ബ്രിസ്ബെന്. ഓസ്ട്രേലിയന്‍ മലയാളികളുടെ ചലച്ചിത്രാവിഷ്കാരങ്ങള്‍ക്കായി രൂപീകരിച്ച അസോസിയേഷന് ഓഫ് മൂവി ലവേഴ്സ് ഓസ്ട്രേലിയ (ആംല) യുടെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു.
ക്യൂന്‍സ്ലാൻഡിലെ ബ്രിസ്ബെന് മൗണ്ട് ഗ്രാവറ്റിൽ നടന്ന ചടങ്ങിൽ നടിമാരായ ലിംസി, മേരി, ഇന്ദു, ജയലക്ഷ്മി, സൂര്യ, ടെസ്സ, ഷീജ, ജിബി, സജനി, തങ്കം, ജിൻസി,ഷീബ,സതി, പ്രൈസി എന്നിവർ ചേർന്നാണ് ലോഗോ പ്രകാശനം ചെയ്തത്.
നടനും തിരക്കഥാകൃത്തും നിർമ്മാതാവും സംവിധായകനും ഗ്ലോബൽ മലയാളം സിനിമയുടേയും ഓസ്ട്രേലിയൻ മലയാളം ഫിലിം ഇൻഡസ്ട്രിയുടേയും ചെയർമാനും ആംല പ്രസിഡന്റുമായ ജോയ് കെ. ......
ഏറെ പ്രതീക്ഷകളോടെ ഈയിടെ റിലീസായ ചിത്രമാണ് കമൽഹാസൻ നായകനായ 'തഗ് ലൈഫ്'. എന്നാൽ ആ പ്രതീക്ഷകളെ തകർത്ത് ചിത്രം പരാജയപ്പെടുകയാണ് ചെയ്തത്. ഈ ചിത്രത്തിനെ തുടർന്ന് കമൽഹാസൻ നായകനായി അഭിനയിക്കുന്ന ചിത്രം സംവിധാവും ചെയ്യുന്നത് സ്റ്റണ്ട് കോറിയോഗ്രാഫർമാരായ അൻപ്-അറിവ് ആണ്. ......
മറാത്തി നടൻ തുഷാർ ഘടിഗാവൻകർ വാടക ഫ്ലാറ്റിൽ ജീവനൊടുക്കിയ നിലയിൽ. മുംബയിലെ ഗോരേഗാവ് വെസ്റ്റിലുള്ള ഫ്ലാറ്റിലാണ് മുപ്പത്തിനാലുകാരനായ താരത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. റാം മന്ദിർ റോഡിലെ വസതിയിൽ താരം അബോധാവസ്ഥയിൽ കിടക്കുന്നെന്ന് കൺട്രോൾ റൂമിൽ ലഭിച്ച ഫോൺ കോളിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് തുഷാറിന്റെ മൃതദേഹം കണ്ടെത്തിയത്.
സിനിമയിലും സീരിയലിലും അവസരങ്ങൾ കുറഞ്ഞതുമൂലം തുഷാർ കടുത്ത സമ്മർദ്ദത്തിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ......
കൊച്ചി: മലപ്പുറത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലും വിശ്രമത്തിലുമായിരുന്ന പ്രിയതാരം ജഗതി ശ്രീകുമാർ 13 വർഷത്തിനു ശേഷം താരസംഘടനയായ 'അമ്മ'യുടെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തു. ചന്ദനനിറമുള്ള ഷർട്ടും കറുത്ത പാന്റും ധരിച്ച് വീൽചെയറിൽ നിറചിരിയോടെയെത്തിയ ജഗതിയെ താരങ്ങൾ ചേർത്തുപിടിച്ച് സ്നേഹം പങ്കുവെച്ചു.
അമ്മ പ്രസിഡന്റ് മോഹൻലാൽ അദ്ദേഹത്തിന്റെ കൈയിൽ പിടിച്ച് സ്നേഹപൂർവം സ്വാഗതം ചെയ്യുകയും ചെവിയിൽ കുശലം പറയുകയും ചെയ്തു. ......
മോഹൻലാൽ-ജിത്തു ജോസഫ് കൂട്ടുകെട്ടിൽ ചരിത്രം സൃഷ്ടിച്ച ദൃശ്യത്തിൻ്റെ 3-ാം ഭാഗത്തിൻ്റെ ചിത്രീകരണം സെപ്തംബറിൽ ആരംഭിക്കുന്നു.ചിത്രത്തിന്റെ തിരക്കഥയില്‍ നിന്നുള്ള ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ട് ജീത്തു ജോസഫ് ഇതിന്റെ സൂചന ഏതാനും ദിവസം മുന്‍പ് നല്‍കിയിരുന്നു. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാവുമെന്നാണ് സൂചന. ......
തനിക്ക് ഇപ്പോഴും പ്രണയം തോന്നാറുണ്ടെന്ന് തുറന്നു പറഞ്ഞ് നടി നീന ഗുപ്ത. എന്നാൽ അത് ലൈംഗികത മാത്രമല്ലെന്നും താരം വ്യക്തമാക്കി.......
തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാറായ നയൻതാര, തെലുങ്ക് സിനിമയിലെ സൂപ്പർസ്റ്റാറായ ചിരഞ്ജീവിയോടൊപ്പം 'സൈ റാ നരസിംഹ റെഡ്ഡി', മലയാള 'ലൂസിഫർ' ചിത്രത്തിന്റെ തെലുങ്ക് റീമേക്കായ 'ഗോഡ്ഫാദർ' തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഈ സിനിമകളെ തുടർന്ന് നയൻതാര വീണ്ടും ചിരഞ്ജീവിക്കൊപ്പം അഭിനയിക്കാൻ പോകുന്നു എന്നും, അത് സംബന്ധമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ് എന്നുമുള്ള വാർത്ത മുൻപ് നൽകിയിരുന്നു. ......
ബംഗളുരു: കമലാഹാസന്റെ ത ഗ് ലൈഫ് എന്ന സിനിമയ്ക്ക് സംസ്ഥാനത്ത് ഒരിക്കലും നിരോധനമേർപ്പെടുത്തിയിട്ടില്ലെന്ന് കർണാടക ഫിലിംചേമ്പർ പ്രസിഡന്റ് നരസിംഹലു വ്യക്തമാക്കി. " ആ സിനിമയുടെ നിർമ്മാതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്. ......
മെഹന്തി വിവാദത്തിൽ ആർജെ അഞ്ജലിയെ വിമർശിച്ച് നടി ഗീതി സംഗീത രംഗത്ത്. അഞ്ജലിയുടെ പ്രാങ്ക് കോൾ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നാണ് ഗീതി സംഗീതയുടെ നിലപാട്. ......
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ നായികയായി സംയുക്ത മേനോൻ. പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിർമ്മിക്കുന്നത് പുരി കണക്റ്റിൻ്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൌറും ചേർന്നാണ്. ......