കൊച്ചി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് കർശന നിരോധനമേർപ്പെടുത്തിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് ഒക്ടോബർ 2 ഗാന്ധിജയന്തി മുതൽ പ്രാബല്യത്തിൽ വരും. 5 ലിറ്ററിൽ താഴെയുള്ള കുടിവെള്ളക്കുപ്പികൾ, 2 ലിറ്ററിൽ താഴെയുള്ള ശീതളപാനീയക്കുപ്പികൾ, പ്ലാസ്റ്റിക് സ്ട്രോകൾ, ഭക്ഷണ പായ്ക്കറ്റുകൾ എന്നിവയ്ക്കാണ് പ്രധാനമായും നിരോധനം. ......
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, കേരള രാഷ്ട്രീയത്തിൽ തന്റേതായൊരിടം അടയാളപ്പെടുത്തുന്നത് പലപ്പോഴും അപ്രതീക്ഷിത നീക്കങ്ങളിലൂടെയാണ്.......
"ഏക ലോകത്തിനും ആരോഗ്യത്തിനും യോഗ"
എന്ന മുദ്രാവാക്യവുമായി ഇന്ന് പതിനൊന്നാമത് യോഗ ദിനം ആചരിക്കുന്നു.
"ലോകത്തിനും, ആരോഗ്യത്തിനും യോഗ " എന്ന 2025 ലെ സന്ദേശവുമായി ഇന്ത്യയിലെങ്ങും
ഈ വർഷത്തെ യോഗദിനമാചരിക്കുന്നു.
യോഗയുടെ ലോക വ്യാപകമായ ആകർഷണവും പ്രചരണവും തിരിച്ചറിഞ്ഞുകൊണ്ട്, 2014 ഡിസംബർ 11-ന് ഐക്യരാഷ്ട്രസഭ പ്രമേയത്തിലൂടെ ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചു.
രാജ്യ വ്യാപകമായി സർക്കാരുകളും , സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വിവിധ പരിപാടികളോടെ ജൂൺ 21 യോഗ ദിനം ആഘോഷിക്കുന്നു.
യോഗ ചെയ്യുന്നത് ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഒരുപോലെ ഗുണം ചെയ്യും. ഇത് ശരീരത്തിന്റെ വഴക്കം, ബാലൻസ്, ശക്തി എന്നിവ മെച്ചപ്പെടുത്തുന്നു, അതുപോലെ സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കുന്നു. ......
പശ്ചിമേഷ്യയിൽ സംഘർഷത്തിന്റെ തീനാളങ്ങൾ ഓരോ പ്രദേശത്തെയും വിഴുങ്ങിക്കൊണ്ടിരിക്കുമ്പോൾ, ലോകമെമ്പാടും ഒരു ചോദ്യം മുഴങ്ങുന്നു: ഐക്യരാഷ്ട്രസഭ എവിടെ? ഇസ്രായേലും പലസ്തീനും തമ്മിൽ ആരംഭിച്ച നീണ്ട പോരാട്ടം, ഇസ്രായേലും ഇറാനും തമ്മിലുള്ള അപകടകരമായ ഏറ്റുമുട്ടലായി അതിവേഗം മാറിയിരിക്കുന്നു. ഇത് മേഖലയെ മാത്രമല്ല, ആഗോള സമാധാനത്തെയും അസ്ഥിരപ്പെടുത്താൻ ഭീഷണി മുഴക്കുന്നു.
വർദ്ധിച്ചുവരുന്ന അക്രമങ്ങൾക്കിടയിലും, ലോകത്തിലെ ഏറ്റവും വലിയ സമാധാനപാലന സ്ഥാപനമായ ഐക്യരാഷ്ട്രസഭ നിഗൂഢമായി നിശബ്ദത പാലിക്കുന്നതായി കാണാം. ......
ജൂൺ 25-ന് അടിയന്തരാവസ്ഥയ്ക്ക് അമ്പതു വർഷം തികയുകയാണ്. ഈ സന്ദർഭത്തിൽ, അടിയന്തരാവസ്ഥക്കാലത്ത് അന്നത്തെ യുവനേതാവും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ അനുഭവിച്ച ക്രൂരമായ പോലീസ് പീഡനങ്ങളും അതിനെക്കുറിച്ച് അദ്ദേഹം നിയമസഭയിൽ നടത്തിയ വിഖ്യാതമായ പ്രസംഗവും വീണ്ടും ചർച്ചയാകുന്നു.
കൂത്തുപറമ്പ് എം.എൽ.എ ആയിരിക്കെയാണ് പിണറായി വിജയനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ......
പശ്ചിമേഷ്യയിൽ സംഘർഷങ്ങൾക്ക് പിറകിൽ പരമാധികാരിയായ ഒരേയൊരു വ്യക്തിയാണ്. തന്റെ മതവിശ്വാസത്തെ മുറുകെ പിടിക്കുകയും അത് നടപ്പാക്കാൻ പ്രയത്നിക്കുകയും ചെയ്യുന്ന ഒരു നേതാവുണ്ട്, അത്രമേൽ ശക്തിയുള്ള ഒരു നേതാവ്, ഈ മനുഷ്യന്റെ ഒരു വാക്ക് മതി ഈ വംശീയ പോരാട്ടം അവസാനിപ്പിച്ച് പശ്ചിമേഷ്യയിൽ സമാധാനം തിരികെ കൊണ്ടുവരാൻ. പക്ഷേ, ഈ മനുഷ്യൻ വെറുമൊരു രാഷ്ട്രീയ നേതാവുമാത്രമല്ല അതിനുമപ്പുറം നെഞ്ചുറപ്പുള്ള പോരാളിയും അടിയുറച്ച ആത്മീയ നേതാവുമാണ്. അതുകൊണ്ട്തന്നെ, തന്റെ കൂട്ടരുടെ ചോരക്ക് പകരം ചോദിക്കാതിരിക്കാൻ സാധിക്കില്ല ഇറാന്റെ പരമോന്നത നേതാവായ ആയത്തൊല്ല അലി ഖമനയി എന്ന സയ്യിദ് അലി ഹുസൈനി ഖമേനിക്ക്.
