തിരുവനന്തപുരം: ചലച്ചിത്ര മേളയുടെ ഫെസ്റ്റിവൽ ലോഗോയും ഫെസ്റ്റിവൽ ബേഡും ചലച്ചിത്ര മേളയുടെ സാംസ്കാരിക അടയാളങ്ങളാണ്. 1998 ലെ സിഗ്നേച്ചർ ഫിലിം ഉൾപ്പെടെയുള്ള നിരവധി പ്രത്യേകതകളാണ് ഇതിലുള്ളത്. 1994 ൽ കോഴിക്കോട് നിന്ന് തുടങ്ങിയ മേള യാത്രയുടെ 30 വർഷങ്ങൾ ടാഗോറിൽ നടക്കുന്ന പ്രദർശനത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. സി എൻ ശ്രീകണ്ഠൻ നായരുടെ 'ലങ്കാലക്ഷ്മി’ എന്ന നാടകത്തിൽ നിന്നാണ് തോൽപ്പാവകൂത്ത് മാതൃകയിൽ ചലച്ചിത്ര സംവിധായകൻ ജി അരവിന്ദൻ ചലച്ചിത്രമേളയുടെ ലോഗോ രൂപകൽപ്പന ചെയ്തത്. ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്ഐ) പനോരമ വിഭാഗത്തിനു വേണ്ടി വരച്ച ഈ ലോഗോ 1998-ലെ ഐഎഫ്എഫ്കെയുടെ മൂന്നാം പതിപ്പിൽ ലോഗോയായി ഉപയോഗിച്ചു തുടങ്ങി. 1999-ൽ നാലാമത് ഐഎഫ്എഫ് കെയ്ക്കായി അഹമ്മദാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ ആനന്ദ് അമലും സംഘവും ചേർന്ന് ഇന്നത്തെ രൂപത്തിലേക്ക് ഇത് മാറ്റി. മേളയുടെ പക്ഷിയായി ചകോരം എന്ന ആശയം കൊണ്ടുവന്നത് പ്രശസ്ത സംവിധായകൻ ഷാജി എൻ കരുണാണ്. ......

തിരുവനന്തപുരം: പുതിയകാലത്ത് രൂപപ്പെടുന്ന സിനിമ ഭാഷയുടെ വ്യാകരണം പഠിക്കാൻ സിനിമ പ്രേമികൾക്ക് കഴിയണമെന്ന് പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. മലയാള സിനിമയുടെ സ്വപ്നസാക്ഷാത്കാരങ്ങൾക്ക് രൂപം നൽകിയ ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ റീലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമ നിർമ്മിക്കുന്നത് അതിൽ നിന്നും കിട്ടുന്ന ലാഭത്തെയോ ചലച്ചിത്ര മേളകളെയോ മാത്രം അടിസ്ഥാനപ്പെടുത്തിയല്ല; മറിച്ച് ഏറ്റവും കൂടുതൽ ആളുകളിലേക്ക് സിനിമ എങ്ങനെ എത്തുന്നു എന്നതനുസരിച്ചാണെന്ന് അടൂർ അഭിപ്രായപ്പെട്ടു.ഐഎഫ്എഫ്കെയോനുബന്ധിച്ചാണ് തിരുവനന്തപുരം നിള തീയേറ്ററിൽ ചിത്രലേഖ ഫിലിം കോപ്പറേറ്റീവ് ലിമിറ്റഡ് എന്ന പേരിൽ റീലോഞ്ച് സംഘടിപ്പിച്ചത്. 1965 ലാണ് തിരുവനന്തപുരം കേന്ദ്രമാക്കി ചിത്രലേഖ ഫിലിം സൊസൈറ്റി ആരംഭിക്കുന്നത്. കേരളത്തിൽ ചലച്ചിത്ര സംസ്കാരം വളർത്തുക, ലോകസിനിമയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുക, ഗുണമേന്മയുള്ള സിനിമകൾ നിർമ്മിക്കുകയും വിതരണം നടത്തുകയും ചെയ്യുക തുടങ്ങിയവയായിരുന്നു ലക്ഷ്യങ്ങൾ. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായിരുന്ന ഈ ഫിലിം സൊസൈറ്റിയുടെ കീഴിൽ ആരംഭിച്ച ചിത്രലേഖ ഫിലിം കോ ഓപ്പറേറ്റീവ് ചലച്ചിത്ര നിർമ്മാണരംഗത്ത് മലയാളത്തിന്റെ മുദ്ര പതിപ്പിച്ചു.ചിത്രലേഖയുടെ ആഭിമുഖ്യത്തിൽ 'ഏകം' എന്ന പേരിൽ, ഒരു മിനിറ്റ് ദൈർഘ്യമുള്ള സിനിമകളുടെ അന്താരാഷ്ട്ര മേള നടത്തുമെന്ന് റിലോഞ്ച് വേദിയിൽ ചെയർമാൻ ടോണി തോമസ് അറിയിച്ചു. ഒരു മിനിറ്റ്, ഒരു ആശയം, ഒറ്റ ശബ്ദം എന്ന ആശയമാണ് ഏകം മേള മുന്നോട്ടുവയ്ക്കുന്നത്. സിനിമയുടെ പുതിയ ശബ്ദങ്ങളെ കണ്ടെത്തുന്നതിന് കേരളത്തിൽ നിന്നുള്ള ക്ഷണമാണ് ഏകം ഒരുക്കുന്നത്. ......
നെൽസൺ സംവിധാനം ചെയ്തു രജനികാന്ത് നായകനായ 'ജയിലർ' എന്ന ചിത്രത്തിലെ 'കാവാല...'
എന്നു തുടങ്ങുന്ന ഗാനത്തിൽ തമന്നയാണ് നൃത്തം ചെയ്തത്. ഈ ഗാന രംഗം വൻ ഹിറ്റാകുകയും ചെയ്തു. ......
'സുന്ദര പാണ്ഡ്യൻ' എന്ന ചിത്രം മുഖേന തമിഴ് സിനിമയിൽ പ്രവേശിച്ച മലയാളി നടിയാണ് ലക്ഷ്മി മേനോൻ. ഈ ചിത്രത്തിനെ തുടർന്ന് തുടർച്ചയായി മുൻനിര നടന്മാരോടൊപ്പം അഭിനയിക്കുകയും തമിഴിൽ വേഗത്തിൽ മുന്നേറുകയും ചെയ്ത ലക്ഷ്മി മേനോൻ പിന്നീട് കുറച്ച് വർഷത്തേക്ക് സിനിമയിൽ നിന്നും അപ്രത്യക്ഷമായി. ......
അജിത്ത് കുമാർ അഭിനയിച്ച് അവസാനമായി പുറത്തുവന്ന ചിത്രം 'ഗുഡ് ബാഡ് അഗ്ലി' ആയിരുന്നു. ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിനെ തുടർന്ന് അജിത്ത് കുമാർ വീണ്ടും അദ്ദേഹത്തിന്റെ സംവിധാനത്തിൽ തന്നെയാണ് അഭിനയിക്കാനിരിക്കുന്നത് എന്നുള്ള വാർത്ത മുൻപ് നൽകിയിരുന്നു. ......
തിരുവനന്തപുരം: മലയാള ചലചിത്ര സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ മാക്ടയുടെ 2026 ലെ ഇയർ പ്ലാനർ ടാഗോർ തിയേറ്റർ പരിസരത്തെ മാക്ടയുടെ സ്റ്റാളിൽ പ്രകാശനം ചെയ്തു. പ്രശസ്ത സംവിധായകൻ ഡോ. ......
തിരുവനന്തപുരം: ഐ.എഫ്.എഫ്.കെയുടെ ഭാഗമായി നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സിനിമയിലെ ലിംഗവിവേചനം എങ്ങനെ ചലച്ചിത്ര വിജയങ്ങളെ സ്വാധീനിക്കുന്നു എന്നത് ചർച്ചയായി.സ്ത്രീകേന്ദ്രിതമായ സിനിമകൾ വിജയിക്കുമ്പോൾ അതിന്റെ നേട്ടം കൂട്ടായ പരിശ്രമത്തിന്റെ ഫലമായി വിലയിരുത്തപ്പെടുമ്പോൾ, പുരുഷകേന്ദ്രിത സിനിമകളുടെ വിജയം നായകന്റെ വ്യക്തിഗത വിജയമായി സാധാരണവൽക്കരിക്കപ്പെടുന്നതായി ഫോറത്തിൽ നിരീക്ഷിച്ചു. സിനിമയിലെ മെയിൽ ഗെയ്സ്, മെയിൽ ഗെയ്സ് വ്യത്യാസവും ചർച്ചയിൽ പ്രധാന വിഷയമായി.സ്രേയ ശ്രീകുമാർ മോഡറേറ്റ് ചെയ്ത ഫോറത്തിൽ ചലച്ചിത്ര എഡിറ്ററും മുൻ ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സണുമായ ബീന പോൾ, ചലച്ചിത്ര നിരൂപകൻ ജി. ......
