സിനിമാ സെറ്റിൽ വച്ച് നടൻ ഷൈൻ ടോം ചാക്കോ മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ പരാതിയിൽ വീണ്ടും വിമർശനം ഉയർത്തി നടി മാലാ പാർവതി. ഒരു കളിതമാശ പോലും മനസിലാകാത്തവരാണ് സിനിമയിലുള്ളതെന്നായിരുന്നു മാലാ പാർവതിയുടെ വിമർശനം. സ്ത്രീകൾ ജോലി ചെയ്യുമ്പോൾ, സ്ത്രീകളുടെ ഒരു പ്രത്യേകതവച്ച് ആൾക്കാർ കൂടെ വരുമോ, കിടക്കുമോ, അവിടെ വരുമോ, ഇവിടെ വരുമോ എന്നൊക്കെ ചോദിക്കും. ......
ലഹരിക്കേസിൽ അറസ്റ്റിലായ ഷൈൻ ടോം ചാക്കോയെ സമൂഹ വിചാരണ നടത്താതെ തിരിച്ച് ജീവിതത്തിലേക്ക് വരാൻ ഒരു അവസരം കൊടുക്കണമെന്ന് നടിയും അമ്മ എക്സിക്യൂട്ടീവ് അംഗവുമായ അൻസിബ ഹസൻ. ലഹരിക്ക് അടിമയാകുന്നവരെ നാശത്തിലേക്ക് പോകാതെ ഒരു മനുഷ്യനായി മാറാൻ അവസരം കൊടുക്കണം എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും താരം വ്യക്തമാക്കി. അതേസമയം, ഷൈൻ ടോം ചാക്കോയ്ക്കെതിരെ ലഭിച്ച ഒരു പരാതിയിൽ അമ്മ അച്ചടക്ക സമിതി അന്വേഷണം നടത്തുകയാണെന്നും താരം പറഞ്ഞു.
അൻസിബ ഹസന്റെ വാക്കുകൾ ഇങ്ങനെ:
‘ഞാനിപ്പോൾ ഒരു സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിയിലാണ്. ......
മലയാളത്തിലൂടെ അഭിനയ ലോകത്ത് ചുവടുവെച്ച മാളവിക മോഹനൻ ഇന്ന് ഇന്ത്യയിലെ അറിയപ്പെടുന്ന സിനിമാ താരമാണ്. ദുൽഖർ സൽമാനൊപ്പമാണ് താരം ആദ്യമായി അഭിനയിക്കുന്നത്. ......
ബ്രാഹ്മണന്മാരുടെ മേൽ മൂത്രമൊഴിക്കും എന്ന പരാമർശത്തിൽ മാപ്പ് പറഞ്ഞ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. താരത്തിന്റെ കമന്റ് വിവാദമായതിന് പിന്നാലെയാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെ ഖേദപ്രകടനം നടത്തിയത്. ......
നടി വിന് സിയുടെ പരാതിയില്‍ ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ കടുത്ത നടപടി ഉണ്ടായേക്കും എന്ന് സൂചന.
ഫിലിം ചേംബറിന് നല്കിയ പരാതിയില്‍ തിങ്കളാഴ്ച ചേരുന്ന യോഗം തീരുമാനം എടുത്തേക്കും എന്നാണ് വിവരം. ഷൈന്‍ ടോം ചാക്കോയെ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് അടക്കം ആലോചനയില്‍ ഉണ്ടെന്നാണ് സൂചന. ......
തമിഴ് സിനിമയിലെ സൂപ്പർതാരമായ വിജയ്സേതുപതിയെ നായകനാക്കി തെലുങ്ക് സിനിമയിലെ പ്രശസ്ത സംവിധായകനായ പുരി ജഗന്നാഥ് ഒരു ചിത്രം സംവിധാനം ചെയ്യാൻ പോകുന്നു എന്നും, ഈ ചിത്രത്തിൽ വിജയ്സേതുപതിക്കൊപ്പം പ്രശസ്ത ബോളിവുഡ് താരമായ തബു ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കാനിരിക്കുകയാണ് എന്നുള്ള വാർത്തകൾ മുൻപ് നൽകിയിരുന്നു. പുരി ജഗന്നാഥും, നടി ചാർമി കൗറും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട മറ്റൊരു വേഷം ചെയ്യാൻ ബോളിവുഡിലെ മറ്റൊരു പ്രശസ്ത നടിയായ രാധിക ആപ്തെയും കരാറിൽ ഒപ്പുവെച്ചു എന്നുള്ള റിപ്പോർട്ടും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ......
മയക്കുമരുന്ന് ഉപയോഗിച്ച് അപമര്യാദയായി പെരുമാറിയത് നടൻ ഷൈൻ ടോം ചാക്കോയാണെന്ന നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ വലിയ ചർച്ചകളാണ് സിനിമ ലോകത്ത് നടക്കുന്നത്. അതിനിടെ മടി മാല പാർവതി ഷൈൻ ടോം ചാക്കോയെ കുറിച്ച് പറഞ്ഞ വാക്കുകളും ചർച്ചകളിൽ നിറയുകയാണ്. ......
രേണു സുധിയുടെ വിഷു ഫോട്ടോഷൂട്ട് വൈറലായിരുന്നു. ഇതിനെ വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.......
ലഹരി ഉപയോഗിച്ച് നടി വിൻ സി. അലോഷ്യസിനോട് മോശമായി പെരുമാറിയത് നടൻ ഷൈൻ ടോം ചാക്കോ.......
സിനിമ സൈറ്റിൽവെച്ച് പ്രധാന നടൻ ലഹരി ഉപയോഗിച്ച ശേഷം തന്നോടും സഹപ്രവർത്തകയോടും മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തി നടി വിൻസി അലോഷ്യസ്. സിനിമയിലെ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച നടനാണ് മോശമായി പെരുമാറിയതെന്നും താരം വെളിപ്പെടുത്തുന്നു. ......