തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ സൂര്യയുടേതായി അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം 'റെട്രോ'യാണ്. കാർത്തിക് സുബ്ബരാജാണ് ഈ ചിത്രം സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. . ......
പാൻ-ഇന്ത്യൻ താരം അല്ലു അർജുൻ ഹിറ്റ് സംവിധായകൻ ആറ്റ്ലിയുമായി സഹകരിച്ച് നിർമ്മിക്കുന്ന ചിത്രത്തെ കുറിച്ചുള്ള പ്രഖ്യാപനമാണ് ഇന്ത്യൻ സിനിമാലോകത്തെ ഇപ്പോഴത്തെ ചർച്ചാവിഷയം. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സാങ്കേതിക സഹായം ഹോളിവുഡിൽ നിന്നാണ് എന്ന് ഇന്ന് താരം പുറത്തുവിട്ട വീഡിയോയിൽ വ്യക്തമാണ്. ......
ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകർക്ക് സന്തോഷ വാർത്തയുമായി അല്ലു അർജുന്റെ പിറന്നാൾ ദിനത്തിൽ അറ്റ്ലീ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രഖ്യാപനം നടന്നു. ലോക സിനിമയിൽ ഇന്ത്യൻ സിനിമയുടെ അഭിമാനം വർധിപ്പിക്കുന്ന രീതിയിൽ ഒരുങ്ങുന്ന പ്രൊജക്റ്റിന്റെ നിർമ്മാണം നിർമ്മാണം സൺ പിക്ചേഴ്സ് ആണ്. ......
തൃശ്ശൂർ: സംവിധായകൻ ടി.കെ. വാസുദേവൻ അന്തരിച്ചു. അന്തിക്കാട് സ്വദേശിയായ ടി കെ വാസുദേവൻ ചെമ്മീൻ സിനിമയുടെ സഹസംവിധായകനുമായിരുന്നു.......
എമ്പുരാൻ സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ കേന്ദ്ര ഏജൻസികളുടെ നടപടികൾ തുടരുന്നു. സിനിമയുടെ സംവിധായകൻ പൃഥ്വിരാജിന് പിന്നാലെ നിർമാതാവ് ആന്റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു. ......
മധുരയിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിൽ നടി രോഹിണി അവതരിപ്പിക്കുന്ന ഏകാംഗ നാടകത്തെയാണ് രാഷ്ട്രീയ കേന്ദ്രങ്ങളും രാജ്യത്തെ കലാ - സാംസ്കാരിക പ്രവർത്തകരും ഉറ്റുനോക്കുന്നത്. പ്രളയൻ സംവിധാനം ചെയ്യുന്ന ഹാഫ് വിഡോസ്(അർധ വിധവകൾ) എന്ന ഏകാംഗ നാടകത്തെയാണ് രാജ്യത്തെ രാഷ്ട്രീയ - കലാ -സാംസ്കാരിക പ്രവർത്തകർ ഉറ്റുനോക്കുന്നത്. രാജ്യം ഭരിക്കുന്ന ബിജെപിക്കും അവരെ നിയന്ത്രിക്കുന്ന സംഘപരിവാറിനും ഇഷ്ടമില്ലാത്ത വിഷയമാണ് നടി രോഹിണി അരങ്ങിലെത്തിക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയം.
അർധ വിധവകൾക്ക് വേണ്ടി പോരാടുന്ന പർവീണ അഹങ്കറുടെയും, കത്വ പീഡന കൊലപാതക കേസിലെ ഇരയുടെയും, കാശ്മീരിൽ കാണാതാവുകയോ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുകയോ ചെയ്ത തങ്ങളുടെ ഭർത്താക്കന്മാർക്ക് എന്ത് സംഭവിച്ചു എന്നറിയാതെ അനിശ്ചിതത്വത്തിലായ സ്ത്രീകളുടെയും ജീവിതത്തിന്റെ ദൃശ്യാവിഷ്കാരമാണ് സംവിധായകൻ പ്രളയൻ രോഹിണിയിലൂടെ പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുന്നത്.
മനുഷ്യപുത്രൻ, സാ.വിജയലഷ്മി, കാവിൻമലർ, മായ ആഞ്ചലോ എന്നിവരുടെ കവിതകളിൽ നിന്നും എ.കരിന്റെ ചെറുകഥയിൽ നിന്നും ഉരുത്തിരിഞ്ഞതാണ് ഈ നാടകം. ......
ഒരിക്കൽ തുന്നിച്ചേർത്ത മുറിവുകൾ വീണ്ടും തുറന്നാൽ അതിൽ നിന്നും വെറുപ്പിന്റെ വിഷമേ പുറത്തുവരൂ എന്നാണ് നമ്മുടെ ആർജ്ജിത സംസ്കാരം പഠിപ്പിക്കുന്നതെന്ന് നടൻ ജോയ് മാത്യു. എമ്പുരാൻ സിനിമ വിവാദം സംബന്ധിച്ചായിരുന്നു നടന്റെ പ്രതികരണം. ......
എബിസിയുടെ ‘ദ വ്യൂ’ എന്ന ടോക്ക് ഷോ ലോകമെമ്പാടുമുള്ള ടെലിവിഷൻ പ്രേമികൾ ആകാംക്ഷയോടെ കാണുന്ന പ്രോഗ്രാമാണ്. അമേരിക്കൻ നടിയും ടെലിവിഷൻ അവതാരകയും എഴുത്തുകാരിയുമായ വൂപ്പി ഗോൾഡ്ബെർഗ് ആണ് ഈ ഷോ നിയന്ത്രിക്കുന്നത്. ......
ചെന്നൈ : ലവ്ലി വേൾഡ് എൻ്റർടൈൻമെൻ്റ് പ്രൊഡക്ഷൻ ഹൗസിൽ നിന്നുള്ള ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ത്രില്ലർ "അൻ പറവയിൽ" വെള്ളിത്തിരയിൽ ഉടൻ ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ്.
കബീർ ലാൽ സംവിധാനം ചെയ്ത് അജയ് സിംഗ് നിർമ്മിച്ച ഈ ത്രില്ലറിൽ പാർവതി നായർ ശക്തമായ ഡബിൾ റോളിൽ അഭിനയിക്കുന്നു, അവളുടെ അസാധാരണമായ അഭിനയ മികവ് പ്രകടമാക്കുന്നു. സസ്പെൻസ്, നിഗൂഢത, ഇമോഷണൽ ഡ്രാമ എന്നിവയുടെ സവിശേഷമായ മിശ്രിതമാണ് ഉൻ പറവയിൽ,' പാർവതി നായർ പറഞ്ഞു. ......
പ്രശസ്ത ബോളിവുഡ് നടൻ മനോജ് കുമാർ അന്തരിച്ചു. 87 വയസ്സായിരുന്നു.......