തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയിൽ ഫീമെയിൽ ഫോക്കസ് വിഭാഗത്തിൽ പ്രദർശിപ്പിച്ച ഫ്രഞ്ച് ചിത്രം ‘നിനോ’ ആദ്യ ദിനം പ്രേക്ഷകരുടെ ഹൃദയം കവർന്നു. സംവിധായിക പോളിൻ ലോക്വിൻ്റെ വൈകാരികവും മനഃശാസ്ത്രപരവുമായ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്.തിയഡോർ പെല്ലെറിൻ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിൽ അപ്രതീക്ഷിതമായി കാൻസർ രോഗം സ്ഥിരീകരിക്കുന്ന ഒരു യുവാവിന്റെ മാനസിക സംഘർഷങ്ങളെ തീവ്രമായി അവതരിപ്പിക്കുന്നു. രോഗനിർണയം പ്രിയപ്പെട്ടവരുമായി പങ്കുവെക്കാനുള്ള അയാളുടെ ബുദ്ധിമുട്ടുകളും ചികിത്സയുടെ ആരംഭത്തിൽ അയാൾ നേരിടുന്ന വൈകാരിക തകർച്ചയുമെല്ലാം ലോക്വെ അതിസൂക്ഷ്മമായ ദൃശ്യഭാഷയിലൂടെ പകർത്തിയിട്ടുണ്ട്. സിനിമയുടെ ഛായാഗ്രഹണം കഥാപാത്രങ്ങളുടെ വൈകാരിക നിലയിലേക്ക് പ്രേക്ഷകരെ ആഴത്തിൽ കൂട്ടിക്കൊണ്ടുപോകുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു. ചിത്രം ഹൃദയസപർശിയും ആഴത്തിൽ പതിയുന്നതും ആയിരുന്നുവെന്ന ഒറ്റ ഉത്തരമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ......

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേള ലോകോത്തര സിനിമകൾക്ക് വേദിയാകുമ്പോൾ, മനുഷ്യത്വത്തിൻ്റെ മഹത്തായ സന്ദേശവുമായി മേളയുടെ മുഖ്യവേദിയായ ടാഗോർ തിയറ്റർ പരിസരം ശ്രദ്ധാകേന്ദ്രമാകുന്നു.
സിനിമ സിരകളിലൊഴുകുന്ന ആവേശത്തിനൊപ്പം, സഹജീവികൾക്കായി ജീവൻ്റെ തുള്ളികൾ പകർന്നുനൽകാൻ ആഹ്വാനം ചെയ്യുന്ന 'സിനി ബ്ലഡ്' രക്തദാന അവബോധ പരിപാടിയാണ് ടാഗോറിൽ ഒരുക്കിയിട്ടുള്ളത്.
കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ, കേരള പോലീസിൻ്റെ 'പോൾ ബ്ലഡ്' വിഭാഗം, കേരള ചലച്ചിത്ര അക്കാദമി എന്നിവ സംയുക്തമായി ഒരുക്കുന്ന ഈ ജീവൻരക്ഷാ ദൗത്യം, ചലച്ചിത്ര ആസ്വാദനത്തോടൊപ്പം സാമൂഹിക പ്രതിബദ്ധത കൂടി ഓർമ്മിപ്പിക്കുന്ന വേറിട്ടൊരു അനുഭവമാണ് സമ്മാനിക്കുന്നത്.
കഴിഞ്ഞ വർഷം ടാഗോർ തിയറ്റർ കോമ്പൗണ്ടിൽ തുടക്കം കുറിച്ച ഈ സംരംഭം, ഇത്തവണ കൂടുതൽ വിപുലമായ സൗകര്യങ്ങളോടെയും ജനപങ്കാളിത്തത്തോടെയുമാണ് സംഘടിപ്പിച്ചിരിക്കുന്നത്.
യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തി സന്നദ്ധ രക്തദാനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, രക്തദാനത്തെക്കുറിച്ചുള്ള സംശയങ്ങളും ഭയങ്ങളും മാറ്റിയെടുക്കുക, ഒരു ബ്ലഡ് ബാങ്കിൽ നടക്കുന്ന പ്രക്രിയയെക്കുറിച്ച് പൊതുജനങ്ങൾക്ക് നേരിട്ട് മനസ്സിലാക്കാൻ അവസരം നൽകുക എന്നീ ലക്ഷ്യങ്ങളോടെയാണ് സിനി ബ്ലഡ് പ്രവർത്തിക്കുന്നത്.
