സിനിമാ താരങ്ങളുടെയും, സംവിധായകൻ ഉൾപ്പെടെയുള്ള സാങ്കേതിക വിദഗ്ധരുടെയെല്ലാം മക്കളും സിനിമയിൽ പ്രവേശിക്കുന്നത് സഹജമായ ഒന്നാണ്. അതനുസരിച്ച് തമിഴിലെ ബ്രമ്മാൻഡ ചിത്രങ്ങളുടെ സംവിധായകനായ ശങ്കറിന്റെ മകനും ഹീറോയായി തമിഴ് സിനിമയിൽ പ്രവേശിക്കാനിരിക്കുകയാണ്.
ശങ്കറിന്റെ മകൾ അദിതി ശങ്കർ ഇതിനകം തമിഴിൽ കുറച്ച് ചിത്രങ്ങളിൽ നായികയായി അഭിനയിച്ചിട്ടുണ്ട്. ......
മലയാള സിനിമയിലെ നടിമാർക്കിടയിൽ മെമ്മറി കാർഡ് വിവാദംരൂക്ഷമാകുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇടവേള ബാബുവിനും കുക്കു പരമേശ്വരനുമെതിരെ താരസംഘടനക്ക് പരാതി നൽകാനാണ് നടി ഉഷ ഹസീനയുടെ നീക്കം. ......
ബിഗ് ബോസ് മലയാളത്തിന് ആരാധകരെ പോലെ തന്നെ വിമർശകരും ഏറെയാണ്. പലപ്പോഴും ബിഗ് ബോസ് ഹൗസിൽ നടക്കുന്ന കാര്യങ്ങളും ചർച്ചകളും പരാമർശങ്ങളുമൊക്കെ സ്ക്രിപ്റ്റഡാണോ എന്ന ചർച്ചകളും ഉയരാറുണ്ട്. ......
കോഴിക്കോട്: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ആഗസ്റ്റ് എട്ടു മുതല്‍ 11 വരെ കോഴിക്കോട് കൈരളി, ശ്രീ, കോറണേഷന്‍ തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന മേഖലാ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് (ആര്.ഐ.എഫ്.എഫ്.കെ) നാളെ തിരിതെളിയും. സംവിധായകനും കെ.ആര്.നാരായണന് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്സ് ചെയര്‍പേഴ്സണുമായ സയ്യിദ് മിര്‍സ ഉദ്ഘാടനം നിര്‍വഹിക്കും. ......
തനിക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നടി ശ്വേത മേനോൻ ഹൈക്കോടതിയെ സമീപിച്ചു. അശ്ലീല സിനിമകളിൽ അഭിനയിച്ചു പണം സമ്പാദിച്ചുവെന്നും രംഗങ്ങൾ പ്രചരിപ്പിച്ചുവെന്നും ആരോപിച്ചാണ് നടിക്കെതിരെ കേസെടുത്തിരിക്കുന്നത്. ......
സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും ഗായകൻ കെ.ജെ. യേശുദാസിനുമെതിരെ നടൻ വിനായകന്റെ അധിക്ഷേപവർഷം.......
നടി ശ്വേതാ മേനോനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സാമ്പത്തിക ലാഭത്തിനു വേണ്ടി അശ്ലീല രംഗങ്ങളിൽ അഭിനയിച്ചെന്ന പരാതിയിലാണ് കേസ്. ......
തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിൽ തുടർന്ന് അഭിനയിച്ചുകൊണ്ടിരിക്കുന്ന ധനുഷ് രജനികാന്തിന്റെ മകൾ ഐശ്വര്യയെ വിവാഹം ചെയ്യുകയും, രണ്ട് ആൺമക്കളുടെ ജനനത്തിനുശേഷം, 20 വർഷത്തെ ദാമ്പത്യത്തിനുശേഷം വേർപിരിയുകയും ചെയ്തു എന്നുള്ള കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. അതേ സമയം ധനുഷിനെ കുറിച്ച് ഇടയ്ക്കിടെ ഗോസിപ്പുകളും വരാറുണ്ട്. കുറച്ച് ദിവസങ്ങൾക്ക് ശേഷം ആ ഗോസിപ്പുകൾ അപ്രത്യക്ഷമാകുകയും ചെയ്യും. ......
2023-ൽ ഹിന്ദിയിൽ റിലീസായി സൂപ്പർഹിറ്റായ ചിത്രമാണ് 'കിൽ'. ഒരു ആക്ഷൻ ചിത്രമായി ഒരുങ്ങി പുറത്തിറങ്ങിയ ഈ ചിത്രം തമിഴിൽ റീമേക്ക് ചെയ്യാനുള്ള പ്രവർത്തനങ്ങൾ വളരെക്കാലമായി നടന്നുവരികയായിരുന്നു. ......
സമൂഹമാധ്യമത്തിലൂടെ ദലിതർക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന നടി മീര മിഥുൻ അറസ്റ്റിൽ. 2021ൽ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് താരം ദലിതർക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ആളുകളെ സിനിമയ്ക്കു പുറത്താക്കണമെന്ന് നടി പറയുന്ന വിഡിയോ പുറത്തുവന്നതിന് പിന്നാലെ ഇവർക്കെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, അന്ന് ജാമ്യത്തിലിറങ്ങിയ മീര പിന്നീട് ഒളിവിൽ പോകുകയായിരുന്നു.
ജാമ്യത്തിലിറങ്ങിയ മീര കേസിന്റെ വിചാരണയ്ക്ക് ഹാജരാകാതായതിനെ തുടർന്ന് 2022 ഓഗസ്റ്റിൽ കോടതി നടിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ......