സൂര്യ നായകനായ 'സൂരരെ പോട്രു' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് 'പരാശക്തി'. ശിവകാർത്തികേയൻ നായകനാകുന്ന ഈ ചിത്രത്തിൽ
രവി മോഹൻ, അഥർവ, ശ്രീലീല എന്നിവരാണ് മറ്റുള്ള പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. 1965-ൽ തമിഴ്നാട്ടിൽ നടന്ന ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കൽ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ......
തിരുവനന്തപുരം: വിഖ്യാത ഇറാനിയന്‍ സംവിധായകന് മുഹമ്മദ് റസൂലോഫ് 30ാമത് ഐ.എഫ്.എഫ്.കെയിലെ മല്‍സരവിഭാഗത്തിന്റെ ജൂറി ചെയര്‍പേഴ്സണ്‍ ആയി പ്രവര്‍ത്തിക്കും. കഴിഞ്ഞ വര്‍ഷത്തെ കാന്‍ ചലച്ചിത്രമേളയില്‍ നാല് പുരസ്കാരങ്ങള്‍ നേടിയ 'ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ്' ഉള്‍പ്പെടെ നാലു ചിത്രങ്ങളിലൂടെ എട്ട് പുരസ്കാരങ്ങള്‍ കാന്‍ മേളയില്‍നിന്ന് തന്നെ നേടിയ അപൂര്‍വം സംവിധായകരിലൊരാളാണ് റസൂലോഫ്. ......
തിരുവനന്തപുരം : 12 മുതല്‍ 19 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 30-ാമത് ഐ.എഫ്.എഫ്. കെ.......
തിരുവനന്തപുരം: ലോകത്തെ മുന്‍നിര ചലച്ചിത്രമേളകളില്‍ പുരസ്കാരങ്ങള്‍ വാരിക്കൂട്ടുകയും പ്രേക്ഷകപ്രീതി പിടിച്ചുപറ്റുകയും ചെയ്ത ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് വിഭാഗം 30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മുഖ്യ ആകര്‍ഷണമാവും. 'ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്സിഡന്റ്' , 'സെന്റിമെന്റല്‍ വാല്യൂ ', 'എ പോയറ്റ് ', 'ദി മാസ്റ്റര്‍ മൈന്‍ഡ്' , 'നോ അദര്‍ ചോയ്സ്' , 'ബുഗോണിയ' , 'ദി സീക്രെട് ഏജന്റ് ', 'ഇഫ് ഐ ഹാഡ് ലെഗ്സ് ഐ വുഡ് കിക്ക് യു' , 'ഫാദര്‍ മദര്‍ സിസ്റ്റര്‍ ബ്രദര്‍' , 'ദി പ്രെസിഡന്റ്സ് കേക്ക് ,' 'ഡ്രീംസ് (സെക്സ് ലവ് )', 'സിറാത്' , 'യങ് മതര്‍സ് ' എന്നിവയാണ് ഈ വിഭാഗത്തിലെ ചിത്രങ്ങള്‍. കാന്മേളയില് പാംദോര്‍ പുരസ്കാരം നേടിയ ഇറാനിയന്‍ സംവിധായകന് ജാഫര്‍ പനാഹിയുടെ ' ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്സിഡന്റ് ' ഒരു ത്രില്ലര്‍ ചിത്രമാണ്. മുന്‍ ഇറാനിയന്‍ രാഷ്ട്രീയ തടവുകാര്‍ അവരുടെ പീഡകനെന്ന് കരുതുന്ന വ്യക്തിയോടുള്ള പ്രതികാരം നിര്‍വഹിക്കുന്നതിനുള്ള ആശയക്കുഴപ്പത്തിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. ......
ക്വീന്‍സ്ലാന്‍ഡില്‍ നിര്‍മിച്ച് പ്രദര്‍ശിപ്പിച്ച ആദ്യ മലയാള സിനിമയെന്നതിന് പുറമെ 26 നവാഗതരെ അണിനിരത്തി നിര്‍മിച്ച സിനിമയെന്ന പ്രത്യേകതയും സ്വന്തമാക്കി ഗോസ്റ്റ് പാരഡൈസ് റിലീസിന് മുന്‍പേ തന്നെ ശ്രദ്ധ നേടിയിരുന്നു. ബ്രിസ്ബെനിലെ ഗാര്ഡന് സിറ്റിയിലെ ഇവന്റ് സിനിമാസിലും തുടർന്ന് ഗോൾഡ് കോസ്റ്റിലെ റീഡിംഗ് സിനിമസിലും നിറഞ്ഞ സദസ്സില്‍ ആയിരുന്നു കഴിഞ്ഞ ദിവസം പ്രദര്‍ശനം നടന്നത്.
പുതുമുഖങ്ങളെ സ്ക്രീനില്‍ കണ്ടതോടെ കൈ അടിച്ചും വിസിലടിച്ചുമാണ് പ്രേക്ഷകര്‍ ആഹ്ലാദ പ്രകടനം നടത്തിയത്. 26 പേരും ആദ്യമായാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചതെങ്കിലും ഓരോരുത്തരുടേയും അഭിനയം ഒന്നിനൊന്ന് മെച്ചമായിരുന്നുവെന്ന് പ്രേക്ഷകര്‍ പറയുന്നു. ആദ്യ പ്രദര്‍ശനം കാണാന്‍ ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാവുമായ ജോയ് കെ.മാത്യുവും കുടുംബസമേതം എത്തിയിരുന്നു. നടനും ഓസ്ട്രേലിയന്‍ ചലച്ചിത്ര രംഗത്ത് സജീവ സാന്നിധ്യവുമായ ജോയ് കെ.മാത്യു തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്.