തിരുവനന്തപുരം: നമ്മളായി ഇരിക്കുക എന്നതാണ് ഒരു നല്ല സംവിധായികയ്ക്കുണ്ടാകേണ്ട ആദ്യ ലക്ഷണം.......

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ രണ്ടാം ദിനത്തിൽ നിറഞ്ഞ കയ്യടിയോടെയാണ് അനുപർണ റോയ് സംവിധാനം ചെയ്ത 'സോങ്ങ്സ് ഓഫ് ഫോർഗോട്ടൺ ട്രീസ്' കലാഭവൻ തീയേറ്ററിലെ സദസ്സ് സ്വീകരിച്ചത്. വെനീസ് ചലച്ചിത്രമേളയിൽ മികച്ച സംവിധായികയ്ക്കുള്ള ഒറിസോണ്ടി പുരസ്കാരം നേടിയ ചിത്രം, വ്യത്യസ്തമായ കഥപറച്ചിൽ കൊണ്ടും ആഴത്തിലുള്ള വികാരങ്ങളെ അനായാസം അവതരിപ്പിച്ചും ശ്രദ്ധേയമായി.അടഞ്ഞ വാതിലുകൾക്കുള്ളിൽ നടക്കുന്ന കാര്യങ്ങളെ നിശ്ശബ്ദമായി നോക്കിക്കാണുന്ന ചിത്രം, നിരീക്ഷണത്തിന്റെയും അതിക്രമത്തിന്റെയും ഇടയിലുള്ള അതിരുകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. മുംബൈ പശ്ചാത്തലമാക്കിയ സിനിമ, ഒന്നിച്ചുള്ള ജീവിതത്തിലും മനസുകൊണ്ട് തമ്മിൽ അകന്ന് നിൽക്കുന്ന നഗരജീവിതത്തിലെ ഏകാന്തതയെ അവതരിപ്പിക്കുന്നു. അഭിനേത്രിയാകാൻ ആഗ്രഹിക്കുന്ന തൂയയുടെയും അവരുടെ കൂടെ താമസിക്കാൻ എത്തുന്ന കോർപ്പറേറ്റ് ജീവനക്കാരി ശ്വേതയുടെയും ബന്ധത്തിലൂടെ കഥ പുരോഗമിക്കുന്നു. ശ്വാസംമുട്ടിക്കുന്ന ഗൃഹാന്തരീക്ഷത്തിലൂടെചിത്രം പ്രേക്ഷകരെ കൊണ്ടുപോകുന്നു. ഒരു മുറി പങ്കിടുന്നവർ എന്നതിൽ കവിഞ്ഞു ജീവിതം കൊണ്ടു മുറിവേറ്റ അവർക്കിടയിൽ പതിയെ അതിജീവനത്തിന്റെ ഒരുമയും ഐക്യവും നാമ്പിടുന്നു. പ്രദർശനത്തിന് ശേഷം നടന്ന ചോദ്യോത്തര സെഷനിൽ അനുപർണ റോയ് പ്രേക്ഷകരുമായി സംവദിച്ചു. ......
തിരുവനന്തപുരം: തീവ്രമായ ഭാവനയുടെയും സത്യത്തിൻ്റെയും പ്രകാശത്തിലേക്ക് നയിക്കുന്ന സിനിമയുടെ പരിവർത്തന ശേഷിയെക്കുറിച്ചുള്ള പ്രതിഫലനമാണ് 'സിനിമ മെറ്റമോർഫോസിസ്'. 30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സിഗ്നേച്ചർ ഫിലിമായ സിനിമ മെറ്റമോർഫോസിസ് കാഴ്ചയുടെ വിസ്മയം തീർക്കുകയാണ്. ഐഎഫ്എഫ്കെയ്ക്ക് വേണ്ടി സ്റ്റുഡിയോ ഈക്സോറസ് നൈസർഗ്ഗികമായ ഒരു ഉപമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഇരുട്ടിൽ നിന്ന് ഉണർന്ന് പ്രകാശത്തിലേക്ക് ആകർഷിക്കപ്പെട്ട് തിളക്കമുള്ള ഒരു തുമ്പിയായി മാറുന്ന കുഴിയാനയുടെ ജീവിതചക്രവുമായി സിനിമയുടെ പരിവർത്തനത്തെ ഇവിടെ സമാന്തരപ്പെടുത്തുന്നു. ഐഎഫ്എഫ് കെയുടെ പ്രതീകാത്മകമായ പാവ രൂപത്തിലൂടെയാണ് പ്രകാശം ഇവിടെ അവതരിപ്പിക്കുന്നത്. ......