
സമൂഹത്തിൽ കണ്ടതും കേട്ടതും അനുഭവിച്ചറിഞ്ഞതുമായ യാഥാർഥ്യ സംഭവങ്ങളും സാമൂഹിക വിഷയങ്ങളും പ്രമേയമാക്കി സോഫി ടൈറ്റസ് സംവിധാനം ചെയ്യുന്ന ചിത്രം ‘ലേഡി വിത്ത് ദ വിങ്സ്’ ജൂൺ 26-ന് കേരളത്തിൽ റിലീസ് ചെയ്യും.സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളും അതിനെ അതിജീവിക്കാനുള്ള അവരുടെ ആത്മവിശ്വാസവും ശക്തമായ രീതിയിൽ അവതരിപ്പിക്കുന്ന ചിത്രത്തിൽ സംവിധായികയായ സോഫി ടൈറ്റസ് തന്നെയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സന്തോഷ് കീഴാറ്റൂർ, രാജേഷ് ഹെബ്ബാർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത, തിരക്കഥ, നിർമാണം, ഗാനരചന, വസ്ത്രാലങ്കാരം തുടങ്ങി നിരവധി പ്രധാന ചുമതലകളും സോഫി ടൈറ്റസ് തന്നെയാണ് നിർവഹിച്ചിരിക്കുന്നത് എന്നതാണ്.നിർമാണ ഘട്ടത്തിൽ നിരവധി വെല്ലുവിളികൾ നേരിട്ടിട്ടുണ്ടെങ്കിലും അവയെല്ലാം അതിജീവിച്ച് മികച്ച സാങ്കേതിക മികവോടെയും നിലവാരത്തോടെയുമാണ് ചിത്രം പൂർത്തിയാക്കിയിരിക്കുന്നത്.
സ്ത്രീശാക്തീകരണത്തിന്റെയും ആത്മവിശ്വാസത്തിന്റെയും സന്ദേശം പകരുന്ന ചിത്രം കുടുംബപ്രേക്ഷകരെയും യുവതലമുറയെയും ഒരുപോലെ ആകർഷിക്കുമെന്ന് ഉറപ്പാണ്.ഒരു സ്ത്രീയുടെ പോരാട്ടത്തിന്റെ കഥ പറയുന്നതിനൊപ്പം, സിനിമ എന്ന വലിയ സ്വപ്നത്തിന് പിന്നിൽ ഒറ്റയാൾ പോരാട്ടം നയിച്ച ഒരു സംവിധായികയുടെ കഠിനാധ്വാനം കൂടിയാണ് 'ലേഡി വിത്ത് ദ വിങ്സ്'. ......
നെൽസൺ സംവിധാനം ചെയ്തിരിക്കുന്ന 'ജെയിലർ-2' ആണ് രജിനികാന്തിന്റേതായി അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം. ഈ ചിത്രത്തിന് ശേഷം രജനികാന്ത്, സൂപ്പർഹിറ്റായ 'ഓ മൈ കടവുളേ', 'ഡ്രാഗൺ' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിനയിക്കുന്നതെന്നും, ഈ പ്രോജക്റ്റ് നിർമ്മിക്കുന്നത് കമൽഹാസന്റെ 'രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ' ആണെന്നുമുള്ള വാർത്തകൾ മുൻപ് നൽകിയിരുന്നു. ......
കൊച്ചി: സാഹിത്യവും സിനിമയും വ്യത്യസ്ത മാധ്യമങ്ങളാണെന്ന് വിഖ്യാത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ. ഉദാത്തമായ സാഹിത്യ സൃഷ്ടികൾ സിനിമ ആകാറുണ്ടെങ്കിലും വായന നൽകുന്ന അനുഭൂതി പകരുവാൻ ആ സിനിമകൾക്ക് കഴിയാതെ പോകുന്നു. എന്നാൽ ചലചിത്രകാരൻ കാണാത്തതിനെ ഇനി കാണിച്ചുതരുകയും കേൾക്കാത്തതിനെ കേൾപ്പിച്ചു തരികയും ചെയ്യുന്നുണ്ട്.
സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സിനിമയും സാഹിത്യവും പാരസ്പര്യങ്ങൾ എന്ന വിഷയത്തിലുള്ള ഏകദിന സെമിനാർ മഹാകവി ജി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അടൂർ.
സാഹിത്യപരിഷത്ത് പ്രസിഡന്റ് ഡോ.ടി.എസ്. ......
മലയാള സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ പ്രഥമ സംഘടനയായ മാക്ടയുടെ'പുതിയ ഭരണസമിതി പുത്തൻ പദ്ധതികളുമായി ചുവടുവയ്ക്കുന്നു.
മാക്ടയുടെ ഏറ്റവും പുതിയ പദ്ധതി സിനിമ അവാർഡാണ്. മികച്ച സിനിമ, മികച്ച സംവിധായകൻ, അഭിനേതാക്കൾ, ഗായകർ മറ്റ് സാങ്കേതിക പ്രവർത്തകർ ഉൾപ്പെടെയുള്ള വർക്ക് ഡിസംബറിൽ പുരസ്കാരം നൽകും.
2025 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ സെൻസറിംഗ് കഴിഞ്ഞ സിനിമകളാണ് അവാർഡിന് പരിഗണിക്കുന്നതെന്ന് മാക്ടയുടെ ചെയർമാൻ ജോഷി മാത്യു അറിയിച്ചു. ......
താരസംഘടനയായ ‘അമ്മ’യിൽ ഉണ്ടായ കൂട്ടരാജിയുടെയും ആഭ്യന്തര വിവാദങ്ങളുടെയും പശ്ചാത്തലത്തിൽ നടി ലക്ഷ്മിപ്രിയക്കെതിരെ വിമർശനവുമായി നടി ഉഷ ഹസീന. സംഘടനയ്ക്കുള്ളിൽ വർഗീയ ചേരിതിരിവുകൾ സൃഷ്ടിക്കാൻ ലക്ഷ്മിപ്രിയ ശ്രമിച്ചുവെന്നാണ് ഉഷയുടെ ആരോപണം. ......
കൊച്ചി: ട്വിസ്റ്റുകളും നാടകീയ മുഹൂർത്തങ്ങളും നിറഞ്ഞ ഒരു സിനിമാക്കഥ പോലെ താരസംഘടനയായ 'അമ്മ'യിലെ വനിതാ ഭരണത്തിന് ആന്റി ക്ലൈമാക്സ്. സംഘടനയിലെ ആഭ്യന്തര തർക്കങ്ങളും തമ്മിലടിയും മൂർച്ഛിച്ചതോടെ പ്രസിഡന്റ് ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള 17 അംഗ ഭരണസമിതി ഒന്നടങ്കം രാജിവെച്ചു. ......
കൊച്ചി: താരസംഘടനയായ 'അമ്മ'യിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗം വൻ വിവാദങ്ങൾക്കും ഭരണപ്രതിസന്ധിക്കും വഴിവെച്ചു. വാർഷിക റിപ്പോർട്ടും സാമ്പത്തിക കണക്കുകളും സംബന്ധിച്ച തർക്കങ്ങൾ രൂക്ഷമായതിനെ തുടർന്ന് പ്രസിഡൻ്റ് ശ്വേത മേനോൻ ഉൾപ്പെടെ മുഴുവൻ ഭരണസമിതിയും രാജിവെച്ചു. ......
താരങ്ങളുടെ ജീവിതം പലപ്പോഴും സിനിമയെ പോലും വെല്ലുന്ന സംഭവവികാസങ്ങളാൽ നിറഞ്ഞതാണ്. പ്രണയവും വിവാഹവും വേർപിരിയലും പതിവായ സെലിബ്രിറ്റി ലോകത്ത്, കുടുംബബന്ധങ്ങളുടെ കുരുക്കുകൾ കൊണ്ട് ഏറെ ചർച്ചയായ ഒരു കഥയുണ്ട്. ......
റോഷാക്കി'ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന പുതിയ സൈക്കോളജിക്കൽ ത്രില്ലർ ചിത്രം 'ഐ നോബഡി' (I Nobody) ജൂലൈ 9-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. പൃഥ്വിരാജ് സുകുമാരനും പാർവതി തിരുവോത്തും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ട്രെയിലർ ലോഞ്ച് ഇന്ന് നടക്കും.
'റോഷാക്ക്', 'ഇബ്ലീസ്' എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച സമീർ അബ്ദുൾ ആണ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. ......
തെന്നിന്ത്യൻ സിനിമയിലെ സെൻസേഷണൽ താര ജോഡിയായ വിജയ് ദേവരകൊണ്ടയും, രാശ്മിക മന്ദനയും ചേർന്നഭിനയിക്കുന്ന മൂന്നാമത്തെ സിനിമയാണ് 'രണബലി'. രാഹുൽ സാംഗിരിത്യൻ സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ നിരവധി പേർ അഭിനയിക്കുന്നുണ്ട്. ......