രാജ്യത്ത് പോണ് വെബ്സൈറ്റുകള്‍ക്ക് കഷ്ടകാലമോ ! പോണ്‍സൈറ്റുകളുടെ നിരോധനംമൂലം പ്രമുഖ പോണ് വെബ്സൈറ്റ് ആയ പോണ് ഹബ്ബിന് വന്‍ തിരിച്ചടി ഉണ്ടായതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. പോണ്‍ഹബ്ബിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുടെ സൂചനയുള്ളത്. ......
ഈ വര്‍ഷം അവസാനത്തോടെ പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണെന്ന് ആദായനികുതി വകുപ്പ്. 'മെച്ചപ്പെട്ട നാളെയെ കെട്ടിപ്പടുക്കുക, ആദായനികുതി സേവനങ്ങളുടെ തടസ്സമില്ലാത്ത നേട്ടങ്ങള്‍ കൊയ്യുന്നതിന്, സുപ്രധാന ബന്ധിപ്പിക്കല്‍ 2019 ഡിസംബര്‍ 31 ന് മുമ്പ് പൂര്‍ത്തിയാക്കുക' വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ......
24ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച സിനിമയ്ക്കുള്ള സുവര്‍ണ ചകോരം ജോയ് ഒഡാഗിരി സംവിധാനം ചെയ്ത ജാപ്പനീസ് സിനിമ ദേ സേ നത്തിംഗ് സ്റ്റേയ്സ് ദ സേം നേടി. 20 ലക്ഷം രൂപയും മൊമന്റോയുമാണ് പുരസ്കാരം. ......
ശബരിമലയിലെ മണ്ഡല മകര വിളക്ക് തീര്‍ത്ഥാടനം 25 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ വരുമാനം നൂറ് കോടിയിലേക്ക്. വിവാദങ്ങള്‍ നിറഞ്ഞ കഴിഞ്ഞ തീര്‍ത്ഥാടന കാലത്തെ അപേക്ഷിച്ച് 36 കോടിയുടെ അധിക വരുമാനമാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. ......
കാസര്‍ഗോഡ് വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസില്‍ യുവതി കൂടി അറസ്റ്റിലായതോടെ കാസര്‍കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച ഹണി ട്രാപ്പ് സംഘത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ ദിവസം കാസര്‍കോട് എസ് ഐ പി നളിനാക്ഷന്റെ നേതൃത്വത്തില്‍ ചാക്കയിലെ വാടക ക്വാട്ടേഴ്സില്‍ താമസിക്കുന്ന സാജിദയെയാണ് പിടകൂടിയത്. ......
ഷെയ്ന് നിഗത്തിന്റെ സിനിമാ വിലക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സിനിമാ സംഘടനകള്‍ക്ക് തന്നെ പരിഹരിക്കാവുന്ന പ്രശ്നമാണെന്ന് സാംസ്കാരികവകുപ്പ് മന്ത്രി എ കെ ബാലന്. ഇത് സര്‍ക്കാര്‍ ഇടപെടേണ്ട ഗൗരവമായ പ്രശ്നമല്ല. ......
ഏഷ്യാനെറ്റിലെ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ അടുത്തറിഞ്ഞ താരമാണ് അര്‍ച്ചനാ സുശീലന്. എന്റെ മാനസപുത്രി എന്ന പരമ്പരയിലെ ഗ്ലോറി എന്ന കഥാപാത്രം മതി അര്‍ച്ചനയെന്ന കലാകാരിയുടെ അഭിനയപാടവം മനസ്സിലാക്കാന്‍. ......
കേന്ദ്ര ഗതാഗതനിയമത്തെ മറികടന്ന് വീണ്ടും ഗുജറാത്ത് സര്‍ക്കാരിന്റെ നീക്കം. സംസ്ഥാനത്തെ കോര്പ്പറേഷന്, മുനിസിപ്പാലിറ്റി പരിധികളില്‍ ഇരുചക്രവാഹനം ഓടിക്കുന്നവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കേണ്ടെന്ന് ഗുജറാത്ത് മന്ത്രിസഭായോഗം തീരുമാനിച്ചു. ......
വോഡഫോണ്‍, ഐഡിയ, എയര്‍ടെല്‍ തുടങ്ങിയ വമ്പന്മാര് ടെലികോം നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് പിന്നാലെ റിലയന്‍സ് ജിയോ പുതിയ പ്ലാന്‍ പ്രഖ്യാപിച്ചു. നേരത്തെ, മറ്റുകമ്പനികള്‍ക്ക് പിന്നാലെ ജിയോയും നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു. ......
ബലാത്സംഗ കേസ് പ്രതിയായ ആള്‍ദൈവം നിത്യാനന്ദ രാജ്യംവിട്ടതായി സൂചന. കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് ടിയാന് നാടുവിട്ടതത്രെ.......