ദോഹ: നന്മയുടെയും സർഗ്ഗാത്മകതയുടെയും പാതയിൽ തിളക്കമാർന്ന നാളെയുടെ സന്ദേശമെഴുതിയ ഖത്തറിലെ യുവപ്രതിഭകൾക്കും കൂട്ടായ്മകൾക്കും ഗൾഫ് സഹകരണ കൗൺസിലിന്റെ (ജി.സി.സി) അമൂല്യ അംഗീകാരം. തങ്ങളുടെ ഉൾക്കാഴ്ച കൊണ്ടും സമാനതകളില്ലാത്ത മുന്നേറ്റങ്ങൾ കൊണ്ടും സമൂഹത്തെ ധന്യമാക്കിയ പ്രതിഭകളെ ജി.സി.സി ജനറൽ സെക്രട്ടറിയേറ്റ് ആദരിച്ചു.
മികച്ച സർഗ്ഗാത്മക യുവത്വത്തിനുള്ള പുരസ്കാരം ഫാത്തിമ സാദ് അൽ മോഹന്നദിയും സൗദ് അൽ ഇമാദിയും സ്വന്തമാക്കിയപ്പോൾ, കെയർ ആന്റ് കമ്മ്യൂണിറ്റി കാറ്റഗറിയിൽ 'ഫസാത് അൽ-അദാം യൂത്ത്' എന്ന ജനകീയ കൂട്ടായ്മ ആദരിക്കപ്പെട്ടു.
നയതന്ത്ര വിശേഷങ്ങളാലും ശാസ്ത്ര വിചാരങ്ങളാലും ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വേദികളിൽ ഖത്തറിന്റെ നാമമുയർത്തിയ പ്രതിഭയാണ് ഫാത്തിമ സാദ് അൽ മോഹന്നദി. ......
ദോഹ: കൃഷിഭൂമിയുടെ അതിരുകൾ വിസ്തൃതമാക്കുന്നതിലല്ല, മറിച്ച് തുള്ളിവെള്ളത്തിലും മണ്ണിലും വിപ്ലവം സൃഷ്ടിക്കുന്നതിലാണ് ഖത്തറിന്റെ കാർഷിക ഭാവി കുടികൊള്ളുന്നതെന്ന് പ്രമുഖ കാർഷിക ഗവേഷകൻ യൂസുഫ് അഹമ്മദ് അൽ-താഹിർ. അൽ റയ്യാൻ ടെലിവിഷൻ ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
ന്യൂയോർക്ക്:ഐക്യരാഷ്ട്രസഭയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹമ്മദ് ബിൻ സൈഫ് അൽ ഥാനി, യു.എൻ പൊതുസഭയുടെ (യു.എൻ.ജി.എ) 81-ാമത് സെഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോ. ഖലീലൂർ റഹ്മാനുമായി കൂടിക്കാഴ്ച നടത്തി. ......
ദോഹയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരി ഹൈപ്പർമാർക്കറ്റിന്റെ മെഗാ പ്രമോഷനായ ഷോപ്പ് ആന്റ് ഡ്രൈവ്, വിൻ 30 ബെസ്റ്റ്റ്റൂൺ കാർസ് മെഗാ പ്രമോഷന്റെ ആറാമത്തെ നറുക്കെടുപ്പ് വിജയികൾക്കുള്ള കാറുകൾ കൈമാറി. ഓഗസ്റ്റ് 02 ന് എസ്ദാൻ മാളിലെ സഫാരി ഹൈപ്പർമാർക്കറ്റിൽ വെച്ചു നടന്ന നറുക്കെടുപ്പിൽ വിജയികളായവർക്കുള്ള കാറുകളാണ് സെപ്റ്റംബർ 2 ന് സഫാരി മാളിൽ വെച്ച് നടന്ന ചടങ്ങിൽ കൈമാറിയത്.
നറുക്കെടുപ്പിലെ സമ്മാനാർഹർ മുഹമ്മദ് മാണിക് (കൂപ്പൺ നമ്പർ: SDB600054373), ജയ്പ്രകാശ് യാദവ് (കൂപ്പൺ നമ്പർ: SDB601241527), ബഷാർ ഹദാദ് (കൂപ്പൺ നമ്പർ: SDB600391854), മഹാദേവൻ അനിൽ കുമാർ (കൂപ്പൺ നമ്പർ: SDB601126106) എന്നിവർക്കാണ് കാറുകൾ സമ്മാനമായി ലഭിച്ചത്.
സഫാരിയുടെ ഏത് ഔട്ട്ലെറ്റിൽ നിന്നും 50 റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന ഇ റാഫിൾ കൂപ്പണിലൂടെ ഏതൊരാൾക്കും ഈ ഷോപ്പ് ആന്റ് വിൻ പ്രമോഷന്റെ ഭാഗമാകാവുന്നതാണ്.
നിരവധി സമ്മാന പദ്ധതികൾ അവതരിപ്പിച്ചുകൊണ്ട് ജനമനസ്സുകളിൽ ഇടം നേടിയ സഫാരിക്ക് ഇതിനോടകം തന്നെ ഒട്ടനവധി വിജയികളെ സൃഷ്ടിച്ചെടുക്കാൻ സാധിച്ചിട്ടുണ്ട്. ......
ന്യൂഡൽഹി / ദോഹ: ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിതനായ ഡോ. കെ.......
