തിയറ്ററിൽ പ്രേക്ഷകരെ ആദ്യാവസാനം ചിരിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്ത ഫൺ ചിത്രം പെറ്റ് ഡിറ്റക്ടീവ് നവംബർ 28 മുതൽ ZEE5-ൽ സ്ട്രീമിങ് ആരംഭിക്കും.ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം തിയറ്ററിൽ ബ്ലോക്ക്ബസ്റ്റർ ഹിറ്റായിരുന്നു.
ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്. പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്ന് രചിച്ച ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്സ് - ബൈജു ഗോപാലൻ, വി. ......
ഈയടുത്ത കാലത്തിൽ തമിഴിൽ ഒരുപാട് സിനിമകൾ റീ-റിലീസാകുകയുണ്ടായി. ഇങ്ങിനെയുള്ള റീ-റിലീസിന് ആരംഭം കുറിച്ചത് ശിവാജി ഗണേശൻ അഭിനയിച്ച 'കർണൻ' എന്ന ചിത്രമായിരുന്നു. ......
ലേഡി സൂപ്പർസ്റ്റാർ നയൻതാര ഇന്നലെ തന്റെ 41-ാം പിറന്നാൾ ആഘോഷിച്ചു. അതോടനുബന്ധിച്ച്, അവർ അഭിനയിക്കുന്ന സിനിമകളുടെ അണിയറ പ്രവർത്തകർ പ്രത്യേക പോസ്റ്ററുകൾ പുറത്തിറക്കി ആശംസകൾ നേർന്നിരുന്നു. ......
തമിഴ് സിനിമയിലെ പ്രശസ്ത സംവിധായകന്മാരിൽ ഒരാളായ സുന്ദർ.സി ഇപ്പോൾ 'മൂക്കുത്തി അമ്മൻ-2' എന്ന ചിത്രമാണ് സംവിധാനം ചെയ്തു വരുന്നത്. നയൻതാര നായകിയായി അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. ......
തമിഴ് സിനിമയിലെ മുൻനിര നടന്മാരില ഒരാളായ ധനുഷ് ഇപ്പോൾ തന്റെ 54-ാമത്തെ ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സൂപ്പർഹിറ്റായ 'പോർ തൊഴിൽ' എന്ന ചിത്രം സംവിധാനം ചെയ്ത വിഘ്നേഷ് രാജയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ......

ബ്രിസ്ബെന്: ക്വീന്‍സ്ലാന്‍ഡിലെ ആദ്യ മലയാള ചലച്ചിത്രമായ 'ഗോസ്റ്റ് പാരഡൈസ്" നവംബര്‍ 27-ന് ക്വീന്‍സ്ലാന്‍ഡില്‍ ബ്രിസ്ബെനിലെ ഇവന്റ് സിനിമാസിൽ പ്രദർശനോദ്ഘാടനം ചെയ്ത് കൊണ്ട് വിവിധ തിയേറ്ററുകളിൽ പ്രദർശിപ്പിക്കും.
ഇരുപത്തിയാറോളം ഓസ്ട്രേലിയന്‍ മലയാളി കലാകാരന്മാരാണ് ഗോസ്റ്റ് പാരഡെയ്സിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.
ജോയ് കെ.മാത്യുവിന്റെ കീഴില്‍ ചലച്ചിത്ര കലാ പരിശീലനം ലഭിച്ചവരെയും കേരളത്തിലെ പ്രമുഖ മലയാള ചലച്ചിത്ര നടീനടന്മാരേയും, ഓസ്ട്രേലിയന്‍ ചലച്ചിത്ര-ടെലിവിഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെയും ഉള്‍പ്പെടുത്തിയുള്ള ക്വീന്‍സ്ലാന്‍ഡിലെ ആദ്യ മലയാള സിനിമയാണിത്.
