തമിഴ് സിനിമയിലെ ഇന്നത്തെ മുൻനിര നടന്മാരിൽ, രജനികാന്തും, കമൽഹാസനും ചെറു പ്രായത്തിലും, മധ്യവയസ്സിലും തമിഴ് ഒഴികെയുള്ള ഭാഷകളിൽ അഭിനയിച്ചതിലൂടെ പ്രശസ്തരായിരുന്നു. എന്നാൽ പ്രത്യേകിച്ച് അക്കാലത്ത് ലോകമെമ്പാടും ശ്രദ്ധ ആകർഷിച്ചിരുന്ന ഹിന്ദി സിനിമകളിലാണ് അവർ അഭിനയിച്ചത്. ......
തെലുങ്ക് സിനിമയിലെ മെഗാ സ്റ്റാറായ ചിരഞ്ജീവിയുടേതായി അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം അനിൽ രവിപുടി സംവിധാനം ചെയ്തിരിക്കുന്ന 'മാനശങ്കര വരപ്രസാദ് ഗാരു' എന്ന സിനിമയാണ്. അടുത്തുതന്നെ പുറത്തുവരാനിരിക്കുന്ന ഈ ചിത്രത്തിന് ശേഷം, ബോബി കൊല്ലി സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കാൻ ചിരഞ്ജീവി തീയതികൾ നൽകിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. കെ.വി.എൻ. ......
വിജയ്യുടെ അവസാനത്തെ ചിത്രം എന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന 'ജനനായകനും', ശിവകാർത്തികേയന്റെ 'പരാശക്തി'യും വരുന്ന പൊങ്കൽ ഉത്സവത്തിനോടനുബന്ധിച്ച് റിലീസ് ചെയ്യാനുള്ള ഒരുക്കങ്ങൾ തകൃതിയായി നടന്നു വരികയാണ്. രണ്ടും വളരെയധികം പ്രതീക്ഷിക്കുന്ന ചിത്രങ്ങളായതിനാൽ, അനാവശ്യ മത്സരവും, പ്രശ്നങ്ങളും ഒഴിവാക്കാൻ, ജനുവരി 9-ന് ജനനായകൻ റിലീസാകുമെന്നും, 'പരാശക്തി' ജനുവരി 14-ന് റിലീസ് ചെയ്യുമെന്നും പ്രഖ്യാപിച്ചിരുന്നു. ......

പണ്ട് പണ്ട് .........എന്നുപറഞ്ഞാല്‍ വളരെ പണ്ടൊന്നുമല്ല .എന്നാലോ ? സര്‍ഗ്ഗശേഷി വിവാദവും നടി ആക്രമിക്കപ്പെട്ട സംഭവവും സിനിമാസംഘടനകളുടെയും സിനിമാപ്രവർത്തകരുടെയും കഴുത്തുപിടിച്ചുഞെരിക്കുന്നതിന് ഏറെമുമ്പ് ....സിനിമയ്ക്ക് പുടവകൊടുത്ത ഒരു സംവിധായകന്റെ ഉള്ളില്‍ തട്ടുന്ന കഥയുമായി ഒരു സിനിമയിറങ്ങി, "ഉദയനാണ് താരം" .സ്വന്തം സിനിമ സ്വപ്നം കണ്ടിരുന്ന അനേകം സഹസംവിധായികര്ക്ക് അത് പ്രചോദനമേകി .മാലിന്യം നിറഞ്ഞ സിനിമാരംഗത്ത് ഒരു ശുദ്ധികലശത്തിന് തന്നെ ആ സിനിമ വഴിതെളിച്ചു ."സര്‍ഗ്ഗശേഷി ചുക്കോ ചുണ്ണാമ്പോ എന്നറിയാത്ത" ശ്രീനിവാസന് എന്ന സര്‍ഗപ്രതിഭയായിരുന്നു ആ സിനിമയുടെ പിന്നില്‍ !.