പ്രശസ്ത തമിഴ് സൂപ്പർതാരങ്ങളിൽ ഒരാളായ ജയം രവി തന്റെ പേര് മാറ്റി രവി മോഹൻ എന്നാക്കി. സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ട ഒരു കുറിപ്പിലൂടെയാണ് താൻ ഇനി മുതൽ രവി മോഹൻ എന്നായിരിക്കും അറിയപ്പെടുക എന്ന് ജയം രവി വ്യക്തമാക്കിയത്. ......
തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ സൂര്യയുടേതായി അടുത്ത് റിലീസാകാനിരിക്കുന്ന സിനിമ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്തിരിക്കുന്ന ‘റെട്രോ’യാണ്. മെയ് മാസം 1-ന് ഈ ചിത്രം റിലീസാകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ......
തിരു :- പ്രേംനസീറിൻ്റെ 34-ാം ചരമവാർഷികം ജനുവരി 16 ന് പ്രേംനസീർ സുഹൃത് സമിതി അരീക്കൽ ആയൂർവേദാശുപത്രിയുടെ സഹകരണത്തോടെ ഹരിതം നിത്യഹരിതം എന്ന പേരിൽ സംഘടിപ്പിക്കുമെന്ന് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു. ഇതോടനുബന്ധിച്ച് 2025ലെ പ്രേംനസീർ ലൈഫ് ടൈം അച്ചീവ്മെൻ്റ് പുരസ്ക്കാരം നടൻ ജഗതി ശ്രീകുമാറിന് സമർപ്പിക്കുമെന്ന് ജൂറി ചെയർമാൻ ബാലു കിരിയത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ......
'ജയം' രവിയും, നിത്യ മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് 'കാതലിക്ക നേരമില്ലൈ'. കൃത്തിക ഉദയനിധി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്താനിരിക്കുകയാണ്. ......
ലൈംഗികദാരിദ്യം പിടിച്ച സമൂഹത്തെ ഓർക്കാതെ രസവും സുഖവുമുള്ള ഉടുപ്പിടാൻ സ്ത്രീകളോട് ആഹ്വാനം ചെയ്ത് നടി റിമ കല്ലിങ്കൽ. ലൈംഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണൂർ അറസ്റ്റിലായതിന് പിന്നാലെ സ്ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ സജീവമാകുന്നതിനിടെയാണ് റിമയുടെ പ്രതികരണം. ......
തിരുവനന്തപുരം: ബോബി ചെമ്മണ്ണൂരിനെതിരായ പരാതിയിൽ ഹണി റോസിന് പിന്തുണയുമായി ഡബ്ല്യുസിസി. വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് ലൈംഗികാധിക്ഷേപ പരാതി നൽകിയതിന് പിന്നാലെയാണ് പിന്തുണ അറിയിച്ച് വിമൻ ഇൻ സിനിമ കളക്ടീവ് രംഗത്തെത്തിയത്. ......
ഹണി റോസ് വളരെ ബുദ്ധിപരമായി ആൺ നോട്ടങ്ങളെയും ഈ നാടിന്റെ ലൈംഗിക ദാരിദ്ര്യത്തേയും ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് നടിയും അവതാരകയുമായ ഫറ ഷിബില. സൈബർ ബുള്ളീയിങ് ഒരു തരത്തിലും ന്യായീകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ഫറ ഷിബില, ബോബി ചെമ്മണ്ണൂരിനെതിര പരാതി നൽകിയ സംഭവത്തിൽ ഹണി റോസിന്റെ ഉദ്ദേശശുദ്ധിയിൽ സംശയമുണ്ടെന്നും വ്യക്തമാക്കി. ......
തമിഴ്നാട്ടിൽ പൊങ്കൽ ഉത്സവത്തിനോടനുബന്ധിച്ച് ബാല സംവിധാനം ചെയ്തിരിക്കുന്ന 'വണങ്ങാൻ' എന്ന ചിത്രവും, മകിഴ് തിരുമേനി സംവിധാനത്തിൽ അജിത്ത് നായകനാകുന്ന 'വിടാമുയർച്ചി' എന്ന ചിത്രവും റിലീസാകുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ചില കാരണങ്ങളാൽ 'വിടാമുയർച്ചി' പൊങ്കൽ റിലീസിലിരുന്നു പിന്മാറി. ......
ആദിവി ശേഷ്- വിനയ് കുമാർ സിരിഗിനിദി ടീമിന്റെ പാൻ ഇന്ത്യൻ ചിത്രമായ ഗൂഢാചാരി 2 (ജി-2 ) എന്ന സ്പൈ ത്രില്ലറിൽ നായികയായി വാമിക ഗബ്ബി. സ്പൈ ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം ആദിവി ശേഷിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ്. ......
ഗോൾഡൻ ഗ്ലോബിൽ തിളങ്ങാതെ ഓൾ വി ഇമാജിൻ അസ് ലൈറ്റ്. മികച്ച ഇംഗ്ലീഷ് ഇതരഭാഷാ ചിത്രം, മികച്ച സംവിധാനം എന്നീ വിഭാഗങ്ങളിൽ മത്സരിച്ച ഓൾ വി ഇമാജിൻ ആസ് ലൈറ്റിന് പുരസ്കാരം നേടാനായില്ല. മികച്ച ഇംഗ്ലീഷിതര സിനിമയ്ക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് ഫ്രഞ്ച് മ്യൂസിക്കൽ ക്രൈം കോമഡിയായ 'എമിലിയ പെരേസ്' സ്വന്തമാക്കി.
'ഓൾ വി ഇമേജിൻ ആസ് ലൈറ്റ്' ന്റെ സംവിധായിക പായൽ കപാഡിയയെ പിന്തള്ളി എമിലിയ പെരേസിന്റെ സംവിധായകൻ ജാക്വസ് ഔഡിയാഡ് മികച്ച സംവിധായകനുള്ള പുരസ്കാരവും സ്വന്തമാക്കി.
മികച്ച ഇംഗ്ലീഷിതര ചിത്രം, മികച്ച സംവിധായകൻ, മികച്ച നടി (കർള സോഫിയ ഗാസ്കോൺ), മികച്ച സ്വഭാവനടി (സോ സൽദാന, സലേന ഗോമസ്) അടക്കം നാല് അവാർഡുകൾ എമിലിയ പെരേസ് നേടി. ......