ലോഗേഷ് കനകരാജിന്റെ സംവിധാനത്തിൽ രജനികാന്തും, കമൽഹാസനും ഒന്നിച്ചഭിനയിക്കുന്ന ഒരു ചിത്രം നിർമ്മിക്കാൻ കമൽഹാസന്റെ 'രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ' ഒരുങ്ങി വരികയാണെന്നുള്ള വാർത്ത നൽകിയിരുന്നല്ലോ! ഈ ചിത്രത്തിന്റെ ബഡ്ജറ്റും, ജോലികളും വളരെ കൂടുതലായതിനാൽ, ഇപ്പോൾ അതിനുള്ള തയ്യാറെടുപ്പുകൾ തകൃതിയായി നടന്നു വരികയാണ്. അതേ സമയം കമൽഹാൻ പ്രഭുദേവയെ നായകനാക്കി ഇപ്പോൾ ഒരു വെബ് സീരീസ് നിശബ്ദമായി നിർമ്മിച്ച് വരികയാണെന്നുള്ള വാർത്തയും പുറത്തുവന്നിട്ടുണ്ട്. പ്രഭുദേവ നിലവിൽ മൂന്നോളം സിനിമകളിലും അഭിനയിക്കുന്നുണ്ട്. ......
കൊച്ചി: ജാഫർ ഇടുക്കിയെ കേന്ദ്ര കഥാപാത്രമാക്കി നർത്തകിയും നടിയുമായ ഉത്തര ഉണ്ണി നിതേഷ് സംവിധാനം ചെയ്ത "ബാബ്" 24 ന് പ്രേക്ഷകരിലെത്തുന്നു.
സിനിമ സ്വപ്നങ്ങളുമായി ചലച്ചിത്ര ലോകത്തേക്ക് കടന്നു വരുന്ന പുതുമുഖങ്ങളുടേയും ജൂനിയർ ആർട്ടിസ്റ്റുകളുടേയും സുരക്ഷിതത്വ പ്രശ്നങ്ങളെ ചർച്ച ചെയ്യുന്ന ബാബ
ത്രില്ലർ - ഡ്രാമ വിഭാഗത്തിൽപെട്ടതാണ്.
സിനിമ രംഗത്ത് ഉയർന്നു വരുന്ന അഭിനേതാക്കളുടെ സുരക്ഷാ ആശങ്കകളിലൂടെ ക്യാമറ ചലിപ്പിക്കുന്നത് പ്രശസ്ത ക്യാമറാമാനും സംവിധായകനുമായ അഴകപ്പനാണ്. പതിനഞ്ച് മിനുട്ട് ദൈർഘ്യമുള്ള ഹ്രസ്വ ചിത്രത്തിൻ്റെ കഥയും തിരക്കഥയും രചിച്ചത് ഉത്തര യാണ്.
സിനിമയിൽ ആരെ വിശ്വസിക്കണം എന്ന് തെളിയിക്കാൻ വ്യക്തമായ സംവിധാനങ്ങളൊന്നുമില്ലാത്ത സാഹചര്യത്തിൽ പല സ്ത്രീകളും അവസരങ്ങൾ നേടാനെന്ന പേരിൽ അപകടസാധ്യതകൾ സ്വയം ഏറ്റുവാങ്ങുകയാണെന്നും "ബാബ" ഓർമപ്പെടുത്തുന്നു.
സമസ്തലോക പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിതേഷ് എസ് നായർ നിർമ്മിച്ച ബാബയുടെ പ്രിവ്യൂ ഷോ 24 ന് വൈകീട്ട് 6 ന് ചാവറ കൾച്ചറൽ സെൻ്ററിൽ നടക്കും. ......
ജമ്മു കാശ്മീരിലെ പഹൽഗാം ആക്രമണത്തിന് ശേഷം ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ ആർമി സൈനികൻ മുരളി നായക് (22) വീരമൃത്യു വരിച്ചു. ഈ സാഹചര്യത്തിൽ മുരളി നായകിന്റെ ജീവചരിത്രം തമിഴിൽ സിനിമയാകാൻ പോകുകയാണ്. ......
