വ്യക്തിപരമായി ചാലഞ്ചിംഗ് ആയിട്ടുള്ള കഥാപാത്രം ആയിരുന്നു ജോജു ജോർജ്ജ് സംവിധാനം ചെയ്ത പണി എന്ന സിനിമയിലെ സ്നേഹയെന്ന കഥാപാത്രമെന്ന് നടി മെർലെറ്റ് ആൻ തോമസ്. കൺഫേർട്ട് സോൺ വിട്ട് ചെയ്ത പടമാണ് അതെന്നും താരം പറയുന്നു. ......
ന്യൂഡൽഹി: കുറ്റകൃത്യം സംബന്ധിച്ച അറിവ് ലഭിച്ചാൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ അന്വേഷണ ഉദ്യോഗസ്ഥൻ ബാധ്യസ്ഥനാണെന്ന് സുപ്രീംകോടതി. ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ച ഹൈക്കോടതി വിധിക്ക് എതിരായ ഹർജികൾ പരിഗണിക്കവെയാണ് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ......
തമിഴിൽ 'ഇറുതിചുട്രു', 'സൂരറൈ പോട്രു' എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത സുധ കൊങ്കര ഇപ്പോൾ ശിവകാർത്തികേയനെ നായകനാക്കി 'പരാശക്തി' എന്ന ചിത്രമാണ് സംവിധാനം ചെയ്തു വരുന്നത്. ഈയിടെ റിലീസായി വമ്പൻ വിജയമായ ശിവകാർത്തികേയന്റെ 'അമരൻ' എന്ന ചിത്രം പോലവേ 'പരാശക്തി'യും ഒരു ബയോപ്പിക്കായാണ് ഒരുങ്ങി വരുന്നത്. ഈ ചിത്രത്തിൽ ശിവകാർത്തികേയനൊപ്പം വില്ലനായി രവി മോഹനും (ജയം രവി), നായികയായി ശ്രീ ലീലയും, മറ്റൊരു പ്രധാന കഥാപാത്രത്തിൽ അഥർവയുമാണ് അഭിനയിക്കുന്നത് എന്നുള്ള വാർത്തകൾ മുൻപ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഈ ചിത്രത്തിൽ വരുന്ന മറ്റൊരു പ്രധാന കഥാപാത്രം അവതരിപ്പിക്കാനായി മലയാളി നടനായ ഉണ്ണി മുകുന്ദനെ ചിത്രത്തിന്റെ അണിയറപ്രവർത്തകർ സമീപിച്ചെന്നും, ഉണ്ണി മുകുന്ദനുമായി നടന്ന ചർച്ചയിൽ താരം 'പരാശക്തി'യിൽ അഭിനയിക്കാൻ സമ്മതിച്ചെന്നുമുള്ള വാർത്തകളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ......
പ്രശസ്ത നടി പുഷ്പലത അന്തരിച്ചു. ഏറെ നാളായി ചികിത്സയിൽ കഴിയവെ ചെന്നൈ ടി നഗറിലെ വസതിയിൽ വച്ച് 87മത്തെ വയസ്സിലാണ് അന്ത്യം സംഭവിച്ചത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകളിൽ ഒരുകാലത്ത് സജീവ സാന്നിധ്യമായിരുന്ന പുഷ്പലത നൂറിലേറെ സിനിമകളിൽ നായികയായി അഭിനയിച്ചിട്ടുണ്ട്. ......
താൻ പ്രണയിച്ചിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടി പാർവതി തിരുവോത്ത്. സിനിമ നടൻമാരുമായോ സംവിധായകരുമായോ റിലേഷൻഷിപ്പുണ്ടായിട്ടില്ലെന്നും എന്നാൽ ടെക്നീഷ്യൻസിനെ ഡേറ്റ് ചെയ്തിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി. ......
തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ ചിമ്പു തന്റെ 43-ാം ജന്മദിനം ഇന്ന് ആഘോഷിക്കുകയാണ്. ഇതിനോടനുബന്ധിച്ച് താരം തന്റെ അടുത്തടുത്ത ചിത്രങ്ങളുടെ പ്രഖ്യാപനവും നടത്തി കൊണ്ടിരിക്കുകയാണ്. അർദ്ധരാത്രിയിലാണ് ചിമ്പു തന്റെ 49-ാം ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ......
മലയാളികളുടെ പ്രിയ താരങ്ങൾ പെൺവേഷത്തിലെത്തിയ വീഡിയോ സൈബർ ലോകത്ത് വൈറലായിരിക്കുകയാണ്. കാസർകോട് സ്വദേശിയായ ദീപേഷ് എഐ(ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സാങ്കേതിക വിദ്യയുടെ സഹായത്തോടെ തയ്യാറാക്കിയ വീഡിയോയാണ് പ്രചരിക്കുന്നത്. ഉണ്ണി മുകുന്ദൻ, പൃഥ്വിരാജ്, ബേസിൽ ജോസഫ്, മോഹൻലാൽ, കമൽഹാസൻ, വിക്രം, ഷാരൂഖ് ഖാൻ, ഹൃത്വിക് റോഷൻ, ദുൽഖർ സൽമാൻ, അല്ലു അർജുൻ തുടങ്ങിയ താരങ്ങൾ സ്ത്രീകളായിരുന്നെങ്കിൽ എങ്ങനെയെന്നത് വീഡിയോയിൽ കാണാം.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ രസകരമായ കമന്റുകളുമായി ആരാധകരും രംഗത്ത് എത്തി. ......
നഗ്നത പ്രദർശിപ്പിച്ച സൂപ്പർ മോഡലിനെ ഗ്രാമി പുരസ്കാര വേദിയിൽ നിന്നും പുറത്താക്കി. ഓസ്ട്രേലിയൻ മോഡൽ ബിയാങ്ക സെൻസൊറിയാണ് ഗ്രാമി പുരസ്കാര പ്രഖ്യാപനത്തിനിടെ വിവാദം സൃഷ്ടിച്ചത്. നഗ്നത പൂർണമായും കാണുന്ന നിലയിലുള്ള സുതാര്യമായ വസ്ത്രം ധരിച്ച് അതിന് മുകളിൽ കറുത്ത ജാക്കറ്റുമണിഞ്ഞാണ് താരം വേദിയിലെത്തിയത്. ......
സംഗീത ലോകത്തെ പരമോന്നത ബഹുമതിയായ ഗ്രാമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. റാപ്പ് ആൽബത്തിനുള്ള പുരസ്കാരം ഡോച്ചിയും പോപ്പ് വോക്കൽ ആൽബത്തിനുള്ള അംഗീകാരം സബ്രീന കാർപെന്ററും കരസ്ഥമാക്കി. ......
നടൻ മുകേഷിനോട് പണം ചോദിച്ചിരുന്നെന്ന് പരാതിക്കാരിയായ നടി. എന്നാൽ, അത് ബ്ലാക്മെയിലിങ് ആയിരുന്നില്ലെന്നും നടി പറയുന്നു. 25,000 മറിക്കാനുണ്ടാകുമോ എന്ന് മുകേഷിനോട് ചോദിച്ചിരുന്നു എന്നാണ് നടി വെളിപ്പെടുത്തിയത്. മുകേഷിനെതിരേ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ച പശ്ചാത്തലത്തിലാണ് നടിയുടെ പ്രതികരണം.
മുകേഷിനെതിരെ ഉയർന്ന എല്ലാ ആരോപണങ്ങളും തെളിഞ്ഞുവെന്നുമാണ് അന്വേഷണസംഘം കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്നത്. ......