ്യാസപരവും ഇന്ററാക്ടീവ് അനുഭവവുമൊരുക്കുന്ന ദർബ് അൽ സായി മത്സരംഖത്തറിന്റെ സമ്പന്നമായ മൂല്യങ്ങൾ പുതുതലമുറയിൽ നട്ടുവളർത്തുന്ന പ്രധാന വേദിയായി മാറിയിരിക്കുകയാണ്. ദേശീയദിനാഘോഷങ്ങളുടെഔദ്യോഗികവേദിയായ
ഉംസലാലിലെ ദർബ് അൽ സായിയിൽ സന്ദർശകർക്കായി ഒരുക്കിയിട്ടുള്ള മത്സരം സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും ആകർഷിക്കുന്നതായി സംഘാടകർ അറിയിച്ചു.
ഓരോ റൗണ്ടിന് ശേഷവും ഉടൻതന്നെ നറുക്കെടുപ്പിലൂടെ തത്സമയം നൽകുന്ന ക്യാഷ് പ്രൈസ് സംവിധാനം മത്സരത്തിന് കൂടുതൽ ആവേശം പകർന്നു. ......
ദോഹയിലെ തൃശ്ശൂർജില്ലക്കാരുടെ കൂട്ടായ്മയായ തൃശ്ശൂർ ജില്ലാ സൗഹൃദ വേദി ഖത്തർ ദേശീയ ദിനം-2025 സമുചിതമായി ആഘോഷിച്ചു.
നുഐജയിലെ TAC ഖത്തർ ഹാളിൽ നടന്ന ചടങ്ങിനു സൗഹൃദവേദി പ്രസിഡണ്ട് വിഷ്ണു ജയറാം ദേവ് അധ്യക്ഷത വഹിച്ചു. വേദിഅഡ്വൈസറി ബോർഡ് ചെയർമാൻ വി.എസ് . ......
അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളി നഴ്സിന് ഒരു ലക്ഷം ദിർഹം സമ്മാനം ലഭിച്ചു. ബിഗ് ടിക്കറ്റ് സീരീസ് 281-ൽ ടിന്റു ജെസ്മോണിനെയാണ് ഭാഗ്യം തുണച്ചത്. ......
ദോഹ:നിലവിലുള്ള പ്രതികൂല കാലാവസ്ഥയെ തുടർന്ന് ലുസൈൽ ബോളിവാർഡിൽ ഇന്ന് നടത്താനിരുന്ന അറബ് കപ്പ് അനുബന്ധ പരിപാടികൾ നടക്കില്ലെന്ന് ലുസൈൽ സിറ്റി അധികൃതർ അറിയിച്ചു. ലുസൈൽ സിറ്റിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് അറിയിപ്പ് പുറത്തുവിട്ടത്.വ്യാഴാഴ്ച ദോഹ ഉൾപ്പെടെ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ഇടിമിന്നലും അനുഭവപ്പെട്ടു. ......
ദോഹ:ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദോഹ കോർണീഷിൽ ഇന്ന് നടന്ന ദേശീയ ദിന പരേഡ്, സൈനിക ശക്തിയുടെയും ദേശീയ ഐക്യത്തിന്റെയും ദൃശ്യവിസ്മയമായി മാറിയതോടൊപ്പം, അമീറിന്റെ ജനസൗഹൃദ സമീപനത്തിലൂടെ ഹൃദയസ്പർശിയായ നിമിഷത്തിനും സാക്ഷ്യം വഹിച്ചു. പരേഡ് കാണാനെത്തിയ ആയിരക്കണക്കിന് പൗരന്മാർക്കും പ്രവാസികൾക്കും
സ്നേഹാഭിവാദ്യംനൽകിയുംബാരിക്കേഡിനരികിൽനിൽക്കുന്നവർക്ക്
ഹസ്തദാനംനൽകിയും
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിജനഹൃദയം കീഴടക്കി.പരേഡിനിടെ അമീർ ജനക്കൂട്ടത്തെ അഭിമുഖീകരിച്ച് അഭിവാദ്യം ചെയ്തപ്പോൾ, കോർണീഷിലുടനീളം ആവേശകരമായ കൈയ്യടികളും ദേശീയ മുദ്രാവാക്യങ്ങളും മുഴങ്ങി. ......