കഴിഞ്ഞ വർഷം ടാഗോർ തിയറ്റർ കോമ്പൗണ്ടിൽ തുടക്കം കുറിച്ച ഈ സംരംഭം, ദേശീയതലത്തിൽ ശ്രദ്ധ നേടിയിരുന്നു. കൂടാതെ, കേന്ദ്രസർക്കാരിൻ്റെ പ്രതിനിധികൾ മേളയുടെ സമാപനച്ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്നു എന്നുള്ളതും സിനി ബ്ലഡിൻ്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.12 മുതൽ 19 വരെ രാവിലെ 10 മുതൽ ഉച്ച 1 വരെ കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളേജ് ടീമിൻ്റെ സഹകരണത്തോടെ രക്തദാന ക്യാമ്പും നടത്തുന്നുണ്ട്.
കേരളത്തിൽ പ്രതിവർഷം ഏകദേശം 6 ലക്ഷം യൂണിറ്റ് രക്തമാണ് ആവശ്യമായി വരുന്നത്. ......
തിരുവനന്തപുരം: കലയും കലാപവുമുള്ള മലയാളിയെ ലോക സിനിമയുടെ ലാവണ്യ കാഴ്ചകളിലൂടെ ആഗോള പൗരനാക്കുന്നതിൽ നിർണായക സ്വാധീനം ചെലുത്തിയ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ മുപ്പതാമത് പതിപ്പിന് ഇന്ന് തിരുവനന്തപുരത്ത് തിരശ്ശീല ഉയരും.
ഡിസംബർ 12 മുതൽ എട്ട് ദിവസം തിരുവനന്തപുരത്തെ 16 തിയ്യറ്ററുകളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചലച്ചിത്രങ്ങൾ കാണികൾക്ക് വിരുന്നാകും. 26 വിവിധ വിഭാഗങ്ങളിൽ ഉൾപ്പെടുത്തിയാണ് സിനിമകൾ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
ഇന്ന് വൈകീട്ട് ആറിന് നിശാഗന്ധിയിലെ ഓഡിറ്റോറിയത്തിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ 30ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യും. കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചിലി സംവിധായകൻ പാബ്ലോ ലാറോ മുഖ്യാതിഥിയാകും.
പലസ്തീൻ അംബാസിഡർ അബ്ദുള്ള എം അബു ഷവേഷ്, ജർമൻ അംബാസിഡർ ഡോ. ......
പുതിയ പ്രഖ്യാപനവുമായി ഇന്ത്യയിലെ ഏറ്റവും വലിയ ഒടിടി പ്ലാറ്റ്ഫോമായ ജിയോ ഹോട്ട്സ്റ്റാർ. ഇന്നലെ ചെന്നൈയിൽ നടന്ന ജിയോഹോട്ട്സ്റ്റാർ സൗത്ത് അൺബൗണ്ട് ചടങ്ങിൽ ആണ് പുതിയ സീരീസുകൾ ഉൾപ്പടെ പുത്തൻ പദ്ധതികൾ പ്രഖ്യാപിച്ചത്. ......
തിരുവനന്തപുരം: മലയാളസിനിമയുടെ ഭാവുകത്വത്തെയും സൗന്ദര്യബോധത്തെയും വലിയ രീതിയിൽ മാറ്റിമറിക്കാൻ കേരള രാജ്യാന്തര ചലച്ചിത്രമേളക്ക് സാധിച്ചെന്ന് മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ പറഞ്ഞു. മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ മീഡിയ സെൽ ടാഗോർ തീയേറ്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം. അതിവേഗം മാറുന്ന ഡിജിറ്റൽ ലോകത്തും മുൻതലമുറ കൈമാറിയ മൂല്യങ്ങളും നിരൂപകബോധവും സാംസ്കാരിക പൈതൃകവുമാണ് കേരളത്തിന്റെ സിനിമാ സംസ്കാരത്തെ ദിശാബോധത്തോടെ നയിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
യുവതലമുറയുടെ സജീവ സാന്നിധ്യമാണ് ഐഎഫ്എഫ്കെയെ വർഷംതോറും കൂടുതൽ ശക്തിപ്പെടുത്തുന്നത്. ......