കഴിഞ്ഞ പതിനേഴുവർഷങ്ങളായി ഓസ്ട്രേലിയൻ ചലച്ചിത്രകലാരംഗത്ത് പ്രവർത്തിച്ചു വരുന്ന, സന്ദേശചലച്ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജോയ് കെ. മാത്യുവിന്റെ, 75 രാജ്യങ്ങളിലെ പ്രമുഖരെ ഉൾപ്പെടുത്തി നിർമ്മിച്ച“ സല്യൂട്ട് ദി നേഷൻസ് " എന്ന ഡോക്യുമെന്ററിയടക്കം, പത്തൊൻപതാമത്തെ കലാസൃഷ്ടിയാണ് 'ഗോസ്റ്റ് പാരഡൈസ്'
ഗ്ലോബല്‍ മലയാളം സിനിമയുടെ ബാനറില്‍ ഓസ്ട്രേലിയന്‍ മലയാളം ഫിലിം ഇന്‍ഡസ്ട്രിയുടെ സഹകരണത്തോടെയാണ് ചിത്രം പുറത്തിറക്കുന്നത്.
കേരളത്തിലും ഓസ്ട്രേലിയയിലെ ക്യൂന്സ്ലാന്ഡിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയില്‍ ജോയ് കെ.മാത്യു, കൈലാഷ്, ശിവജി ഗുരുവായൂര്‍, സോഹന്‍ സീനുലാല്‍, സാജു കൊടിയന്‍, മോളി കണ്ണമ്മാലി, ലീലാകൃഷ്ണന്, അംബിക മോഹന്‍, പൗളി വല്സന്, കുളപ്പുള്ളി ലീല, ടാസോ,അലന എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്നു.
ഷാമോന്,സാജു,ജോബി,ജോബിഷ്,ഷാജി,മേരി,ഇന്ദു,ആഷ,ജയലക്ഷ്മി,മാര്‍ഷല്‍,സൂര്യ,രമ്യാ, പൗലോസ്,ടെസ്സ,ശ്രീലക്ഷ്മി,ഷീജ, തോമസ്,ജോസ്,ഷിബു,റജി, ജിബി,സജിനി,അലോഷി,തങ്കം,ജിന്‍സി,സതി തുടങ്ങി ഇരുപത്തിയാറോളം പേരാണ് ഗോസ്റ്റ് പാരഡെയ്സിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.
രസകരവും വ്യത്യസ്തവും ഹൃദയ സ്പര്‍ശിയുമായ ജീവിതാനുഭവങ്ങളും കാഴ്ചകളും പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്ന ഗോസ്റ്റ് പാരഡെയ്സിന്റെ കഥ,തിരക്കഥ,സംഭാഷണം.സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ജോയ് കെ.മാത്യു ആണ്. ......
ഹൊറർ കോമഡി ചിത്രങ്ങൾ ഏതു ഭാഷയിൽ ആണെങ്കിലും ഏത് കാലഘട്ടത്തിൽ ആണെങ്കിലും എന്നും ഒരു വിജയ ഫോർമുലയാണ്. ചിരിപ്പിച്ചുകൊണ്ട് പേടിപ്പിക്കുന്ന കഥ പറച്ചിലുകൾക്ക് അന്നും ഇന്നും എന്നും ആരാധകരും ഏറെയാണ്. ......
തൊടുപുഴയും മറയൂറും ഏതാണ്ട് 122 കിലോമീറ്റർ ദൂരത്ത് സ്ഥിതി ചെയ്യുന്ന രണ്ട് സ്ഥലങ്ങളാണ്. ഈ രണ്ട് സ്ഥലങ്ങൾ ഇപ്പോൾ മലയാള സിനിമയുടെ അപൂർവ ചിത്രീകരണ നിമിഷങ്ങൾക്ക് വേദിയായി മാറിയിരിക്കുകയാണ്. ......
ക്യാമറമാനായ വിപിന്‍ പുതിയങ്കവുമായുള്ള വിവാഹബന്ധമാണ് ഇപ്പോള്‍ അവസാനിപ്പിച്ചിരിക്കുന്നത്. 'കുടുംബവിളക്ക്' എന്ന സീരിയലിന്റെ സെറ്റില്‍വച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും.
2025 ഓഗസ്റ്റ് മുതല്‍ താന്‍ സിംഗിള്‍ ആണെന്നും ജീവിതത്തിലെ ഏറ്റവും മനോഹരവും സമാധാനം നിറഞ്ഞതുമായ ഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്ന് പോകുന്നതെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ മീര വാസുദേവ് കുറിച്ചു.
അന്യ ഭാഷ നടിയാണെങ്കിലും തന്റേതായ അഭിനയ ശൈലി കൊണ്ട് മലയാളി മനസ്സുകള്‍ കീഴടക്കിയ നടിയാണ് മീരാ വാസുദേവ്. ......