വാഹനം വൃത്തിയാക്കുന്നത് എളുപ്പമുള്ള ഒരു കാര്യമല്ല. അതിനാൽ തന്നെ വാഹനം വൃത്തിയാക്കുന്നതിന് മുമ്പും നമ്മള് അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങള്‍ ഉണ്ട്. ......
2022 ജൂലൈ മാസത്തില്‍ വന്‍ ഓഫറുകളുമായാണ് Renault എത്തിയിരിക്കുന്നത്. നിരയിലെ ക്വിഡ്, കൈഗര്‍, ട്രൈബര്‍ എന്നിവയ്ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഫ്രഞ്ച് കാര്‍ വാഹന നിര്‍മാതാക്കളായ റെനോ. ......
ഇന്ത്യയിൽ യൂസ്ഡ് കാർ ഉപഭോക്താക്കൾ വർധിച്ച് വരുകയാണ്. സാധാരണക്കാരിൽ പലരും വാഹനം എന്ന സ്വപ്നം പലപ്പോഴും സാക്ഷാത്ക്കരിക്കുന്നത് സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ വാങ്ങി ആയിരിക്കും. ......
വാഹനപ്രേമികളുടെ നാളുകളായുള്ള കാത്തിരിപ്പിന് വിരാമം വന്നിരിക്കുകയാണ്. ഒരു ലോഡ് ടെസ്റ്റ് റണ്ണുകൾക്കു ശേഷം, മഹീന്ദ്ര പുതിയ സ്കോർപിയോ-N പുറത്തിറക്കിയിരിക്കുകയാണ്. മികച്ച ഫീച്ചറുകളോട് കൂടിയാണ് പുത്തൻ സ്കോർപിയോ-N എത്തിയിരിക്കുന്നത്. 'ബിഗ് ഡാഡി ഓഫ് എസ്യുവി' ( Big Daddy Of SUV) എന്ന പേരിലാണ് മഹീന്ദ്ര ഇത് പ്രൊമോട്ട് ചെയ്യുന്നത്. ......
ന്യൂഡൽഹി: വാഹനത്തിന്റെ ഉപയോഗം അനുസരിച്ച് പ്രീമിയം തുക ഈടാക്കുന്ന ഇൻഷുറൻസ് ആഡ് ഓണുകൾ പുറത്തിറക്കാൻ കമ്പനികൾക്ക് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) അനുമതി നൽകി. ഓൺ ഡാമേജ് (ഒഡി) കവറേജിൽ ടെക്നോളജി അധിഷ്ഠിതമായി പ്രീമിയം നിർണയിക്കാനാണ് ഇൻഷുറൻസ് കമ്പനികൾക്ക് അനുമതി.
വാഹനം സഞ്ചരിക്കുന്ന ദൂരം (Pay as You Drive), ഡ്രൈവിങ് രീതി (Pay How You Drive) എന്നിവയ്ക്കനുസരിച്ചാണ് ഇവിടെ പ്രീമിയം നിശ്ചയിക്കുക. ......
മുംബൈ: ജർമ്മൻ ആഡംബര വാഹന നിർമ്മാതാക്കളായ ബിഎംഡബ്ല്യു ഗ്രൂപ്പ്, 2022ൽ 5,570 കാർ ഡെലിവറികളുമായി ഇന്ത്യയിലെ ചരിത്രത്തിലെ ഏറ്റവും മികച്ച ആദ്യ പകുതി വിൽപ്പന പ്രകടനത്തിന് സാക്ഷ്യം വഹിച്ചു.
ബിഎംഡബ്ല്യു 65.4 ശതമാനം വിൽപ്പന വളർച്ച രേഖപ്പെടുത്തി.
2021 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വർഷം ജനുവരി മുതൽ ജൂൺ വരെ 379 യൂണിറ്റുകൾ വിറ്റഴിച്ച MINI വിൽപ്പനയിൽ 50 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. മൊത്തത്തിൽ, 2022 ന്റെ ആദ്യ പകുതിയിൽ BMW ഗ്രൂപ്പ് രാജ്യത്ത് 64.2 ശതമാനം വിൽപ്പന വളർച്ച രേഖപ്പെടുത്തി.
