തെലുങ്കിൽ 'രാജ വാരു റാണി കരു', 'റൗഡി ജനാർദൻ' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത രവി കിരൺ കോല അടുത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായി അഭിനയിക്കുന്നത് ഇളംതലമുറ നായകനായ വിജയ് ദേവരകൊണ്ടയാണ്. ഈ ചിത്രത്തിൽ വിജയ് ദേവരകൊണ്ടക്കൊപ്പം നായകിയായി അഭിനയിക്കുന്നത് കീർത്തി സുരേഷാണത്രെ! നേരത്തെ കീർത്തി സുരേഷ് അഭിനയിച്ച് സൂപ്പർഹിറ്റായ തെലുങ്ക് ചിത്രമായ 'മഹാനടി'യിൽ വിജയ് ദേവരകൊണ്ടയും അഭിനയിച്ചിരുന്നു. ......
മലയാളത്തിൽ 'മാസ്റ്റർ പീസ്', 'വാലാട്ടി', 'RDX' തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച മഹിമ നമ്പ്യാർ തമിഴിൽ 'ചാട്ടൈ' ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രം വമ്പൻ വിജയമായതിനെ തുടർന്ന് മഹിമ നമ്പ്യാർ 'കുട്രം-23', 'അസുരഗുരു', 'മഹാമുനി' തുടങ്ങി ഒരുപാട് തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അതിനെ തുടർന്ന് ഇപ്പോൾ തമിഴ് സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായി തിളങ്ങി വരുന്ന മഹിമ നമ്പ്യാർ അടുത്ത് തെലുങ്ക് സിനിമയിലും പ്രവേശിക്കാനിരിക്കുകയാണ്. ജാനകിരാം മറേല്ല സംവിധാനം ചെയ്യുന്ന ചിത്രം മുഖേനയാണ് മഹിമ നമ്പ്യാർ തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്നത്. ......
New Delhi: The beloved star of Malayalam cinema, Mohanlal, has been honored with Indian cinema’s highest recognition, the Dadasaheb Phalke Award. He received the award from President Droupadi Murmu at a ceremony held at Vigyan Bhavan in Delhi.......
ന്യൂഡൽഹി: മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന് ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം സമ്മാനിച്ച് രാജ്യം ആദരിച്ചു. ഡൽഹിയിലെ വിഗ്യാൻ ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങി. ......
നടൻ മോഹൻലാൽ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങി. എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ വെച്ചാണ് രാഷ്ട്രപതിയിൽ നിന്നും മോഹൻലാൽ രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങിയത്. ......
തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി സുപ്രീംകോടതിയിൽ നൽകിയ ഹർജി തള്ളിയിരിക്കുകയാണ്. ഡൽഹി ഹൈക്കോടതിയുടെ മുൻ ഉത്തരവ് ശരിവെച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ ഈ നടപടിയോടെ ജാക്വലിൻ കേസിൽ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് ഉറപ്പായി. ......
ഓഗസ്റ്റ് 24 ന് തങ്ങളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജേഷിനെ ഡിസ്ചാർജ് ചെയ്ത വിവരം മെഡിക്കൽ ബുള്ളറ്റിനിലൂടെ ലേക് ഷോർ ആശുപത്രി അറിയിച്ചിട്ടുണ്ട്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെ പരിപാടിക്കിടെ ഹൃദയാഘാതത്തെ തുടർന്ന് 47 കാരനായ രാജേഷ് കേശവ് കുഴഞ്ഞ് വീഴുകയായിരുന്നു. ......
ഇന്ന് രാവിലെ തൊടുപുഴയില്‍ വെച്ചാണ് ഷൂട്ടിങ്ങിനു തുടക്കമിട്ടത്. പൂജ ചടങ്ങുകളില്‍ സംവിധായകന് ജീത്തു ജോസഫ് അടക്കമുള്ളവര്‍ പങ്കെടുത്തു.
മോഹന്‍ലാല്‍ ഉടന്‍ സെറ്റില്‍ ജോയിന്‍ ചെയ്യും. ......
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടൻ മോഹൻലാലിന് രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിക്കുമ്പോൾ, മലയാള സിനിമയുടെ ചരിത്രത്തിൽ ഒരു സുവർണ്ണ അധ്യായം കൂടി രചിക്കപ്പെടുന്നു. നമ്മുടെയെല്ലാം കുടുംബത്തിലെ ഒരംഗത്തിന് ലഭിച്ച പുരസ്കാരമായി ഈ അംഗീകാരത്തെ മലയാളികൾ നെഞ്ചേറ്റുന്നു. ......
രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ദാദാസാഹേബ് ഫാല്‍ക്കെ അവാർഡ് മോഹന്‍ലാലിന്. 2023 ലെ പുരസ്കാരത്തിനാണ് താരം അര്‍ഹനായത്.......