ദോഹ: ഖത്തർ–ഇന്ത്യ സൗഹൃദം കൂടുതൽ ദൃഢമാക്കാൻ ഉന്നതതല കൂടിക്കാഴ്ച.ഖത്തർ ശൂറാ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുള്ള അൽ ഗന്നിം, ഖത്തറിലെ ഇന്ത്യൻ അംബാസിഡർ വിപുലുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച നടന്ന കൂടിക്കാഴ്ചയിൽ ഖത്തർ–ഇന്ത്യബന്ധം, പാർലമെന്ററി സഹകരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിശദമായി അവലോകനം ചെയ്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും ഭാവി സഹകരണ സാധ്യതകളും യോഗത്തിൽ ചർച്ചയായി. ......
ദോഹ: ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് മലർവാടി ഖത്തർ റയ്യാൻ സോൺ പതിമൂന്ന് വയസ്സുവരെയുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച ദേശീയ ദിന ക്വിസ് മത്സരത്തിൽ ഐൻ ഖാലിദ് വെസ്റ്റ് ടീം ജേതാക്കളായി. മാസിൻ ബസ്സാം, അഹ്യാൻ ഷഫീഖ് എന്നിവരടങ്ങുന്ന ടീമിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്.
മുഹമ്മദ് ഇഹ്സാൻ ഷമീർ, അയാസ് അഹ്മദ് എന്നിവർ ഉൾപ്പെട്ട അൽ വാബ് ടീം രണ്ടാം സ്ഥാനവും, മുഹമ്മദ് റയ്യാൻ, തമീമ തമിം എന്നിവരടങ്ങുന്ന ഐൻ ഖാലിദ് ഈസ്റ്റ് ടീം മൂന്നാം സ്ഥാനവും നേടി.
വിജയികൾക്ക് സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) റയ്യാൻ സോൺ പ്രസിഡന്റ് സുബുൽ അബ്ദുൽ അസീസ്, വൈസ് പ്രസിഡന്റ് അബ്ദുൽ ജലീൽ എം.എം. ......
അന്താരാഷ്ട്ര അറബിക് ദിനാചരണത്തിൻ്റെ ഭാഗമായി ഇന്റഗ്രേറ്റഡ് കൾച്ചറൽ അസോസിയേഷൻ (-ICA- ഖത്തർ) വിദ്യാർത്ഥികൾക്കായി അറബിക് കാലിഗ്രഫി വർക്ക്ഷോപ്പ് സംഘടിപ്പിച്ചു.
പ്രമുഖ കാലിഗ്രാഫറും, ആർട്ടിസ്റ്റുമായ ശ്രീ.കമറുദ്ദീൻ അവർകളുടെ നേതൃത്വം നൽകിയ ശില്പശാലയിൽ അമ്പതിൽ പരം പേർ പങ്കെടുത്തു. പരിപാടി സമാപന സംഗമത്തിൽ, പ്രമുഖ സാമൂഹ്യ പ്രവർത്തകനും, ലോക കേരള സഭ മെമ്പറും, ICA അഡ്വൈസറി മെമ്പറുമായ അബ്ദുൽ റഊഫ് കൊണ്ടോട്ടി, Mr. മുത്തലിബ് മട്ടന്നൂർ,പ്രസിഡന്റ് റഹ്മത്തുള്ള, വൈസ്. ......
ദോഹ: ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വേൾഡ് മലയാളി കൗൺസിൽ (WMC) ഖത്തർ ചാപ്റ്റർ ഐക്യനടപ്പ് സംഘടിപ്പിച്ചു. ദോഹയിലെ അൽ മുന്തസ പാർക്കിൽ നടന്ന പരിപാടിയിൽ വിവിധ മേഖലകളിൽ നിന്നുള്ള അംഗങ്ങൾ പങ്കെടുത്തു.
WMC ഖത്തർ ചെയർമാൻ സുരേഷ് കാരിയാട്, പ്രസിഡന്റ് സിയാദ് ഉസ്മാൻ, ജനറൽ സെക്രട്ടറി രഞ്ജിത് ചാലിൽ, ട്രഷറർ ജിജി ജോൺ, അഡ്വൈസറി ബോർഡ് ചെയർമാൻ വി. ......

ദോഹ: ഹൃസ്യ സന്ദർശനാർതം ദോഹയിൽ എത്തിച്ചേർന മയ്യന്നൂർ മഹല്ല് പള്ളി മദ്രസാ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഡോക്ടർ ഉസ്മാൻ കക്കാട്ടിന് ഖത്തർ മയ്യന്നൂർ പള്ളി മദ്രസാ കമ്മിറ്റി മിസ്റ്റർ ഗ്രിൽ റെസ്റ്റോറന്റ്ൽ വെച്ച് നടന്ന യോഗത്തിൽ സ്വീകരണം നൽകി.
