കൊച്ചി തീരക്കടലിൽ എം.എസ്.സി എൽസ- 3 എന്ന കപ്പൽ മുങ്ങിയതിനെത്തുടർന്നുണ്ടായ പാരിസ്ഥിതിക പ്രശ്നങ്ങളും അടിസ്ഥാനരഹിതമായ പ്രചാരണങ്ങളും മത്സ്യത്തൊഴിലാളികൾക്കും കച്ചവടക്കാർക്കും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി. കപ്പലിൽ നിന്നുണ്ടായ എണ്ണച്ചോർച്ചയിൽ മത്സ്യങ്ങൾ ചത്ത് കരയ്ക്കടിഞ്ഞതായി രേഖപ്പെടുത്തിയിട്ടില്ലെങ്കിലും, പി.എ.എച്ച് (പോളി സൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബൺ) അടങ്ങിയ വിഷാംശം സമുദ്രവിഭവങ്ങളിൽ അടിഞ്ഞുകൂടാനുള്ള സാധ്യത ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കാം. ......
രാജ്യത്ത് വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനായി കേന്ദ്രസർക്കാർ എയർ കണ്ടീഷണറുകളുടെ താപനില നിയന്ത്രിക്കാൻ ഒരുങ്ങുന്നു. ഇനിമുതൽ എ.സികളിൽ കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസും ഉയർന്ന താപനില 28 ഡിഗ്രി സെൽഷ്യസുമായി നിജപ്പെടുത്താനാണ് കേന്ദ്ര ഊർജ്ജ മന്ത്രാലയം നിർദ്ദേശിച്ചിരിക്കുന്നത്. ......
പരിസ്ഥിതി ദിനം ഓരോ വർഷവും കടന്നുപോകുമ്പോൾ പതിവായി നടത്തുന്ന തൈ നടൽ യജ്ഞങ്ങൾ കേവലം ഒരാചാരമായി മാറുന്നുണ്ടോ? നട്ട തൈകൾക്ക് പിന്നീട് എന്ത് സംഭവിക്കുന്നു എന്നതിനെക്കുറിച്ച് ആർക്കും ചിന്തയില്ല. എന്നാൽ, മരങ്ങളുടെ പരിപാലനം ഒരു വലിയ കടമയാണെന്ന് ഓർമ്മിപ്പിച്ച് വ്യത്യസ്തമായ ഒരു മാതൃകയാണ് ഇത്തവണ വടക്കുന്നാഥ മൈതാനത്ത് നടന്നത്.
തൃശൂർ പൂരത്തിന് ഒരു നൂറ്റാണ്ടോളം സാക്ഷ്യം വഹിച്ച വടക്കുന്നാഥൻ ശ്രീമൂലസ്ഥാനത്തെ മുത്തശ്ശി അരയാലിന് ഇടവപ്പാതിയിലെ പരിസ്ഥിതി ദിനത്തിൽ മൂന്നാമതും 'സുഖചികിത്സ' ആരംഭിച്ചു. ......
ഇന്ന് മൊബൈൽ ഫോൺ സർവസാധാരണമാണ്. ആൺപെൺ വ്യത്യാസമില്ലാതെ എല്ലാവരും മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നുമുണ്ട്. ചിലർ ഒന്നിലേറെ മൊബൈൽ ഫോൺ ഉള്ളവരാണ്.......
പ്രമുഖ റാപ്പ് ഗായകൻ ഹിരൺ മുരളിയെന്ന വേടനെതിരായ നീക്കങ്ങളിൽ നിന്നും പിന്മാറി ബി.ജെ.പി സംസ്ഥാന നേതൃത്വം. സംഘ്പരിവാർ നേതാവായ കെ.പി.......