നായക കഥാപാത്രമായി വേഷമിട്ടിരിക്കുന്നതും ജോയ്.കെ.മാത്യു തന്നെയാണ്. ......
തെലുങ്കിലെ പ്രശസ്ത സംവിധായകനായ നാഗ് അശ്വിൻ സംവിധാനം ചെയ്തു പ്രഭാസ്, കമൽഹാസൻ, അമിതാബ് ബച്ചൻ, ദീപിക പദുകോൺ തുടങ്ങിവർ അഭിനയിച്ച ചിത്രമാണ് 'കൽക്കി 2898 എഡി'.
2024-ൽ റിലീസായ ഈ പാൻ ഇന്ത്യൻ സിനിമയിൽ കമൽഹാസൻ വില്ലനായാണ് അഭിനയിച്ചത്.
ഈ ചിത്രം 1100 കോടിയോളം കളക്ഷൻ നേടി എന്നാണ് റിപ്പോർട്ട്. ഈ ചിത്രത്തിലെ സുമതി എന്ന പ്രധാന കഥാപാത്രത്തെ പ്രശസ്ത ബോളിവുഡ് താരമായ ദീപിക പദുക്കോനെയാണ് അവതരിപ്പിച്ചത്. ......
ചെന്നൈ: എവിഎം പ്രൊഡക്ഷൻസിന്റെ ഉടമയും നിർമാതാവുമായ എം ശരവണൻ(86) അന്തരിച്ചു. വാർദ്ധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഇന്നു പുലർച്ചെ ചെന്നൈയിൽവെച്ചാണ് അന്ത്യം സംഭവിച്ചത്. ......
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി 12 മുതല്‍ 19 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 30ാമത് ഐ.എഫ്.എഫ്.കെയുടെ കണ്ടമ്പററി ഫിലിംമേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ ഇന്തോനേഷ്യന്‍ സംവിധായകന് ഗരിന്‍ നുഗ്രോഹോയുടെ അഞ്ച് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. സമകാലിക ലോക സിനിമയിലെ, പ്രത്യേകിച്ച് തെക്കുകിഴക്കന്‍ ഏഷ്യയിലെ ശക്തമായ ശബ്ദങ്ങളിലൊന്നാണ് ഗരിന്‍ നുഗ്രോഹോ. ......
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ഡിസംബര്‍ 12 മുതല്‍ 19 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 30ാമത് ഐ.എഫ്.എഫ്.കെയില്‍ വിഖ്യാത ഈജിപ്ഷ്യന്‍ സംവിധായകന് യൂസഫ് ഷഹീനിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച മുന്നു ചിത്രങ്ങള്‍ റെട്രോസ്പെക്റ്റീവ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. കെയ്റോ സ്റ്റേഷന് (1958), അലക്സാണ്ഡ്രിയ എഗൈന്‍ ആന്റ് ഫോര്‍ എവര്‍(1989), ദ അദര്‍ (1999) എന്നീ ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.ആയുഷ്കാല സംഭാവനയ്ക്കുള്ള കാന്‍ ചലച്ചിത്രമേളയുടെ 50ാമത് ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നേടിയ യൂസഫ് ഷഹീന് 1950കള്‍ മുതല്‍ 2008ല്‍ 82ാം വയസ്സില്‍ മരിക്കുന്നതു വരെ ഈജിപ്ഷ്യന്‍ സിനിമയില്‍ സജീവമായിരുന്നു. ......
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ഡിസംബര്‍ 12 മുതല്‍ 19 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 30ാമത് ഐ.എഫ്.എഫ്.കെയില്‍ ഇന്ത്യന്‍ സമാന്തര സിനിമയുടെ മുന്നണിപ്പോരാളി സയ്യിദ് മിര്‍സയുടെ മൂന്ന് ചിത്രങ്ങള്‍ റെട്രോസ്പെക്റ്റീവ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പ്രദര്‍ശിപ്പിക്കും.1996ല്‍ രണ്ട് ദേശീയ ചലച്ചിത്രപുരസ്കാരങ്ങള്‍ നേടിയ 'നസീം', മികച്ച ഹിന്ദി ചിത്രത്തിനുള്ള 37ാമത് ദേശീയ പുരസ്കാരം നേടിയ 'സലീം ലാംഗ്ഡേ പേ മത് രോ', 'അരവിന്ദ് ദേശായി കി അജീബ് ദാസ്താന്' എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ബാബരി മസ്ജിദ് തകര്ക്കപ്പെടുന്നതിനു തൊട്ടു മുമ്പുള്ള ആറു മാസങ്ങളില്‍ മുംബൈയിലെ ഒരു മുസ്ലിംകുടുംബത്തിലെ നസീം എന്ന 15കാരിയും മുത്തച്ഛനും തമ്മിലുള്ള ബന്ധത്തിലൂടെ വര്‍ഗീയസംഘര്‍ഷത്തിന്റെ തീക്ഷ്ണത അവതരിപ്പിക്കുന്ന ചിത്രമാണ് 'നസീം'. ......