കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയയുടെ കാര്‍ണിവല്‍ സീരിസിലായിരുന്നു ഏവരെയും ഞെട്ടിച്ചുകൊണ്ട് ലിമോസിന് കാർ ആദ്യമായി എത്തുന്നത്. 2020 ഫെബ്രുവരിയിൽ നടന്ന ദില്ലി ഓട്ടോ എക്സ്പോയിലാണ് ഇന്ത്യയിലെ തങ്ങളുടെ രണ്ടാമത്തെ ഉൽപ്പന്നമായ കാർണിവൽ പ്രീമിയം എംപിവിയെ കമ്പനി പുറത്തിറക്കിയത്.
ഇന്ത്യയിലെ എം.പി.വി വാഹനങ്ങളിലെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ് കിയാ കാർണിവൽ. സെലിബ്രിറ്റികൾ അടക്കമുള്ള ആളുകളുടെ ഇഷ്ടവാഹനമാണ് ഇത്. ......
മുംബൈ: പുത്തന്‍ എസ് യുവി നിര്‍മ്മാണത്തിന് മാതൃകമ്പനിയായ സുസുക്കി ടൊയോട്ടയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് അറിയിച്ചു. പുത്തന്‍ എസ് യുവി നിര്‍മ്മാണം ആരംഭിച്ച് കഴിഞ്ഞതായും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
ആഫ്രിക്കയടക്കമുള്ള രാജ്യങ്ങളിലേക്ക് പുതിയ വാഹനം കയറ്റി അയക്കുമെന്നും കമ്പനി വ്യക്തമാക്കി. ......
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബജാജ് പൾസർ N160 പുറത്തിറക്കി. ഡ്യുവൽ-ചാനൽ ABS സംവിധാനം വാഗ്ദാനം ചെയ്യുന്ന സെഗ്മെന്റിലെ ആദ്യ ബൈക്കാണിത്. ഇതിൻ്റെ ഡിസൈനെ കുറിച്ച് പറയുകയാണെങ്കിൽ ഈ ബൈക്ക് പൾസർ N250 -യോട് സാമ്യമുണ്ട്. ......

ഇന്ത്യയിൽ സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ പ്രധാന ഉപഭോക്താക്കള്‍ സ്ത്രീകളാണെന്ന് റിപ്പോര്‍ട്ട്. 2022 ആദ്യ പകുതിയിൽ ഉപയോഗിച്ച കാറുകൾ വാങ്ങുന്ന സ്ത്രീകളുടെ എണ്ണത്തിൽ 28 ശതമാനം മുതൽ 32 ശതമാനം വരെ വർധനയുണ്ടന്ന് ഇന്ത്യയിലെ യൂസ്ഡ് കാർ റീട്ടെയ്ലിംഗ് പ്ലാറ്റ്ഫോമായ സ്പിന്നി അഭിപ്രായപ്പെടുന്നു. സ്പിന്നിയുടെ അഭിപ്രായത്തിൽ ഈ വളർച്ചയ്ക്ക് കാരണം, ഇന്ത്യൻ സ്ത്രീകൾ ഇപ്പോൾ സാമ്പത്തികമായി കൂടുതൽ സ്വതന്ത്രരാണ്, പൊതുഗതാഗതത്തേക്കാൾ അവർ വ്യക്തിഗത ഗതാഗതം തിരഞ്ഞെടുക്കാൻ ഇഷ്ടപെടുന്നു.
സ്പിന്നി അവകാശപ്പെടുന്നത് മിക്ക സ്ത്രീ ഉപഭോക്താക്കളും 30 നും 40 നും ഇടയിൽ പ്രായമുള്ളവരാണെന്നും വാഹന ഉടമസ്ഥാവകാശം, ഓട്ടോമാറ്റിക്, ഫിനാൻസിങ് ഓപ്ഷനുകൾ, പെട്രോൾ വേരിയന്റുകളുള്ള കാറുകൾ, അഞ്ച് വർഷത്തിൽ താഴെയുള്ള കാറുകൾ എന്നിവയിലേക്ക് ചായ്വ് ഉള്ളവരാണെന്നും, ഇതിനുപുറമെ, ടയർ -2 വിപണിയിൽ നിന്ന് ബ്രാൻഡിന് താൽപ്പര്യം വർദ്ധിച്ചു എന്നും പറയുന്നു.
ബാംഗ്ലൂർ, ഹൈദരാബാദ്, ദില്ലി എന്നീ നഗരങ്ങളിലെ സ്ത്രീകൾ രാജ്യത്തെ മുൻനിര കാർ മോഡലുകളായ ഹ്യുണ്ടായ് i20, മാരുതി സ്വിഫ്റ്റ്, മാരുതി ബലേനോ, റെനോ ക്വിഡ്, ടാറ്റ നെക്സോൺ,എന്നിവ വാങ്ങാൻ താൽപ്പര്യപ്പെടുന്നു. ......
സിട്രൺ ഇന്ത്യൻ വിപണിയിലും ചുവടുറപ്പിക്കുകയാണെന്ന് റിപ്പോർട്ട്. C5 എയർക്രോസിന്റെ പുതിയ ഫെയ്സ്ലിഫ്റ്റ് മോഡലിനെ കൂടി ഇന്ത്യയിലേക്ക് അവതരിപ്പിക്കാൻ തയാറെടുക്കുകയാണ് കമ്പനി.
പുതിയ ഫെയ്സ്ലിഫ്റ്റ് പതിപ്പിനെ 2022 സെപ്റ്റംബറിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ......
കാലാവധി അവസാനിച്ച ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനും അഡ്രസ് മാറ്റുന്നതിനും ഇപ്പോൾ ആർടി ഓഫീസിൽ കയറി ഇറങ്ങേണ്ടതില്ല. ഇതിനായി കേരളാ മോട്ടോർ വാഹന വകുപ്പ് ഓൺലൈൻ സംവിധാനം ഒരുക്കിയിട്ടുണ്ട്.
സമർപ്പിക്കുന്ന അപേക്ഷകൾ ആപ്ലിക്കേഷൻ സീനിയോറിറ്റി അനുസരിച്ച് ആണ് പുതുക്കി നൽകുക. ......