സിനിമാക്കാരും പ്രേക്ഷകരും 'ഉദയനെ' മാറോടുചേര്‍ത്തപ്പോള്‍ ശ്രീനിവാസന് മാറിനിന്ന് നന്നായൊന്നു ചിരിച്ചു .സൂപ്പര്‍ സ്റ്റാര്‍ സരോജ്കുമാറിന്റെ ചിരി .മൂന്നാലുവര്‍ഷം താന്‍ അനുഭവിച്ച അതികഠിനമായ സര്‍ഗ്ഗവേദന ലക്ഷ്യം കണ്ടതിലുള്ള സംതൃപ്തി ആ ചിരിയിലുണ്ടായിരുന്നു .സിനിമക്കാരെപ്പറ്റി അത്തരമൊരു സിനിമയെടുക്കാനും സൂപ്പര്‍ താരങ്ങളെ വാരാനും മറ്റേത് സിനിമാക്കാരന് കഴിയും ?.ഇവിടെയാണ് സര്‍ഗ്ഗശേഷി എന്ന സോദ്ദേശ്യസാഹിത്യം
പ്രസക്തി നേടുന്നത് .കൂളിംഗ് ഗ്ലാസ്സുകള്‍ മാറ്റിമാറ്റി വെച്ച് ,കാച്ചിയ പപ്പടം കയറ്റിയയ ച്ച് ഉദയനാണ് താരം മെഗാഹിറ്റിലേക്ക് നീങ്ങുമ്പോള്‍ ശ്രീനിവാസന് ബാംഗ്ലൂര്‍ നഗരത്തിന്റെ പ്രാന്തത്തിലുള്ള കുമ്പാരഹള്ളിയിലെ താവളത്തിലായിരുന്നു .മറ്റൊരു സിനിമയുടെ വിത്ത് മുളപ്പിച്ചെടുക്കാനുള്ള ശ്രമം .പ്രസിദ്ധീകരണങ്ങളായ പ്രസിദ്ധീകരണങ്ങളെല്ലാം ശ്രീനിവാസന്റെ കവര്‍ചിത്രവുമായി ഇറങ്ങുന്ന കാലം.സിനിമയുടെ കൂടുപൊട്ടിച്ച് ശ്രീനിവാസനെ സാഹിത്യത്തിലും സാംസ്കാരിക മണ്ഡലത്തിലും കുടിയിരുതാനുള്ള മത്സരം ബഹുവര്‍ണ്ണ പ്രത്യേക പതിപ്പുകള്‍ ഇറക്കാന്‍ മത്സരിച്ച നാളുകൾ .ശ്രീനിവാസന് തന്നെ പുസ്തകമാകുന്നു .അങ്ങനെ ആകെയൊരു ശ്രീനിവാസമയകാലം! . ഒരു പ്രമുഖ വാരിക ശ്രീനിവാസനെ ഗൗരവപൂര്‍വ്വം അഭിമുഖം ചെയ്യാന്‍ പ്രശസ്തനായ ഒരു യുവ കഥാകൃത്തിനെയാണ് നിയോഗിച്ചത് .കഥാകൃത്ത് ശ്രീനിയെ തപ്പി നടന്നു .സെല്‍ഫോണ്‍ സിഗ്നലിന് പ്രവേശനം നിയന്ത്രിതമായിരുന്ന കുമ്പാരഹള്ളിയില് ശ്രീനി പലപ്പോഴും ഔട്ട് ഒഫ് റേഞ്ച് ആയിരുന്നു .എന്നിട്ടും സാഹസികനായ കഥാകൃത്ത് ശ്രീനിയുമായി ആശയ വിനിമയം സാധിച്ചു .പിറ്റേന്നുതന്നെ കഥാകൃത്ത് കുമ്പാരഹള്ളിയിലെത്തി .അഭിമുഖം എത്രയും വേഗം നിര്‍വ്വഹിക്കപ്പെടണം .കാരണം അടുത്ത ദിവസം പ്രസ്സിലേക്ക് പോകേണ്ടതാണ് .ശ്രീനിയുടെ അഭിമുഖമാണ് വാരികയുടെ ആ ലക്കം പുറംചട്ടക്കഥ അഥവാ കവര്‍സ്റോറി . കുമ്പാരഹള്ളിയിലെ പച്ചപ്പില്‍ ,വാഴത്തോട്ടത്തിനിടയില്‍ ശ്രീനിയും കഥാകൃത്തും അഭിമുഖത്തിനിരുന്നു .നിലവാരമുള്ള സാധനമാണ് ഉണ്ടാകേണ്ടത് .