ദോഹ: രാജ്യത്തെ റൈഡ് ഷെയറിങ് (Ride-hailing) കമ്പനികളെ കേന്ദ്രീകരിച്ച് ഗതാഗത മന്ത്രാലയം (MoT) കഴിഞ്ഞ ആറുമാസമായി നടത്തിവന്ന പരിശോധനാ ക്യാമ്പയിൻ പൂർത്തിയായി. പരിശോധിച്ച 987 വാഹനങ്ങളിൽ 10 ശതമാനം വാഹനങ്ങളിലും നിയമലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ......
ദോഹ: 2026-ന്റെ ആദ്യ എട്ടു മാസങ്ങളിൽ ഖത്തറിലേക്ക് എത്തിയത് 23.38 ലക്ഷം (2.338 മില്യൺ) സന്ദർശകരെന്ന് കണക്കുകൾ. കര, വ്യോമ, നാവിക അതിർത്തികൾ വഴി രാജ്യത്തെത്തിയ സന്ദർശകരുടെ വിവരങ്ങൾ ഉൾപ്പെടുത്തി ഖത്തർ ടൂറിസം ബുധനാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ജൂലൈ മാസത്തെ അപേക്ഷിച്ച് ഓഗസ്റ്റിൽ സന്ദർശകരുടെ എണ്ണത്തിൽ 6.3 ശതമാനത്തിന്റെ വർധനവുണ്ടായി. ......
ദോഹ: പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽഥാനിയുടെ അധ്യക്ഷതയിൽ അമീരി ദിവാനിൽ ചേർന്ന ഖത്തർ മന്ത്രിസഭായോഗം നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടു.
വിവരസാങ്കേതിക, സാമ്പത്തിക, കുടുംബ ക്ഷേമ മേഖലകളിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുന്ന കരട് നിയമങ്ങൾക്കും കരാറുകൾക്കും യോഗം അംഗീകാരം നൽകി.
വാർത്താവിനിമയ വിവരസാങ്കേതിക മന്ത്രാലയവും ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റിയും ചേർന്ന് തയ്യാറാക്കിയ കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ഡിജിറ്റൽ ഡാറ്റ സംരക്ഷണം, ഡാറ്റ കേന്ദ്രങ്ങളിലെ വിദേശ നിക്ഷേപം ആകർഷിക്കൽ, സേവനദാതാക്കളുടെ ഉത്തരവാദിത്തങ്ങൾ എന്നിവ ക്രമീകരിക്കുന്നതാണ് ഈ നിയമം.വാണിജ്യ വ്യവസായ മന്ത്രാലയം തയ്യാറാക്കിയ പുതിയ കരട് നിയമത്തിനും അംഗീകാരമായി. ......
ദോഹ:ഉപയോഗശൂന്യമായ ഭക്ഷണം വിതരണം ചെയ്തതിനെ തുടർന്ന് അൽ ഷഹാനിയ മുൻസിപ്പാലിറ്റി പരിധിയിലെ ഹോട്ടൽ ഏഴ് ദിവസത്തേക്ക് ഭാഗികമായി അടപ്പിച്ചു. മനുഷ്യ ഉപഭോഗത്തിനുള്ള ഭക്ഷണ നിയന്ത്രണവുമായി ബന്ധപ്പെട്ട 1990-ലെ എട്ടാം നമ്പർ നിയമം (2014-ലെ നാലാം നമ്പർ നിയമ ഭേദഗതി പ്രകാരം) ലംഘിച്ചതിനാണ് നഗരസഭയുടെ നടപടി.
കേടായതും ഉപയോഗശൂന്യവുമായ ഭക്ഷണം സൂക്ഷിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ആക്ഷൻ. ......
ദോഹ: വിദേശ രാജ്യങ്ങളിലെ സർവകലാശാലകളിൽ നിന്ന് നേടുന്ന ബിരുദ സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരം (Attestation/Accreditation) നൽകുന്നതിലെ മാനദണ്ഡങ്ങളും നിരസിക്കപ്പെടാൻ സാധ്യതയുള്ള കാരണങ്ങളും വ്യക്തമാക്കി ഖത്തർ വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം. മന്ത്രാലയത്തിലെ സീനിയർ ടെക്നിക്കൽ അഫയേഴ്സ് സ്പെഷ്യലിസ്റ്റ് അബ്ദുള്ള അലി അൽ-മുഖ്ബാലിയാണ് ഖത്തർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
വിദ്യാർത്ഥികളെ ശിക്ഷിക്കുകയല്ല മന്ത്രാലയത്തിന്റെ ലക്ഷ്യമെന്നും, ഓരോ അപേക്ഷയും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥി പഠിച്ച വിദേശ സർവകലാശാലയ്ക്ക് ആ രാജ്യത്ത് ഔദ്യോഗിക അംഗീകാരമുണ്ടോ എന്നും, അവരുടെ പഠനരീതി ഖത്തർ അംഗീകരിച്ചിട്ടുള്ള വിദ്യാഭ്യാസ മാനദണ്ഡങ്ങൾക്ക് അനുസൃതമാണോ എന്നും പ്രാഥമികമായി പരിശോധിക്കും.സ്കൂൾ വിദ്യാഭ്യാസം മുതൽ ഉന്നത വിദ്യാഭ്യാസം വരെയുള്ള വിദ്യാർത്ഥിയുടെ പഠന രീതിയും ക്രമവും പരിശോധിക്കും. ......