ഇറാന്റെ പരമോന്നത നേതാവിന്റെ നേതാവിന്റെ ജീവിതം നമുക്കൊന്ന് അറിഞ്ഞുവരാം.
സയ്യിദ് അലി ഹുസൈനി ഖമേനി വെറുമൊരു നേതാവല്ല. ......
തിരുവനന്തപുരം: ശശി തരൂരിനെപ്പോലുള്ള ഒരു ദേശീയ നേതാവിനെ പാർട്ടിയിൽ നിന്ന് അകറ്റി നിർത്താനുള്ള കോൺഗ്രസിന്റെ ശ്രമങ്ങൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് തരൂർ നടത്തിയ "ഒരു മിസ്ഡ് കോൾ പോലും ലഭിച്ചില്ല, ആരും ക്ഷണിച്ചില്ല" എന്ന പ്രസ്താവന കോൺഗ്രസ് നേതൃത്വത്തിലെ ചിലരുടെ നിഷേധാത്മക നിലപാട് വെളിവാക്കുന്നതാണെന്ന് അവർ ചൂണ്ടിക്കാട്ടി.
പാർട്ടിയിലെ ചില നേതാക്കൾ തരൂരിനെതിരെ നടത്തിയ "ക്ഷണിക്കാൻ ഇത് കല്യാണമല്ല", "തരൂർ പോയാൽ ഒന്നും സംഭവിക്കില്ല", "തരൂർ വട്ടപ്പൂജ്യമാകും" തുടങ്ങിയ പരാമർശങ്ങൾ രാഷ്ട്രീയ സംവാദത്തിന് ചേർന്നതല്ലെന്നും, ഇത് കോൺഗ്രസിന്റെ ഭാവിയെക്കുറിച്ചുള്ള നിരുത്തരവാദപരമായ സമീപനമാണെന്നും രാഷ്ട്രീയ നിരീക്ഷർ അഭിപ്രായപ്പെട്ടു.
ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ നയതന്ത്ര ശൈലിക്ക് പുതിയ ദിശാബോധം നൽകിയ വ്യക്തിയാണ് തരൂർ. ......
കൊൽക്കത്ത, മെയ് 11: 1905-ൽ സ്വദേശി പ്രസ്ഥാനം ആളിക്കത്തിക്കൊണ്ടിരുന്ന നാളുകളിൽ, അബനീന്ദ്രനാഥ് ടാഗോർ വരച്ച 'ഭാരത മാതാ' എന്ന ചിത്രം പിന്നീട് ഇന്ത്യൻ ദേശീയതയുടെയും സ്വാതന്ത്ര്യസമരത്തിന്റെയും പ്രതീകമായി മാറി. ആദ്യം 'ബംഗ മാതാ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ ചിത്രം, പിന്നീട് ഇന്ത്യയിലെമ്പാടും പ്രചാരം നേടിയതോടെയാണ് 'ഭാരത മാതാ' എന്ന പേരിൽ ലോകശ്രദ്ധ നേടിയത്.
ചിത്രത്തിന്റെ പശ്ചാത്തലം
1905-ൽ ബ്രിട്ടീഷ് ഭരണകൂടം ബംഗാൾ വിഭജിച്ചതിനെതിരെയും സ്വദേശി ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിച്ച് ദേശീയബോധം വളർത്തുന്നതിനായും നടന്ന സ്വദേശി പ്രസ്ഥാനത്തിന്റെ കാലത്താണ് ഈ ചിത്രം പിറന്നത്. ......
തിരുവനന്തപുരം: കഴിഞ്ഞ ഞായർ തിരുവനന്തപുരം വിമാനത്താവളത്തിൽ അമേരിക്കൻ നിർമ്മിത എഫ്-35 യുദ്ധവിമാനം അപ്രതീക്ഷിതമായി ഇറങ്ങിയ സംഭവം ഇപ്പോഴും ദുരൂഹതകൾക്ക് വഴിമാറാതെ തുടരുകയാണ്. അറബിക്കടലിൽ സൈനികാഭ്യാസം നടത്തുന്നതിനിടെ ഇന്ധനം കുറഞ്ഞതിനാലും പിന്നീട് സാങ്കേതിക തകരാർ കാരണവുമാണ് വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയതെന്നാണ് ബ്രിട്ടീഷ് നാവികസേന ആദ്യം അറിയിച്ചത്. ......
With India’s maritime trade on the rise and incidents involving ships becoming more frequent along its vast coastline, legal experts and maritime stakeholders are calling for the establishment of a dedicated Maritime Tribunal to address the growing backlog and complexity of maritime disputes.
Recent incidents, such as the sinking of MSC Elisa-3 off the Kochi coast and the fire aboard Van Hai-503 near Beypore, have spotlighted the urgent need for a specialized adjudicatory body. The increased maritime traffic, especially with the operationalization of major ports like Vizhinjam and Kochi, and 16 minor ports along Kerala’s coast, have made the demand for a dedicated tribunal more pressing than ever.
Challenges with the Current Legal Framework
Currently, maritime cases are handled by the respective High Courts, which are already burdened with a wide range of civil and criminal cases. ......