തിരുവനന്തപുരം: ഇന്ത്യൻ സിനിമയിലെ ഇതിഹാസ പ്രതിഭ ഋത്വിക് ഘട്ടക്കിന് 30-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (ഐഎഫ്എഫ്കെ) ആദരം. ബംഗാൾ വിഭജനത്തിൻ്റെ ആഘാതവും കുടിയൊഴിപ്പിക്കലിൻ്റെ വേദനകളും രാഷ്ട്രീയ സാമൂഹിക യാഥാർത്ഥ്യങ്ങളും ആഴത്തിൽ പകർത്തിയ ഘട്ടക്കിന്റെ നാല് വിഖ്യാത ബംഗാളി ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക.
ഘട്ടക്കിൻ്റെ ഏറ്റവും പ്രധാനപ്പെട്ട സൃഷ്ടികളിൽ ഒന്നായി കണക്കാക്കപ്പെടുന്ന 'മേഘേ ധാക്ക താരാ' (1960) ആണ് ഈ വിഭാഗത്തിലെ പ്രധാന ചിത്രം. ......
തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ (ഐഎഫ്എഫ്കെ) ലാറ്റിനമേരിക്കൻ വിഭാഗത്തിലുള്ളത് സാമൂഹിക-വൈയക്തിക പ്രമേയങ്ങൾ ചർച്ച ചെയ്യുന്ന അഞ്ച് മികച്ച ചിത്രങ്ങൾ.
അന്താരാഷ്ട്ര മേളകളിൽ അംഗീകാരം നേടിയ ഈ സിനിമകൾ മലയാളികൾക്ക് പ്രിയങ്കരമായ ലാറ്റിൻ അമേരിക്കയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പശ്ചാത്തലങ്ങളെ ആഴത്തിൽ അടയാളപ്പെടുത്തുന്നവയാണ്.അർജൻ്റീനൻ സംവിധായിക ലോറ കസബെയുടെ ‘ദി വിർജിൻ ഓഫ് ദി ക്വാറി ലേക്ക്’ ആണ് ഈ വിഭാഗത്തിലെ മുഖ്യ ആകർഷണം. 2001ൽ അർജൻ്റീനയിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, കൗമാരക്കാരായ മൂന്ന് പെൺകുട്ടികളുടെ കഥ പറയുന്ന കമിങ് ഓഫ് ഏജ് ഹൊറർ ചിത്രമാണിത്. ......
തിരുവനന്തപുരം: 30-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (ഐഎഫ്എഫ്കെ) ഫീമെയിൽ ഫോക്കസ് വിഭാഗത്തിൽ അഞ്ച് വനിത സംവിധായകരുടെ ചിത്രങ്ങൾ. മനുഷ്യൻ്റെ ജീവിതാനുഭവങ്ങളെയും ആന്തരിക സംഘർഷങ്ങളെയും ആഴത്തിൽ അടയാളപ്പെടുത്തുന്ന ഇവ സ്ത്രീ കാഴ്ചപ്പാടിലൂടെ ലോകത്തെ നോക്കിക്കാണാനും അതിജീവനത്തിനായുള്ള പോരാട്ടം, സ്വത്വബോധം എന്നിവയിലേക്കും ക്യാമറ ചലിപ്പിക്കുന്നു. പ്രശസ്ത നടി ക്രിസ്റ്റൺ സ്റ്റുവർട്ട് ആദ്യമായി സംവിധാനം ചെയ്ത ‘ദി ക്രോണോളജി ഓഫ് വാട്ടർ’ എഴുത്തിലൂടെയും നീന്തലിലൂടെയും തൻ്റെ സ്വത്വം കണ്ടെത്താൻ ശ്രമിക്കുന്ന ലിഡിയ യുകാനവിച്ചിൻ്റെ ആത്മകഥ ആസ്പദമാക്കിയുള്ളതാണ്. പ്രണയം, നഷ്ടം, സ്വയം കണ്ടെത്തൽ എന്നിവ താണ്ടി വേദനകളെ കലയാക്കി പരിവർത്തനം ചെയ്യുന്ന സ്ത്രീയുടെ കഥനമാണ് ചിത്രം. ......
സൂര്യ നായകനായ 'സൂരരെ പോട്രു' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് 'പരാശക്തി'. ശിവകാർത്തികേയൻ നായകനാകുന്ന ഈ ചിത്രത്തിൽ
രവി മോഹൻ, അഥർവ, ശ്രീലീല എന്നിവരാണ് മറ്റുള്ള പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. 1965-ൽ തമിഴ്നാട്ടിൽ നടന്ന ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കൽ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ......
തിരുവനന്തപുരം: വിഖ്യാത ഇറാനിയന്‍ സംവിധായകന് മുഹമ്മദ് റസൂലോഫ് 30ാമത് ഐ.എഫ്.എഫ്.കെയിലെ മല്‍സരവിഭാഗത്തിന്റെ ജൂറി ചെയര്‍പേഴ്സണ്‍ ആയി പ്രവര്‍ത്തിക്കും. കഴിഞ്ഞ വര്‍ഷത്തെ കാന്‍ ചലച്ചിത്രമേളയില്‍ നാല് പുരസ്കാരങ്ങള്‍ നേടിയ 'ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ്' ഉള്‍പ്പെടെ നാലു ചിത്രങ്ങളിലൂടെ എട്ട് പുരസ്കാരങ്ങള്‍ കാന്‍ മേളയില്‍നിന്ന് തന്നെ നേടിയ അപൂര്‍വം സംവിധായകരിലൊരാളാണ് റസൂലോഫ്. ......
തിരുവനന്തപുരം : 12 മുതല്‍ 19 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 30-ാമത് ഐ.എഫ്.എഫ്. കെ.......