ഖത്തർ മയ്യന്നൂർ മഹല്ല് പ്രസിഡന്റ് ഇസ്മായിൽ ഒ ടി യുടെ അദ്യക്ഷതയിൽ വില്ല്യാപ്പള്ളി മുസ്ലിം ജമാ - അത്ത് ഖത്തർ ചാപ്റ്റർ ജനറൽ സെക്രട്ടറി സൽമാൻ മുണ്ടിയാട്ട് യോഗം ഉത്ഘാടനം ചെയ്തു.
ജനകീയനായ ഡോക്ടർ എന്ന വിശേഷണത്താൽ ജനങളുടെ ഇടയിൽ സേവന പ്രവർത്തനം നടത്തുനതോടൊപ്പം തന്നെ മഹല്ല് കമ്മിറ്റിയിലൂടെ സമൂഹത്തിന്റെ ഉന്നതിയും ലക്ഷ്യം വെച്ച് കൊണ്ടുള്ള മാതൃക പ്രവർത്തകനായിട്ടാണ് ഡോക്ടർ ഉസ്മാൻ കക്കാട്ട് അറിയപെടുന്നതെനും ഉത്ഘാടന പ്രസംഗത്തിലും ആശംസ നേർന്നു കൊണ്ട് സംസാരിച്ച എം പി ഇല്യാസും അഭിപ്രായപെട്ടത്.
മഹല്ല് കമ്മിറ്റിയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മെമ്പർഷിപ്പ് ഫോം വിതരണ ഉത്ഘാടനം ഡോക്ടർ ഉസ്മാൻ കക്കാട്ട് ഖത്തർ കമ്മിറ്റി ഉപദേശക സമിതി വൈസ് ചെയർമാൻ പി വി അഷ്റഫ്നു നൽകി നിർവഹിച്ചു. ഖത്തറിൽ വോട്ട് രേഖപെടുത്തി പ്രവാസി വോട്ട് തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത് ഇത് മൂന്നാമത്തെ തവണയാണിത്. ......
ദോഹ: പ്രവാസി ജീവനക്കാരുടെ എൻഡ് ഓഫ് സർവീസ് ഗ്രാറ്റ്യൂട്ടി തുക നിക്ഷേപമായി വിനിയോഗിക്കുന്നതിനുള്ള പുതിയ സംവിധാനവുമായി ഖത്തർ. ജീവനക്കാരുടെയും തൊഴിലാളികളുടെയും ഗ്രാറ്റ്യൂട്ടി നിക്ഷേപ പദ്ധതി രൂപകൽപ്പന ചെയ്ത് നടപ്പിലാക്കുന്നതിനായി ധനമന്ത്രാലയത്തിന് കീഴിൽ പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി ഔദ്യോഗിക ഗസറ്റ് അറിയിച്ചു.
പൗരന്മാരും പ്രവാസികളും സ്വമേധയാ അംഗമാകാവുന്ന സേവിങ്സ്–നിക്ഷേപ സംവിധാനമാണ് കമ്മിറ്റിയുടെ മുഖ്യ ലക്ഷ്യം. ......
ദോഹ: ഖത്തർ ദേശീയ ദിനം ഐഡിയൽ ഇന്ത്യൻ സ്കൂൾ (IIS) വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രണ്ടു സെഷനുകളിലെയും വിദ്യാർത്ഥികൾ പരേഡിൽഅണിനിരന്നു.
ഖത്തറിന്റെ സമ്പന്നമായ സംസ്കാരവും പൈതൃകവും
വൈവിധ്യമാർന്ന
സാംസ്കാരിക പരിപാടികൾഅവ
തരിപ്പിച്ചു.ചടങ്ങിൽ
സ്കൂൾ പ്രിൻസിപ്പൽ ഷൈഖ് ഷമീം ഖത്തറിലെ ഭരണാധികാരികൾക്കും ജനങ്ങൾക്കും ദേശീയ ദിനാശംസകൾ നേർന്നു. ......
ദോഹ:രാജ്യത്ത് അടുത്തിടെ ഉണ്ടായ ശക്തമായ മഴയെ തുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ടുകൾ
നീക്കം ചെയ്തു.
ഇതുവരെ ഏകദേശം 7,23,17,200 ഗാലൺ മഴവെള്ളമാണ് നീക്കം ചെയ്തത്. ഇതിനായി 544 ടാങ്കറുകളും 36 പമ്പുകളും ഉപയോഗിച്ച് 12,191 ട്രിപ്പുകൾ നടത്തപ്പെട്ടു. ......