'വിടാമുയർച്ചി' എന്ന ചിത്രത്തിന് ശേഷം അജിത്ത് അഭിനയിച്ച് അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രമാണ് 'ഗുഡ് ബാഡ് അഗ്ളി'. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത് വരുന്ന ഈ ചിത്രം ഏപ്രിൽ 10-ന് തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. ......
തമിഴ് നടി ബിന്ദു ഘോഷ് അന്തരിച്ചു. 76 വയസ്സായിരുന്നു.......
തമിഴിൽ 'ഇറുതി ചുട്രു', 'സൂരറൈ പോട്രു' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത സുധ കൊങ്കര ഇപ്പോൾ സംവിധാനം ചെയ്തുവരുന്ന ചിത്രം ശിവകാർത്തികേയൻ നായകനാകുന്ന 'പരാശക്തി'യാണ്. തമിഴ്നാട്ടിൽ നടന്ന ചില സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ചിത്രത്തിൽ ശിവകാർത്തികേയനൊപ്പം ശ്രീലീല, അഥർവ, രവി മോഹൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. ......
ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത 'മിന്നലേ', 'കാക്ക കാക്ക', 'വേട്ടൈയാട് വിളയാട്', 'വാരണം ആയിരം' തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതം നൽകിയത് ഹാരിസ് ജയരാജ് ആയിരുന്നു. ഇവരുടെ കൂട്ടുകെട്ടിൽ പുറത്തുവന്ന എല്ലാ ചിത്രങ്ങളും, അതിലെ ഗാനങ്ങളും സൂപ്പർഹിറ്റായിരുന്നു. ......
ബോളിവുഡ് താരം ആമിർ ഖാനും മുൻ ഭാര്യമാരും താരത്തിന്റെ ഇപ്പോഴത്തെ പ്രണയിനി ഗൗരി സ്പ്രാറ്റും ഒന്നിച്ചുള്ള ദൃശ്യങ്ങളാണ് സൈബർ ലോകത്ത് ഇപ്പോൾ വൈറലാകുന്നത്. ആമിർഖാന്റെ മുൻ ഭാര്യമാരായ റീന ദത്ത, കിരൺ റാവു എന്നിവർക്കൊപ്പം ഗൗരി സ്പ്രാറ്റും ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താന്റെ വിവാഹ വാർഷികാഘോഷത്തിലാണ് ഒരുമിച്ച് പങ്കെടുത്തത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് സൈബർ ലോകത്ത് പ്രചരിക്കുന്നത്. ഫെബ്രുവരിയിൽ ഇർഫാൻ ഖാൻ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോ ആമിറിന്റെ പുതിയ പ്രണയിനിയെക്കുറിച്ചുള്ള വെളിപ്പെടുത്തലിന് പിന്നാലെയാണ് വൈറലാകുന്നത്.
ആമിർ ഖാൻ തന്റെ പുതിയ പ്രണയിനിയെക്കുറിച്ച് മാധ്യമങ്ങളോട് തുറന്നു പറഞ്ഞത് തന്റെ അറുപതാം പിറന്നാൾ ആഘോഷത്തിനിടെയാണ്. ......
മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ചിത്രം ‘L2 എമ്പുരാൻ’ നിർമാണത്തിൽ നിന്ന് തമിഴ് നിർമാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് പിന്മാറിയിരിക്കുന്നു. ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസും സുഭാഷ്കരന്റെ ലൈക്കയും ചേർന്നാണ് ചിത്രം നിർമിച്ചിരുന്നത്. ......
തമിഴ് സിനിമയിലെ മുൻനിര നടനാണ് രവി മോഹൻ എന്ന 'ജയം' രവി. 'ജയം' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അദ്ദേഹം തുടക്കം മുതൽ വ്യത്യസ്തമായ കഥകളിലാണ് അഭിനയിച്ചിരിക്കുന്നത്. 'ബ്രദർ', 'കാതലിക്ക നേരമില്ലൈ' എന്നിവയാണ് രവി മോഹൻ അഭിനയിച്ച് ഈയിടെ റിലീസായ . ചിത്രങ്ങൾ. ......
'വേട്ടയ്യൻ' എന്ന ചിത്രത്തിന് ശേഷം രജനികാന്ത് ഇപ്പോൾ ലോകേഷ് കനരാജ് സംവിധാനം ചെയ്യുന്ന 'കൂലി' എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത് 'സൺ പിക്ചേഴ്സ്' നിർമ്മിക്കുന്ന ഈ ചിത്രം ഒരു പാൻ-ഇന്ത്യൻ ചിത്രമായിട്ടാണ് ഒരുങ്ങുന്നത്. അനിരുദ്ധ് സംഗീതം നൽകുന്ന ചിത്രം ഓഗസ്റ്റ് 10-ന് അല്ലെങ്കിൽ ദീപാവലി ആഘോഷ സമയതതോ റിലീസാകുമെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ.
'കൂലി'ക്ക് ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന 'ജയിലർ' രണ്ടാം ഭാഗത്തിലാണ് രജനികാന്ത് അഭിനയിക്കുന്നത്. ഇതിന്റെ ഷൂട്ടിങ്ങ് ഈയിടെ ആരംഭിച്ചു. ......
അന്തരിച്ച പ്രശസ്ത നടി ശ്രീദേവി അഭിനയിച്ച് 2017-ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമാണ് 'MOM'. രവി ഉദിയവാർ സംവിധാനം ചെയ്ത ഈ ചിത്രത്തിന് എ.ആർ.റഹ്മാനാണ് സംഗീതം നൽകിയത്. ......
കൊച്ചി: ഭാഷയ്ക്കും സംസ്ക്കാരങ്ങള്ക്കുമപ്പുറം ദൃശ്യ ഭാഷയില്‍ കഥയും സന്ദേശവും പകരുന്ന ഹ്രസ്വചിത്രം ബിഹൈന്ഡിനെ ദൈവം തിരക്കഥയെഴുതിയ ലോകത്തിലെ ആദ്യ ചലച്ചിത്രമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത്. എട്ടു മിനുട്ടും 45 സെക്കന്റും മാത്രമാണ് ബിഹൈന്‍ഡിന്റെ ദൈര്‍ഘ്യം.
വെള്ളിമൂങ്ങ, മുന്തിരി വള്ളി തളിര്‍ക്കുമ്പോള്‍ തുടങ്ങിയ സിനിമകളുടെ സംവിധായകനും സിനിമോട്ടോഗ്രാഫറുമായ ജിബു ജേക്കബാണ് ബിഹൈന്‍ഡില്‍ പ്രധാന വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ......