മലയാളികളുടെ പ്രിയ താരങ്ങൾ പെൺവേഷത്തിലെത്തിയ വീഡിയോ സൈബർ ലോകത്ത് വൈറലായിരിക്കുകയാണ്. കാസർകോട് സ്വദേശിയായ ദീപേഷ് എഐ(ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സാങ്കേതിക വിദ്യയുടെ സഹായത്തോടെ തയ്യാറാക്കിയ വീഡിയോയാണ് പ്രചരിക്കുന്നത്. ഉണ്ണി മുകുന്ദൻ, പൃഥ്വിരാജ്, ബേസിൽ ജോസഫ്, മോഹൻലാൽ, കമൽഹാസൻ, വിക്രം, ഷാരൂഖ് ഖാൻ, ഹൃത്വിക് റോഷൻ, ദുൽഖർ സൽമാൻ, അല്ലു അർജുൻ തുടങ്ങിയ താരങ്ങൾ സ്ത്രീകളായിരുന്നെങ്കിൽ എങ്ങനെയെന്നത് വീഡിയോയിൽ കാണാം.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ രസകരമായ കമന്റുകളുമായി ആരാധകരും രംഗത്ത് എത്തി. ......
നഗ്നത പ്രദർശിപ്പിച്ച സൂപ്പർ മോഡലിനെ ഗ്രാമി പുരസ്കാര വേദിയിൽ നിന്നും പുറത്താക്കി. ഓസ്ട്രേലിയൻ മോഡൽ ബിയാങ്ക സെൻസൊറിയാണ് ഗ്രാമി പുരസ്കാര പ്രഖ്യാപനത്തിനിടെ വിവാദം സൃഷ്ടിച്ചത്. നഗ്നത പൂർണമായും കാണുന്ന നിലയിലുള്ള സുതാര്യമായ വസ്ത്രം ധരിച്ച് അതിന് മുകളിൽ കറുത്ത ജാക്കറ്റുമണിഞ്ഞാണ് താരം വേദിയിലെത്തിയത്. ......
സംഗീത ലോകത്തെ പരമോന്നത ബഹുമതിയായ ഗ്രാമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. റാപ്പ് ആൽബത്തിനുള്ള പുരസ്കാരം ഡോച്ചിയും പോപ്പ് വോക്കൽ ആൽബത്തിനുള്ള അംഗീകാരം സബ്രീന കാർപെന്ററും കരസ്ഥമാക്കി. ......
നടൻ മുകേഷിനോട് പണം ചോദിച്ചിരുന്നെന്ന് പരാതിക്കാരിയായ നടി. എന്നാൽ, അത് ബ്ലാക്മെയിലിങ് ആയിരുന്നില്ലെന്നും നടി പറയുന്നു. 25,000 മറിക്കാനുണ്ടാകുമോ എന്ന് മുകേഷിനോട് ചോദിച്ചിരുന്നു എന്നാണ് നടി വെളിപ്പെടുത്തിയത്. മുകേഷിനെതിരേ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ച പശ്ചാത്തലത്തിലാണ് നടിയുടെ പ്രതികരണം.
മുകേഷിനെതിരെ ഉയർന്ന എല്ലാ ആരോപണങ്ങളും തെളിഞ്ഞുവെന്നുമാണ് അന്വേഷണസംഘം കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്നത്. ......
കൊച്ചി: മുകേഷ് എംഎൽഎയ്ക്കെതിരായ ബലാത്സംഗ കേസിൽ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത്. ......
മലയാള സിനിമയിലെ പോലെത്തന്നെ തെലുങ്കിലും, തമിഴിലും പ്രശസ്ത നടനാണ് ദുൽഖർ സൽമാൻ. ഇതിന് കാരണം ദുൽഖർ സൽമാൻ അഭിനയിച്ച മിക്ക ചിത്രങ്ങളും ആരാധകരുടെ പ്രശംസ നേടി വമ്പൻ വിജയമായ ചിത്രങ്ങളായിരുന്നു. ......
എല്ലാത്തിനും ഒരു ഫുൾസ്റ്റോപ്പ് ഉണ്ടായിരിക്കുമെന്നും വൈകാതെ എല്ലാവരെയും അറിയിക്കുമെന്നും നടി വീണ നായർ. കഴിഞ്ഞ കുറച്ച് നാളുകളായി തന്റെ ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടായിട്ടില്ലെന്നും താരം വെളിപ്പെടുത്തി. ......
ബോളിവുഡ് നടൻ ആമിർ ഖാൻ മൂന്നാം വിവാഹത്തിന് ഒരുങ്ങുന്നു എന്ന് റിപ്പോർട്ടുകൾ. താരം ബംഗ്ലൂർ സ്വദേശിനിയുമായി പ്രണയത്തിലാണെന്നും ഈ യുവതിയെ ആമിർ ഉടൻ വിവാഹം കഴിക്കുമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ......
തമിഴിൽ ശിവകാർത്തികേയനെ നായകനാക്കി രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത ചിത്രമാണ് 'അമരൻ'. ഈയിടെ റിലീസായി വമ്പൻ വിജയമായ ഈ ചിത്രം സൈനികനായ മുകുന്ദ് വരദരാജൻ്റെ ജീവിത ചരിത്രത്തെ (ബയോപ്പിക്ക്) ആസ്പദമാക്കിയാതായിരുന്നു. ......
അജിത്തിനെ നായകനാക്കി ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്തുവരുന്ന ചിത്രമാണ് ‘ഗുഡ് ബാഡ് അഗ്ലി’. മകിഴ് തിരുമേനിയുടെ സംവിധാനത്തിൽ അജിത്ത് അഭിനയിച്ചിട്ടുള്ള 'വിടാമുയർച്ചി' എന്ന ചിത്രം ഫെബ്രുവരി-6 ന് റിലീസാകാനിരിക്കുകയാണ്. ഈ സിനിമക്ക് ശേഷം പുറത്തുവരാനിരിക്കുന്ന 'ഗുഡ് ബാഡ് അഗ്ലി'യിൽ അജിത്തിനൊപ്പം തൃഷ, പ്രസന്ന, സുനിൽ, അർജുൻ ദാസ്, പ്രഭു എന്നിവരാണ് മറ്റുള്ള പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. അടുത്തിടെ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്കും, സെക്കൻഡ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി വൈറലായിരുന്നു. ......