ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ 'ലോക - ചാപ്റ്റർ വൺ:ചന്ദ്ര' മലയാളത്തിലെ ഏറ്റവും പുതിയ ഇൻഡസ്ട്രി ഹിറ്റ്. 267 കോടി ആഗോള കളക്ഷൻ നേടിയാണ് ചിത്രം ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ......
മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നടി സ്വാതി നിത്യാനന്ദ്. 'ചെമ്പട്ട്' എന്ന പരമ്പരയിലൂടെ മിനിസ്ക്രീനിൽ അരങ്ങേറ്റം കുറിച്ച സ്വാതി തുടർന്ന് 'ഭ്രമണം', 'നാമം ജപിക്കുന്ന വീട്' തുടങ്ങിയ പരമ്പരകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിക്കുകയായിരുന്നു. നർത്തകി കൂടിയായ സ്വാതി ക്യാമറാമാൻ പ്രതീഷ് നെന്മാറയെ വിവാഹം കഴിച്ചെങ്കിലും ആ ബന്ധം അധികനാൾ നീണ്ടില്ല. ......
'ചിയാൻ' വിക്രം നായകനായി അഭിനയിച്ച് അടുത്ത് റിലീസായ 'തങ്കലാൻ', 'വീര ധീര ശൂരൻ' എന്നീ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ പരാജയമായിരുന്നു. ഇതിന് തുടർന്ന് വിക്രമിന്റെ അടുത്ത സിനിമകളെക്കുറിച്ചുള്ള ആശയക്കുഴപ്പം തുടരുകയാണ്. ......
പ്രശസ്ത ഹോളിവുഡ് താരം റോബർട്ട് റെഡ്ഫോർഡ് അന്തരിച്ചു. 89 വയസ്സായിരുന്നു. നടനായും സംവിധായകനായും തിളങ്ങിയ താരമാണ് റോബർട്ട് റെഡ്ഫോർഡ്.......
ബോളിവുഡ് താരം ആമിർ ഖാനെ നായകനാക്കി സംവിധായകൻ ലോകേഷ് കനകരാജ് ഒരു സൂപ്പർഹീറോ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നുവെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ, ഇപ്പോൾ ആ ചിത്രം ഉപേക്ഷിച്ചു എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 'കൂലി' എന്ന ചിത്രത്തിലെ ആമിർഖാന്റെ പ്രകടനത്തിന് ലഭിച്ച നെഗറ്റീവ് റിപ്പോർട്ടുകളാണ് ഇതിന് കാരണമെന്ന് സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അതല്ല ലോകേഷ് കനഗരാജിന്റെ പ്രവർത്തന ശൈലിയോട് ആമിർ ഖാന് അനുസരിച്ച് പോകാൻ സാധിക്കില്ല എന്ന കാരണത്തിനാലും, 'കൂലി'യിൽ തന്നെ തെറ്റായി ചിത്രീകരിച്ചു എന്നുള്ള കാരണത്തിനാലുമാണത്രെ ആമിർ ഖാൻ ഈ ചിത്രം ഉപേക്ഷിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ......
'തഗ് ലൈഫ്' എന്ന ചിത്രത്തിന് ശേഷം കമൽഹാസൻ അഭിനയിക്കാനിരിക്കുന്നത് സ്റ്റണ്ട് ഡയറക്ടർമാരായ അൻബു - അറിവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്. ഇത് കമൽഹാസന്റെ 237-ാമത്തെ ചിത്രമാണ്. ഈ സിനിമ നിർമ്മിക്കുന്നത് കമൽഹാസന്റെ 'രാജ്കമൽ പ്രൊഡക്ഷൻസ്' തന്നെയാണ്. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ മാസങ്ങളായി പുരോഗമിക്കുകയാണ്.അതേ സമയം ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നതിൽ കുറച്ച് കാലതാമസം നേരിട്ടു. ......
സമൂഹ മാധ്യമങ്ങളിൽ സ്റ്റാറായെങ്കിലും ബിഗ് ബോസ് മലയാളത്തിലെ മത്സരാർത്ഥിയായി തിളങ്ങാൻ രേണു സുധിക്ക് കഴിഞ്ഞിരുന്നില്ല. മക്കളെ പിരിഞ്ഞിരിക്കുന്നതിലെ മാനസിക സമ്മർദ്ദം കാരണം മുപ്പത്തി അഞ്ചാം ദിവസം ബിഗ് ബോസ് ഹൗസിൽ നിന്നും രേണു പുറത്തുപോയി. ......
മലയാള സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ ഫഹദ് ഫാസിൽ ഇതുവരെ തമിഴിലെ മറ്റ് നായകന്മാർ അഭിനയിച്ച ചിത്രങ്ങളിലെ പ്രധാന കഥാപാത്രങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. 2017-ൽ ശിവകാർത്തികേയൻ നായകനായി അഭിനയിച്ച 'വേലൈക്കാരൻ' എന്ന ചിത്രത്തിലൂടെയാണ് ഫഹദ് ഫാസിൽ തമിഴിൽ അരങ്ങേറ്റം കുറിച്ചത്. ......
അന്തരിച്ച നടി ശ്രീദേവിയുടെ മകൾ ജാൻവി കപൂർ ഇപ്പോൾ ബോളിവുഡിലെ പ്രശസ്ത നടിമാരിൽ ഒരാളാണ്. ജാൻവി കപൂർ നായകിയായി അഭിനയിച്ച് അടുത്തിടെ പുറത്തിറങ്ങിയ 'പരം സുന്ദരി' എന്ന ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. ......
എ.ആർ.മുരുകദാസ് സംവിധാനത്തിൽ ശിവകാർത്തികേയൻ നായകനായി അഭിനയിച്ച് ഈയിടെ പുറത്തുവന്ന ചിത്രമാണ് 'മദ്രാസി'. ഈ ചിത്രത്തിന് പിന്നാലെ സുധ കൊങ്കര സംവിധാനം ചെയ്യുന്ന 'പരാശക്തി' എന്ന ചിത്രത്തിലാണ് ശിവകർത്തികേയൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 'സൂരറൈ പോട്രു' എന്ന ചിത്രത്തിന് ശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ ശിവകർത്തികേയനൊപ്പം വില്ലൻ കഥാപത്രം അവതരിപ്പിക്കുന്നത് രവി മോഹൻ ആണ്. ......