റംലത്തുമായുള്ള വിവാഹ ബന്ധം വേർപിരിയും മുമ്പായിരുന്നു നടൻ പ്രഭുദേവ നടി നയൻതാരയുമായി ബന്ധം സ്ഥാപിച്ചത്. നയൻതാരയ്ക്കൊപ്പം ജീവിക്കാൻ വേണ്ടി പിന്നീട് പ്രഭുദേവ ആദ്യ ഭാര്യ റംലത്തിനെ ഡിവോഴ്സ് ചെയ്യുകയായിരുന്നു. ......
ലോഗേഷ് കനകരാജ് സംവിധാനം ചെയ്തിരിക്കുന്ന 'കൂലി'യാണ് രജിനികാന്തിന്റേതായി അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം. ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയായതിനെ തുടർന്ന് രജനികാന്ത് ഇപ്പോൾ നെൽസൺ സംവിധാനം ചെയ്യുന്ന 'ജയിലർ' രണ്ടാം ഭാഗത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ......
'RRR' എന്ന സിനിമക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഹേഷ് ബാബുവാണ് നായകനായി അഭിനയിക്കുന്നതെന്നും ഈ ചിത്രത്തിൽ പ്രശസ്ത ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നുണ്ടെന്നുള്ള വിവരങ്ങളെല്ലാം എല്ലാവർക്കും അറിയാവുന്നതാണ്. ഇനിയും പേരിടാത്ത ഈ സിനിമയുടെ ഷൂട്ടിങ്ങ് നടന്നു വരികയാണ്. ......
ഷാരുഖാൻ നായകനായ 'ജവാൻ' എന്ന ഹിന്ദി ചിത്രത്തിന് ശേഷം അറ്റ്ലി സംവിധാനം ചെയ്യുന്നതും, 'പുഷ്പ-2' എന്ന സിനിമക്ക് ശേഷം അല്ലു അർജുൻ നായകനായി അഭിനയിക്കുന്നതുമായ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ തകൃതിയായി നടന്നു വരികയാണ്. ഏകദേശം 800 കോടി രൂപ മുതൽ മുടക്കിൽ ഒരുങ്ങുന്നതായി പറയപ്പെടുന്ന ഈ ചിത്രം നിർമ്മിക്കുന്നത് തമിഴിലെ പ്രശസ്ത ബാനറായ സൺ പിക്ചേഴ്സാണ്. കഴിഞ്ഞ ഏപ്രിലിലാണ് ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നത്. ......
സുരേഷ് ഗോപി ചിത്രം 'ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിന്റെ പേര് സംബന്ധിച്ച വിവാദത്തിന് അന്ത്യമാകുന്നു. സിനിമയുടെ പേര് മാറ്റാൻ തയ്യാറാണെന്ന് നിർമ്മാതാക്കൾ ഹൈക്കോടതിയെ അറിയിച്ചു. ......
വിവാദമായ സിനിമ ‘ജെഎസ്കെ– ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’യിൽ രണ്ടു മാറ്റങ്ങൾ വരുത്തണമെന്ന് സെൻസർ ബോർഡ്. ഹൈക്കോടതിയിൽ ഇതുസംബന്ധിച്ച കേസ് പരിഗണിക്കവെയാണ് രണ്ടു മാറ്റങ്ങൾ വരുത്താമെങ്കിൽ സിനിമക്ക് അനുമതി നൽകാമെന്ന് സെൻസർ ബോർഡ് വ്യക്തമാക്കിയത്. ......
ആലിയ ഭട്ടിൽനിന്ന് 77 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ താരത്തിന്റെ സഹായിയായ യുവതി അറസ്റ്റിൽ. വേദിക പ്രകാശ് ഷെട്ടി എന്ന മുപ്പത്തിരണ്ടുകാരിയെയാണ് ജൂഹു പൊലീസ് ബെംഗളുരുവിൽ നിന്നും അറസ്റ്റ് ചെയ്തത്. ......
ബ്രിസ്ബെൻ: പ്രകൃതിയുടെ അത്ഭുതമെന്ന് വിശേഷിപ്പിക്കുന്ന കങ്കാരുവിനെ കുറിച്ച് ഹൃദയസ്പർശിയായ സംഭവങ്ങളിലൂടെ ആഴത്തിൽ പകർത്തികൊണ്ടുള്ള
ഡോക്യൂഫിക്ഷന്റെ ചിത്രീകരണത്തിന് ബ്രിസ്ബെനിൽ തുടക്കമായി.
മൂന്ന് രാജ്യങ്ങളിലായി ചിത്രീകരിക്കുന്ന ഡോക്യൂഫിക്ഷൻ മലയാളം, ഹിന്ദി,ഇംഗ്ലീഷ്,അറബി,ചൈനീസ്,ഫ്രഞ്ച്,റഷ്യൻ,സ്പാനിഷ് എന്നീ ഭാഷകളിലായാണ് പുറത്തിറക്കുന്നത്. ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിലും പാപ്പുവ ന്യൂ ഗിനിയയിലും ഇന്ത്യയിലുമായാണ് ചിത്രീകരണം. ......