ഇറ്റാലിയൻ വാഹനനിർമ്മാതാക്കളായ മോട്ടോ മോറിനി ഇന്ത്യൻ വിപണിയിൽ പുതിയ ബൈക്കുകൾ ഉടൻ പുറത്തിറക്കുമെന്ന് റിപ്പോർട്ട്. മിഡിൽ വെയ്റ്റ് ബൈക്കുകളാകും ഇന്ത്യയിലേക്കെത്തുക എന്നാണ് ബൈക്ക് വാലെ റിപ്പോർട്ട് ചെയ്യുന്നത്. ഒരു പുതിയ അഡ്വഞ്ചർ മോട്ടോർസൈക്കിളിൻറെ ഡിസൈൻ രജിസ്ട്രേഷൻ ചിത്രങ്ങൾ ഓൺലൈനിൽ ചോർന്നതിന് പിന്നാലെയാണ് മോട്ടോ മോറിനി ഇരുചക്രവാഹനപ്രേമികളുടെ സ്വപ്നമായി മാറുന്നത്.
ബൈക്കിൻറെ എഞ്ചിൻ, ബോഡി വർക്ക്, ഹാർഡ്വെയർ തുടങ്ങിയവയെക്കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തുന്നതാണ് ഇന്റർനെറ്റിൽ പ്രചരിച്ച ചിത്രം. ......
മുംബൈ: ഇന്ത്യൻ നിരത്തുകളിൽ പുത്തൻ മാറ്റത്തിന് തുടക്കമിടുകയാണ് എംജി മോട്ടോഴ്സ്. പുതിയൊരു മൊബിലിറ്റി സെലൂഷനായിരിക്കും എം.ജിയുടെ അടുത്ത മോഡൽ. എന്നാൽ, ഇതൊരു സാധാരണ വാഹനമോ, മുൻനിര മോഡലോ ആയിരിക്കില്ല.
പുതുതലമുറ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഇത് ഒരുക്കുന്നത്. ......
വാഹനങ്ങളിലെ പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് കണ്ണാടികൾ. ഇരു വശങ്ങളിൽ നിന്നും പിന്നിൽ നിന്നും വരുന്ന വാഹനങ്ങളെ കണ്ട് സുരക്ഷിതമായി വാഹനമോടിക്കാനാണ് കണ്ണാടികൾ. ......
ഇലക്ട്രിക് വാഹനവിപണിയിൽ വിപ്ലവം സൃഷ്ടിക്കാൻ ടാറ്റ. ഇവികളിലെ ഏറ്റവും വിലകുറഞ്ഞ കാറാണ് ടാറ്റ നിരത്തിലെത്തിക്കുന്നത്.......
സൈക്കിളോടിക്കുന്നവര്‍ ഹെല്‍മെറ്റും അതുപോലെ രാത്രികാലയാത്ര സുരക്ഷിതമാക്കാന്‍ റിഫ്ളക്ടീവ് ജാക്കറ്റും ഉപയോഗിക്കണമെന്ന് മോട്ടോര്‍വാഹനവകുപ്പിന്റെ നിര്‍ദേശം. ഇന്ധനവില വര്‍ധിച്ചതോടെ സൈക്കിള്‍ ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടിയിരിക്കുകയാണ്.
സൈക്കിളുകള്‍ രാത്രി കാലങ്ങളിൽ മറ്റുവാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടാതെ പോകുന്നത് അപകടങ്ങള്‍ കൂട്ടുന്നുണ്ട്. ......
മുംബൈ: ചൈനീസ് കാർ നിർമ്മാതാക്കളായ ബിവൈഡി കമ്പനിയുടെ രണ്ടാമത്തെ മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. 2022 ഒക്ടോബർ 11-ന് ബിവൈഡി അറ്റോ 3 ഇലക്ട്രിക് എസ്യുവി ഇന്ത്യയിൽ പുറത്തിറക്കുമെന്ന് കാർ നിർമ്മാതാവ് സ്ഥിരീകരിച്ചു. ......
വാഷിംഗ്ടൺ: അമേരിക്കയിൽ 200,000ലധികം എസ് യു വികൾ തിരിച്ചുവിളിക്കാൻ തീരുമാനിച്ച് ഫോർഡ് മോട്ടോർ കമ്പനി. ഫാൻ മോട്ടോറുകളിലെ ചില പ്രശ്നങ്ങളാണ് കമ്പനിയെ ഇതിന് പ്രേരിപ്പിച്ചത്. ......
ഇക്കഴിഞ്ഞ മാസം മാരുതി സുസുക്കി നേടിയത് വലിയ വളർച്ച. ഇന്ത്യയിലെ നമ്പർ വൺ ബ്രാൻഡ് 2021 ഓഗസ്റ്റ് മാസത്തിൽ വിറ്റ 1,30,699 യൂണിറ്റുകളെ അപേക്ഷിച്ച് 2022 ഓഗസ്റ്റ് മാസത്തിൽ 1,65,173 യൂണിറ്റുകൾ വിറ്റതായി റിപ്പോർട്ട് ചെയ്യുന്നു. ......
മുംബൈ: രാജ്യത്തെ ഒന്നാംനിര വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കിക്ക് അതിന്റെ പ്രതിമാസ ഉൽപ്പാദന എണ്ണം വർധിപ്പിക്കാൻ കഴിഞ്ഞതായി റിപ്പോർട്ട്. 2022 ജൂലൈ മാസത്തിൽ മാരുതി സുസുക്കി മൊത്തം 1,84,890 യൂണിറ്റുകൾ ഉൽപ്പാദിപ്പിച്ചു എന്നും ഇത് കഴിഞ്ഞ കുറച്ച് മാസങ്ങളിലെ എണ്ണത്തേക്കാൾ താരതമ്യേന കൂടുതലാണ് എന്നുമാണ് റിപ്പോർട്ടുകൾ. ......