അതുകൊണ്ടാണല്ലോ മേമ്പൊടിയ്ക്കുപോലും സര്‍ഗ്ഗശേഷി ഇല്ലാത്ത റിപ്പോര്‍ട്ടര്‍മാരെ ഒഴിവാക്കി സര്‍ഗപ്രതിഭയായ കഥാകൃത്തിനെ ദൗത്യമേല്‍പ്പിച്ചത് .അതുവരെ സിനിമാരംഗത്ത് ആരൊക്കെയോ ചേര്‍ന്ന് ഉറപ്പിച്ചുനിര്‍ത്തിയിരുന്ന ,കല -കച്ചവട പാർട്ടീഷന് 'വടക്കുനോക്കി യന്ത്ര'ത്തിലൂടെ എടുത്തുമാറ്റി 'ഉദയനാണ് താര'ത്തില്‍ എത്തിനില്‍ക്കുന്ന ശ്രീനിയെ നല്ല സിനിമയുമായി ബന്ധിപ്പിക്കുന്ന ഉഗ്രന്‍ ഇന്‍ട്രോ ഉണ്ടാവണം .സര്‍ഗ്ഗധനനായ കഥാകൃത്ത് അതിനൊരുങ്ങി .മിനി ടേപ്പ് റിക്കാര്‍ഡറും കടലാസ്സും പേനയുമായി ജേര്‍ണലിസം വിദ്യാര്‍ത്ഥിയായ സഹായിയും തയാറായി .കഥാകൃത്തിന് ഉന്മേഷം വന്നു .ചോദ്യങ്ങള്‍ തുരുതുരെ പുറത്തുചാടി .ശ്രീനി സ്വതഃസിദ്ധമായ രീതിയില്‍ ഓരോ ചോദ്യങ്ങള്‍ക്കും മറുപടി നല്കി .സഹായി അതെല്ലാം പാടുപെട്ട് കുറിച്ചെടുത്തു .ഉത്സാഹഭരിതനായ കഥാകൃത്ത് അഭിമുഖം തീര്‍ന്നിട്ടും സംഭാഷണം തുടര്‍ന്നു .ആവേശം മൂത്ത് കഥാകൃത്ത് സിനിമയെ എടുത്തുകുടഞ്ഞു .സാഹിത്യം കടിച്ചുപൊട്ടിച്ചു .ഉത്തരാധുനികതയെ നാവുകൊണ്ട് ഈര്‍ന്നുമുറിച്ചു .മണിക്കൂറുകള്‍ കടന്നുപോയി .അഭിമുഖത്തിന്റെ കോപ്പിയുമായി സഹായി വന്നു .കഥാകൃത്ത് അതുവായിച്ച് തലങ്ങും വിലങ്ങും വെട്ടി .സഹായി വീണ്ടും പകര്ത്തിയെഴുതിക്കൊണ്ടുവന്നു .എന്നിട്ടും കോപ്പി ശരിയായില്ല .കഥാകൃത്ത് പിന്നെയും തിരുത്തി .തിരുത്തോട് തിരുത്ത് .പിന്നെ അതേപ്പറ്റി മറന്നു .ഉത്സാഹവും ചര്‍ച്ചയും മാത്രമായി .പകല്‍ മറഞ്ഞു രാത്രി കടന്നുവന്നു .കഥാകൃത്ത് നല്ല മൂഡിലായിരുന്നു.പാട്ടൊഴുകി .ആട്ടം പൊടിപൊടിച്ചു .അതിലൊക്കെ പങ്കാളികളായി ശ്രീനിയും സാഹായികളും .സമയം പുലര്‍ച്ചെ രണ്ടോടടുത്തപ്പോള് കഥാകൃത്തും പരിവാരങ്ങളും തളര്‍ന്നു .പുല്പായകളില് വീണുറങ്ങി .ശ്രീനി മുറിയിലേക്ക് പോയി . രാവിലെ ആറുമണിയോടെ മുറിയില്‍ നിന്നും പുറത്തിറങ്ങിയ ശ്രീനി എഴുത്തുസഹായിയെ വിളിച്ചുണര്‍ത്തി ഒരുസെറ്റ് കടലാസ്സ് നീട്ടി .മറ്റുസഹായികളും തപ്പിപ്പിടഞ്ഞെഴുന്നേറ്റു .അഭിമുഖസംഭാഷണത്തിന്റെ കറതീര്‍ന്ന കോപ്പി .ശ്രീനി സ്വന്തം കയ്യക്ഷരത്തില്‍ മാറ്റിയെഴുതിയ ഇരുപത്തിനാല് പേജ് .ജേര്‍ണലിസം വിദ്യാര്‍ത്ഥിയായ എഴുത്തുസഹായി അതുനോക്കി അന്തംവിട്ടു .