തെലുങ്ക് നടൻ വിജയ് ദേവരകൊണ്ട അഭിനയിച്ച് ഈയിടെ പുറത്തുവന്ന ചില ചിത്രങ്ങൾ പ്രതീക്ഷിച്ചത്ര വിജയമായില്ല. ഇതിനെ തുടർന്ന് ഇപ്പോൾ രവികിരൺ കോല സംവിധാനം ചെയ്യുന്ന 'റൗഡി ജനാർദ്ദനൻ' എന്ന ചിത്രത്തിലാണ് വിജയ് ദേവരകൊണ്ട അഭിനയിക്കുന്നത്. ......
പി.എസ്.വിനോദരാജ് സംവിധാനം ചെയ്ത 'കൊട്ടുക്കാളി' എന്ന ചിത്രം മുഖേന തമിഴ് കോളിവുഡിലും പ്രവേശിച്ച മലയാളി നടിയാണ് അന്നബെൻ. പ്രഭാസ്, കമൽഹാസൻ, ദീപിക പദുകോൺ, അമിതാപ് ബച്ചൻ തുടങ്ങിയ താരങ്ങൾ അണിനിരന്ന 'കൽക്കി 2898 എഡി' എന്ന ചിത്രത്തിലും അന്നബെൻ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ......
ഒരു യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് ദുഃഖത്തിന്റെയും കുറ്റബോധത്തിന്റെയും ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന ആർദ്രം എന്ന ഈ ഷോർട്ട് ഫിലിം ഒരുക്കിയിരിക്കുന്നത്. കുടുംബത്തിന്റെ സന്തോഷവും ശക്തിയും ആയിരുന്ന ഏക മകന്റെ ഹൃദയഭേദകമായ വേർപാടിൽ തകർന്ന ഒരു അമ്മയുടെയും സഹോദരിയുടെയും ദുരവസ്ഥയും, അപ്രതീക്ഷിതമായുണ്ടായ ആ ദുരന്തത്തിന് ഉത്തരവാദി കൂടിയായ ഒരു നായ, ദുഃഖിതയായ അമ്മയിൽ നിന്ന് മാപ്പ് തേടി അവരുടെ വീട്ടിലേക്ക് വരുന്ന വികാരനിർഭരമായ കഥയാണ് ആർദ്രം പറയുന്നത്.ശ്രീജിത്ത് വി വി കഥയും തിരക്കഥയും എഡിറ്റിങ്ങും സംവിധാനവും നിർവഹിച്ച ആർദ്രത്തിന്റെ നിർമ്മാതാവ് ലക്ഷ്മി ശ്രീജിത്താണ്. നിരവധി സിനിമകൾക്കു ക്യാമറ ചലിപ്പിച്ച വിപിൻ ചന്ദ്രനാണ് ഇപ്പോൾ യൂട്യൂബ്യിൽ ട്രെൻഡായ ഈ ഷോർട്ഫിലിമിന്റെയും ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ......
തിരുവനന്തപുരം: അതിജീവനത്തിനായുള്ള പലസ്തീൻ ജനതയുടെ നിതാന്ത പോരാട്ടം ആഴത്തിൽ അടയാളപ്പെടുത്തുന്ന പലസ്തീൻ പാക്കേജ് സിനിമകളുമായി 30-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള (ഐഎഫ്എഫ്കെ). ശ്രദ്ധേയമായ മൂന്ന് ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശനത്തിനെത്തുന്നത്. പലസ്തീൻ ജനതയുടെ മൂന്ന് തലമുറകളിലൂടെ കഥ പറയുന്ന, ചെറിയൻ ഡാബിസ് എഴുതി സംവിധാനം ചെയ്ത 'ഓൾ ദാറ്റ്സ് ലെഫ്റ്റ് ഓഫ് യൂ' ആണ് ഈ വിഭാഗത്തിലെ പ്രധാന ചിത്രം. ......