ദോഹ: പ്രവാസി മലയാളി വിദ്യാർത്ഥി കൂട്ടായ്മയായ സ്റ്റുഡന്റ്സ് ഇന്ത്യ ഖത്തര്‍ മദീന ഖലീഫ സോൺ "സിഖായ സമ്മര്‍ സിപ്പ്” സംഘടിപ്പിച്ചു. വളണ്ടിയര്‍മാര്‍ വിവിധ സ്ഥലങ്ങളില്‍ ശീതളപാനീയങ്ങളും ലഘുഭക്ഷണവും എത്തിച്ച് തൊഴിലാളികള്‍ക്ക് വിതരണം ചെയ്തു. ......
ദോഹ: പുതിയ അക്കാദമിക് വർഷത്തിന് തുടക്കമാകുന്ന പശ്ചാത്തലത്തിൽ, കുട്ടികളുടെ പഠനയാത്രയിൽ മാതാപിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കാൻ 'വാസൽ ഇയാലക്' (Walk Your Kids to School) എന്ന പേരിൽ പ്രത്യേക ബോധവൽക്കരണ പ്രചാരണത്തിന് തുടക്കമിട്ട് ഖത്തർ സാമൂഹിക വികസന കുടുംബ മന്ത്രാലയം (MoSDF). 'ബാക്ക് ടു സ്കൂൾ' പരിപാടികളുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
കുട്ടികളെ സ്കൂളിൽ കൊണ്ടുവിടുന്നത് വെറുമൊരു ദൈനംദിന ചുമതല എന്നതിലുപരി, അവരുമായി സംസാരിക്കാനും അവരുടെ ചിന്തകളും ആശങ്കകളും അടുത്തറിയാനുമുള്ള അവസരമായി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. ......
ദോഹ: അനധികൃത വന്യജീവി കടത്തിനെതിരെയുള്ള ആഗോള പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി 'യുണൈറ്റഡ് ഫോർ വൈൽഡ്ലൈഫ്' ട്രാൻസ്പോർട്ട് ടാസ്ക് ഫോഴ്സിൽ അംഗത്വമെടുത്ത് ഖത്തർ എയർപോർട്ട് ഓപ്പറേഷൻ ആൻഡ് മാനേജ്മെന്റ് കമ്പനിയായ 'മതാർ' (MATAR). ബക്കിംഗ്ഹാം പാലസ് പ്രഖ്യാപനത്തിൽ (Buckingham Palace Declaration) ഒപ്പുവെച്ചുകൊണ്ടാണ് മതാർ ഈ പങ്കാളിത്തം ഔദ്യോഗികമാക്കിയത്.
വന്യജീവികളുടെയും അനുബന്ധ ഉൽപ്പന്നങ്ങളുടെയും അനധികൃത കടത്ത് തടയുന്നതിനുള്ള കർശന നടപടികൾ ഉൾക്കൊള്ളുന്നതാണ് ബക്കിംഗ്ഹാം പാലസ് പ്രഖ്യാപനം. ......
ദോഹ:ലോകമെമ്പാടുമുള്ള വാർത്തകളും സോഷ്യൽ മീഡിയ ഉള്ളടക്കങ്ങളും വിവിധ ഭാഷകളിൽ തത്സമയം നിരീക്ഷിക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമായി 'സർദ്' (Sard) എന്ന പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമിന് തുടക്കമിട്ട് ഖത്തർ വിദേശകാര്യ മന്ത്രാലയം (MoFA). വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറൽ ഡോ. ......
ദോഹ:വേനൽക്കാലത്തിന്റെ അവസാന ഘട്ടത്തിനും സുഹൈൽ നക്ഷത്രസമൂഹത്തിന്റെ ആദ്യ സീസണായ 'അൽ-തർഫ'യ്ക്കും തിങ്കളാഴ്ച (ഓഗസ്റ്റ് 24) തുടക്കമായതായി സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ കാലാവസ്ഥാp നിരീക്ഷണ വിഭാഗം അറിയിച്ചു. 13 ദിവസം നീണ്ടുനിൽക്കുന്ന ഈ കാലാവസ്ഥാ വ്യതിയാനം കടുത്ത ചൂടിൽ നിന്ന് ആശ്വാസം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.പകൽ സമയങ്ങളിൽ ചൂട് തുടരുമെങ്കിലും അന്തരീക്ഷം ക്രമേണ സുഖകരമായ രീതിയിലേക്ക് മാറും.ഈന്തപ്പനത്തൈകളും മറ്റ് വൃക്ഷത്തൈകളും വെച്ചുപിടിപ്പിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. ......
ദോഹ: പുതിയ അക്കാദമിക വർഷത്തിന് മുന്നോടിയായി സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ (Community Responsibility Project) ഭാഗമായി രാജ്യത്തെ സ്വകാര്യ സ്കൂളുകളിലും കിന്റർഗാർട്ടനുകളിലുമായി 15,000 സീറ്റുകൾ ലഭ്യമാക്കിയതായി വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പ്രൈവറ്റ് സ്കൂൾസ് ആന്റ് കിന്റർഗാർട്ടൻസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറും ലൈസൻസിംഗ് വിഭാഗം ആക്ടിംഗ് ഡയറക്ടറുമായ ഡോ. ......
സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് ലോകമെമ്പാടുമുള്ള പ്രവാസി കേരളീയർക്കായി ഏർപ്പെടുത്തിയിരിക്കുന്ന ഐഡി കാർഡുകളുടെയും നോര്‍ക്ക കെയര്‍, നോര്‍ക്ക കെയര്‍ പ്ലസ് ഇൻഷുറൻസ് പദ്ധതികളുടെയും സംസ്ഥാന സര്‍ക്കാരിന്റെ മറ്റ് പ്രവാസി ക്ഷേമ പദ്ധതികളെയും കുറിച്ച് പ്രചാരണത്തിനും ഖത്തറിലെ മലയാളികളെ അതിന്റെ ഗുണഭോക്താക്കളാക്കാനും ഐ.സി.ബി.എഫ് ഇന്‍ഷുറന്‍സ് സ്കീമില്‍ അംഗമാക്കാനും ലക്ഷ്യം വച്ച് കൊണ്ട് പ്രവാസി വെല്‍ഫെയര്‍ സംഘടിപ്പിച്ച നോര്‍ക്കാ കാമ്പയിന് സമാപിച്ചു.
ഐ.സി.ബി.എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ സമാപന സംഗമം ഉദ്ഘാടനം ചെയ്തു. ഐ.സി.ബി.എഫ് വൈസ് പ്രസിഡണ്ട് റഷീദ് അഹമ്മദ് മുഖ്യാതിഥിയായി. ......