മനുഷ്യചരിത്രത്തിന്റെ ഗതിവിഗതികളെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ള രണ്ട് ഘടകങ്ങളാണ് വിശ്വാസവും രാഷ്ട്രീയവും. മനുഷ്യനെ ഒരു സാമൂഹിക ജീവിയായി നിലനിർത്തുന്നതിലും അവന് കൃത്യമായൊരു ദിശാബോധം നൽകുന്നതിലും ഇവ രണ്ടും വലിയ പങ്കുവഹിച്ചിട്ടുണ്ട്. ......
കോളേജ് അദ്ധ്യാപകനായും, പത്രപ്രവർത്തകനായും, പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടറായും, കുമാരനാശാൻ സ്മാരക സെക്രട്ടറിയായും, ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ഡയറക്ടറായും, സംസ്ഥാന ഫിലിം അവാർഡ് കമ്മിറ്റി മെമ്പറായും, ഫിലിം സെൻസർ ബോർഡ് അംഗമായും, ഗവർണ്ണറുടെ പി.ആർ.ഒയായും പ്രവർത്തിച്ചിട്ടുള്ള തോട്ടം രാജശേഖരൻ ഔദ്യോഗികരംഗത്തും, എഴുത്തിലും എന്നും വിവാദപുരുഷനായിരുന്നു. 'ഉദ്യോഗപർവ്വം' എന്ന സർവ്വീസ് സ്റ്റോറി ഇക്കാര്യം വെളിവാക്കുന്നു. ......
ആദർശശുദ്ധിയുടെയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുടെയും പര്യായമായി പലപ്പോഴും ഉയർത്തിക്കാട്ടപ്പെടുന്ന പേരാണ് വി.എം. സുധീരന്റേത്.......
നാട്ടിലെങ്ങും 'റഹീമിന്' സ്വീകരണമാണിപ്പോൾ. ചാനലുകാരും, ഓൺലൈനുകാരും സദാ അയാൾക്ക് പിറകെയാണ്.......
ഇൻഡ്യാരാജ്യത്ത് തെരഞ്ഞെടുപ്പുനടന്ന എല്ലാ സംസ്ഥാനങ്ങളിലും ഭരണകക്ഷികളും പ്രതിപക്ഷങ്ങളും ഒരുപോലെ രാഷ്ട്രീയ പ്രശ്നങ്ങളാൽ വീർപ്പുമുട്ടലുകളിലാണ്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ എൻ.ഡി.എ മുന്നണി തിരിച്ച് അധികാരത്തിൽ കയറിയ ആസാമിലും പുതുച്ചേരിയിലും അധികാരം പിടിച്ചെടുത്ത പശ്ചിമബംഗാളിലും രാഷ്ട്രീയ സ്ഥിതിഗതികൾ വ്യത്യസ്തമായിരിക്കുന്നു. ......
യുണൈറ്റഡ് കിംഗ്ഡ (യു.കെ)ത്തിന്റെ വടക്കേ അറ്റത്തെ പ്രവിശ്യയായ ഉത്തര അയർലണ്ടിന്റെ തലസ്ഥാനമായ ബെൽഫാസ്റ്റിൽ ഈയിടെ ഒരു വലിയ വംശീയ കലാപം നടന്നു. ഇംഗ്ലണ്ട്, സ്ക്കോട്ട്ലന്റ്, വെയിൽസ്, ഉത്തര അയർലണ്ട് എന്നീ പ്രവിശ്യകൾ ചേർന്നുള്ള രാജ്യത്തിന്റെ ഔദ്യോഗിക നാമമാണ് യുണൈറ്റഡ് കിംഗ്ഡം. ഇതിൽ ഉത്തര അയർലണ്ടിനെ ഒഴിവാക്കി മറ്റ് മൂന്ന് പ്രവിശ്യകളേയും ചേർന്ന് വിളിക്കുന്ന പേര് ഗ്രേറ്റ് ബ്രിട്ടൻ എന്നാണ്. ......
അറ്റോമിക് എനർജി നിയമം(1962) പ്രകാരവും അറ്റോമിക് എനർജി റെഗുലേറ്ററി ബോർഡ് സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരവും, മോണൈസൈറ്റ് ഖനനം ചെയ്യാനും സംസ്ക്കരിക്കാനും കൈവശംവയ്ക്കാനും കയറ്റുമതി ചെയ്യാനും ഐ.ആർ.ഇ.എൽ എന്ന കേന്ദ്ര സർക്കാർ സ്ഥാപനത്തിന് മാത്രമേ നിയമപരമായ അവകാശമുള്ളൂ എന്നിരിക്കെ കേരള സർക്കാർ സ്ഥാപനമായ കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ്(ഗങങഘ) മോണൈസൈറ്റിൽ നിന്ന് ഉയർന്ന മൂല്യമുള്ള അപൂർവ്വ മൂലകങ്ങൾ വേർതിരിച്ചെടുക്കുന്നതിനും സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള എക്സ്പ്രഷൻ ഓഫ് ഇൻട്രസ്റ്റ് (താൽപ്പര്യപത്രം) 2025 ജൂണിൽ ക്ഷണിച്ചതിൽ ദുരൂഹത. 2025 ജൂൺ 25 നായിരുന്നു ഓപ്പൺ ടെന്ററിന്റെ അവസാന തീയതി.
കെ.എം.എം.എൽ കൊല്ലം, ആലപ്പുഴ ജില്ലകളിലെ കടൽത്തീരത്ത് നിന്ന് ഖനനം ചെയ്തെടുക്കുന്ന ധാതുമണലിൽ അടങ്ങിയിട്ടുള്ള റേഡിയോ ആക്ടീവ് സ്വഭാവമുള്ള ധാതുവാണ് മോണൈസൈറ്റ്. ......
വിശപ്പ് വാഴുന്നിടത്ത് സമാധാനം നിലനിൽക്കില്ല. വിശക്കുന്നവനു മുന്നിൽ യുക്തിയും മതവും പ്രാർഥനയും ഒന്നും വിലപ്പോകുകയില്ലെന്ന് പ്രശസ്ത റോമൻ ചിന്തകൻ സെനേക്ക പറഞ്ഞിട്ടുണ്ട്. ദാരിദ്ര്യത്തിന്റെ ഉറവിടം തന്നെ വിശപ്പാണ്. ......
ന്യൂഡൽഹി: ഇന്ത്യയിലെ കൽക്കരി വ്യവസായത്തിൽ അദാനി ഗ്രൂപ്പ് വൻ ശക്തിയായി ഉയർന്നുവരുന്നു എന്ന് റിപ്പോർട്ടുകൾ. 2024 മുതൽ കേന്ദ്ര സർക്കാർ ദീർഘകാല കൽക്കരി വൈദ്യുതി വാങ്ങൽ കരാറുകൾ വീണ്ടും ആരംഭിച്ചതിന് ശേഷം, അദാനി ഗ്രൂപ്പ് സ്വന്തമാക്കിയ സർക്കാർ കരാറുകളിൽ നിന്ന് അടുത്ത 25 വർഷത്തിനുള്ളിൽ 13.27 ലക്ഷം കോടിയിലധികം വരുമാനം ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ......
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നശേഷം, തിരഞ്ഞെടുപ്പ് തോൽവി പരിശോധിക്കാനായി ചേരുന്ന പാർട്ടി കമ്മിറ്റികളിൽ 'പാർട്ടി സഖാക്കൾക്ക് നിർഭയമായും സ്വതന്ത്രമായും അവരുടെ ഘടകങ്ങളിൽ അഭിപ്രായം പറയാൻ അവസരം ഒരുക്കു'മെന്ന സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയുടെയും സംസ്ഥാന സെക്രട്ടറി എം.വി. ......