'രാഷ്ട്രീയം നോക്കാതെ എല്ലാവരേയും സ്നേഹിക്കണമെന്നാണ് എന്നും സഖാവ് ഞങ്ങളോട് പറഞ്ഞിരുന്നത്. ഇത്രയും കാലം ഞങ്ങൾ ജീവിച്ചതും ആ വഴിയിലൂടെ തന്നെയാണ്. ......

ഉടമസ്ഥാവകാശമുന്നയിച്ച് ആരാധനാലയങ്ങൾ തർക്കസ്ഥലങ്ങളാകാതിരിക്കാനും അതിലൂടെ രാജ്യത്തെ സാമുദായിക സൗഹാർദ്ദം തകരാതിരിക്കാനുമാണ് ബാബ്റി മസ്ജിദ് രാമജന്മഭൂമിയാണെന്ന തർക്കം കലാപമായ മാറിയ പശ്ചാത്തലത്തിൽ ദീർഘവീക്ഷണത്തോടെ 1991 ൽ രാജ്യത്തെ ആരാധനാലങ്ങൾ 1947 ആഗസ്റ്റ് 15 ലെ തൽസ്ഥിതി നിലനിർത്താൻ വ്യവസ്ഥ ചെയ്യുന്ന നീക്കം പാർലമെന്റ് പാസാക്കിയത്. കീഴ്കോടതി മുതൽ പരമോന്നത നീതിപീഠം വരെയുള്ള ചില ന്യായാധിപന്മാർക്ക് രാജ്യനന്മയേക്കാൾ സ്വന്തം മതവിശ്വാസത്തോടുള്ള കൂറ് മുന്നിലായപ്പോൾ അഞ്ചും ആറും നൂറ്റാണ്ട് മുമ്പ് ഉള്ള കാര്യം ഉന്നയിച്ച് തൽക്കവുമായി കോടതിയിലെത്തിയവരെ 1991 ലെ നിയമം ചൂണ്ടിക്കാണിച്ച് തിരിച്ചയയ്ക്കാതെ പഴയതെല്ലാം തപ്പി കണ്ടെത്താൻ അനുമതി കൊടുത്തത് ഇന്ത്യാരാജ്യത്തെ മതങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുന്ന സ്ഥിതി വിശേഷമാണ് ഉണ്ടാക്കിയിട്ടുള്ളത്.
1991 ലെ ആരാധനാലയ നിയമം റദ്ദാക്കാൻ സമർപ്പിച്ച ഹർജികളിൽ സുപ്രീംകോടതി പ്രത്യേക ബഞ്ച് 2024 ഡിസംബർ 12 ന് വാദം കേൾക്കുമ്പോൾ രാജ്യത്തെ മതേതര സമൂഹം അന്തിമതീരുമാനത്തെ ഉൽക്കണ്ഠയോടെ ഉറ്റുനോക്കുകയാണ്.
1992 ഡിസംബർ 6 ഞായറാഴ്ച പട്ടാപ്പകൽ ഹിന്ദുത്വ കർസേവകർ രാമജന്മഭൂമിയിൽ മസ്ജിദ് പാടില്ലായെന്ന് ആക്രോശിച്ചുകൊണ്ട് ബാബ്റി മസ്ജിദ് തകർത്തത് ദീർഘനാളത്തെ തയ്യാറെടുപ്പുകൾക്കുശേഷമാണ്. ......