തമിഴിൽ ഈയിടെ റിലീസായി സൂപ്പർഹിറ്റായിരിക്കുന്ന ചിത്രമാണ് 'കറുപ്പ്'. സൂര്യ നായകനായ ഈ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത് മലയാള നടനായ ഇന്ദ്രൻസ് ആണ്. ......
തങ്ങളെ പോലീസ് സ്റ്റേഷനിൽ മൂന്ന് മണിക്കൂർ പിടിച്ചിരുത്തി എന്ന അൻസിബയുടെ വാദം തെറ്റാണെന്ന് ലക്ഷ്മിപ്രിയ പറഞ്ഞു. തങ്ങൾ രണ്ടുപേരും സ്റ്റേഷനിൽ ഉണ്ടായിരുന്നത് കൃത്യമായി ഒരു മണിക്കൂർ 17 മിനിറ്റ് 20 സെക്കന്റ് മാത്രമാണെന്നും ഇക്കാര്യം എനിക്ക് കൃത്യമായി അറിയാമെന്നും അവർ വ്യക്തമാക്കി. ......
എറണാകുളം: പരമ്പരാഗത ചലച്ചിത്ര നിർമ്മാണ രീതികളെ മറികടന്ന് നടീനടന്മാരെ ഉൾപ്പെടുത്തി എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് മലയാളത്തിലെ ആദ്യ അന്തോളജി സിനിമ നിർമ്മിച്ച് ദൃശ്യവിസ്മയങ്ങൾ തീർക്കാൻ ഒരുങ്ങുകയാണ് നടനും എഴുത്തുകാരനും സംവിധായകനും ഛായാഗ്രാഹകനുമായ ജോയ് കെ. മാത്യു.
ഇതിന്റെ ഭാഗമായി ചലച്ചിത്രതാരങ്ങളെ ഉള്‍പ്പെടുത്തി വൈകാരിക മുഹൂര്‍ത്തങ്ങളെ എഐ സാങ്കേതിക വിദ്യയിലൂടെ സമന്വയിപ്പിച്ച് സാമൂഹിക സന്ദേശം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ‘സാന്ത്വനം’ എന്ന പേരിൽ ഒരു ക്രിസ്തീയ ഭക്തി ഗാനമാണ് ആദ്യം ഒരുക്കുന്നത്.
ചിത്രീകരണത്തിന്റെ ആദ്യ ഘട്ടം എറണാകുളത്ത് ലിന്‍സ് എഐ സ്റ്റുഡിയോയില്‍ പുരോഗമിക്കുകയാണ്. ......
മലയാള സിനിമയുടെ നെടുംതൂണുകളായ അഭിനേതാക്കളുടെ ക്ഷേമവും സുരക്ഷയും ലക്ഷ്യമിട്ട് 1994-ൽ രൂപംകൊണ്ട സംഘടനയാണ് 'അമ്മ' (അസോസിയേഷൻ ഒഫ് മലയാളം മൂവീ ആർട്ടിസ്റ്റ്സ്). നടൻ ഭരത് മുരളി പകർന്നുനൽകിയ ആർദ്രതയുള്ള ആ പേരും, ചലച്ചിത്ര രംഗത്തെ കാരണവരായ മധുവിന്റെ ആശീർവാദവും പിൻബലമാക്കി മാതൃകാപരമായ തുടക്കമായിരുന്നു സംഘടനയുടേത്. ......
തമിഴിലെ പ്രശസ്ത സംവിധായകരിൽ ഒരാളായ ബാല സംവിധാനാം ചെയ്തു അവസാനമായി പുറത്തുവന്ന ചിത്രമാണ് 'വണങ്ങാൻ'. അരുൺ വിജയ് നായകനായ ഈ ചിത്രം പ്രതീക്ഷിച്ചത്ര വിജയമായില്ല. ......
തമിഴിൽ രവി മോഹൻ നായകനായി അഭിനയിച്ച ‛കോമാളി' എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച പ്രദീപ് രംഗനാഥൻ, പിന്നീട് ‛ലവ് ടുഡേ' എന്ന ചിത്രം മുഖേന ഹീറോയായും അരങ്ങേറ്റം കുറിച്ചു. ഈ ചിത്രം സൂപ്പർഹിറ്റായി 100 കോടിയിലധികം കളക്ഷൻ നേടുകയും ചെയ്തു. പിന്നീട് അശ്വത് മാരിമുത്തു സംവിധാനം ചെയ്ത 'ഡ്രാഗൺ', കീർത്തിസ്വരൻ സംവിധാനം ചെയ്ത 'ഡ്യൂഡ്' എന്നീ ചിത്രങ്ങളിൽ തുടർച്ചയായി നായകനായി അഭിനയിച്ചു. ......
തെലുങ്ക് സിനിമയിലെ മുൻനിര നിർമ്മാണ സ്ഥാപനങ്ങളിൽ ഒന്നാണ് സിത്താര എൻ്റർടെയിൻമെൻ്റ്. തെലുങ്ക് നടന്മാർ അഭിനയിക്കുന്ന ചിത്രങ്ങൾ മാത്രമല്ല അന്യ ഭാഷാ നടന്മാരെ നായകനാക്കിയും ഈ ബാനർ ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ......
കൊച്ചി: കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ ആചാര അനുഷ്ഠാനങ്ങളുടെയും ഉത്സവങ്ങളുടെയും ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന 'കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച' ഡോക്യുമെന്ററി ചിത്രീകരണം പൂര്‍ത്തിയായി. ഫ്രെയിം ടു ഫ്രെയിം ഫിലിമിന്റെ ബാനറില്‍ മധുസൂദനന് മാവേലിക്കരയും, ഫുൾ മാർക്ക് സിനിമയുടെ ബാനറിൽ ജെഷീദ ഷാജിയും സംയുക്തമായി നിര്‍മ്മിക്കുന്ന 'കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച
സംവിധാനം ചെയ്തിരിക്കുന്നത് എഴുത്തുകാരനും മലയാള ചലച്ചിത്രരംഗത്തെ ശ്രദ്ധേയനായ പ്രൊഡക്ഷന്‍ കണ്ട്രോളര് ഷാജി പട്ടിക്കരയാണ്.
പ്രമുഖ നടന് ഇന്ദ്രന്‍സാണ് ഡോക്യുമെന്ററിയുടെ നരേഷന് നടത്തിയിരിക്കുന്നത്. ......
സിനിമ ആരാധകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രമാണ് രജനികാന്ത് നായകനാകുന്ന 'ജെയ്ലർ-2'. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് തീർന്നു ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ തകൃതിയായി നടന്നു വരികയാണ്. ......

‘അമ്മ’ ഓഫീസില്‍ എന്താണ് നടക്കുന്നതെന്ന് പ്രസിഡന്റായ താന്‍ അറിയുന്നില്ലയെന്നും കുക്കു പരമേശ്വരന് കാര്യങ്ങള്‍ കൃത്യമായി പറയാറില്ലയെന്നും മാധ്യമങ്ങളോട് സംസാരിച്ചതിന് ശേഷമാണ് അന്‍സിബ പരാതി മെയില്‍ ചെയ്തത് യെന്നും ശ്വേതാ മേനോൻ
താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വർത്തകളെക്കുറിച്ചും, നടി അന്‍സിബ ഹസന് ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചും പ്രതികരിച്ച് അമ്മയുടെ പ്രസിഡന്റ് ശ്വേതാ മേനോൻ രംഗത്ത്.
‘അമ്മ’ ഓഫീസിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് താൻ അറിയുന്നില്ലെന്നും.
ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന് കാര്യങ്ങള്‍ കൃത്യമായി പറയാറില്ലെന്നുമായിരുന്നു ശ്വേതാ മേനോന് പറഞ്ഞത്.
കുക്കുവുമായി കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പുണ്ടെന്നും ശ്വേതാ മേനോൻ പ്രതികരിച്ചു.
പ്രസിഡന്റ് സ്ഥാനത്തുനിന്നും താൻ മാറണമെന്ന് ആവശ്യമുയർന്നാൽ അതിന് തയ്യാറാണെന്നും ശ്വേതാ മേനോൻ വ്യക്തമാക്കി.
കുറച്ചുമാസങ്ങളായി ഓഫീസില്‍ എന്താണ് നടക്കുന്നതെന്ന് ഞാന്‍ അറിയുന്നില്ല.
ജനുവരി മുതല്‍ ജനറല്‍ സെക്രട്ടറി കാര്യങ്ങള്‍ കൃത്യമായി പറയാറില്ല.
എന്നെ ടാര്‍ഗെറ്റ് ചെയ്യുന്നുണ്ടോ എന്ന് അറിയില്ല. അങ്ങനെ ഉണ്ടെങ്കില്‍ അത് നേരിടാന്‍ തയ്യാറാണ്.
അമ്മ പ്രസിഡന്റായത് തോല്‍ക്കാനല്ല. ......