തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിങ് തടയുന്നതിനുള്ള നിയമപരമായ ചട്ടക്കൂട് ശക്തിപ്പെടുത്തുന്നതിനായി, കേരള സർക്കാർ കേരള റാഗിങ് നിരോധന ചട്ടങ്ങൾ, 2025 വിജ്ഞാപനം ചെയ്തു. 1998-ലെ കേരള റാഗിങ് നിരോധന നിയമം (1998-ലെ നിയമം 10) പ്രകാരം രൂപീകരിച്ച ഈ ചട്ടങ്ങൾ, സ്കൂളുകൾ, കോളേജുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ റാഗിങ് തടയുന്നതിന് കർശനമായ വ്യവസ്ഥകളും സ്ഥാപനങ്ങളുടെ വിശദമായ ഉത്തരവാദിത്തങ്ങളും കഠിനമായ ഭരണപരമായ നടപടികളും ഉൾക്കൊള്ളുന്നു.
ഏകീകൃത നിർവചനവും കേന്ദ്ര നിയമങ്ങളുമായുള്ള സംയോജനവും
ഭാരതീയ ന്യായ സംഹിത, 2023 (BNS), നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട്, 1985 (NDPS Act), ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2000, പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്ട്, 2012 (POCSO Act) എന്നിവയിൽ നൽകിയിട്ടുള്ളതുപോലെ റാഗിങ്ങുമായി ബന്ധപ്പെട്ട ക്രിമിനൽ കുറ്റകൃത്യങ്ങൾക്ക് ഈ നിയമങ്ങളിൽ അതേ അർത്ഥം നൽകിയിട്ടുണ്ട്. ......
കഴിഞ്ഞ രണ്ടു ദിവസമായി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ എന്ന മുസ്ലീം പുരോഹിതനാണ് ചർച്ചകളിൽ നിറയുന്നത്. യെമനിലെ ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള സന നഗരത്തിൽ ഇന്ത്യൻ നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെച്ചതോടെയാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ വാർത്തകളിൽ ഇടംനേടിയത്. ......
തിരുവനന്തപുരം: എൻസിപിയിലെ ശരദ് പവാർ പക്ഷത്തോട് കൂറ് പുലർത്തുന്ന കുട്ടനാട് എം.എൽ.എ തോമസ് കെ. തോമസിന് അയോഗ്യത കൽപ്പിക്കാൻ സാധ്യതയുണ്ടെന്ന് നിയമോപദേശം. ......
എല്ലാ വർഷവും ജൂലൈ 17 ലോകമെമ്പാടും ലോക അന്താരാഷ്ട്ര നീതിദിനമായി (World Day for International Justice) ആചരിക്കുന്നു. 1998-ൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ (ICC) രൂപീകരണത്തിലേക്ക് നയിച്ച റോം സ്റ്റാറ്റ്യൂട്ട് അംഗീകരിച്ചതിൻ്റെ വാർഷികം കൂടിയാണ് ഈ ദിനം. ......
കേരളത്തിന്റെ ആരോഗ്യരംഗം ആരോഗ്യസൂചികങ്ങളിലും പൊതുജന ആരോഗ്യനിലവാരത്തിലും ലോകത്തിലെ വികസിത രാജ്യങ്ങളുടെ നിലവാരം പുലർത്തുന്നു എന്ന കേരളത്തിന്റെ അവകാശവാദത്തിനും, ആളുകളുടെ അത്തരത്തിലുള്ള ധാരണയ്ക്കും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ശിശുമരണ നിരക്കിലും മാതൃമരണ നിരക്കിലും സ്ത്രീപുരുഷ അനുപാതത്തിലും ആയുർദൈർഘ്യത്തിലും കേരളം ഏറെ മുന്നിലാണെന്നതിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തിയാൽ കേരളത്തിന് അഭിമാനിക്കാൻ കഴിയും എന്നതിന് തർക്കമില്ല.
എന്നാൽ കേരളത്തിന് ആരോഗ്യരംഗത്തെ ഈ മികവ് കൈവരിക്കാനായത് 2016 ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായശേഷമാണെന്നാണ് ഏറ്റവും ചുരുങ്ങിയത് ഇപ്പോഴത്തെ ആരോഗ്യമന്ത്രി വീണാജോർജ്ജ് എങ്കിലും തെറ്റിദ്ധരിച്ചിട്ടുള്ളത് എന്ന് തോന്നും മന്ത്രിയുടെ പ്രസ്താവനകൾ കണ്ടാൽ.
കേരളത്തിന്റെ ആരോഗ്യരംഗത്തെ ഉയർന്ന നിലവാരം വീണാജോർജ്ജോ കെ.കെ. ......
വിചാരണത്തടവുകാരായോ കുറ്റവാളികളായോ ജയിലിൽ കഴിയുന്ന അമ്മമാർക്കൊപ്പം ജയിലിൽ കഴിയുന്ന കുട്ടികളുമായി ബന്ധപ്പെട്ട് സുപ്രീം കോടതി 2006 ഏപ്രിൽ 13-ന് വിധി പുറപ്പെടുവിച്ചിട്ടുണ്ട്. ആർ ഡി ഉപാധ്യായ വേഴ്സസ് സ്റ്റേറ്റ് ഓഫ് ആന്ധ്രപ്രദേശ് കേസിന്റെ വിധി പറയവെയാണ് തങ്ങളുടേതല്ലാത്ത കുറ്റത്തിന് ജയിലിൽ കഴിയേണ്ടി വരുന്ന കുട്ടികളെ കുറിച്ച് സുപ്രീം കോടതി ആശങ്ക പുറപ്പെടുവിച്ചത്.
കുട്ടികൾ നിർബന്ധപൂർവ്വമാണ് ജയിൽവാസത്തിലേ ക്കെത്തുന്നതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടുന്നു. ......
ടിബറ്റൻ ജനതയുടെ ആത്മീയനേതാവായ ദലൈലാമയ്ക്ക് ഇക്കഴിഞ്ഞ ജൂലൈ ആറാം തീയതി 90 വയസ്സായി (ജനനം 1935, ജൂലൈയ് 6). ഹിമാചലിലെ ധരംശാലയിൽ പ്രവാസ ഗവൺമെന്റ് സ്ഥാപിച്ച് ഇന്ത്യയുടെ സംരക്ഷണയിൽ കഴിയുകയാണ് ദലൈലാമയും നൂറുകണക്കിന് അനുയായികളും. ......
പ്രായം കൂടുമ്പോൾ മനുഷ്യർക്ക് താങ്ങും തണലുമായി നിൽക്കേണ്ടത് മക്കളും അടുത്ത ബന്ധുക്കളുമാണ്. എന്നാൽ, കാലം മാറിയപ്പോൾ ഈ ബന്ധങ്ങളിൽ വിള്ളലുകൾ വീഴുന്ന കാഴ്ചയാണ് പലപ്പോഴും നാം കാണുന്നത്. ......
കന്നഡിഗരുടെ ക്രിക്കറ്റ് ആവേശം തലമുറകൾക്ക് മുമ്പേ ആരംഭിച്ചതാണ്. നമ്മൾ നാട്ടിൻപുറങ്ങളിൽ തലപ്പന്ത് കളിച്ചുനടന്നിരുന്ന കാലത്ത് കന്നഡക്കാർ ഗ്രാമ-നഗര വ്യത്യാസമില്ലാതെ ക്രിക്കറ്റിൽ അഭിരമിക്കുകയായിയുന്നു. ......