മലയാളത്തിൽ വളർന്നുവരുന്ന ഒരു നടിയായ അർഷ ബൈജു, മോഹൻ ലാലിന്റെ 'തുടരും' എന്ന ചിത്രത്തിലൂടെ ജനശ്രദ്ധ നേടി. ഈ ചിത്രത്തിലെ വില്ലൻ കഥാപാത്രമായ ജോർജിന്റെ മകളായി അഭിനയിച്ച അർഷ ബൈജു 'ഹൗസ് മേറ്റ്സ്' എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിക്കുകയാണ്. ഈ ചിത്രത്തിൽ ദർശനൊപ്പമാണ് താരം നായികയായി അഭിനയിക്കുന്നത്. ......
പ്രശസ്തരായ നിരവധി രാഷ്ട്രീയ നേതാക്കളുടെയും, സിനിമാ താരങ്ങളുടെയും, കായികതാരങ്ങളുടെയും ജീവചരിത്രം തുടർച്ചയായി സിനിമകളായി ഒരുങ്ങി പുറത്തിറങ്ങുകയും വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, അന്തരിച്ച മുഖ്യമന്ത്രി ജയലളിത തുടങ്ങിയ നിരവധി പേരുടെ ജീവചരിത്രങ്ങൾ സിനിമകളായി പുറത്തുവന്നിരിക്കുന്ന സാഹചര്യത്തിൽ, തമിഴ്നാട്ടിലെ പ്രശസ്ത രാഷ്ട്രീയ പാർട്ടിയായ 'പാട്ടാളി മക്കൾ കട്ട്ച്ചി'യുടെ സ്ഥാപകനും, നേതാവുമായ ഡോ.രാമദാസിന്റെ ജീവിതവും സിനിമയാകാൻ പോകുകയാണ്. ......
ഒരു അന്താരാഷ്ട്ര പ്രൊജ്ക്റ്റിനായുള്ള ഓഡിഷനിടെ തന്നോട് നിർമാതാക്കാൾ വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തി നടി ജെയ്മി ലിവർ. വീഡിയോ കോൾ വഴിയായിരുന്നു ഓഡിഷനെന്നും താരം വ്യക്തമാക്കി. ......
സ്വന്തം വീട്ടിൽനിന്ന് കടുത്ത ഉപദ്രവം നേരിടുന്നുവെന്ന് നടി തനുശ്രീ ദത്ത. വിഡിയോ സന്ദേശത്തിലൂടെയാണ് ഒരുകാലത്ത് ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളായിരുന്ന തനുശ്രീ ഇക്കാര്യം വെളിപ്പെടുത്തുന്നത്. ......
വിവാഹം കഴിക്കാതെ ഗർഭിണിയായ അനുഭവം തുറന്നു പറഞ്ഞ് നടി കൽക്കി കൊച്ലിൻ. 'കല്യാണം കഴിക്കാതെ നീ എങ്ങനെ ഗർഭിണിയായി?'എന്ന ചോദ്യം താൻ നേരിട്ടെന്നാണ് താരം വെളിപ്പെടുത്തിയത്. വർഷങ്ങളായി താൻ പങ്കാളിക്കൊപ്പമായിരുന്നു താമസമെന്നും അതിനിടെയാണ് ഗർഭിണിയായതെന്നും താരം പറയുന്നു. ......
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം 'ലക്കി ഭാസ്കറി'ന് ശേഷം ദുൽഖർ സൽമാൻ തെലുങ്കിൽ നായകനായെത്തുന്ന ചിത്രമാണ് 'കാന്ത'. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈയിടെ പുറത്തിറങ്ങി. സെൽവമണി സെൽവരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസും, തെലുങ്കിലെ പ്രശസ്ത നടനായ റാണ ദഗ്ഗുബട്ടിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയയും ചേർന്നാണ് നിർമ്മിക്കുന്നത്. ......
'തഗ് ലൈഫ്' എന്ന ചിത്രത്തിന് ശേഷം കമൽഹാസൻ സ്റ്റണ്ട് മാസ്റ്റർമാരായ അൻബു -അറിവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിനയിക്കാൻ പോകുന്നതെന്നുള്ള വിവരം എല്ലാവർക്കും അറിയാവുന്നതാണ്. ഇത് കമൽഹാസന്റെ 237-ാമത്തെ ചിത്രമാണ്. ......
കൊച്ചി : കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റിയുടെ മികച്ച സംവിധായകനുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ് 2024 ശ്രീ. ജോജു ജോർജിന് ചലച്ചിത്ര നിർമ്മാതാവും, ജേസി ഫൗണ്ടേഷന്റെ ചെയർമാനുമായ ശ്രീ. ......
‘മഹാവീര്യർ’ എന്ന ചിത്രത്തിന്റെ സഹനിർമാതാവ് പി.എസ്. ഷംനാസിന്റെ പരാതിയിൽ നടൻ നിവിൻ പോളിക്കും സംവിധായകൻ ഏബ്രിഡ് ഷൈനുമെതിരെ വഞ്ചനക്കുറ്റത്തിനു കേസെടുത്തു. ......
തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത്, ലോഗേഷ് കനകരാജ് കൂട്ടുകെട്ടിലൊരുങ്ങിയിരിക്കുന്ന 'കൂലി' അടുത്ത മാസം 14-ന് റിലീസാകാനിരിക്കുകയാണ്. രജിനികാന്തിനൊപ്പം, നാഗാർജുന, സത്യരാജ്, ശ്രുതിഹാസൻ, സൗബിൻ സാഹിർ, ഉപേന്ദ്ര, ആമീർഖാൻ, പൂജ ഹെഗ്ഡെ തുടങ്ങി ഒരുപാട് മുൻനിര താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രം വളരെയധികം പ്രതീക്ഷയോടെയാണ് റിലീസാകുന്നത്. ......