തിരുവനന്തപുരം: ലോകത്തെ മുന്‍നിര ചലച്ചിത്രമേളകളില്‍ പുരസ്കാരങ്ങള്‍ വാരിക്കൂട്ടുകയും പ്രേക്ഷകപ്രീതി പിടിച്ചുപറ്റുകയും ചെയ്ത ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് വിഭാഗം 30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മുഖ്യ ആകര്‍ഷണമാവും. 'ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്സിഡന്റ്' , 'സെന്റിമെന്റല്‍ വാല്യൂ ', 'എ പോയറ്റ് ', 'ദി മാസ്റ്റര്‍ മൈന്‍ഡ്' , 'നോ അദര്‍ ചോയ്സ്' , 'ബുഗോണിയ' , 'ദി സീക്രെട് ഏജന്റ് ', 'ഇഫ് ഐ ഹാഡ് ലെഗ്സ് ഐ വുഡ് കിക്ക് യു' , 'ഫാദര്‍ മദര്‍ സിസ്റ്റര്‍ ബ്രദര്‍' , 'ദി പ്രെസിഡന്റ്സ് കേക്ക് ,' 'ഡ്രീംസ് (സെക്സ് ലവ് )', 'സിറാത്' , 'യങ് മതര്‍സ് ' എന്നിവയാണ് ഈ വിഭാഗത്തിലെ ചിത്രങ്ങള്‍. കാന്മേളയില് പാംദോര്‍ പുരസ്കാരം നേടിയ ഇറാനിയന്‍ സംവിധായകന് ജാഫര്‍ പനാഹിയുടെ ' ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്സിഡന്റ് ' ഒരു ത്രില്ലര്‍ ചിത്രമാണ്. മുന്‍ ഇറാനിയന്‍ രാഷ്ട്രീയ തടവുകാര്‍ അവരുടെ പീഡകനെന്ന് കരുതുന്ന വ്യക്തിയോടുള്ള പ്രതികാരം നിര്‍വഹിക്കുന്നതിനുള്ള ആശയക്കുഴപ്പത്തിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. ......
ക്വീന്‍സ്ലാന്‍ഡില്‍ നിര്‍മിച്ച് പ്രദര്‍ശിപ്പിച്ച ആദ്യ മലയാള സിനിമയെന്നതിന് പുറമെ 26 നവാഗതരെ അണിനിരത്തി നിര്‍മിച്ച സിനിമയെന്ന പ്രത്യേകതയും സ്വന്തമാക്കി ഗോസ്റ്റ് പാരഡൈസ് റിലീസിന് മുന്‍പേ തന്നെ ശ്രദ്ധ നേടിയിരുന്നു. ബ്രിസ്ബെനിലെ ഗാര്ഡന് സിറ്റിയിലെ ഇവന്റ് സിനിമാസിലും തുടർന്ന് ഗോൾഡ് കോസ്റ്റിലെ റീഡിംഗ് സിനിമസിലും നിറഞ്ഞ സദസ്സില്‍ ആയിരുന്നു കഴിഞ്ഞ ദിവസം പ്രദര്‍ശനം നടന്നത്.
പുതുമുഖങ്ങളെ സ്ക്രീനില്‍ കണ്ടതോടെ കൈ അടിച്ചും വിസിലടിച്ചുമാണ് പ്രേക്ഷകര്‍ ആഹ്ലാദ പ്രകടനം നടത്തിയത്. 26 പേരും ആദ്യമായാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചതെങ്കിലും ഓരോരുത്തരുടേയും അഭിനയം ഒന്നിനൊന്ന് മെച്ചമായിരുന്നുവെന്ന് പ്രേക്ഷകര്‍ പറയുന്നു. ആദ്യ പ്രദര്‍ശനം കാണാന്‍ ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാവുമായ ജോയ് കെ.മാത്യുവും കുടുംബസമേതം എത്തിയിരുന്നു. നടനും ഓസ്ട്രേലിയന്‍ ചലച്ചിത്ര രംഗത്ത് സജീവ സാന്നിധ്യവുമായ ജോയ് കെ.മാത്യു തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്.
നായക കഥാപാത്രമായി വേഷമിട്ടിരിക്കുന്നതും ജോയ്.കെ.മാത്യു തന്നെയാണ്. ......
തെലുങ്കിലെ പ്രശസ്ത സംവിധായകനായ നാഗ് അശ്വിൻ സംവിധാനം ചെയ്തു പ്രഭാസ്, കമൽഹാസൻ, അമിതാബ് ബച്ചൻ, ദീപിക പദുകോൺ തുടങ്ങിവർ അഭിനയിച്ച ചിത്രമാണ് 'കൽക്കി 2898 എഡി'.
2024-ൽ റിലീസായ ഈ പാൻ ഇന്ത്യൻ സിനിമയിൽ കമൽഹാസൻ വില്ലനായാണ് അഭിനയിച്ചത്.
ഈ ചിത്രം 1100 കോടിയോളം കളക്ഷൻ നേടി എന്നാണ് റിപ്പോർട്ട്. ഈ ചിത്രത്തിലെ സുമതി എന്ന പ്രധാന കഥാപാത്രത്തെ പ്രശസ്ത ബോളിവുഡ് താരമായ ദീപിക പദുക്കോനെയാണ് അവതരിപ്പിച്ചത്. ......
ചെന്നൈ: എവിഎം പ്രൊഡക്ഷൻസിന്റെ ഉടമയും നിർമാതാവുമായ എം ശരവണൻ(86) അന്തരിച്ചു. വാർദ്ധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഇന്നു പുലർച്ചെ ചെന്നൈയിൽവെച്ചാണ് അന്ത്യം സംഭവിച്ചത്. ......