നൂറു കോടിയുടെ സിനിമ ഓഫർ നടി നയൻതാര വേണ്ടെന്നുവെച്ചെന്ന വാർത്തകൾക്ക് പിന്നാലെ അഭ്യൂഹങ്ങൾ ശക്തമാകുകയാണ്. കൂടെ അഭിനയിക്കുന്ന നടനെ നയൻതാരക്ക് ഇഷ്ടമാകാത്തതിനാലാണ് വൻ പ്രോജക്ടിൽ നിന്നും താരം പിന്മാറിയതെന്നാണ് പ്രചരിക്കുന്ന അഭ്യൂഹം. ശരവണ സ്റ്റോഴ്സ് ഉടമയായ നടനും ബിസിനസുകാരനുമായ അരുൾ ശരവണനാണ് ആ നടൻ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ചർച്ച സജീവമാണ്.
ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് നയൻതാര. ......
നിര്‍മാതാവ് സാന്ദ്ര തോമസിനെതിരെ നിയമ നടപടിയുമായി ഫെഫ്ക. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരെ ഓണ്‍ലൈന്‍ ചാനലിന് നല്കിയ ആഭിമുഖത്തില്‍ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെഫ്ക നിയമ നടപടി സ്വീകരിക്കുന്നത്.
സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ......
മുംബൈ: മലയാളിയും ബോളിവുഡ് നർത്തകിയും കൊറിയോഗ്രാഫറുമായ ശ്വേതാ വാരിയർ
സ്വയം രൂപകൽപ്പന ചെയ്ത സ്ട്രീറ്റ് ഓ ക്ളാസിക്കൽ എന്ന നൃത്ത ശൈലിയുടെ പ്രചാരത്തിനും
പരിശീലനം നല്കുന്നതിനുമായി ജപ്പാനിലേക്ക് . 6 ന് വൈകീട്ട് 7 മണിക്ക്
ഫ്യൂണറോബി ടവറിലും 8 ന് 6 മണി മുതൽ സെഷിൻകോ കമ്യുണിറ്റി ഹാളിലും ആണ്
സ്ട്രീറ്റ് ഓ ക്ളാസിക്കൽ പരിശീലന വർക്ക്ഷോപ്പുകൾ നടത്തുന്നത് .പുതിയ നൃത്തരൂപങ്ങളെ
നൃത്ത സ്നേഹികൾക്ക് പരിചയപ്പെടുത്തുന്ന ടോക്യോയിലെ ഡാൻസ് ഹട്ട് ആണ് സംഘാടകർ . ......
തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ രവി മോഹൻ ഇപ്പോൾ ഗണേഷ് കെ.ബാബു സംവിധാനം ചെയ്യുന്ന 'കരാട്ടെ ബാബു' എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതേ സമയം ശിവകാർത്തികേയനെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്യുന്ന 'പരാശക്തി' എന്ന ചിത്രത്തിൽ വില്ലനായും രവി മോഹൻ അഭിനയിക്കുന്നുണ്ട്. ......
മറ്റെന്നാൾ വേൾഡ് വൈഡ് റിലീസ് തീരുമാനിച്ചിരിക്കെയാണ് മണിരത്നം സംവിധാനം ചെയ്യുന്ന കമലാഹാസൻ ചിത്രമായ ടഗ് ലൈഫിന്റെ കർണാടകത്തിലെ പ്രദർശനം ഫിലിം ചേമ്പർ തടഞ്ഞത്. സാംസ്കാരിക മന്ത്രിയുടെ നിർദ്ദേശമനുസരിച്ചാണ് ചേമ്പർ ആ തീരുമാനം കൈക്കൊണ്ടത്. ......
സിനിമാ മേഖലയിലെ അതിക്രമങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത 35 കേസുകളിൽ 33 എണ്ണത്തിന്റെ തുടർനടപടികൾ പ്രത്യേക അന്വേഷണ സംഘം (SIT) അവസാനിപ്പിക്കുന്നു. മൊഴി നൽകിയവർക്ക് കേസുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് ഈ നടപടി. ......
തന്റെ പേര് ചാൻ എന്നല്ലെന്ന് നടൻ ജാക്കി ചാൻ. ഫാങ് എന്നാണ് തന്റെ പേരെന്ന് വളരെ താമസിച്ചാണ് മനസ്സിലാക്കിയതെന്നും അമേരിക്കൻ പ്രസിദ്ധീകരണമായ പീപ്പിൾ മാഗസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ......
തമിഴ് ചലച്ചിത്ര സംവിധായകന് വിക്രം സുഗുമാരൻ അന്തരിച്ചു. 47 വയസായിരുന്നു. മധുരയില്‍നിന്ന് ചെന്നൈയിലേക്കുള്ള ബസ് യാത്രയ്ക്കിടെ നെഞ്ചുവേദനയെ തുടർന്നായിരുന്നു മരണം
മധുരയില്‍ ഒരുനിര്‍മാതാവിനോട് അടുത്ത ചിത്രത്തിന്റെ കഥവിവരിച്ച ശേഷം ചെന്നൈയിലേക്ക് തിരിച്ചതായിരുന്നു വിക്രം സുകുമാരന്‍. ......
വിപിന്റെ പരാതി കെട്ടിച്ചമച്ചതാണെന്നും ഇയാള്‍ മോശം കാര്യങ്ങള്‍ പറഞ്ഞുപരത്തുന്നുവെന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.ഒരുപാട് സൗഹൃദങ്ങളുള്ള ആളല്ല. എന്നാല്‍ ടൊവിനൊ തോമസ് അടുത്ത സുഹൃത്താണ്. ......
2025ലെ സത്യജിത് റേ അവാർഡ് നാളെ തിരുവനന്തപുരത്ത് നടക്കും.
സത്യജിത് ഫിലിം സൊസൈറ്റിയുടെ പരമോന്നത ബഹുമതിയായ സത്യജിത് റേ പുരസ്കാര സമർപ്പണവും സത്യജിത് റേ സാഹിത്യ പുരസ്കാര സമർപ്പണവും നാളെ ജൂൺ 1ന് വൈകിട്ട് അഞ്ചുമണിക്ക് തിരുവനന്തപുരത്ത് തൈക്കാട് ഗണേശം ഹാളിൽ നടക്കും.
പ്രശസ്ത സംവിധായകൻ പത്മവിഭൂഷൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ ജി ആർ അനിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.
സൊസൈറ്റി ചെയര്‍മാനും സംവിധായകനുമായ ശ്രീ. സജിൻ ലാൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സംവിധായകരായ ബാലു കിരിയത്ത്, ജി. ......