കൊച്ചി: രാജ്യത്തെ ഏറ്റവും മികച്ച സ്പോര്‍ട്ടി സ്കൂട്ടറായ ടിവിഎസ് എന്‍ടോര്‍ക്ക് ഫുട്ബോള്‍ ആവേശത്തെയും ചാമ്പ്യന്മാരുടെ വിജയത്തെയും ആഘോഷിക്കുന്നതിനായി പുതിയ ക്യാമ്പയിന് അവതരിപ്പിച്ചു.
അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ ഔദ്യോഗിക റീജിയണല്‍ പാര്‍ട്ണര്‍ എന്ന നിലയിലാണ് ടിവിഎസ് എന്‍ടോര്‍ക്ക് 'ദി സ്ട്രീറ്റ്സ് റിമമ്പര്‍' എന്ന പേരിലുള്ള ഈ പുതിയ ക്യാമ്പയിന് പുറത്തിറക്കിയിരിക്കുന്നത്. മികച്ച പ്രകടനം, സ്റ്റൈല്‍, നിരത്തുകളിലെ ആധിപത്യം എന്നിവയ്ക്ക് പേരുകേട്ട ടിവിഎസ് എന്‍ടോര്‍ക്ക് ഫുട്ബോള്‍ ലോകത്തെ ആഗോള താരങ്ങളെയും ക്യാമ്പയിനിലൂടെ ഒന്നിച്ചുചേര്‍ക്കുന്നു.
ഫുട്ബോളുമായുള്ള ഈ സഹകരണം കേവലം ഒരു കായിക വിനോദം എന്നതിലുപരി ലക്ഷ്യബോധം, വ്യക്തിത്വം, മികവിനായുള്ള നിരന്തര പരിശ്രമം എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ......
ഗുരുഗ്രാം: ഹോണ്ട മോട്ടോർസൈക്കിള്‍ & സ്കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) 2026-ലെ പ്രീമിയം മോട്ടോർസൈക്കിൾ ശ്രേണി വിപണിയിൽ അവതരിപ്പിച്ചു. പുതിയ സിബി750 ഹോർനെറ്റ് ഇ-ക്ലച്ച്, എക്സ്എൽ750 ട്രാൻസാൽപ്പ് ഇ-ക്ലച്ച് മോഡലുകൾക്കൊപ്പം, ഗോൾഡ് വിംഗിൻ്റെ പുതിയ കളർ ഓപ്ഷനും, സിബിആർ1000ആർആർ-ആർ ഫയർബ്ലേഡ് എസ്പി സൂപ്പർസ്പോർട്സ് ബൈക്കും കമ്പനി അവതരിപ്പിച്ചു. ......
കൊച്ചി: ബ്ലൂ എനര്‍ജി മോട്ടോഴ്സിന്റെ (ബിഇഎം) ഇലക്ട്രിക്, എല്‍എന്‍ജി ചരക്കു വാഹനങ്ങള്‍ 10 കോടി കിലോ മീറ്ററുകള്‍ പിന്നിട്ടു. കമ്പനി നിര്‍മ്മിച്ച 1400 ഹെവി ഡ്യൂട്ടി ട്രക്കുകളാണ് രാജ്യമെമ്പാടും ഇത്രയും ദൂരം പിന്നിട്ടത്. ......
തിരുവനന്തപുരം: വാഹനങ്ങളിൽ മോഡിഫിക്കേഷൻ നടത്താൻ കൂടുതൽ ഇളവുകൾ നൽകുന്നതിലേക്കുള്ള നീക്കവുമായി മോട്ടോർ വാഹന വകുപ്പ്. സ്റ്റിക്കറുകൾ, അലങ്കാര ലൈറ്റുകൾ, അധിക സ്പീക്കറുകൾ ഉൾപ്പെടെ 18 തരത്തിലുള്ള മാറ്റങ്ങൾ പ്രത്യേക അനുമതിയില്ലാതെ അനുവദിക്കാമെന്നാണ് ഗതാഗത കമ്മിഷണർ സമർപ്പിച്ച റിപ്പോർട്ടിലെ പ്രധാന ശുപാർശ.
വാഹനപ്രേമികൾ ഏറെ നാളായി ഉന്നയിച്ചിരുന്ന ആവശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നിർദേശങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ......
കൊച്ചി: പ്രതിരോധം, വ്യോമയാനം, ഇലക്ട്രിക് വാഹനങ്ങൾ, വ്യാവസായിക മേഖലകൾ എന്നിവയ്ക്കായി ഉയർന്ന നിലവാരത്തിലുള്ള കണക്ടിവിറ്റി, ഇൻറർകണക്ഷൻ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്ന ടിയ കണക്ടേഴ്സ് (Tiea Connectors) സീരീസ്-എ ഫണ്ടിംഗ് റൗണ്ടിൽ 77 കോടി രൂപ സമാഹരിച്ചു.ഐവിക്യാപ് വെഞ്ച്വേഴ്സിൻറെ നേതൃത്വത്തിൽ നടന്ന നിക്ഷേപ സമാഹരണത്തിൽ ജാംവാണ്ട് വെഞ്ച്വേഴ്സ്, 8X വെഞ്ച്വേഴ്സ്, തിരഞ്ഞെടുത്ത എച്ച്.എൻ.ഐ. ഏയ്ഞ്ചൽ നിക്ഷേപകരും പങ്കാളികളായി. ......