പ്രാദേശികമായി അസംബിൾ ചെയ്ത X1 , X3 , X4 , X5 , X7 എന്നിവയുൾപ്പെടെ മുഴുവൻ ബിഎംഡബ്ല്യു എസ്യുവി ശ്രേണിയും മൊത്തത്തിലുള്ള വിൽപ്പനയുടെ 50 ശതമാനവും കൈവരിച്ചു. ......
ന്യൂഡൽഹി: രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളിലെ തീപിടി്ത്തങ്ങൾ വർധിക്കുന്നതിന് കാരണം വാഹനങ്ങളുടെ ബാറ്ററികളിലെ സുരക്ഷാ സംവിധാനത്തിലെ പിഴവുകൾ മൂലമാണെന്ന് റിപ്പോർട്ട്.
കേന്ദ്ര ഗതാഗത-ഹൈവേ മന്ത്രാലയം രൂപീകരിച്ച വിദഗ്ധ സമിതിയാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിച്ചത്. വൈദ്യുത ഇരുചക്രവാഹന നിർമ്മാതാക്കൾ ഉപഭോക്താവിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് പകരം ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും വണ്ടികളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനുമായി നിർമ്മാണത്തിൽ ക്രമക്കേടുകൾ കാണിച്ചതാണ് അപകടത്തിന് കാരണമായതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
അതേസമയം, ഏതെങ്കിലും കമ്പനി തങ്ങളുടെ നിർമ്മാണ പ്രക്രിയകളിൽ ക്രമക്കേട് കാണിക്കുന്നതായി കണ്ടെത്തിയാൽ, കനത്ത പിഴ ചുമത്തുകയും തകരാറുള്ള എല്ലാ വാഹനങ്ങളും തിരിച്ചുവിളിക്കാൻ ഉത്തരവിടുകയും ചെയ്യുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഇലക്ട്രിക് വാഹന നിർമ്മാതാക്കൾക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇത്തരം സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാനും പരിഹാര നടപടികളെക്കുറിച്ച് ശുപാർശകൾ നൽകാനും ഒരു വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്. ......
മാരുതിയുടെ കോംപാക്ട് എസ്.യു.വി. മോഡലായ ബ്രെസയുടെ പുതിയ പതിപ്പ് ജൂണ്‍ 30-നാണ് വിപണിയില്‍ അവതരിപ്പിച്ചതിന് പിന്നാലെ പ്രഖ്യാപിച്ചിരുന്നു.......
ന്യൂഡല്‍ഹി: ട്രക്കുകള്‍ പോലുള്ള വാണിജ്യ വാഹനങ്ങള്‍ക്കും സ്റ്റാര്‍ റേറ്റിംഗ് ഏര്‍പ്പെടുത്തണമെന്ന് ഡൈയ്മ്ലര് ഇന്ത്യ കോമേഴ്സ്യല്‍ വെഹിക്കിള്‍സ് സിഇഒ സത്യം ആര്യ.
എന്ത് കൊണ്ടാണ് വാണിജ്യ വാഹനങ്ങളെ പുതിയ റേറ്റിംഗ് സംവിധാനമായ ന്യൂ കാര്‍ അസെസ്മെന്റ് പ്രോഗ്രാം (എന്സിഎവിപി) മില്‍ ഉള്‍പ്പെടുത്താത് എന്നും അദ്ദേഹം ചോദിച്ചു. ട്രക്ക് ഡ്രൈവര്‍മാര്‍ സുരക്ഷിത റോഡിന് അര്ഹരല്ലേയെന്നും അദ്ദേഹം ആരാഞ്ഞു. ......
ഇലക്ട്രിക് വാഹങ്ങളുടെ കാലമാണ് ഇപ്പോഴുള്ളത്. അതിനാൽ തന്നെ വലിയ വിവാദങ്ങള്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ ഉണ്ട്, എന്നാൽകൂടിയും അതിനെല്ലാം ഇടയിലും ജനപ്രീയമായി മാറുകയാണ് ഓല ഇലക്ട്രിക്. ......