'ലക്കി ഭാസ്കർ' എന്ന ചിത്രത്തിന് ശേഷം ദുൽഖർ സൽമാൻ അഭിനയിക്കുന്ന തെലുങ്ക് ചിത്രങ്ങളാണ് 'കാന്ത', 'ആകാസംലോ ഒക്ക താര' എന്നിവ. ഇതിൽ പവൻ സത്യനേനി സംവിധാനം ചെയ്തുവരുന്ന 'ആകാസംലോ ഒക്ക താര'യിൽ പുതുമുഖ നടി സാത്വിക വീരവള്ളിയാണ് ദുൽഖർ സൽമാനൊപ്പം നായികയായി എത്തുന്നത്. ......
'കൂലി' എന്ന ചിത്രത്തിന് ശേഷം രജനികാന്തിന്റേതായി അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം 'ജയിലർ-2' ആണ്. 'കൂലി'യുടെ ചിത്രീകരണം കഴിഞ്ഞതിന് ശേഷം രജനികാന്ത് കഴിഞ്ഞ കുറച്ച് മാസങ്ങളായി നെൽസന്റെ സംവിധാനത്തിൽ 'ജയിലർ-2'ൽ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. ഈ ചിത്രത്തിൽ രജനികാന്തിനൊപ്പം എസ്.ജെ.സൂര്യ, രമ്യകൃഷ്ണൻ, 'യോഗി' ബാബു, മിർണ മേനോൻ, ബാലകൃഷ്ണ, ശിവരാജ്കുമാർ തുടങ്ങിയവർ അഭിനയിക്കുന്നുണ്ട്. ......
ചികിത്സായ്ക്കായി സിനിമയിൽ നിന്ന് അവധിയെടുത്ത് ചെന്നൈയിലേക്ക് പോയ മമ്മൂട്ടി വീണ്ടും സിനിമയിൽ സജീവമാകുന്നു എന്ന് റിപ്പോർട്ട്. താരം പൂർണആരോഗ്യവാനാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ......
കൊച്ചി: ലയൺഹാർട്ട് പ്രാഡക്ഷൻസി ന്റെ ബാനറിൽ ജോയ്സി പോൾ ജോയ് നിർമിക്കുന്ന മറാത്തി ചിത്രം 'തു മാത്സാ കിനാരാ'. തിയേറ്ററിലേക്ക്.......
കൊച്ചി: പി ഭാസ്കരനും രാമു കാര്യാട്ടും ചേർന്ന് 1954 സംവിധാനം ചെയ്ത മലയാള സിനിമയിലെ നാഴിക ക്കല്ലാണ് നീലക്കുയിൽ.ചാവറ കൾച്ചർ സെന്ററിന്റെയും കൊച്ചിൻ ഫിലിം സൊസൈറ്റിയുടെയും നേതൃത്വത്തിൽ നാഷണൽ ഫിലിം ആർക്കേവ്സിന്റെ സഹകരണത്തോടെ ചാവറ കൾച്ചറൽ സെന്റർ ഡോൾബി തിയേറ്ററിൽ നീലക്കുയിലിന്റെ നവീകരിച്ച പതിപ്പ് പ്രദർശിപ്പിച്ചു. പഴയകാല സിനിമയെ സ്നേഹിക്കുന്നവരും പുതുതലമുറയിൽ പെട്ടവരും നിറഞ്ഞ സദസ്സിലാണ് പ്രദർശനം നടന്നത്. ......
കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിർമ്മാതാവ് സാന്ദ്രാ തോമസ്. സെക്രട്ടറി സ്ഥാനത്തേക്കാണ് സാന്ദ്രാ തോമസ് പത്രിക നൽകിയിരിക്കുന്നത്. ......
സഹൃദയരെയും സംഗീതപ്രേമികളെയും സംബന്ധിച്ച് അദ്ദേഹത്തിന്റെ വേർപാടിനുശേഷം ഇത്രയും വർഷങ്ങള്‍ പിന്നിടുമ്ബോഴും, മലയാളികളുടെ നിത്യജീവിതത്തില്‍ അദ്ദേഹത്തിന്റെ സംഗീതം ഇന്നും നിലനില്ക്കുന്നു.
സിനിമയിലേക്ക് ജോണ്‍സന്റെ വരവ് ഗാനങ്ങള്‍ക്ക് മുൻപ് പശ്ചാത്തല സംഗീതം ഒരുക്കുന്നതിലൂടെ ആയിരുന്നു. ഭരതൻ്റെ ആരവം (1978) ആദ്യ സിനിമയായിരുന്നെങ്കിലും, പിന്നീട് പല ഹിറ്റ് ഗാനങ്ങളും മലയാളികളുടെ ഹൃദയത്തില്‍ പതിഞ്ഞു. ......