ഇതെപ്പോള്‍ സാധിച്ചു ശ്രീനിയേട്ടാ എന്ന ചോദ്യത്തിന് ഒരു ഗ്ലാസ് കട്ടന്‍ചായ കിട്ടുമോ എന്ന മറുചോദ്യം .പിന്നെയൊരു കള്ളച്ചിരിയും . വൈകിയുണര്‍ന്ന കഥാകൃത്ത് ആ കോപ്പി വായിച്ച് സംതൃപ്തിയോടെ ബാഗിലിട്ടു .ഒട്ടും വൈകാതെ നാട്ടിലേക്കുള്ള ബസ് പിടിച്ചു .ചരിത്രസംഭവമായ ആ കോപ്പിയാണ് വാരികയില്‍ കവർസ്റോറിയായി അച്ചടിച്ചുവന്നത് . ആകെ ക്ഷീണിച്ച് ,പുലര്‍ച്ചെ രണ്ടരയോടെ മുറിയില്‍ കയറിയ ശ്രീനിവാസന് രാവിലത്തെ നടത്തത്തിനായി ആറുമണിയ്ക്ക് മുമ്പ് എണീറ്റിരുന്നു .അപ്പോള്‍ അഭിമുഖം മാറ്റിയെഴുതിയതെപ്പോള് ?.പ്രശസ്തനും സര്ഗവൈഭവനുമായ കഥാകൃത്തിന്റെ ചുമതലയായ അഭിമുഖ റിപ്പോര്‍ട്ട് ഇരുപത്തിനാല് പേജ് മാറ്റിയെഴുതാന്‍ എന്തിനു മിനക്കെട്ടു ?. ......
മലയാള സിനിമയിലെ ബഹുമുഖ പ്രതിഭകളിലൊരാണ് വിടപറഞ്ഞ ശ്രീനിവാസൻ. തിരക്കഥാകൃത്ത്, നടൻ, സംവിധായകൻ എന്നീ നിലകളിൽ തിളങ്ങിയ ശ്രീനിവാസൻ എന്നും പറയാൻ ശ്രമിച്ചത് സാധാരണക്കാരുടെ ജീവിതങ്ങളെ കുറിച്ചാണ്. ......
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു.......
തിരുവനന്തപുരം: ചലച്ചിത്ര മേളയുടെ ഏഴാം ദിനത്തിൽ 'മലയാള സിനിമയുടെ നവ ഭാവുകത്വം' എന്ന വിഷയത്തിൽ ഓപ്പൺ ഫോറം സംഘടിപ്പിച്ചു.
ഈ വർഷത്തെ മേളയിൽ ശ്രദ്ധ നേടിയ മലയാളി സംവിധായകരായ ഉണ്ണികൃഷ്ണൻ ആവള, രാജേഷ് മാധവൻ, സഞ്ജു സുരേന്ദ്രൻ, ജിയോ ബേബി, ഷെറി ഗോവിന്ദൻ, നിപിൻ നാരായണൻ, ഗ്രിറ്റോ വിൻസെൻ്റ്, ശ്രീജിത്ത് എസ് കുമാർ എന്നിവർ പങ്കെടുത്തു.
സമകാലിക മലയാള സിനിമയുടെ വളർച്ചയെക്കുറിച്ച് സഞ്ജു സുരേന്ദ്രൻ സംസാരിച്ചു. കാൻ, ഷാങ്ഹായ് തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ തിളങ്ങിയ മലയാള ചിത്രങ്ങൾ ലോകത്തിൻ്റെ ശ്രദ്ധ മലയാള സിനിമയിലേക്ക് ആകർഷിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
വാണിജ്യ സിനിമയുടെ ചട്ടക്കൂടുകൾ പൊളിച്ച്, ഭാഷാ-സംസ്കാരിക തടസങ്ങൾ മറികടന്ന്, ലോകസിനിമയിൽ തന്നെ മികച്ച സ്ഥാനം നേടാൻ മലയാള സിനിമക്ക് സാധിച്ചതായി 'കാത്തിരിപ്പ്' സിനിമയുടെ സംവിധായകൻ നിപിൻ നാരായൺ ചൂണ്ടിക്കാട്ടി.
ഒരു ചിത്രം നിർമിക്കുമ്പോൾ ആർട്ട്/ കൊമേഴ്സ്യൽ എന്ന് വേർതിരിച്ച് കാണുന്നില്ലെന്നും സിനിമ പ്രേക്ഷകരിലേക്ക് വ്യക്തമായി എത്തിക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും ’ശേഷിപ്പി’ൻ്റെ സംവിധായകൻ ഗ്രിറ്റോ വിൻസെന്റ് പറഞ്ഞു. ......
തിരുവനന്തപുരം: ഓപ്പൺ ഫോറം വേദിയിൽ ശബ്ദ റെക്കോർഡിസ്റ്റ് പി കൃഷ്ണനുണ്ണി രചിച്ച ‘ശബ്ദേന്ദ്രജാലം’ എന്ന പുസ്തകം പ്രകാശനം ചെയ്തു.
ചലച്ചിത്രകാരൻ സയ്യീദ് മിർസ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്, വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ, ചലച്ചിത്ര നിരൂപകൻ വി കെ ജോസഫ്, കലാകാരി ഭാഗ്യലക്ഷ്മി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പുസ്തകം പരിചയപ്പെടുത്തിയ സയ്യീദ് മിർസ, ഇന്ത്യൻ–മലയാളം സിനിമയിലെ ശബ്ദലോകത്ത് നിർണായക സംഭാവനകൾ നൽകിയ ‘നിശ്ശബ്ദ മഹാഗുരു’വാണ് കൃഷ്ണനുണ്ണി എന്ന് പ്രശംസിച്ചു. ......

തിരുവനന്തപുരം: ചലച്ചിത്രമേളയിലെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന തിയ്യറ്ററുകളിലെ തിരക്കുകൾക്കിടയിൽ, ലോകസിനിമയുടെ വസന്തം തേടിയെത്തുന്ന ആയിരക്കണക്കിന് ആളുകൾക്കിടയിൽ ഒരു 'ഫിൽമി കപ്പിൾ' ഉണ്ട്.
കാൽ നൂറ്റാണ്ടായി കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ നിത്യസാന്നിധ്യമായ മുൻ ഐഎഎസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ കെ വി മോഹൻകുമാറും ഭാര്യ രാജലക്ഷ്മിയും.
ഐഎഫ്എഫ്കെയുടെ 30 വർഷത്തെ ചരിത്രത്തിൽ 25 വർഷവും മേളയിൽ എത്തി, സിനിമയുടെ ഓരോ ചലനങ്ങളും അടുത്തറിഞ്ഞ ഈ ദമ്പതികൾക്ക്, കേരള ചലച്ചിത്ര മേള കേവലം സിനിമകളുടെ പ്രദർശനമല്ല, ദശകങ്ങൾ നീണ്ട സാംസ്കാരിക യാത്രയാണ്.
1998ൽ കോഴിക്കോട്ടെ ആദ്യ മേളയിൽ ആരംഭിച്ച ഇവരുടെ സിനിമാ യാത്ര, തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയതോടെ ഹൃദയമിടിപ്പായി മാറി.
സിനിമാപ്രേമി എന്നതിലുപരി, ഐഎഫ്എഫ്കെയുടെ പരിണാമഘട്ടങ്ങളിൽ വിപ്ലവകരമായ തീരുമാനങ്ങൾ കൈക്കൊണ്ട സംഘാടകൻ കൂടിയാണ് മോഹൻകുമാർ. ഏഴാമത് ചലച്ചിത്ര മേളയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായും ചലച്ചിത്ര അക്കാദമി സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
സിനിമയെ ഗൗരവമായി സമീപിക്കുന്നവർക്ക് 100 രൂപ ഡെലിഗേറ്റ് ഫീ ഏർപ്പെടുത്തിയതും ഫിലിം സൊസൈറ്റികൾക്ക് മേളയിൽ പ്രത്യേക ഇടം നൽകിയതും പുരസ്കാര തുക വർദ്ധിപ്പിച്ചതും ഇക്കാലയളവിലായിരുന്നു.
"ഐഎഫ്എഫ്കെ കേവലം സിനിമ പ്രദർശനമല്ല. ......

തിരുവനന്തപുരം: 30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന ദിവസമായ വെള്ളിയാഴ്ച്ച ഇൻസൈഡ് ദി വുൾഫ്, റിവർസ്റ്റോൺ എന്നിവ ഉൾപ്പെടെ 11 ചിത്രങ്ങൾ.
പലസ്തീൻ സിനിമ വിഭാഗത്തിൽ ഷായ് കർമ്മേലി പൊള്ളാക്കിന്റെ 'ദി സീ', കടൽ കാണാൻ ആഗ്രഹിക്കുന്ന 12 വയസുകാരന്റെ കഥയാണ്. രാവിലെ 9.30ന് കൈരളി തിയറ്ററിലാണ് സിനിമ. 98ാമത് ഓസ്കറിന് ഇസ്രായേലി എൻട്രിയായി തെരഞ്ഞെടുക്കപ്പെട്ട ചിത്രമാണിത്.
ലോക സിനിമ വിഭാഗത്തിൽ, വിവാഹബന്ധം വേർപെടുത്തിയ അമ്മയുടെയും അവരുടെ കുട്ടികളുടെയും കഥ പറയുന്ന, ജോക്കിം ലാഫോസ് സംവിധാനം ചെയ്ത ‘സിക്സ് ഡേയ്സ് ഇൻ സ്പ്രിങ്’ ഉച്ച 12 ന് കൈരളിയിൽ പ്രദർശിപ്പിക്കും.
സുസന്ന മിർഘാനി സംവിധാനം ചെയ്ത ‘കോട്ടൺ ക്യൂൻ’, കാർല സിമോൺ സംവിധാനം ചെയ്ത ‘റൊമേറിയ’, ഷാങ്ങ് ലു സംവിധാനം ചെയ്ത ‘ഗ്ലോമിംഗ് ഇൻ ലുവോമു’, ലലിത് രത്നായകെ സംവിധാനം ചെയ്ത ‘റിവർ സ്റ്റോൺ’, ലിസ്ബൺ സ്പെഷ്യൽ ജൂറി അവാർഡ് നേടിയ ക്രിസ്റ്റ്യൻ പെറ്റ്സോൾഡിന്റെ ചിത്രം ‘മിറേഴ്സ് നമ്പർ 3’ എന്നിവയും നാളെ പ്രദർശിപ്പിക്കുന്നവയിൽ ഉൾപ്പെടും.
ഈ വർഷത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയ മൗറിത്താനിയൻ സംവിധായകൻ അബ്ദെർറഹ്മാൻ സിസ്സാക്കോയുടെ ശ്രദ്ധേയ ചിത്രം ‘വെയ്റ്റിംഗ് ഫോർ ഹാപ്പിനസ്’, കാൻ ചലച്ചിത്രോത്സവത്തിന്റെ 50-ാമത് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നേടിയ യൂസഫ് ഷഹീന്റെ പ്രശസ്ത ചിത്രം ‘കയ്റോ സ്റ്റേഷൻ’, വിയറ്റ്നാം യുദ്ധത്തിന്റെ അമ്പതാം വാർഷികം അനുസ്മരിച്ച് ഈ വർഷത്തെ കൺട്രി ഫോക്കസ് വിഭാഗത്തിൽ ഉൾപ്പെടുത്തിയ ട്രിൻ ദിൻ ലെ മിൻ സംവിധാനം ചെയ്ത ‘വൺസ് അപ്പോൺ എ ലവ് സ്റ്റോറി’, ലാറ്റിൻ അമേരിക്കൻ വിഭാഗത്തിൽ, പെറു സംവിധായകൻ ഫ്രാൻസിസ്കോ ജെ ലൊംബാർഡിയുടെ ‘ഇൻസൈഡ് ദി വുൾഫ്’ എന്നിവയും നാളത്തെ പട്ടികയിലുണ്ട്.
വൈകിട്ട് 6 മണിയോടെ സമാപന ചടങ്ങുകൾ നിശാഗന്ധിയിൽ നടക്കും. ......