ശതകോടി ക്ലബുകളിലേക്ക് കടന്നുകയറി കച്ചവടസിനിമ പ്രകമ്പനം സൃഷ്ടിക്കുമ്പോഴും മലയാളത്തിൽ കലാമൂല്യമുള്ള ചെറിയ സിനിമകൾ വ്യാപകമാകുന്നുണ്ട്. തീർച്ചയായും നമുക്ക് അവയെ സമാന്തര സിനിമ എന്ന് വിശേഷിപ്പിക്കാം. ......
ഇന്നലെ നടൻ സിംമ്പുവിന്റെ 42-ാം ജന്മദിനമായിരുന്നു. നടൻ, സംവിധായകൻ, ഗായകൻ എന്നീ നിലകളിൽ ബഹുമുഖ പ്രതിഭയായ സിംമ്പു 40 വർഷത്തിലേറെയായി അഭിനയരംഗത്ത് പ്രവർത്തിച്ചു വരുന്ന വ്യക്തിയാണ്. എന്നിരുന്നാലും, കഴിഞ്ഞ 5 വർഷമായി അദ്ദേഹത്തിന് ഒരു ഹിറ്റ് ചിത്രം പോലും ഉണ്ടായിട്ടില്ല.
'മാനാട് ' എന്ന ചിത്രത്തിന് ശേഷം സിംബു അഭിനയിച്ച 'വെന്തു തനിന്തത് കാട്', 'പത്തു തല', 'തഗ് ലൈഫ് ' എന്നീ ചിത്രങ്ങൾ പരാജയമായിരുന്നു. ......
ചെന്നെെ: സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു. 70 വയസ്സായിരുന്നു.......
' പരാശക്തി' എന്ന സിനിമയെ തുടർന്ന് ശിവകാർത്തികേയൻ വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കും എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നിരുന്നത്. എന്നാൽ ഈ ചിത്രത്തിന് വലിയ ഒരു ബഡ്ജറ്റ് ആവശ്യമുള്ളതിനാൽ ഇതുവരെ ഒരു നിർമ്മാതാവും ഈ ചിത്രം നിർമ്മിക്കാൻ മുന്നോട്ട് വന്നിട്ടില്ല. അതിനാൽ ഈ പ്രോജക്ട് വൈകും എന്നാണ് ഇപ്പോഴത്തെ റിപ്പോർട്ട്. അതിനാൽ ശിവകാർത്തികേയൻ മറ്റൊരു ചിത്രത്തിൽ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ...
ശിവകാർത്തികേയൻ നിർമ്മിച്ച 'തായ് കിഴവി' എന്ന ചിത്രത്തിന്റെ സംവിധായകൻ ശിവകുമാർ മുരുകേശൻ പറഞ്ഞ ഒരു കഥ കേട്ടതിനുശേഷം ശിവകാർത്തികേയൻ അതിൽ അഭിനയിക്കാൻ സമ്മതിച്ചു എന്നാണ് ഇപ്പോഴത്തെ വാർത്ത. ......
തമിഴ് സിനിമയിലെ മുതിർന്ന നടന്മാരായ രജനികാന്തും, കമൽഹാസനും ഒരു ചിത്രത്തിൽ ഒരുമിച്ച് അഭിനയിക്കുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നല്ലോ? ചെറുപ്പത്തിൽ ഇരുവരും കുറച്ച് സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു. അതിനുശേഷം, വ്യത്യസ്ത നായകന്മാരായി 40 വർഷത്തിലേറെയായി രണ്ടു പേരും തുടർന്ന് അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ......
ചെന്നൈ: തമിഴ്നാട് സർക്കാരിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ തിളങ്ങിയത് മലയാളി നടിമാർ. 2016 മുതൽ 2022 വരെയുള്ള ഏഴു വർഷത്തെ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ അഞ്ചു വർഷവും മികച്ച നടിക്കുള്ള അവാർഡിന് അർഹരായത് മലയാളി താരങ്ങളാണ്. ......
തമിഴ് സിനിമയിലെ ബ്രമ്മാണ്ട ചിത്രങ്ങളുടെ സംവിധായകനായ ശങ്കർ അടുത്ത്,
എഴുത്തുകാരനും, മധുര എം.പി.യു.മായ പി.യുമായ വെങ്കിടേശൻ എഴുതിയ 'വീരയുഗ നായകൻ വേൽപാരി' എന്ന നോവലിനെ ആസ്പദമാക്കിയുള്ള ചിത്രമാണ് ഒരുക്കാൻ പോകുന്നത് എന്നുള്ള വാർത്തകൾ പുറത്തുവന്നിരുന്നല്ലോ! തമിഴ്നാട് ഭരിച്ചിരുന്ന മൂന്ന് ചേര, ചോള, പാണ്ഡ്യ രാജാക്കന്മാർക്കെതിരെ നടത്തിയ യുദ്ധമാണ് ഈ നോവലിന്റെ കഥ. എന്നാൽ ചിത്രം എപ്പോൾ തുടങ്ങുമെന്ന് അറിയാത്ത അവസ്ഥയിലാണ് ഇപ്പോൾ. ......
ഈ മാസം (ജനുവരി) 9-ന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രമാണ് വിജയ് നായകനായ 'ജനനായകൻ'. എന്നാൽ ഈ സിനിമ സെൻസർഷിപ്പ് പ്രശ്നങ്ങളും, കോടതി കേസുകളും കാരണം റിലീസ് ചെയ്യാൻ കഴിയാതെ മുടങ്ങി കിടക്കുകയാണ്. ......
മലയാള സിനിമയിലെ പ്രമുഖ സംവിധായകനും, നടനുമായ ബേസിൽ ജോസഫ് 'മിന്നൽ മുരളി' ഉൾപ്പെടെ മൂന്ന് ചിത്രങ്ങൾ സംവിധാനവും ചെയ്തിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ തമിഴ് ചിത്രമായ 'പരാശക്തി'യിൽ ഒരു പ്രത്യേക വേഷം അവതരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ മറ്റൊരു തമിഴ് ചിത്രത്തിൽ നായകന് തുല്യമായ ഒരു കഥാപാത്രത്തിൽ അഭിനയിക്കാനിരിക്കുകയാണ് ബേസിൽ ജോസഫ്. ......