മലയാള സിനിമയിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ 'ഭാവനാ സ്റ്റുഡിയോസ്' ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് കൊല്ലങ്കോട് പുരോഗമിക്കുന്നു. പ്രശസ്ത നർത്തകിയായ സുജിന ശ്രീധരൻ (നടനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതന്റെ ഭാര്യ) ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്ന ചിത്രമാണിത്. ......
വർഗീയ പരാമർശത്തിൽ കേസെടുക്കാനാണ് എറണാകുളം ജില്ല സെഷൻസ് കോടതി നിർദേശം നൽകിയിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള പരാതികൾ എല്ലാം അന്വേഷിക്കണമെന്നും കോടതി നിർദേശത്തിലുണ്ട്. ......
'കെ.ജി.എഫ്.' 'കാന്താര', 'സലാർ' തുടങ്ങിയ ബ്രമ്മാൻഡ ചിത്രങ്ങൾ നിർമ്മിച്ച 'ഹോംബാലെ ഫിലിംസ്' തമിഴിൽ ഒരു പുതിയ ചിത്രം നിർമ്മിക്കുന്നു. ഈ ചിത്രത്തിൽ സൂര്യയാണ് നായകനായി അഭിനയിക്കുന്നത്. ......
ടൊവിനോ തോമസും നസ്രിയ നസീമും ഒപ്പം പ്രശസ്ത സംവിധായകൻ മുഹ്സിൻ പരാരിയും ആദ്യമായി ഒന്നിക്കുന്ന 'ഗ്രാസ്യാസ് എൽ ക്ലാസികോ' എന്ന ചിത്രത്തിൽ വൻ താരനിര അണിനിരക്കുന്നു. 'ഫെമിനിച്ചി ഫാത്തിമ' എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ഷംല ഹംസ ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ......
നിസാം ബഷീർ സംവിധാനം ചെയ്യുന്ന 'ഐ നോബഡി'എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി എറണാകുളത്തെ മാരിയറ്റ് ഹോട്ടലിൽ നടന്ന പ്രസ്സ് മീറ്റിൽ ആ സിനിമയെക്കുറിച്ചുള്ള തന്റെ ഇഷ്ടങ്ങളെക്കുറിച്ചും രാജീവ് എന്ന നായകകഥാപാത്രത്തെക്കുറിച്ചുമൊക്കെ പൃഥ്വിരാജ് സംസാരിച്ചിരുന്നു.
ഈ സിനിമയുമായി ബന്ധപ്പെട്ട പത്രക്കാരുടെ ചോദ്യങ്ങൾ ഏറേക്കുറെ അവസാനിച്ചതിന് ശേഷം 'അമ്മ' സംഘടനയിലെ ഭരണസമിതിയുടെ രാജിയെക്കുറിച്ചും ചോദ്യങ്ങൾ ഉയർന്നിരുന്നു. 'ഐ നോബഡി' സിനിമയുടെ വിവരങ്ങൾക്ക് പ്രാധാന്യം കൊടുത്തതിന് ശേഷം മാത്രം സംഘടനയിലെ രാജിയുടെ കാര്യം കൊടുത്താൽ നന്നായിരിക്കും എന്നൊരു അപേക്ഷയോടെയാണ് പൃഥ്വി സംസാരിച്ചത്.
'സംഘടനയിലെ ചില തർക്കങ്ങൾ ആശയപരമായി സംഭവിച്ചു. ......
മലയാള സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ പ്രഥമ സംഘടനയായ 'മാക്ട'യുടെ ജനറൽ ബോഡി ഇക്കഴിഞ്ഞ 27-ാം തീയതി എറണാകുളത്ത് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഹാളിൽ വച്ച് നടന്നു. ചെയർമാൻ അധ്യക്ഷനായ ചടങ്ങിൽ വിവിധ പരിപാടികളാണ് നടന്നത്. ......
ആഷിഖ് ഉസ്മാൻ നിർമ്മിക്കുകയും തരുൺ മൂർത്തി സംവിധാനം ചെയ്യുകയും ചെയ്യുന്ന മോഹൻലാൽ ചിത്രമായ അതിമനോഹരം വീണ്ടും ഷെഡ്യൂൾ പാക്ക് അപ്പായി. അമ്മയുടെ ജനറൽബോഡിയിൽ പങ്കെടുത്തതിനുശേഷം മോഹൻലാൽ വിദേശത്തേക്ക് യാത്ര പോയതിനാലാണ് ഈ സിനിമയ്ക്ക് ഇപ്പോൾ ഒരു ഇടവേളയുണ്ടായത്.
ജൂലൈ രണ്ടാം തീയതി ഈ സിനിമയുടെ ഷൂട്ടിംഗ് പുനരാരംഭിക്കുന്നത് എറണാകുളത്തായിരിക്കും. ......
മെയ്ഡ് ഇൻ ക്യാരവാൻ എന്ന ചിത്രത്തിന് ശേഷം ജോമി കുര്യാക്കോസ് സംവിധാനം ചെയ്യുന്ന 'മിനി & കൂപ്പർ' എന്ന പുതിയ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്നു. ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.ശാന്തമീ രാത്രിയിൽ എന്ന ചിത്രത്തിന് ശേഷം AWA മൂവിസിന്റെ ബാനറിൽ റോൾഡ് തോമസ് ആണ് ചിത്രം നിർമ്മിക്കുന്നത്.
ഇംഗ്ലണ്ടിൽ പൂർണമായും ചിത്രീകരിക്കുന്ന ഈ സിനിമ ധ്യാൻ ശ്രീനിവാസനെ ഇതുവരെ കാണാത്ത സ്റ്റൈലിലും ഗെറ്റപ്പിലും പ്രേക്ഷകർക്ക് കാണാം. ......
എറണാകുളം: ജോയ് കെ. മാത്യു കഥയെഴുതി സംവിധാനം ചെയ്യുന്ന ആന്തോളജി ചിത്രം 'ടുമോറോ'യിലെ (Tomorrow) അഞ്ചാം ഭാഗമായ 'വട്ടിപ്പലിശ'യുടെ ചിത്രീകരണം പൂർത്തിയായി. ......
'ജയിലർ-2' എന്ന ചിത്രത്തിന് ശേഷം രജനികാന്ത് നായകനായി അഭിനയിക്കുന്ന 'ധർമൻ' എന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നലെ ചെന്നൈയിൽ നടക്കുകയുണ്ടായി. കമൽഹാസന്റെ 'രാജ്കമൽ ഫിലിംസ് ഇന്റർനാഷൻ' നിർമ്മിക്കുന്ന ചിത്രം എന്ന നിലയിലും, ഒരുപാട് വർഷങ്ങൾക്ക് ശേഷം രജനികാന്തും, കമൽഹാസനും ഒന്നിക്കുന്ന പ്രോജക്റ്റ് എന്ന നിലയിലും ഈ ചിത്രം വളരെയേറെ ശ്രദ്ധ നേടിയിട്ടുണ്ട്. ......