ആഗോള കത്തോലിക്കാ സഭയുടെ 267-ാം പരമാദ്ധ്യക്ഷനായി ലിയോ പതിനാലാമൻ മാർപാപ്പ സ്ഥാനമേറ്റ ചടങ്ങ് മെയ് 18 ന് ലോകം സാകൂതം കാണുകയുണ്ടായി. ചടങ്ങുകളുടെ ഭാഗമായി വലിയ ഇടയന്റെ 'പാലിയം' എന്നറിയപ്പെടുന്ന ആരാധനാവസ്ത്രവും സ്ഥാനമോതിരവും (ഫിഷർമാൻസ് റിംഗ്) അദ്ദേഹത്തിന് കൈമാറി. ......
ഇന്ത്യയുടെ ജനസംഖ്യ 146.39 കോടി കവിഞ്ഞതായി ഏറ്റവും പുതിയ യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് (UNFPA) റിപ്പോർട്ട് "സ്റ്റേറ്റ് ഓഫ് ദി വേൾഡ് പോപ്പുലേഷൻ 2025: ദി റിയൽ ഫെർട്ടിലിറ്റി ക്രൈസിസ്" വ്യക്തമാക്കുന്നു. ഈ റിപ്പോർട്ട് ഒരു പ്രധാന ജനസംഖ്യാപരമായ യാഥാർത്ഥ്യം എടുത്തു കാണിക്കുന്നു: ഇന്ത്യയുടെ ആകെ പ്രത്യുത്പാദന നിരക്ക് (Total Fertility Rate - TFR) ഇപ്പോൾ 1.9 ആയി കുറഞ്ഞു, ഇത് പ്രത്യുത്പാദന നിലയായ 2.1-ൽ താഴെയാണ്. ......
The Kerala Land Reforms Act, 1963—designed to limit landholding and protect the land rights of marginalized communities—is being blatantly violated in Attappadi, where large-scale illegal land sales are taking place. Tribal families, once the majority landholders in this scenic region, are now being displaced by organized land mafias operating with alleged bureaucratic and political collusion.
Violations of the Land Reforms Act:
Under Sections 82 and 85 of the Kerala Land Reforms Act (KLR Act), an individual is permitted to hold a maximum of 7.5 acres of land, while a family of 2–5 members may hold up to 15 acres, and families with more than 5 members may hold up to 20 acres. ......
കേരളത്തിലെ പ്രകൃതിരമണീയമായ അട്ടപ്പാടി, ഇന്ന് ഭൂമാഫിയകളുടെ പിടിയിലാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ സംഘടിത ഭൂമികൈയേറ്റം നടക്കുന്ന പ്രദേശങ്ങളിലൊന്നായി അട്ടപ്പാടി മാറി. ......
കേരള തീരത്ത് നിന്ന് നിശ്ചിത നോട്ടിക്കൽ മൈൽ ദൂരത്തിനപ്പുറം നടക്കുന്ന കപ്പൽ ദുരന്തങ്ങളിൽ സംസ്ഥാന സർക്കാരിന് നേരിട്ട് നിയമനടപടികൾ സ്വീകരിക്കാൻ കഴിയില്ലെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മാസം 15 നോട്ടിക്കൽ മൈലിനപ്പുറം മുങ്ങിയ കപ്പലും ഇന്നലെ 45 നോട്ടിക്കൽ മൈലിനപ്പുറം തീപിടിച്ച കപ്പലും സംബന്ധിച്ച് സംസ്ഥാന സർക്കാർ നടപടിയെടുക്കുന്നില്ലെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഉയരുന്ന വിമർശനങ്ങൾക്ക് നിയമപരമായ അവബോധമില്ലായ്മയാണ് കാരണമെന്നും അവർ അഭിപ്രായപ്പെടുന്നു.
ഇന്ത്യൻ ടെറിട്ടോറിയൽ വാട്ടർ സോൺ (Territorial Waters Zone) നിയമം:
ഇന്ത്യൻ നിയമമനുസരിച്ച്, തീരത്തുനിന്ന് 12 നോട്ടിക്കൽ മൈൽ ദൂരം വരെയാണ് ഭാരതത്തിന്റെ ടെറിട്ടോറിയൽ വാട്ടർ സോൺ. ......