കൊച്ചി : ലെക്സസിന്റെ ഇലക്ട്രിക് സെഡാനായ ഇഎസ് 500ഇ കൊച്ചിയില്‍ പുറത്തിറക്കി. ലെക്സസ് കൊച്ചി ഷോറൂമില്‍ നടന്ന ചടങ്ങില്‍ നിപ്പോണ്‍ മോട്ടോര്‍ കോര്പറേഷന് പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയരക്ടറുമായ എം. ......
ദീർഘദൂര യാത്രകളിൽ പലപ്പോഴും നമ്മെ അലട്ടുന്ന ഒരു പ്രശ്നം ശുചിമുറികളുടെ അഭാവമാണ്. ഇതിന് സാങ്കേതിക പരിഹാരവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ചൈനീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ സെറസ്. ......
ചൈനയിലെ പ്രമുഖ ഇലക്ട്രിക് വാഹന നിർമാതാക്കളായ ബിവൈഡിയുടെ നിർമാണ ശാലയിൽ വൻ തീപ്പിടിത്തം. ഷെൻഷെൻ നഗരത്തിലെ പിങ്ഷാൻ ജില്ലയിൽ പ്രവർത്തിക്കുന്ന പ്ലാന്റിലെ മൾട്ടി-ലെവൽ പാർക്കിങ്ങ് മേഖലയിലാണ് തീപിടുത്തമുണ്ടായത്. ......

കൊച്ചി: നിർമ്മാണ മേഖലകളിലെ ചെറിയ ഇടങ്ങളിലും കാർഷിക ആവശ്യങ്ങൾക്കും പരമാവധി പ്രവർത്തനക്ഷമത കൈവരിക്കും വിധം രൂപകൽപ്പന ചെയ്തിരിക്കുന്ന 30 ഇസഡ് മിനി എക്സ്കവേറ്റർ ജെസിബി ഇന്ത്യ പുറത്തിറക്കി.നഗര പ്രദേശങ്ങളിലെ ഇടുങ്ങിയ സ്ഥലങ്ങളിലും പരിമിതമായ തൊഴിൽ മേഖലകളിലും ഉയർന്ന കാര്യക്ഷമത ഉറപ്പാക്കുക, പ്രവർത്തന സമയത്ത് യന്ത്രത്തിന്റെ പിൻഭാഗം പുറത്തേക്ക് നീണ്ടുനിൽക്കാത്ത സീറോ ടെയിൽ സ്വിംഗ് സംവിധാനം, നഗര നിർമ്മാണം, ഡ്രൈനേജ് ജോലികൾ, ലാൻറ്സ്കപ്പിംഗ്, അറ്റകുറ്റപ്പണികൾ തുടങ്ങിയവ നടത്തുന്ന ഇടം കുറവുള്ള പ്രദേശങ്ങളിൽ സുരക്ഷിതമായി പ്രവർത്തിക്കുക, 100% സ്റ്റീൽ ബോഡിയിൽ നിർമ്മിച്ചിരിക്കുന്നതിനാൽ ദൃഢതയും ദീർഘായുസ്സും ഉറപ്പാക്കുന്നു, ഉയർന്ന പ്രകാശശേഷിയുള്ള എൽഇഡി ഹെഡ് ലാമ്പുകൾ ഘടിപ്പിച്ചിട്ടുള്ളതുകൊണ്ട് രാത്രിയിലും പ്രകാശം കുറഞ്ഞ സാഹചര്യങ്ങളിലും സുഗമമായി പ്രവർത്തി ക്കാനാകുന്നു, ഒരു മണിക്കൂറിൽ രണ്ടര ലിറ്റർ ഡീസലെന്ന ഉയർന്ന ഇന്ധനക്ഷമത എന്നിവ 30 ഇസഡിൻ്റെ സവിശേഷതകളാണ്.30 ലക്ഷം വില വരുന്ന ഈ മിനി എക്സ്കവേറ്ററിന് നാലു വർഷത്തെ വാറണ്ടിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന പോപ്പുലർ മോട്ടോഴ്സ് കോർപ്പറേഷനാണ് കേരളത്തിലെ വിതരണക്കാർ. ......
ന്യൂഡൽഹി: ഹോണ്ട മോട്ടോർസൈക്കിള്‍ & സ്കൂട്ടർ ഇന്ത്യ പുതിയ രണ്ടു മോഡലുകൾ അവതരിപ്പിച്ചു. യുവാക്കളെ ലക്ഷ്യമിട്ട് സ്പോർട്ടി ലുക്കിലുള്ള ഡിയോ 125 എക്സ്-എഡിഷനും, പ്രീമിയം ലുക്കിലുള്ള ഷൈൻ 125 ലിമിറ്റഡ് എഡിഷനുമാണ് കമ്പനി അവതരിപ്പിച്ചത്. ......