പ്രശസ്ത നടി സുലക്ഷണ പണ്ഡിറ്റ് (71) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് വ്യാഴാഴ്ച്ചയാണ് അന്ത്യം സംഭവിച്ചതെന്ന് സഹോദരൻ ലളിത് പണ്ഡിറ്റ് വ്യക്തമാക്കി.......
തമിഴ് സിനിമയിലെ വനിതാ സംവിധായികമാരിൽ ഒരാളായ കൃതിക ഉദയനിധി സംവിധാനം ചെയ്തു റിലീസായ ചിത്രങ്ങളാണ് 'വണക്കം ചെന്നൈ', 'കാളി' 'കാതലിക്ക നേരമില്ലൈ' എന്നിവ! എന്നാൽ ഈ ചിത്രങ്ങളൊന്നും ബോക്സ് ഓഫീസിൽ വിജയമായിരുന്നില്ല. എങ്കിലും കൃതിക ഉദയനിധി അടുത്ത ചിത്രം സംവിധാനം ചെയ്യാനൊരുങ്ങി വരികയാണ്. ......
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡിൽ (55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്) മികച്ച ബാലചിത്രം, ബാലതാരം എന്നീ വിഭാഗങ്ങളിൽ ഒരൊറ്റ പുരസ്കാരം പോലും നൽകാത്ത ജൂറിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസം അവാർഡുകൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിധിനിർണയ സമിതിക്കെതിരെ ചോദ്യങ്ങളുയർന്നത്.
പ്രതിഷേധവുമായി സംവിധായകൻ:
ബാലചിത്ര വിഭാഗത്തിൽ ശക്തമായ മത്സരാർത്ഥിയായി കണക്കാക്കിയിരുന്ന 'സ്ഥാനാർഥി ശ്രീക്കുട്ടൻ' എന്ന സിനിമയുടെ സംവിധായകൻ വിനീത് വിശ്വനാഥൻ ജൂറിക്കെതിരെ ഫേസ്ബുക്കിലൂടെ രംഗത്തെത്തി. ......
കാലിഫോർണിയ: ഹോളിവുഡ് നടി ഡയാൻ ലാഡ് അന്തരിച്ചു. 89 വയസ്സായിരുന്നു. കാലിഫോർണിയയിലെ ഒജായിയിൽ തിങ്കളാഴ്ചയായിരുന്നു അന്ത്യം.......
ധനുഷ് സംവിധാനം ചെയ്തു, നായകനായി അഭിനയിച്ച് ഈയിടെ റിലീസായ ചിത്രമാണ് 'ഇഡലി കടൈ'. ഈ സിനിമക്ക് ശേഷം 'പോർ തൊഴിൽ' എന്ന ചിത്രം സംവിധാനം ചെയ്ത വിഘ്നേഷ് രാജ സംവിധാനം ചെയ്യുന്ന തന്റെ 54-ാമത്തെ ചിത്രത്തിലാണ് ധനുഷ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തുടക്കത്തിൽ ഈ ചിത്രത്തിൽ നായികയായി അഭിനയിക്കാൻ പൂജ ഹെഗ്ഡെയുമായി ചർച്ചകൾ നടത്തിയിരുന്നു. ......
കൊച്ചി: ഷെയ്ൻ നിഗം നായകനായ 'ഹാൽ' എന്ന സിനിമയ്ക്ക് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) നൽകിയ 'A' സർട്ടിഫിക്കറ്റും ചില രംഗങ്ങൾ മുറിച്ചുമാറ്റാനുള്ള നിർദേശങ്ങളും കേരള ഹൈക്കോടതിയിൽ ചോദ്യം ചെയ്ത് സിനിമാ നിർമാതാവും സംവിധായകനും. സിനിമയുടെ സൃഷ്ടി സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്ന വിധമാണ് CBFCയുടെ നടപടിയെന്ന് ഹർജിക്കാർ കോടതിയിൽ വാദിച്ചു.
ഒക്ടോബർ 31-ന് (വെള്ളി) കോടതി ഹർജിയിൽ ഭാഗികമായി വാദം കേട്ടു. ......
തൃശ്ശൂർ: 2024 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ ‘മഞ്ഞുമ്മൽ ബോയ്സ്’ തിളങ്ങി. മികച്ച ചിത്രം, സംവിധായകൻ, തിരക്കഥ തുടങ്ങി ഏഴ് വിഭാഗങ്ങളിലാണ് ഈ ചിത്രം അവാർഡുകൾ സ്വന്തമാക്കിയത്.
മികച്ച നടൻ മമ്മൂട്ടിയാണ് — ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ ശക്തമായ പ്രകടനമാണ് പുരസ്കാരത്തിന് അർഹമാക്കിയത്. ......
ഹോസ്റ്റൽ ജീവിതത്തിൽ എന്തെല്ലാം രസങ്ങളുണ്ട്. ഹോസ്റ്റൽ ജീവിതം അനുഭവിച്ചവർക്കെ ആ രസങ്ങളെക്കുറിച്ചറിയൂ.......
തിരുവനന്തപുരം: ഓസ്കർ ജേതാവായ സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂൽ പൂക്കുട്ടിയെ ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർമാനായി സംസ്ഥാന സർക്കാർ നിയമിച്ചു. കുക്കു പരമേശ്വരൻ വൈസ് ചെയർപേഴ്സൺ ആകും. ......
2009-ൽ പുറത്തിറങ്ങിയ, അനുഷ്ക നായകിയായി അഭിനയിച്ച 'അരുന്ധതി' എന്ന ചിത്രം തെലുങ്കിൽ മാത്രമല്ല, തമിഴിലും വൻ വിജയമായിരുന്നു. കോടി രാമകൃഷ്ണ സംവിധാനം ചെയ്ത ഈ ചിത്രം ഏകദേശം 13 കോടി രൂപ ചെലവിലാണ് നിർമ്മിച്ചത് എന്നുള്ള റിപ്പോർട്ട് അപ്പോൾ പുറത്തുവന്നിരുന്നു. എന്നാൽ ബോക്സ് ഓഫീസിൽ ഈ ചിത്രം 70 കോടിയിലധികം കളക്ഷൻ നേടി. ......