ഗാർഡ്സ് പോളോ ക്ലബ്ബില്‍ പോളോ കളിച്ചുകൊണ്ടിരിക്കുമ്ബോള്‍ അറിയാതെ ഒരു തേനീച്ചയെ വിഴുങ്ങിയെന്നും തൊണ്ടയില്‍ ഇതിന്റെ കുത്തേറ്റതാണ് ശ്വാസതടസത്തിന് കാരണമായതെന്നുമാണ് വിവരം. തുടർന്ന് കളിനിർത്തി അദ്ദേഹം ഗ്രൗണ്ടിന് പുറത്തേക്കുപോയി. ......
കാന്താര ചാപ്ടർ വണ്‍ കാന്താര 2 സിനിമാ സെറ്റില്‍ മലയാളിയായ നടൻ മരിച്ചു. തൃശൂർ സ്വദേശി വിജു വി കെയാണ് മരിച്ചത്. ഋഷഭ് ഷെട്ടി നായകനാവുന്ന കാന്താര 2വിന്റെ ചിത്രീകരണത്തിനിടെ മരണപ്പെടുന്ന മൂന്നാമത്തെയാളാണ് വിജു.
കർണാടക അഗുംബെയിലെ ഷൂട്ടിംഗ് സെറ്റില്‍ വച്ച് ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ......
ബ്രിസ്ബെൻ : ക്യൂന്‍സ്ലാന്‍ഡിലെ ബ്രിസ്ബെന് മൗണ്ട് ഗ്രാവറ്റിൽ സംഘടിപ്പിച്ച പരിപാടിയിൽ ഗോസ്റ്റ് പാരഡെയ്സ് സിനിമയുടെ ടൈറ്റിൽ ഓഡിയോ ലോഞ്ച് ചെയ്തു.
നടനും സംവിധായകനും ഗ്ലോബൽ മലയാളം സിനിമയുടേയും ഓസ്ട്രേലിയൻ മലയാളം ഫിലിം ഇൻഡസ്ട്രിയുടേയും ചെയർമാനും അസോസിയേഷൻ ഓഫ് മൂവി ലവേഴ്സ് ഓസ്ട്രേലിയയുടെ പ്രസിഡന്റുമായ ജോയ് കെ. മാത്യു അധ്യക്ഷത വഹിച്ച ചടങ്ങ്
ഫിലിപ്പ്സ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സുനിൽ ഫിലിപ്പ് ഉത്ഘാടനം ചെയ്തു. ......
ബ്രിസ്ബെന്. ഓസ്ട്രേലിയന്‍ മലയാളികളുടെ ചലച്ചിത്രാവിഷ്കാരങ്ങള്‍ക്കായി അസോസിയേഷന് ഓഫ് മൂവി ലവേഴ്സ് ഓസ്ട്രേലിയ (അംലാ) എന്ന പേരില്‍ പുതിയ കൂട്ടായ്മ നിലവില്‍ വന്നു. ......
മലയാള ടെലിവിഷൻ രംഗത്തെ ബഹു ഭൂരിപക്ഷം സാങ്കേതിക പ്രവർത്തകരും അംഗങ്ങളായ ഫെഫ്കയുടെ 21-മത് അംഗസംഘടനായ ഫെഫ്ക്ക മലയാളം ഡിജിറ്റൽ ടെലിവിഷൻ എംപ്ലോയിസ് യൂണിയൻ (MDTV ) വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും 2025 ജൂൺ 08 ഞായറാഴ്ച തിരുവനന്തപുരം പാപ്പനംകോട് "ശ്രീരാഗം" കൺവെൻഷൻ സെന്ററിൽ വച്ച് നടന്നു.
യൂണിയൻ പ്രസിഡണ്ടായി വയലാർ മാധവൻകുട്ടിയേയും ജനറൽ സെക്രട്ടറിയായി ശ്രീജിത്ത് പലേരിയേയും തിരഞ്ഞെടുത്തു. ട്രഷറർ-പ്രവീൺ പേയാട്, വർക്കിംഗ് സെക്രട്ടറി-ശങ്കർലാൽ, ബൈജു ഗോപാൽ, ശ്യാം വെമ്പായം, സാബു മുരളീധരൻ, ജയചന്ദ്രൻ തിരുമേനി എന്നിവരാണ് മറ്റ് ഭാരവാഹികൾ.
പൊതുയോഗം AIFEC, ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ......
ചലച്ചിത്രതാരം കമൽഹാസനും സംവിധായകൻ മണിരത്നവും ഒന്നിക്കുന്ന പുതിയ ചിത്രം 'തഗ് ലൈഫി'ന് കർണാടകയിൽ നേരിട്ട അനധികൃത വിലക്കിനെതിരെ സുപ്രീം കോടതിയിൽ ഹർജി. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) അംഗീകരിച്ചിട്ടും ചില സാമൂഹിക വിഭാഗങ്ങൾ സിനിമയുടെ പ്രദർശനം തടയുന്നത് നിയമവിരുദ്ധമായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ......
തെലുങ്ക് നടനും നാഗാർജുനയുടെയും അമല അക്കിനേനിയുടെയും മകനുമായ അഖിൽ അക്കിനേനി വിവാഹിതനായി. സൈനബ് റാവ്ജിയാണ് വധു. ഹൈദരാബാദിലെ സ്വവസതിയിലായിരുന്നു ചടങ്ങുകൾ.തെലുങ്ക് പാരമ്പര്യങ്ങളെ മാനിച്ചുകൊണ്ട് പുലർച്ചെ മൂന്ന് മണിയോടെയാണ് ചടങ്ങുകൾ നടന്നത്. ചടങ്ങിൽ ഏതാനും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തുള്ളൂ.വിവാഹത്തിന് ദമ്പതികൾ വെളുത്ത വസ്ത്രങ്ങളിലാണ് എത്തിയത്. അഖിൽ അക്കിനേനി വെളുത്ത കുർത്തയും ദോത്തിയും അംഗവസ്ത്രവും ധരിച്ചിരുന്നു. ......
ബെംഗളൂരു: നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. അപകടത്തിൽ ഷൈനിന്റെ പിതാവ് മരിച്ചു.......
കൊച്ചി: മഞ്ഞുമേൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ 14 ദിവസത്തിനകം അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് നടൻ സൗബിൻ ഷാഹിറിന് നോട്ടീസ്. സിനിമയുടെ നിർമ്മാതാക്കളായ ബാബു ഷാഹിറിനും, ഷോൺ ആന്റണിക്കും പൊലീസ് നോട്ടീസ് നൽകി. ......
ബംഗളുരു: ഹൈക്കോടതി പ്രതികൂല നിലപാട് സ്വീകരിച്ചതോടെ നാളെ രാജ്യമൊട്ടാകെ റിലീസ് ചെയ്യുന്ന കമലാഹാസന്റെ തഗ് ലൈഫ് കർണാടകത്തിൽ പ്രദർശിപ്പിക്കില്ല എന്നുറപ്പായിക്കുന്നു. ഫിലിം ചേമ്പറുമായി ചർച്ച ചെയ്ത് തർക്കം പരിഹരിക്കാമെന്നാണ് സിനിമയുടെ നിർമ്മാതാവ് കൂടിയായ കമലിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ......